മിഥുനം: ഭാഗം 4

മിഥുനം: ഭാഗം 4

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

“സാറിനു എന്റെ സഹായം ആവശ്യമില്ല എന്നെനിക്ക് അറിയാം. പക്ഷെ എനിക്ക് സാറിന്റെ സഹായം ആവശ്യമാണ്. ഇവിടുന്നു പറഞ്ഞു വിട്ടാൽ എന്റെ പഠനം തന്നെ മുടങ്ങും സർ. പ്ലീസ് ഞാനിവിടെ നിന്നോട്ടെ? ”

അവൾ പ്രതീക്ഷയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. മിഥുനും അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു.

നീണ്ടുകിടക്കുന്ന മുടി… ചെറിയ നെറ്റിത്തടം…. ഇടതൂർന്ന കറുത്ത പുരികങ്ങൾ… ഒരു കുഞ്ഞു കറുത്ത പൊട്ടും ഭസ്മക്കുറിയും…. വിടർന്ന കണ്ണുകളും….

ആ കണ്ണുകളിൽ നിറയെ പ്രതീക്ഷയാണ്. അവനു കൗതുകം തോന്നി. ഏഴെട്ട് മാസങ്ങളായി ഈ മുറി കടന്ന് തനിക്ക് അരികിലേക്ക് വന്നവരുടെ കണ്ണുകളിൽ എല്ലാം സഹതാപം ആയിരുന്നു. പക്ഷേ ഇവളുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ ആണ്. താൻ ഇവളെ ഇവിടെ നിന്നിറക്കി വിട്ടാൽ തീരുന്നത് ഇവളുടെ ഭാവിയാണ്.. തന്റെ ദേഷ്യവും പിടിവാശിയും കൊണ്ട് ഒരു പെൺകുട്ടിയുടെ പഠനം നിൽക്കാൻ പാടില്ല. അവൻ മനസ്സിലോർത്തു.

മിഥുൻ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടതും അവളുടെ മുഖത്തു നിരാശ പടർന്നു. പതിയെ എഴുന്നേറ്റ് അവൾ വാതിലിനു നേരെ നടന്നു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അവന്റെ ശബ്ദം അവളുടെ കാതിൽ പതിച്ചു.

” ഡോ ”

അവൾ തിരിഞ്ഞു നോക്കി.

” മര്യാദക്ക് അടങ്ങിയൊതുങ്ങി നിൽക്കാമെങ്കിൽ ഇവിടെ നിന്നോ. ഇവിടെയുള്ള ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുത്. പ്രേത്യേകിച്ചു എനിക്ക്. എന്നെ വെറുതെ ഇറിറ്റേറ്റ് ചെയ്യാൻ വന്നാൽ ആ നിമിഷം നീ പുറത്താകും കേട്ടല്ലോ. ”

ദേവു തലയാട്ടി.

” എന്താ വായിൽ നാക്കില്ലേ? ഞാൻ പറഞ്ഞത് കേട്ടോന്നു? “മിഥുൻ ഗൗരവം ഒട്ടും കുറച്ചില്ല.

” കേട്ടു സാർ. ഞാൻ ആരെയും ബുദ്ധിമുട്ടിക്കില്ല. ”
പോകാൻ ഒരുങ്ങിയതും പെട്ടന്ന് എന്തോ ഓർത്തെന്നപോലെ അവൾ അവന്റെ അടുത്തേക്ക് ഓടിവന്നു ആ കൈപിടിച്ചു.
” നന്ദിയുണ്ട് സാർ ”

കണ്ണുകൾ തമ്മിൽ ഒരു നിമിഷം കൊരുത്തപ്പോഴേക്കും അവൻ നോട്ടം മാറ്റി തന്റെ കയ്യിലേക്ക് നോക്കി.. അവൻ നോക്കിയതും അവൾ ആ കൈവിട്ടു.

” സോറി….. ഞാൻ … പെട്ടന്ന് ” അവൾ നിന്ന് വിക്കി. ദേവൂന്റെ പരിഭ്രമം കണ്ടതും മിഥുന് ചിരി വന്നു. എങ്കിലും അത് പുറത്ത് കാട്ടാതെ അവൻ അവളെ രൂക്ഷമായി നോക്കി.

” സാർ കഞ്ഞി എടുത്ത് തരട്ടെ? ” അവൾ ചോദിച്ചു.

” എനിക്ക് വേണ്ടാ. നീ പൊയ്ക്കോ. പോകുമ്പോ ഈ പ്ലേറ്റ് കൂടി കൊണ്ടുപോയ്‌ക്കോ. ”

” സാർ ഫുഡ് കഴിച്ചിട്ടേ മരുന്ന് കഴിക്കാൻ പറ്റൂ”

” എനിക്ക് മടുത്തു എന്നും ഒരു കഞ്ഞി. ഡിസ്ഗസ്റ്റിംഗ് ” മിഥുൻ പിറുപിറുത്തു.

അവൾ ഒന്ന് ചിന്തിച്ചു നിന്നതിനു ശേഷം കഞ്ഞിയുമായി പുറത്തേക്ക് പോയി. അതോടെ അവൻ കയ്യിലിരുന്ന ബുക്കിലേക്ക് ശ്രെദ്ധ പതിപ്പിച്ചു.

##############################

അൽപനേരം കഴിഞ്ഞതും കയ്യിലൊരു പ്ലേറ്റുമായി ദേവിക അകത്തേക്ക് വന്നു. പാത്രം സൈഡിൽ ഇരുന്ന ടേബിളിലേക്ക് വെച്ചിട്ട് അവൾ മിഥുനെ താങ്ങി കട്ടിലിൽ ചാരി ഇരുത്തി. വിശന്നു തുടങ്ങിയതിനാൽ തന്നെ അവനു എതിർക്കാനും തോന്നിയില്ല.

ടേബിളിൽ ഇരുന്ന പാത്രമെടുത്തു ദേവു അവന്റെ അരികിൽ വന്നിരുന്നു. ആ പ്ലേറ്റിലേക്ക് നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു. പാത്രത്തിൽ വാട്ടിയ വാഴയില. അതിൽ ആവി പറക്കുന്ന കുത്തരിച്ചോറ്. മോരും പപ്പടവും പാവയ്ക്കാ തോരനും. അവന്റെ കണ്ണിലെ സന്തോഷം കണ്ടു ദേവുവിന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

ചോറ് ഓരോ ഉരുളയാക്കി അവൾ അവന്റെ വായിൽ വെച്ചുകൊടുത്തു. എതിർപ്പൊന്നും കൂടാതെ അവൻ അവളുടെ കയ്യിൽ നിന്നും വാങ്ങി കഴിക്കുന്നത് കണ്ടാണ് രാധികയും മാധവനും കയറി വന്നത്. അവരെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു. അതോടെ രാധികക്ക് സന്തോഷമായി. കണ്ണുകൾ നിറഞ്ഞു വന്നതും അവർ അതടക്കി പിടിച്ചു. ദേവു പറഞ്ഞതുപോലെ ഞങ്ങൾ തളർന്നുപോയാലോ സങ്കടപ്പെട്ട് ഇരുന്നാലോ അത് ഉണ്ണിയേയും തകർക്കും. അതുകൊണ്ട് അവനു മുന്നിൽ ആത്‌മവിശ്വാസത്തോടെ നിൽക്കണം . രാധിക മനസ്സിലോർത്തു.

മിഥുനും അമ്മയുടെ പുഞ്ചിരി ആശ്വാസമായിരുന്നു. തന്നെ കാണുമ്പോ ഇടമുറിയാതെ ഒഴുകുന്ന ആ കണ്ണീർ കാണുമ്പോൾ തന്നെ മനസ് മടുക്കുമായിരുന്നു. അപ്പോഴാണ് തന്റെ ജീവിതം തന്നെ പരാജയമായത് പോലെ തോന്നുക . അതാണ്‌ അടക്കാനാവാത്ത ദേഷ്യത്തിലേക്ക് നയിച്ചിരുന്നത്.

മുഴുവൻ ഭക്ഷണവും കഴിപ്പിച്ച ശേഷം അവന്റെ വായും മുഖവും വൃത്തിയാക്കി മരുന്നും കഴിപ്പിച്ചു ദേവു പാത്രവുമെടുത്തു പുറത്തേക്ക് പോയി.

” വയറു നിറഞ്ഞോ മോനേ? ” രാധിക അടുത്തിരുന്നു അവന്റെ നെറുകിൽ തലോടി.

” നല്ല രുചി ഉണ്ടായിരുന്നു അമ്മേ. എന്നും കഞ്ഞി കുടിച്ചു മടുത്തിരിക്കയായിരുന്നു. ” അവൻ ചിരിയോടെ പറഞ്ഞു.

” ദേവു എന്നോട് വന്നു ചോദിച്ചറിഞ്ഞു നിനക്ക് ഇഷ്ടമുള്ള കറികൾ ഒക്കെ. എന്നിട്ട് അടുക്കളയിലേക്ക് ഓടുവായിരുന്നു നിനക്ക് വിശക്കുന്നേനു മുൻപേ ഉണ്ടാക്കി തരാൻ. ” രാധിക സന്തോഷത്തോടെ പറഞ്ഞു. ” ഇതുവരെ അവളൊന്നും കഴിച്ചില്ല. നിനക്ക് തന്നിട്ടേ കഴിക്കത്തൊള്ളൂ എന്ന് വാശിയായിരുന്നു. ”

” കേട്ടോടാ മോനേ നിന്റെ അമ്മയ്ക്കു ദേവുവിനെ വല്ലാണ്ടങ് പിടിച്ചുപോയി. അവളോട് അമ്മേ ന്നു വിളിച്ചോളാൻ പെർമിഷൻ ഒക്കെ കൊടുത്തു. ഇനി നമ്മളൊക്കെ ഔട്ട്‌ ആകുവോ എന്തോ ”

മാധവന്റെ സംസാരം കേട്ടു രാധിക അയാളെ കൂർപ്പിച്ചു നോക്കുന്നത് കണ്ടു മിഥുൻ പൊട്ടിച്ചിരിച്ചു. അവർ രണ്ടാളും ആ ചിരിയിൽ പങ്കു ചേർന്നു.
” ആഹ് അതേ എനിക്ക് ദേവുമോളെ ഒരുപാട് ഇഷ്ടായി. നല്ല ഐശ്വര്യം ഉള്ള കുട്ടിയാ അവള് ”

” ഹാ മാളു കേൾക്കണ്ടാ. അമ്മേടെ ദേവൂനെ എടുത്ത് ആ കുശുമ്പി പഞ്ഞിക്കിടും” മിഥുൻ പറഞ്ഞു.

വാതിൽ തുറന്നു അകത്തേക്ക് കയറാൻ വന്ന ദേവു കണ്ടത് സന്തോഷത്തോടെ ഓരോന്ന് പറഞ്ഞു ചിരിക്കുന്ന മൂവരെയുമാണ്. മിഥുന്റെ ചിരി കണ്ടു അവൾ അവനെത്തന്നെ ഒരു നിമിഷം നോക്കി നിന്നുപോയി. ഈ കടുവയ്ക്ക് ചിരിക്കാൻ ഒക്കെ അറിയാമോ. മനസ്സിൽ ഒരു വല്ലാത്ത ആശ്വാസം വന്നു നിറയുന്നതവൾ അറിഞ്ഞു. പെട്ടന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് അവൾ പിന്തിരിഞ്ഞു. അവരുടെ ഇടയിലേക്ക് താൻ കയറി ചെല്ലുന്നത് മോശമാണെന്നു അവൾക് തോന്നി.
അച്ഛനോടും അമ്മയോടും സംസാരിക്കുന്നതിനിടക്ക് മിഥുൻ കണ്ടിരുന്നു വാതിൽക്കൽ വരെ വന്നു തങ്ങളുടെ സംസാരം കണ്ടു നിന്നുപോയ ദേവികയെ. തന്റെ ചിരി കണ്ടവൾ എന്തോ പിറുപിറുക്കുന്നത് കണ്ടു. പിന്നീട് തങ്ങൾക്ക് ശല്യം ആവണ്ടയെന്നോർത് തിരിച്ചുപോയതും ശ്രെദ്ധിച്ചിരുന്നു.

പിന്നെയും കുറേ നേരം കൂടി സംസാരിച്ചു ഇരുന്നതിനുശേഷം അവർ പോയി. കയ്യിലെ ബുക്കിലേക്ക് മിഴി നട്ട് മിഥുനും.

” ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന് ചോര-
ചാറിചുവപ്പിച്ചൊരെന് പനീര്പ്പൂവുകള്
കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നില്ക്കുറിച്ചിട്ട വാക്കുകള്
ഒന്നുതൊടാതെ പോയീ വിരല്ത്തുമ്പിനാല്
ഇന്നും നിനക്കായ്ത്തുടിക്കുമെന് തന്ത്രികള് ”

( ആനന്ദധാര – ബാലചന്ദ്രൻ ചുള്ളിക്കാട് )

ആ വരികളിലേക്ക് മിഴികൾ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story