പരിണയം – ഭാഗം 5

Share with your friends

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

ഈ പാവം പെൺകുട്ടിയെ എന്തിനു എല്ലാവരും കൂടി ചതിച്ചു… ഓർത്തപ്പോൾ അവനു വിഷമം തോന്നി… എങ്കിലും അവൻ അതൊന്നും പുറമെ കാണിച്ചില്ല…

ഫോട്ടോഗ്രാഫർ പല പ്രാവശ്യം പറയുന്നുണ്ട് രണ്ട്പേരും ചേർന്ന് നിക്കാൻ.. പക്ഷെ നിരഞ്ജൻ അതൊന്നും ശ്രദ്ധിക്കുക കുടി ചെയ്തില്ല.. ഇടക്ക് ഒക്കെ പ്രിയ അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം… എന്നാൽ ആ കുടുംബത്തിലെ ബാക്കി ഉള്ളവരുടെ സ്നേഹത്തിനു മുൻപിൽ അവൾ എല്ലാം മറന്നു..

മീരയും മക്കളും എല്ലാവരും, ഞെട്ടി തരിച്ചാണ് നിൽക്കുന്നത്… ഇത്രയും ആർഭാടമായി ഒരു കല്യാണം കൂടിയിട്ടില്ല ഇതുവരെ അവരാരും.. നാശം പിടിച്ചവൾക്ക് ഈ ഗതി വന്നല്ലൊന്നു ആണ് മീര അപ്പോളും പിറുപിറുക്കുന്നത്…

എന്നാൽ നമ്മുക്ക് പട്ടാമ്പിയിലേക്ക് ഇറങ്ങാൻ സമയം ആയിട്ടോ… ഏതോ ഒരാൾ പറയുന്നത് പ്രിയ കേട്ടു.. ദേവനും മീരയും പരിവാരങ്ങളും എല്ലാം അങ്ങോട്ടേക്ക് വരുന്നുണ്ട്.. അരുന്ധതി പ്രേത്യേകം ക്ഷണിച്ചിട്ടുണ്ട് അവരെ.

എങ്കിൽ ആ പച്ച കളർ സാരി വേണം മോള് ധരിക്കുവാൻ.. അരുന്ധതി പറഞ്ഞപ്പോൾ ആരോ വന്നു അവളെ പച്ച സാരി ഉടുപ്പിച്ചു… നിരഞ്ജനും കൃഷ്ണപ്രിയയും ചേർന്ന് നിന്നൊരു ഫോട്ടോ എടുക്കു വേണുഗോപാൽ പറഞ്ഞു… സ്‌മൈൽ പ്ലീസ് വല്യേട്ട എന്ന് കുട്ടികൾ ആരോ പറഞ്ഞപ്പോൾ ആദ്യമായി നിരഞ്ജൻ ചിരിച്ചു….

..നിരഞ്ജനും പ്രിയയ്ക്കും പോകാൻ ഉള്ള കാർ വന്നു നിന്നു. . അങ്ങനെ എല്ലാവരും പോകാൻ തയ്യാറായി… ഡ്രൈവർ മുൻപിൽ തന്നെ അക്ഷമനായി ഇരിക്കുന്നുണ്ട്.. അങ്ങനെ പ്രിയ നിരഞ്ജന്റെ ഒപ്പം കയറി.. ഇതുവരെ ആയിട്ടും തന്റെ ഭർത്താവ് എന്താ തന്നോട് മിണ്ടാത്തതെന്നു പലതവണ പ്രിയ ഓർത്തു…

നിരഞ്ജനും കൃഷ്ണപ്രിയയും മാത്രം ആണ് കാറിൽ കയറിയത്.. അവരുടെ കൂടെ അരുന്ധതി ആരെയും കയറ്റിയില്ലാരുന്നു… രണ്ടുപേരും തമ്മിൽ ഒന്ന് എടുത്തോട്ടെ എന്നോർത്ത് അവൾ മനപ്പൂർവം അങ്ങനെ ചെയ്തതാണ്..

ക്ഷീണം കാരണം പ്രിയ മയങ്ങി പോയിരുന്നു…. കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ അവൾ നിരഞ്ജന്റെ തോളിൽ തല ചായ്ച്ചു ഉറങ്ങുകയാണ്… പെട്ടന്ന് അവൾ പിന്നോട്ട് മാറി… നിരഞ്ജന്റെ മുഖത്തു യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു..

ഒരു വലിയ വീടിന്റെ മുറ്റത്തു കാർവന്നു നിന്നു.. ആ വീട് കണ്ടു അവൾ പകച്ചുപോയി..

ഈ വീട്ടിലേക്ക് ആന്നോ ന്റെ ഭഗവാനെ ഞാൻ വലതു കാൽ വച്ചു കയറേണ്ടതെന്നു ഓർത്തപ്പോൾ അവളുടെ ചങ്കു പട പടന്നു ഇടിച്ചു..

ഏതോ ഒരു പുരുഷൻ വന്നു ഡോർ തുറന്നു കൊടുത്തപ്പോൾ പ്രിയ കാറിൽ നിന്ന് ഇറങ്ങി..

രണ്ട്പേരുടെയും കാലുകൾ ഭാമ കിണ്ടിയിലെ വെള്ളം പകർന്നു കഴുകി… അരുന്ധതിയും വേറെ എതെക്കൊയോ സ്ത്രീകളും ചേർന്ന് അഷ്ടമംഗല്യവും ആരതിയുമായി അവരെ സ്വീകരിച്ചു…

വലതുകാൽ വെച്ച് കയറി വരു കുട്ടി എന്നാരോ പറയുന്നത് പ്രിയ കേട്ട്.
.

കത്തിച്ചുവെച്ച നിലവിളക്കുമായി അവൾ ആ വീടിന്റെ അകത്തേക്ക് കയറി…. പൂജാമുറിയിലെക്ക് വിളക്ക് വെച്ച് കൊണ്ടവൾ കണ്ണടച്ച് പ്രാർത്ഥിച്ചു…

പിന്നെ വൈകിട്ടത്തെ ഫങ്ക്ഷനുള്ള തിരക്കിലായിരുന്നു എല്ലാവരും… പ്രിയയെ അണിയിച്ചൊരുക്കുവാൻ അടുത്ത ബ്യുട്ടീഷൻ എത്തി . അവൾ അകെ മടുത്തിരുന്നു അപ്പോളേക്കും…മെറൂൺ കളർ ഷർവാണിയിട്ട് നിരഞ്ജൻ ഇറങ്ങി വന്നു… അവന്റെ പിന്നിലായി അതേ കളർ സാരി ഉടുത്തു പ്രിയയും…

ആരൊക്കെയോ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!