❤️അപൂര്‍വരാഗം❤️ ഭാഗം 23

❤️അപൂര്‍വരാഗം❤️ ഭാഗം 23

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

“ഇനിയെങ്കിലും നിന്റെ ആ പിടിവാശി ഒന്ന് കളഞ്ഞു കൂടെ മോനേ…. പഴയ ദേവ് ആയിട്ട് നിന്നെ കാണാന് കൊതിക്കുന്ന എല്ലാവർക്കും വേണ്ടി…. നിന്റെ ആ കണ്ണുകളില്…..”

“ഇനഫ്… വേണ്ട അച്ഛാ.. അതെന്നെ ഓര്മിപ്പിക്കണ്ട…. അതിനു സമയം ആയിട്ടില്ല…. പഴയ ദേവ് ആകാൻ ഇനിയും എനിക്ക് സമയം വേണം… ”

ബാലൻ പറഞ്ഞു തീരുന്നതിന് മുന്നേ കാർ നിർത്തി കൊണ്ട് ദേവ് പറഞ്ഞു…

അവന്റെ കണ്ണുകള് നിറഞ്ഞു… ചുവന്നു…

പിന്നെ ആരോടോ ഉള്ള ദേഷ്യം തീര്ക്കാനെന്ന പോലെ വണ്ടിയെടുത്തു…..

പിന്നെ ആരും ഒന്നും പറയാന് നിന്നില്ല… ഉച്ച ആകുന്നതിനു മുന്നേ അവര് തിരുവനന്തപുരത്തേക്ക് മടങ്ങി..

*********
ബാലനും കൂട്ടരും മംഗലത്ത് എത്തിയപ്പോൾ രാത്രി 11 മണി ആയിരുന്നു… ദേവും അവരുടെ കൂടെ മടങ്ങിയിരുന്നു… ദേവ് ആയിരുന്നു ഡ്രൈവ് ചെയ്തത്..

മംഗലത്ത് എത്തുമ്പോള് മേനോനും ദേവകിയമ്മയും ഉമ്മറത്ത് തന്നെ അവരെയും കാത്തു ഇരിപ്പ് ഉണ്ടായിരുന്നു…

രുദ്രയും ദക്ഷയും സാവിത്രിയുടെ മടിയില് കിടന്നു ഉറക്കം പിടിച്ചിരുന്നു…

ചന്ദ്രശേഖരനും അനിയും ബിസിനസ്സിന്റെ കാര്യങ്ങൾ ഡിസ്കസ് ചെയ്യുകയായിരുന്നു…

ബാലന്റെ കാർ ഗേറ്റ് കടന്ന് വരുന്നതിന്റെ ശബ്ദം കേട്ട് മേനോന് എണീറ്റു…

കാർ മുറ്റത്ത് നിന്നു. അതിൽ നിന്നും ബാലനും മഹേശ്വരിയും ജയന്തും സീതയും ഇറങ്ങി…

അത് കണ്ടു മേനോനും ദേവകിയമ്മയും പ്രത്യാശയോടെ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി…

അച്ഛനും അമ്മയും ഒക്കെ ഇറങ്ങി കഴിഞ്ഞിട്ടും ദേവ് സ്റ്റിയറിങിൽ തന്നെ തല ചായ്ച്ചു ഇരുന്നു..

“മോനേ… ദേവ….”

ബാലൻ വന്നു കാറിന്റെ ഗ്ളാസിൽ മുട്ടി.

പുറത്തേക്ക് ഇറങ്ങാന് അയാൾ കണ്ണ് കൊണ്ട് കാണിച്ചു..

ദേവ് ഒന്ന് മടിച്ചു… പിന്നെ പതിയെ ഡോര് തുറന്നു പുറത്ത് ഇറങ്ങി. ഉമ്മറത്തെക്കു
നോക്കി…

എല്ലാവരുടെയും കണ്ണുകളും ആശ്ചര്യത്തിൽ വിടര്ന്നു… എല്ലാ കണ്ണുകളിലും നനവ് പടർന്നു…

പാതി ഉറക്കത്തിൽ ആയിരുന്ന രുദ്ര സ്വയം നുള്ളി നോക്കി…

“ഹൂ….. സ്വപ്നം അല്ല….”

വേദനയില് അവള് പിറുപിറുത്തു…

“ദേവേട്ട…..”

എന്നും വിളിച്ചോണ്ട് രുദ്രയും ദക്ഷയും ദേവിന്റെ അടുത്തേക്ക് ഓടി അവനെ കെട്ടി പിടിച്ചു.

ഇരുഭാഗത്തും രണ്ടാളേയും ചേര്ത്തു നിർത്തി കൊണ്ട്‌ ദേവ് പുഞ്ചിരിച്ചു.

മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കണ്ണില് കണ്ണീര് കണ്ട ദേവ് ഒരു നിമിഷം സ്തബ്ധനായി..

അവന് പതിയെ മുന്നോട്ട് നടന്നു.. ഉമ്മറത്ത് എത്തി.

“മുത്തച്ഛാ……മുത്തശ്ശി…”

ദേവ് വിളിച്ചു…വിളി കേൾക്കാൻ കാത്ത് നിന്നത് പോലെ രണ്ടാളും അവനെ ഒരുമിച്ച് പുണർന്നു…

“സോറി മുത്തച്ഛാ……”

കുറച്ചു നേരം കഴിഞ്ഞു അവരില് നിന്നും അടര്ന്നു മാറി കൊണ്ട് അവന് പറഞ്ഞു…

ദേവിന്റെ മാറ്റം എല്ലാവരെയും ഒരുപോലെ സന്തോഷത്തിന്റെ കൊടുമുടിയില് എത്തിച്ചു..

പിന്നെ വിശേഷം പറച്ചില് ആയി….

“എന്തായാലും ഞങ്ങളുടെ ഏട്ടത്തിയമ്മ പുലിയാണ്.. ഏട്ടനെ ഇത്രയും പെട്ടെന്ന് മാറ്റിയെടുത്തില്ലേ… ”

രുദ്ര പറഞ്ഞു.. പെട്ടെന്ന് തന്നെ അബദ്ധം പറഞ്ഞത് പോലെ അവള് നാവ് കടിച്ചു…. എന്നിട്ട് എല്ലാവരെയും ഇളിച്ചു കാണിച്ചു…

എല്ലാവരും ഒട്ടൊരു ഭയത്തോടെ ആണ് ദേവിന്റെ മുഖത്തേക്ക് നോക്കിയത്‌…. അവന്റെ ചുണ്ടില് വിരിഞ്ഞ പുഞ്ചിരി എല്ലാര്ക്കും സമാധാനം നല്കി…

“കല്യാണം എപ്പഴാ നടത്താൻ ഉദേശിക്കുന്നത് ബാലാ….. അവര് എന്തേലും പറഞ്ഞോ….”

മേനോന് ചോദിച്ചു…

ദേവകിയമ്മയുടെ മടിയില് കിടന്ന ദേവ് അച്ഛനെ ഒന്ന് നോക്കി…

“അത് അച്ഛാ… അതൊരു പ്രശ്നം ആണ്…”

ശങ്കയോടെ ബാലൻ പറഞ്ഞു..

“എന്താ ബാലേട്ടാ… ജാതകത്തിൽ എന്തേലും പ്രശ്‌നം ഉണ്ടോ…. ”

ചന്ദ്രശേഖരന് ആശങ്കയോടെ ചോദിച്ചു…

” അത് അല്ല ചന്ദ്രേട്ടാ…ജാതകങ്ങൾ തമ്മില് നല്ല പൊരുത്തം ഉണ്ട്…ഞങ്ങള് വരുന്ന വഴി ജ്യോത്സ്യന്റെ വീട്ടില് കേറിയിട്ടാണ് വന്നത്….

8 ദിവസം കൂടി കഴിഞ്ഞാൽ ആ കുട്ടിയുടെ ജന്മ മാസം ആണ്… അതിനു മുന്നേ കല്യാണം നടക്കണം… അതാണ് പ്രശ്നം..”

ജയന്ത് പറഞ്ഞു..

“8 ദിവസമോ….. അതും കല്യാണം…. അതെങ്ങനെ ശരിയാകും….”

മേനോന് അമ്പരപ്പോടെ ചോദിച്ചു…

“അത് തന്നെ ബാലേട്ടാ… നമ്മടെ തറവാട്ടിലെ ആദ്യത്തെ കല്യാണം അല്ലെ… ഇങ്ങനെ എടുപിടിന്ന് നടത്താൻ പറ്റുമോ….”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story