ആദിദേവ്: ഭാഗം 18

Share with your friends

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

പതിയെ ദേവേട്ടൻ മാറി എന്റെ അടുത്ത് ആയി കിടന്നു എന്നെ പതിയെ ആ നെഞ്ചോട് ചേർത്ത് കിടത്തി എന്റെ മുടിയികളെ തഴുകി കൊണ്ടേ ഇരുന്നു.

ദേവൻ അവളെ തന്നെ നോക്കി കിടന്നു. പതിയെ നേരെ കിടത്തി വിരി പുതച്ചു കൊടുത്തത്.

ഉറക്കത്തിൽ നിന്നും ഉണർന്ന ആദി ചുറ്റിലും ദേവനെ തിരഞ്ഞു.അവനുമായി പങ്കുവെച്ച ഓരോ നിമിഷവും അവളുടെ ഉള്ളിലേക്ക് കടന്നു വന്നു. അത് ഓർക്കും തോറും നാണത്തിൽ വിരിഞ്ഞ ചിരി അവളുടെ ചുണ്ടിൽ സ്ഥാനം പിടിച്ചു………

****************************************

പിന്നീട് അങ്ങോടു പ്രണയത്തിന്റെ നാളുകൾ ആയിരുന്നു. പരസ്പരം വഴക്ക് കൂടിയും അതിലുപരി ഒത്തിരി സ്നേഹിച്ചും ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു………വീട്ടുകാർ ആരും അറിയാതെ ഉള്ള ഒരു ഒളിച്ചുകളി പ്രണയം……

അനന്ദുവും ശ്രീയും അവരുടെ സ്നേഹവുമായി നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. തുറന്നു പറഞ്ഞില്ല എങ്കിലും ചില നോട്ടത്തിലൂടെ വിഷ്ണു സാറും സാറിന്റെ ഇഷ്ടം അറിയിച്ചു കൊണ്ട് ഇരുന്നു. ഇതിൽ ഒന്നുപെടാതെ പെടാതെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഹരിയും അനിലയും……

ഇന്നാണ് മാളു ചേച്ചിടെ കല്യാണത്തിന് വേണ്ടി ഉള്ള ഡ്രസ്സും ഗോൾഡും എടുക്കാൻ പോകുന്നത് … .

വൈശാഖ് ചേട്ടനും കുടുംബവും ഷോപ്പിൽ എത്തിയേക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അധികം സമയം ഇല്ലാത്തതിനാൽ എല്ലാർക്കും ഉള്ളത് ഇന്ന് തന്നെ എടുക്കാം എന്ന് തീരുമാനിച്ചു. ദേവേട്ടന്റെ ഫാമിലി ഒരു കാറിലും എന്റെ ഫാമിലി മറ്റൊരു കാറിലും ആയി പുറപ്പെട്ടു.

അങ്ങനെ യാത്രക്ക് ശേഷം ഞങ്ങൾ ജയലക്ഷ്മിയുടെ മുൻപിൽ ചെന്നത്തി. അവിടെ ഞങ്ങളെ കാത്ത് വൈശാഖ് ചേട്ടനും ഫാമിലിയും ഉണ്ടായിരുന്നു. വൈശാഖ് ചേട്ടന്റെ അമ്മയും അച്ഛനും വൈശാഖ് ചേട്ടനും പിന്നെ ഏതോ ഒരു അമ്മായിയും.

(ആദി :-ഹോ ഈ അമ്മായിയും ഉണ്ടോ കൂടെ…… മനുഷ്യനെ നിന്ന് തിരിയാൻ സമ്മതിക്കില്ല.. അന്ന് നിശ്ചയത്തിന്റെ അന്ന് തന്നെ ഓരോന്ന് കുത്തി കുത്തി ചോദിച്ചു എന്റെ പുറകേ തന്നെയായിരുന്നു…… )

(ഞങ്ങൾ എല്ലാവരും കൂടി വേഗം തന്നെ ഡ്രസ്സ്‌ എടുക്കാൻ കയറി…. ആദ്യം തന്നെ ആണുങ്ങൾക്ക് എടുക്കാൻ തീരുമാനിച്ചു അവർക്ക് അധികം സമയം വേണ്ടല്ലോ……

എല്ലാവരും എടുത്തു ദേവേട്ടൻ ആണെങ്കിൽ ഓരോന്ന് എടുക്കും എന്നെ കാണിക്കും ഞാൻ വേണ്ടാന്നു പറയുമ്പോ അടുത്തത് എടുക്കും….

അവസാനം ഡാർക്ക്‌ ബ്ലൂ കളർ ഷർട്ടും അതിനു മാച്ചിങ് കരയുള്ള മുണ്ടും എടുത്തു…

അവിടെന്ന് ഞങ്ങൾ ലേഡീസ് സെക്ഷനിലേക്ക് പോയി…. ആദ്യം തന്നെ ചേച്ചിക്ക് ഉള്ളതാണ് എടുത്തത്….. വൈശാഖ് ചേട്ടൻ ഓരോ സാരിയും ചേച്ചിക്ക് വെച്ച് നോക്കുന്നുണ്ട്…. ഞാൻ അത് കണ്ടു ചേട്ടനെയും കളിയാക്കി നിന്നപ്പോഴാണ് നമ്മുടെ കഥാനായകൻ അവിടെ മാറി ഇരിക്കുന്നത് കണ്ടത്… ഞാൻ അവിടെന്ന് മുങ്ങി നേരെ ദേവേട്ടന്റെ അടുത്ത് ചെന്നു…..

ഓയ് ചെക്കാ ഇതെന്താ ഇവിടെ ഒറ്റക്ക് ഇരിക്കുന്നെ….

ഞാൻ എന്റെ ആദികുട്ടിയെ നോക്കി ഇരിക്കുവായിരുന്നു….

അയ്യടാ….. സുഖിപ്പിക്കല്ലേ….

ദേവേട്ടോയ്…. ഞാനും സാരി എടുത്താലോ….

പിന്നെടി നി സാരി ഒന്നും ഉടുക്കണ്ട….

അതെന്താ ഞാൻ സാരി ഉടുത്താൽ… കോളേജ് സെലിബ്രേഷനു ഉടുത്തപ്പോൾ എല്ലാവരും നന്നായിരുന്നു എന്ന് പറഞ്ഞല്ലോ….

ആഹ് അതുകൊണ്ട് തന്നെയാ വേണ്ടെന്ന് പറഞ്ഞത്….. വെറുതെ എന്തിനാ എന്റെ കൈക്ക് പണി ഉണ്ടാക്കുന്നത്….

ഓഹ് ഈ ദേവേട്ടന് എന്നോട് ഒരു സ്നേഹവുമില്ല….. (അതും പറഞ്ഞു ആദി അവിടെ ചുണ്ടും കൂർപ്പിച്ചു ഇരുന്നു )

ഓഹോ അപ്പോൾ എനിക്ക് സ്നേഹം ഇല്ലാത്തത് ആണ് എന്റെ ആദികുട്ടിയുടെ വിഷമം…. ആ വിഷമം ഞാൻ ഇപ്പൊ മാറ്റി താരാട്ടാ….
(ദേവൻ ആദിയുടെ അടുത്തേക്ക് മുഖം കൊണ്ട് വന്ന് )

അയ്യടാ ഈ ചെക്കന് ഇതേ ഉള്ളൂ വിചാരം….. ഹ്മ്മ്…

ഹാ പിണങ്ങല്ലേ പെണ്ണേ…. ഇപ്പൊ എന്റെ കുട്ടിക്ക് സാരി ഉടുക്കണം അത്ര അല്ലേ ഉള്ളൂ….

അപ്പൊ ദേവേട്ടൻ സമ്മതിച്ചോ…

ഇല്ല സമ്മതിച്ചില്ല… സാരി പറ്റില്ല നീ വേണേൽ ദാവണി ഉടുത്തോ…

ദാവണിയോ അത് തന്നെയല്ലേ ഞാൻ നിശ്ചയത്തിന് ഉടുത്തത്….

അതിനിപ്പോ എന്താ കല്യാണത്തിനും അത് തന്നെ മതി… നിന്റെ ആ ലുക്കിൽ അല്ലേ ഈ ഞാൻ വീണു പോയത്….

അല്ല രണ്ടും കൂടി ഇവിടെ മാറിയിരുന്നു എന്തായിരുന്നു പരുപാടി…. (അനന്ദുവാണ്‌ )

“ഹോ നീ ആയിരുന്നോ….”

“അതേ ഞാൻ തന്നെ….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-