തനുഗാത്രി: ഭാഗം 17

തനുഗാത്രി: ഭാഗം 17

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 17

“എന്താ തനു… നിനക്ക് ഇപ്പൊ കല്യാണത്തിന് വല്ല ഇഷ്ടക്കുറവുമുണ്ടോ…”

ഡെയ്‌സി അല്പം ഭയത്തോടെ ചോദിച്ചു.

“എനിക്ക് സമ്മതമാണ്.. അമ്മ പേടിക്കണ്ട..”

അവളുടെ മുഖത്ത് ചെറുനാണത്തോട് കൂടിയുള്ള പുഞ്ചിരി കണ്ടതും ഡെയ്സിയുടെ മുഖം സന്തോഷത്താൽ വിരിഞ്ഞു.

“ശരി മോളെ… മൊഴി നിനക്ക് മൈലാഞ്ചി ഇട്ട് തരും… എന്നിട്ട് അമ്മ മോൾക്ക് ചോറ് വാരി തരാം.. നേരത്തെ കിടന്നോ നാളെ കുറച്ചു പേര് വരുന്നുണ്ട്..”

ഡെയ്സി അവളെ നോക്കി ചിരിച്ചുകൊണ്ട് തിരക്കുകളിലേക്ക് കടന്നു.

സമയം ഇഴഞ്ഞു നീങ്ങികൊണ്ടേ ഇരുന്നു.എല്ലാവരും ഉറങ്ങിയിട്ടും തനു മാത്രം ഉറങ്ങാതെ കിടന്നു. ഉള്ളിൽ നിറയെ സന്തോഷമായിരുന്നെങ്കിലും അവൾ ആകെ നിരാശയിലായിരുന്നു. വരുമ്പോ ഒന്ന് പറയാമായിരുന്നില്ലേ..? ഇനി ഒരുപക്ഷെ വിവേക് പറഞ്ഞത് കേട്ടിട്ട് ദേഷ്യം വന്നുകാണുമോ? എന്താ പെട്ടെന്ന് ഇങ്ങനെ തോന്നാൻ..? നിന്റെ ഭാര്യയായി സ്ഥാനക്കയറ്റം കിട്ടുന്നത് അഭിമാനം തന്നെയാണ്.. എന്നാലും മുൻപേ പറഞ്ഞിരുന്നെങ്കിൽ കൂട്ടുക്കാരോടെങ്കിലും ഒന്ന് പറയാമായിരുന്നു.. അവൾ മനസ്സിൽ ഓർത്തുകൊണ്ട് കിടന്നു.

അവിടെ കണ്ണനും അവളെ പോലെ ഉറങ്ങാതെ ഇരിക്കുകയാണ്. ഇത്ര പെട്ടെന്നൊരു കല്യാണത്തിന് അവനും താല്പര്യമിലായിരുന്നു.. എന്നാൽ ആ ഫോൺ കാൾ അവനെ അതിന് നിർബന്ധിക്കാൻ പ്രേരിപ്പിച്ചു.

രണ്ട് ദിവസം മുൻപ് വന്ന ആ ഫോൺ കാൾ അവന്റെ ഓർമ്മയിൽ വന്നു.

“ഹലോ sp സാർ..എങ്ങനെ പോകുന്നു..”

“എന്താ വീണ്ടും ഭീഷണിപ്പെടുത്താൻ വിളിച്ചതാണോ..? ”

“അയ്യോ ഇല്ല സാർ.. ഒരു കാര്യം അറിയാൻ വിളിച്ചതാണ്…”

“വാട്ട്‌? ”

“നിങ്ങളുടെ വീട്ടിൽ ഉള്ളത് കൽക്കട്ടയിലുള്ള പെണ്ണല്ലല്ലേ..അവൾ എറണാകുളത്തുക്കാരിയാണ് ശരിയല്ലേ..”

അത് കേട്ടതും കണ്ണൻ നിശബ്ദനായി. അല്പം നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവൻ തുടർന്നു..

“അതിന്..? ”

“സത്യത്തിൽ ഞാനൊരു മണ്ടനാണ് സാർ..
പൊന്മുട്ടയിടുന്ന താറാവിനെ കൈയിൽ വെച്ച് ഞാൻ മുട്ടയിടാത്ത പൂവൻ കോഴിക്ക് പുറകെ പോയി ഒരുപാട് സമയം കളഞ്ഞു.ഞാൻ പറഞ്ഞതിന്റെ അർത്ഥം നിനക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു.. നിനക്ക് ഒരെല്ല് കൂടുതലാണെന്ന് കേട്ടിട്ടുണ്ട്.. എന്നാൽ സത്യാവസ്ഥ ഇപ്പോഴല്ലേ മനസ്സിലായത്. എന്റെ നാട്ടിൽ തന്നെ പെണ്ണിനെ ഒളിപ്പിച്ചിട്ട്.. നീ ഒളിച്ചു കളിക്കുവാണോ..ഇനി അങ്ങനെയൊരു തെറ്റ് സംഭവിക്കില്ല sp.. അതൊന്ന് പറയാമെന്നു കരുതി..എങ്കിൽ വെക്കട്ടെ..”

അയാൾ ഫോൺ കട്ട് ചെയ്തു. കണ്ണൻ ആകെ ആശങ്കയിലായി. എന്ത്‌ ചെയ്യും എന്നോർത്ത് ഇരിക്കുമ്പോഴാണ് അമ്മ വീണ്ടും കല്യാണക്കാര്യം പറഞ്ഞത്.പിന്നെ ഒന്നും ചിന്തിച്ചില്ല. അവളെ കൂട്ടാനായി എറണാകുളത്തേക്ക് ഓടി വന്നു.. അപ്പോഴാണ് ഒരുത്തൻ അവളോട്‌ പ്രണയാഭ്യർത്ഥന നടത്തുന്നത്. അത് കേട്ടപ്പോൾ മനസ്സ് ഒന്ന് പിടച്ചെങ്കിലും അവളുടെ മുറിയിൽ തന്റെ ഫോട്ടോ കണ്ടതും അവന് സമാധാനമായി.

ഇനി വീട്ടിലിരുന്ന് പഠിപ്പിക്കാം എന്ന ഉദ്ദേശത്തോടെയാണ് അവൻ അവളെ കൂട്ടിക്കൊണ്ട് വന്നത്. കാരണം താൻ അടുത്തുണ്ടെങ്കിൽ അവൾ കൂടുതൽ സുരക്ഷിതയായിരിക്കും എന്നവൻ വിശ്വസിച്ചു.

പിറ്റേന്ന് രാവിലെ തന്നെ തനു ഉണർന്നു. എല്ലാവരും ഓരോ ജോലികളിൽ തിരക്കിലായിരുന്നു..തനിക്ക് ആരുമില്ല എന്ന തോന്നൽ അവളെ കൂടുതൽ വേദനപ്പെടുത്തി. അച്ഛനുണ്ടായിരുന്നെങ്കിൽ എന്നവൾ കൊതിച്ചു. ശേഷം സ്വാതിയുടെ ഫോണിലേക്ക് വിളിച്ചു.പക്ഷെ സ്വാതി ഫോൺ എടുക്കുന്നില്ല.

ഇവളെന്താ ഫോൺ എടുക്കാതെ…എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് പുറത്ത് ഒരു വണ്ടിയുടെ ഹോൺ ശബ്ദം കേട്ടത്.. തനു പുറത്തേക്ക് എത്തി നോക്കിയതും ഞെട്ടാതിരുന്നില്ല. ഒരു മിനി ബസ്സിൽ നിന്നും ഇറങ്ങി വരുന്ന അവളുടെ ക്ലാസ്സ്‌ മേറ്റ്‌. സ്വാതി ലക്ഷ്മി, സ്റ്റെഫി, അർജുൻ, വിവേക് ഇവർ അഞ്ചു പേരും ചിരിച്ചുകൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങുന്നു. കണ്ണനാണ് എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വീകരിച്ചത്.

“അമ്പടി കള്ളി… മിണ്ടാ പൂച്ച കലമുടയ്ക്കും എന്ന് പറയുന്നത് വെറുതെയല്ല..”

തനുവിനെ കണ്ടതും സ്റ്റെഫി കള്ള ചിരിയോടെ പറഞ്ഞു.. സന്തോഷത്താൽ തനുവിന് എന്ത്‌ പറയണം എന്ന് പോലും അറിയില്ലായിരുന്നു.

“എല്ലാം കണ്ണൻ സാറിന്റെ ഏർപ്പാടാണ്… നിന്നോട് ഒന്നും പറയണ്ടെന്ന് പറഞ്ഞു..”

സ്വാതി അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

ഞാനിപ്പോ എന്താ പറയാ… എന്റെ മനസ്സിലുള്ളത് ഞാൻ പറയാതെ തന്നെ നീ നിറവേറ്റി തരുന്നു.. ഇതിന് പകരം ഞാൻ എന്താണ് തരേണ്ടത്.. അവൾ ജീപ്പിലേക്ക് നടന്നടുക്കുന്ന കണ്ണനെ നോക്കി മനസ്സിൽ പറഞ്ഞു.

“ഏയ് തനു… എന്താ നിന്റെ കൂട്ടുക്കാരെ പുറത്ത് തന്നെ നിർത്തിയിരിക്കുന്നത്.. അവരെയും വിളിച്ച് അകത്തേക്ക് വാ..”

ഡെയ്സിയുടെ ശബ്ദം കേട്ടാണ് അവൾ ഞെട്ടലിൽ നിന്നും ഉണർന്നത്. അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു..

“സോറി… തനു… ഞാൻ അറിഞ്ഞിരുന്നില്ല..”

ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന തനുവിന്റെ മുഖത്ത് നോക്കാതെ തന്നെ വിവേക് ക്ഷമ ചോദിച്ചു..

“ഇറ്റ്സ് ഓക്കേ വിവേക്.. അതൊക്കെ മറന്നിട്ടു.. ഞങ്ങളുടെ നാടൊക്കെ ഒന്ന് ചുറ്റി കാണു..”

തനു പുഞ്ചിരിയോടെ പറഞ്ഞു.. വിവേകിന് അപ്പോഴാണ് ആശ്വാസമായത്..

“ഞങ്ങളുടെ നാടോ…അതെപ്പോ..”

സ്റ്റെഫി അവളെ ഇടം കണ്ണിട്ട് നോക്കി..

“പിന്നെ ഇനി ഇതല്ലേ എന്റെ നാട്..”

തനു വ്യക്തമാക്കി..

“അതല്ല.. തനു… ഈ കണ്ണൻ സാർ എങ്ങനെ ഇവിടെ എത്തി..”

ലക്ഷ്മി സംശയത്തോടെ ചോദിച്ചു.

“അതെനിക്കറിയില്ല…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story