ഗൗരി: ഭാഗം 41

Share with your friends

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

നീയെന്താണ് കാണിച്ചത് ഗുപ്താ …
മോതിരമാറ്റമൊക്കെ കുട്ടികളിയാണോ ,

കുട്ടികളിയാണെന്ന് ഞാൻ പറഞ്ഞോ

നീയാ മോതിരം ആർച്ചയുടെ കൈയ്യിൽ നിന്നും ഊരിയെടുത്തോ ,അവൾക്ക് വേറെ മോതിരം ഞാൻ വാങ്ങി കൊടുത്തോളാം

ആൻറി തമാശ പറയുകയാണോ ഈ മോതിരം ഇട്ടിട്ട് അപ്പോൾ തന്നെ ഊരിയെടുത്ത് കൊണ്ടുവാനല്ല ഞാൻ വന്നത്

നിന്റെ കളിയൊന്നും ഇവിടെ വേണ്ടാ ,ആർച്ചയുടെ ഡാഡി ഇപ്പോൾ വരും ,ദേവേട്ടൻ നിന്നെ കണ്ടാൽ പിന്നെ എന്താ ഉണ്ടാവുകയെന്ന് പറയാൻ പറ്റില്ല

ഒന്നും ഉണ്ടാവില്ല
അങ്കിൾ എന്നായാലും അറിയേണ്ടതല്ലേ ,

ആർച്ചക്ക് മോതിരം ഊരി വലിച്ചെറിയണമെന്നുണ്ട് പക്ഷേ ഗുപ്തന്റ അടിയുടെ വേദന ഓർത്തപ്പോൾ അതു വേണ്ടാ എന്നു വച്ചു

എന്നാ ശരി ഞാനിറങ്ങുകയാണ് ,മോതിരം ഇട്ടു കഴിഞ്ഞല്ലോ ഇനിയിപ്പോ ഇവിടെ നിൽക്കേണ്ട ആവശ്യമില്ല

അവൻ പറഞ്ഞത് കേട്ടപ്പോൾ അമ്മക്കും മകൾക്കും സമാധാമായി

ഗുപ്പതൽ ആർച്ചയുടെ അടുത്തേക്ക് വന്നു

നിനക്ക് പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ
ഈ മോതിരമെങ്ങാനും നിന്റെ കൈയ്യിൽ നിന്നും ഊരിയാലുണ്ടല്ലോ ….
മോളെ .. ആർച്ചേ നിനക്ക് തല്ലിന്റെ പൊടിപൂരമായിരിക്കും
ഇതൊന്ന് ഓർമ്മ വച്ചോ
പിന്നെ ഒരു കാര്യം കൂടി നിന്റെ വേഷം ,ഇത് ഇനി നിനക്ക് വേണ്ടാ വല്ല ചുരിദാറോ സാരിയോ അതുമതി കേട്ടല്ലോ

അതു കേട്ടപ്പോൾ അവന്റെ തലക്ക് ഒരടി കൊടുക്കാനാണ് തോന്നിയത്

നിനക്കെന്നെ തല്ലണമെന്ന് തോന്നുന്നുണ്ടോ ,അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് മനസ്സിൽ വച്ചാൽ മതി,
ഒരു വീട്ടിൽ രണ്ടു തല്ലു ക്കാര് വേണ്ട
എന്നു കൂടി പറഞ്ഞിട്ടാണ് ഗുപ്തൻ പോയത്

*

മാഷേ …..

വിളി കേട്ട് മാഷ് മുൻവശത്തേക്ക് വന്നു

മുറ്റത്ത് നിൽക്കുന്നവരെ കണ്ട് മാഷ് സന്തോഷത്തോടെ ഭാര്യയെ വിളിച്ചു

ലക്ഷ്മി ….ആരാ വന്നിരിക്കുന്നതെന്ന് നോക്ക്യേ…

വരുണും ശരത്തും അത്

ഇതെന്താ മക്കളെ നിങ്ങൾ അവിടെ തന്നെ നിന്നത് വായോ അകത്തേക്ക് വാ ..
മാഷ് രണ്ടു പേരെയും അകത്തേക്ക് കൂട്ടികൊണ്ട് പോയി

അപ്പോഴെക്കും ലക്ഷ്മി വന്നു

ഇതെന്താ രണ്ടു പേരും കൂടി ഒന്നു വിളിക്ക പോലും ചെയ്യാതെ

ഞങ്ങൾക്കിവിടെക്ക് വരണമെങ്കിൽ വിളിച്ച് പറയണോ അമ്മേ ….
ഇതിപ്പോ ഞങ്ങളുടെ കൂടി വീടല്ലേ ….

അമ്മ അങ്ങനെ യൊന്നും വിചാരിച്ച് പറഞ്ഞതല്ല ,വിളിച്ച് പറഞ്ഞിരുന്നെങ്കിൽ അമ്മ നിങ്ങൾക്കിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ചേനേ

അങ്ങനെ ഒന്നും വേണ്ടാ ,ഇവിടെ എന്താ ഉള്ളത് അത് ഞങ്ങൾക്ക് മതി, അമ്മ എന്താ ഉള്ളത് എന്ന് വച്ചാൽ ഇങ്ങട്ട് എടുത്തിട്ട് വയോ
വരുൺ പറഞ്ഞു

ഒന്നു മിണ്ടാതെയിരിക്ക് വരുണേ വന്ന കാര്യം പറഞ്ഞിട്ട് പോകാം ,എനിക്ക് തിരിച്ച് ബാങ്കിലേക്ക് പോകണം

എന്താ മോനെ എന്താ നിങ്ങൾക്ക് പറയാനുള്ളത്
മാഷ് ചോദിച്ചു

അച്ഛാ …. വരുണിന് നിങ്ങളോട് രണ്ടു പേരോടായി കുറച്ച് കാര്യങ്ങൾ പറയാനുണ്ട്

എന്താ മോനെ എന്തു കാര്യമായലും ഞങ്ങളോട് പറയാം

അച്ഛാ … അത് വേറൊന്നുമല്ല ഗംഗയുടെ പഠിപ്പിനെ കുറിച്ചാണ്, ഇനി ഗംഗയെ ഞാൻ പഠിപ്പിച്ചോളാം അത് മാത്രമല്ല ഗംഗയുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കി കൊളളാം

അതൊ ന്നും വേണ്ട മോനെ അത് ഞങ്ങളുടെ കടമയാണ് ,അതായത് മക്കളെ പഠിപ്പിക്കുക അവർക്ക് നല്ലൊരു ജീവിതം കണ്ടെത്തി കൊടുക്കുെക ഇതൊക്കെ ഞങ്ങൾ ചെയ്യണ്ടതാണ്

വരുൺ മാഷിന്റെ അടുത്ത് ചെന്ന് മാഷിന്റ കൈകൾ കൂട്ടിപ്പിടിച്ചു
അച്ഛാ … ഈ കാര്യത്തിന് എതിര് പറയരുത്,ഒരു താലി ഇല്ലെന്നുള്ളു മനസ്സ് കൊണ്ട് ഗംഗ എന്റെ ഭാര്യയാണ് ,അതു കൊണ്ട് അവളുടെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം

മോനെ അത് …

അച്ഛനിനി ഒന്നും പറയണ്ട ഇനി കാര്യങ്ങളൊക്കെ ഞങ്ങള് നോക്കി കൊള്ളാം ഈ രണ്ടാൺ മക്കള് നോക്കും

വരുണിന്റെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിയുടെ കണ്ണു നിറഞ്ഞു

മാഷിന് വരുണി നോട് എതിര് പറയാൻ തോന്നിയില്ല

അമ്മേ …. ഇനി അമ്മയുടെ കൈ കൊണ്ട് എന്തെങ്കിലും കഴിക്കാട്ടോ ,അതിനു മുമ്പ് ഒരാളു കൂടി വരാനുണ്ട്

ലക്ഷ്മി അടുക്കളയിലേക്ക് പോയി

അതാരാ മോനെ ആ ഒരാൾ

അച്ഛനറിയും ….

വരുൺ ഫോണെടുത്ത് ആരെയോ വിളിച്ചു

കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് ഒരാൾ കയറി വന്നു

ഗുപ്തനായിരുന്നു

ശരത്ത് പോയി ഗുപ്തനെ അകത്തേക്ക് കൂട്ടികൊണ്ടു വന്നു

അച്ഛാ ….. ഇതാണ് ഞങ്ങൾ പറഞ്ഞ ആള്

മാഷ് ഒന്നേ നോക്കിയുള്ളൂ ഗുപ്തനെ

ഗുപ്താ … മോനെ
മാഷ് ഓടി വന്ന് ഗുപ്തനെ കെട്ടിപ്പിടിച്ചു
എന്നാലും നീ മാഷിനെ തേടിപ്പിടിച്ച് കണാൻ വന്നല്ലോ
സന്തോഷം കൊണ്ട് മാഷിന്റെ ശബ്ദം ഇടറി യി രു ന്നു

ഗുപ്തന്റ കണ്ണുകളും നിറഞ്ഞിരുന്നു

നീയിപ്പോ നാട്ടിലില്ലേ ,പുറത്താണോ ,ഇവരെ നിനക്കെങ്ങനെ അറിയാം ,എങ്ങനെയാണ് ഇവരുമായി പരിചയം

മാഷെ അത് … ഞാൻ മാഷ് വിചാരിക്കുന്നത് പൊലെ ഒരാളായില്ല ,മാഷ് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആളായി

നീയെന്തൊക്കെയാണ് ഗുപ്താ പറയുന്നത്
എനിക്കൊന്നും മനസ്സിലാവുന്നില്ല

അച്ഛാ അത് ഒരു വലിയ കഥയാണ്

എന്ത് കഥ അതെനിക്കറിയണം പിന്നെ ഇവനാരായി എന്നറിയണം

അച്ഛാ പറയാം

ശരത്തും വരുണും കൂടി മാഷിനോട് എല്ലാ കാര്യങ്ങളും പറഞ്ഞു

മാഷിനെ കാണാൻ നല്ല ആഗ്രഹമുണ്ടായിരുന്നു ഗുപ്ത ന് ,പക്ഷെ മാഷിനെ കണാൻ വരാൻ ഒരു ഭയം ഉണ്ടായിരുന്നു ,ഞങ്ങള് നിർബന്ധിച്ചാണ് കൊണ്ടുവന്നത്

എല്ലാം കേട്ടിട്ട് മാഷ് തലക്ക് കൈ കൊടുത്തിരുന്നു പോയി

എന്തൊക്കെ യാണ് ദേവി കേൾക്കുന്നത് ,എന്റെ മോളെ കൊല്ലാൻ ക്വാട്ടേഷൻ കൊടുക്കുക അതും ഞാൻ മകനെ പോലെ കണ്ട ഗുപ്തന്റെ അടുത്ത്

മാഷേ …. അതൊന്നും മാഷിനി ഓർക്കണ്ടാ ,അതൊക്കെ കഴിഞ്ഞ കഥകൾ അല്ലേ

എന്നാലും ഗുപ്താ നീ .. എങ്ങനെ ഇങ്ങനെ ആയി .. നീ ഒരു നല്ല നിലയിൽ എത്തിയിട്ടുണ്ടാവുമെന്ന് ഞാൻ കരുതിയിരുന്നത് ,ഈ ചെളി കുഴിയിലേക്ക് വീഴുന്നതിന് മുമ്പ് എന്നെ ഒന്ന് ഓർത്തില്ലല്ലോ നീ …
നീ ഒരാൺ കുട്ടിയല്ലേ എന്നെ തേടി വരാമായിരുന്നില്ലേ …

പറ്റിപ്പോയി മാഷേ …,
ഇപ്പോ അതൊക്കെ ഓർക്കുമ്പോൾ കുറ്റബോധം ഉണ്ട് ,പതുക്കെ ഇതിൽ നിന്നൊക്കെ മാറണം മാറും മാഷേ ,ഇപ്പോ ആരൊക്കെ യുള്ള പോലെ തോന്നുന്നു ജീവിക്കണമെന്നൊരാശയും

മതി മോനെ ഈ ചിന്ത മാത്രം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!