നിന്നരികിൽ : ഭാഗം 4

Share with your friends

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

നന്ദു താടിക്ക് കയ്യും കൊടുത്തു നിലാവ് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി
ശ്രെദ്ധയും അമലയും മുഖത്തോട് മുഖം നോക്കി ..
“എടി നീ ഇങ്ങനെ കിളി പോയ പോലെ ഇരിക്കല്ലേ എഴുനേറ്റു വാ വന്ന് എന്തെങ്കിലും കഴിക്ക്…
നോ മൈൻഡ്….

നന്ദു അമ്പിളി മാമനെ നിർനിമിഷയായി നോക്കി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല

അല്ലെങ്കിലും എന്ത് മിണ്ടാനാണ്…

കൊച്ചിന്റെ സ്പീച്ചിങ് കഴിവ് മൊത്തം ആ ഒരൊറ്റ വാർത്ത കേട്ടതോടെ അടിച്ചു പോയി.. 🤐

അതിന്റെ കൂടെ ഈ കല്യാണം നടത്തിയെ തനിക്കിനി വിശ്രമമുള്ളൂ എന്നുള്ള ദാസിനെ പ്രഖ്യാപനവും.. ഒരൊറ്റ വാക്കു പോലും പറയാതെ ഉള്ള അരവിമാമന്റെ ഒളിച്ചോട്ടവും കൂടി ആയതോടെ ഷി ഈസ് ഔട്ട് ഓഫ് കവറേജ് ഏരിയ കംപ്ലീറ്റ്‌ലി

പിറ്റേന്ന് ശരൺ എത്തിയപ്പോഴും അവളെങ്ങനെ മാനത് കണ്ണും നട്ടിരിപ്പാണ്….

“അ.. ആ… കിളി പോയി….റ്റാ റ്റാ റ്റാറ്റാറ്റാ…..

മഴ വാതിലിലൂടെ….. ഇടിമിന്നലു പോലെ…..

ഇരുളിൻ ഉള്ളിൽ….. പകൽ പോലെ

മണലിൻ ചിറകോടെ…. മറവി കടൽതാണ്ടി….

ശരവേഗത്തിൽ കിളി പോയി..

പകൽ ഒന്നായി…. ഇരവോന്നായി

ഇരു ചിറകായി കിളിപോയി……🐦

ശരൺ പാടുന്നത് കേട്ട് നന്ദു അവനെ തല തിരിച്ചു കൂർപ്പിച്ചു നോക്കി….

” നോക്കണ്ട മോളെ നോക്കണ്ട…..നിനക്ക് ഇത്‌ തന്നെ വേണമെടി… 😝ഞാനൊന്ന് കെട്ടിക്കോട്ടെ എന്ന് ചോദിച്ചെന് എനിക്ക് ജ്യൂസിൽ പണി തന്നതല്ലേ….😐 രണ്ട് ദിവസാണ്.. ഞാനാ ടോയ്‌ലെറ്റിൽ തപസ്സിരുന്നത്… എന്റെ പൊന്നെ…. ഓഹ് ഓർക്കാൻ കൂടി വയ്യ… 😬

“എടാ ചെറുക്ക എന്റെ കൊച്ചിനെ വെറുതെ ഓരോന്ന് പറഞ്ഞാലുണ്ടല്ലോ നിനക്ക് ഞാൻ പാഷാണം കലക്കി തരും… 😤

അങ്ങോട്ടേക്ക് വന്ന ശ്രെദ്ധയാണത് പറഞ്ഞത്

“എന്റെ പൊന്നോ വേണ്ട ഞാൻ നിർത്തി…🙏..അല്ല അങ്ങേര് ഇവിടുന്ന് ഓടി രക്ഷപെടുവായൂരുനെന്നും പോയ വഴി പുല്ല് പോലും മുളയ്ക്കില്ലെന്നും ആണല്ലോ ഞാൻ കേട്ടത്

“ഞങ്ങളും അങ്ങനാ വിചാരിച്ചേ…. ചെക്കൻ കണ്ടം വഴി ഓടിയെന്ന്… പക്ഷെ അങ്ങേര് ഒരു റൗണ്ട് ഓടി തിരിച്ചു വന്ന്… 😐

“ഇതിനൊക്കെ കൂട്ട് നിന്ന അരവിമാമ്മ മുങ്ങിയല്ലോ… അത് കഷ്ട്ടായി

“മ്മ്… പുള്ളിയാ പറഞ്ഞെ ഈ ചെറുക്കന് ഇഷ്ടപ്പെട്ടെങ്കിൽ കല്യാണം നടത്താന്ന്…അതുപക്ഷേ അ വീട്ടുകാര് സമ്മതിക്കാൻ ഒരൊറ്റ ശതമാനം പോലും പ്രതീക്ഷ ഇവിടർക്കും ഇല്ലായിരുന്നൊണ്ട… അമ്മാതിരി പണിയല്ലേ ഞങ്ങള് അങ്ങേർക്ക് കൊടുത്തത്… എന്നിട്ടും എങ്ങനെ സമ്മതിച്ചോ ആവോ… 🤔

“അങ്ങേർക്ക് ജീവിക്കാൻ ആശയിലെന്നു തോന്നുന്നു … അല്ലെങ്കിൽ പിന്നെ ഇവളെയൊക്കെ കെട്ടുന്നതും വഴിയിൽ പോണ വയ്യാവേലിയെ എടുത്തു തലയിൽ വെയ്ക്കുന്നതും ഒരു പോലാണെന്ന് ആർക്കാ അറിയാത്തത്…. 😬

“പോടാ കോഴി…. 🐓

“മോളുസേ ചേട്ടൻ ആ പണിയൊക്കെ നിർത്തി…സത്യം…. നീ ഒരു വാക്ക് പറഞ്ഞാൽ നിനക്കായി എന്റെ ഹൃദയത്തിന്റെ കലവറ ഞാൻ തുറന്നിടാം…. എന്താ സമ്മതമാണോ….. 😌

“ഇവന് കിട്ടിയതൊന്നും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!