അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

“സിദ്ധു…” അലറിവിളിച് അവൾ ചാടിയെഴുന്നേറ്റു.
ചുറ്റിലും ഇരുട്ട്.
സ്ഥലകാലബോധം വീണ്ടെടുക്കാൻ കുറച്ചു സമയമെടുത്തു. സമചിത്തത വീണ്ടെടുത്തു, കയ്യെത്തി ബെഡ്‌ലാംബ് ഓണ് ചെയ്തു. വിയർത്തു നനഞ്ഞ മുഖം കൈകളിൽ താങ്ങിയവൾ അനങ്ങാതെയിരുന്നു.

” ഇന്ദു….” പെട്ടന്ന് വാതിലിൽ തട്ടുന്ന ശബ്ദം.
കിടക്കയിൽ നിന്നിറങ്ങി വാതിൽ തുറന്നു.

” ഇന്ദു…എന്താ മോളെ…എന്തുപറ്റി ” വാതിൽക്കൽ അവളുടെ ചേച്ചി ചാരുലതയും ഭർത്താവ് ശ്രീകാന്തും. അവരകത്തേക്കു കയറി.

” എന്താ മോളെ…സ്വപ്നം കണ്ടു പേടിച്ചോ മോൾ..” അവളെ ചേർത്തു പിടിച്ചു ബെഡിലേക്കിരുന്നുകൊണ്ടു ചാരുലത ചോദിച്ചു.

” മ്മ്” അവളൊന്നു മൂളി.

” ഇന്ദു….എന്താ മോളെ ഇതു. സാരമില്ല. ഇത്ര ദിവസങ്ങൾ കഴിഞ്ഞില്ലേ. നമ്മൾ പൊരുത്തപ്പെട്ടല്ലേ പറ്റു.” ശ്രീകാന്ത് അവളുടെ ചുമലിൽ തട്ടി.

” മ്മ്. എനിക്കൊന്നുമില്ല ശ്രീയേട്ടാ. എനിക്കൊന്നുമില്ല. ചേച്ചി നിങ്ങൾ പോയി ഉറങ്ങിക്കോളൂ.”അവൾ മെല്ലെ പറഞ്ഞു.

” ചാരു, നീ കൂടി ഇവിടെ കിടന്നോളൂ എന്നാൽ.” അയാൾ ഭാര്യയെ നോക്കി.

” വേണ്ട ശ്രീയേട്ടാ. എനിക്കൊന്നു ഒറ്റക്കിരിക്കണം. ചേച്ചിയും ചേട്ടനും പൊക്കോളൂ.” അവൾ രണ്ടുപേരെയും ദയനീയമായി നോക്കി.

“സാരമില്ല…ഒന്നും ഓർക്കേണ്ട. മോളുറങ്ങിക്കോളൂ. കേട്ടോ” അവളുടെ നെറുകയിലൊരുമ്മ കൊടുത്തു ചാരുലത.

പിന്നീടൊന്നും മിണ്ടാതെ വിഷമത്തോടെ അവളെ ഒന്നു നോക്കിയിട്ട് വാതിൽ ചാരി അവർ പുറത്തേക്കു പോയി.

ഇന്ദുവെന്ന ഇന്ദുമിത്ര. ക്യാപ്റ്റിൻ സിദ്ധാർഥ് മുകുന്ദന്റെ ഭാര്യ. നാലു മാസങ്ങൾക്കു മുൻപ് കാശ്മീരിൽ നടന്ന പാക് ആക്രമണത്തിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ധീരജവാന്റെ ഭാര്യ. വിവാഹം കഴിഞ്ഞു അഞ്ചാമത്തെ ദിവസം സിദ്ധാർഥിന് തിരിച്ചു പോകേണ്ടി വന്നു. പതിനഞ്ചാം ദിവസം തിരിക വന്നത് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരമായിരുന്നു….ദേശിയ പതാക പൊതിഞ്ഞ പെട്ടിയിൽ .

വാതിലടച്ച് ഇന്ദു വന്നു ബെഡിലിരുന്നു. ചുവരിലെ ക്ലോക്കിൽ നാലുമണിയെന്നറിയിച്ചു ബെല്ലടിച്ചു നിന്നു.

അവൾ എഴുന്നേറ്റു കട്ടിലിനടിയിൽ നിന്നും പെട്ടിവലിച്ചെടുത്തു തുറന്നു. യൂണിഫോമിലിരിക്കുന്ന സിദ്ധാർഥ് അവളെ ഉറ്റുനോക്കി. കുറെയധികം നേരം അവൾ ആ ഫോട്ടോയിലേക്ക് നോക്കിയിരുന്നു.

പിന്നെയവൾക്ക് ഉറങ്ങാനായില്ല.
സിദ്ധാർഥിന്റെ ചിത്രം മേശപ്പുറത്തു വച്ചു ബെഡ്‌ലാംബ് അതിനരികിലേക്ക് നീക്കിവെച്ച് മേശമേലേക്ക് തലചായ്ച്ചു.

വെറും ഇരുപതു ദിവസം മാത്രമുള്ള അവരുടെ ദാമ്പത്യത്തിലെ ഓരോ നിമിഷവും അവളോർത്തു.

ഭയപ്പെടുത്തുന്ന സ്വപ്നങ്ങളുടെ ഓർമകൾ പെട്ടന്നവളുടെ ചിന്തകളിലേക്ക് ഇരച്ചെത്തി.

മഞ്ഞു പാളികൾക്കു മുകളിലൂടെ അവർ പാഞ്ഞു പോകുന്നു… ചുറ്റിലും വെടിയൊച്ച…ഒളിച്ചിരിക്കാൻ ഒരു ട്രാഞ്ചോ ഒന്നും കാണാനില്ല…കൂട്ടുകാരുടെ ഇടയിലൂടെ അവരിൽ ഒരാളായി കുതിച്ചു പായുകയാണ് അയാൾ….പെട്ടെന്ന് മഞ്ഞിൽ തെന്നി അയാൾ താഴേക്കുരുണ്ടു… ചാടിയെഴുന്നേറ്റു ഓടാൻ തുടങ്ങിയപ്പോൾ , ഒന്നു…രണ്ട്… മൂന്ന്….നെഞ്ചിൽതന്നെയാണ് വെടി കൊണ്ടത്….. ചോരച്ചീറ്റിത്തെറിച്ചു… അയാളുടെ കയ്യിൽ നിന്നും തോക്ക് തെറിച്ചു പോയി…..നെഞ്ചുപൊത്തിപ്പിടിച്ചു അയാൾ താഴേക്കു വീണു, ഭാരത് മാതാ… കീ… ജയ്.. അയാൾ അന്തരീക്ഷത്തിലേക്ക് കൈ ചുരുട്ടി ആഞ്ഞുയർത്തി….

കണ്ണടച്ചാൽ തെളിയുന്ന ഭീതിയുണർത്തുന്ന ചിത്രങ്ങളൊക്കെ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കാൻ തുടങ്ങി.

മിഴികൾ തുറന്നു സിദ്ധുവിന്റെ ചിത്രത്തിലേക്ക് നോക്കി കിടന്നു. കവിളിലൂടെ കണ്ണുനീർ ചലിട്ടൊഴുകി തുടങ്ങിയിരുന്നു.

എപ്പോഴോ ഉറക്കമവളുടെ കണ്പോളകളെ തഴുകി.

** ** ** ** ** ** ** ** ** **

“വലിയമ്മേ……” അരവിന്ദൻ നീട്ടിവിളിച്ചു.

അടുക്കള തൊടിയിലെ നിറയെ കായ്ച്ചു കിടക്കുന്ന മൂവാണ്ടൻ മാവിന്റെ ചില്ലയിൽ കയറി തൊഴുത്തിന് മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന കൊമ്പു വെട്ടാൻ ശ്രമിക്കുകയായിരുന്നു അയാൾ.

” ഓ….. ഇതൊക്കെ എവിടെ പോയി തുലഞ്ഞോ..എന്തോ… എടാ… ഉണ്ണിക്കുട്ടാ…” അയാൾ പിറുപിറുത്തു കൊണ്ട് പിന്നേം വിളിച്ചു.

” അരവിന്ദാ…. നീയത് എവിടെ നിന്നാ വിളിക്കുന്നെ…”

തൊഴിത്തിനു മുന്നിലൂടെ വലിയമ്മ തന്നേ വിളിച്ചു നടക്കുന്നത് കണ്ടു അവൻ.

” ഇങ്ങോട്ട് നോക്ക്….” അവൻ മുകളിൽ ഇരുന്നു വിളിച്ചു പറഞ്ഞു.

” ആ ..നീയിത് ഇവിടെ കേറിരിക്യ.”

“ന്റെ വലിയമ്മേ ആ ഹരിയേട്ടനോട് ഒന്നിങ്ങട് വരാൻ പറയു. ”

” ഞാൻ വന്നാൽ പോരെ കുട്ടി….” അവർ വിളിച്ചു ചോദിച്ചു.

” ഇങ്ങോടെക്കോ..? ന്റെ പൊന്നു വലിയമ്മേ… ഒന്നിങ്ങട് ചെന്നിട്ട് ആ ഹരിയേട്ടനെ ഇങ്ങ് പറഞ്ഞു വീടു. ഇല്ലാച്ചാൽ ഞാനെന്റെ പാട്ടിനിറങ്ങി പോകുവേ..” അവൻ പിന്നെയും പറഞ്ഞു.

‘ഹരീ..’ നീട്ടിവിളിച്ചുകൊണ്ട് അവർ അകത്തേക്കു പോകുന്നതും നോക്കി അയാൾ മാവിൻ കൊമ്പിലിരുന്നു. കൊമ്പു വെട്ടാൻ എന്തെങ്കിലും മർഗമുണ്ടോന്നു ചാഞ്ഞും ചരിഞ്ഞും നോക്കുമ്പോഴാണ് അയാൾ അതു കണ്ടത്.

ചില്ലകൾക്കിടയിലൂടെ അയാൾ താഴെ തൊടിയിലേക്ക് നോക്കി.

വയലിലേക്ക് ഇറങ്ങുന്ന വഴിയിലൂടെ ശ്രീയേട്ടന്റെ മകൾ അമ്മുക്കുട്ടയുടെ കൈ പിടിച്ചുകൊണ്ട് നടന്നു പോകുന്നു ഇന്ദുമിത്ര.

അവന്റെ കണ്ണുകൾ ഒന്നു വികസിച്ചു. മങ്കൊമ്പിലേക്കു ചാഞ്ഞിരുന്നുകൊണ്ട് ഇമചിമ്മാതെയവൻ അവളെ നോക്കി.

വർഷങ്ങൾക്ക് പിന്നിൽ നിന്ന് ഒരു പട്ടുപാവാടക്കാരിയുടെ കൊലുസിന്റെ കൊഞ്ചൽ അവന്റെ കാതിൽ മുഴങ്ങി.

ശ്രീയേട്ടനെ കാണാൻ പോകുന്ന ഹരിയേട്ടന്റെ പിന്നാലെ പോകുന്നത് ഇന്ദുമിത്രയെ കാണാൻ വേണ്ടിയായിരുന്നെന്നു ഇന്നും തനിക്കു മാത്രം അറിയാവുന്ന രഹസ്യം.

” ഡാ… എന്താടാ വിളിച്ചത്.”

ഒച്ചകേട്ട് താഴേക്കു നോക്കിയപ്പോൾ മാവിന്റെ ചുവട്ടിൽ മേലേക്ക് നോക്കി നിൽക്കുന്നു ഹരിശങ്കർ.

“ഏട്ടാ… ഈ കൊമ്പു മുറിക്കാൻ വലിയമ്മ പറഞ്ഞിരുന്നെ….ഞാൻ നോക്കിട്ടേ ഒറ്റക്ക് ..ങ്ങട് പറ്റണില്യ “.

” നിനക്കിത് എന്തിന്റെ കേടാണ് അരവിന്ദാ…മറ്റന്നാൾ ഫിസിക്കൽ ഉള്ളതാണെന്ന് വല്ല വിചാരോം ഉണ്ടോ നിനക്ക്….അതെങ്ങനെയാ…നിന്നെയിങ് വിളിച്ചു വരുത്തിയ എന്നെ പറഞ്ഞാൽ മതിയല്ലോ.” ഹരി നിന്നു ഉറഞ്ഞുതുള്ളി.

“എന്റേട്ടാ… ഇതു വല്യ കാര്യല്ലാന്നു …ഏട്ടൻ ദാ ആ കയറിലൊന്നു വലിച്ചു പിടിച്ചാൽ മതി…ഇപ്പോ തീരുന്നേ…”

“അരവിന്ദാ…നീ കളിക്കാതെ താഴേക്ക് ഇറങ്ങിക്കേ…”

ഏട്ടന്റെ അടുത്ത്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story