നയോമിക – ഭാഗം 8

Share with your friends

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

” അമ്മ എന്താ പറഞ്ഞെ..ഇവിടുന്നാരും പോകുന്നില്ലെന്നോ.. ”

നിർമ്മയി ക്ഷോഭത്തോടെ നിർമ്മലയെ നോക്കി.

‘അതെ.. അങ്ങനെ തന്നെയാ പറഞ്ഞത്…. നീ ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല”

” അത് അമ്മയാണോ തീരുമാനിക്കുന്നത് ”

“ഞാനല്ലാതെ പിന്നെ നിന്റെ കാര്യം വേറാര് തീരുമാനിക്കാനാടി ”

നിർമ്മല അരിശം പൂണ്ടു.

“ഒന്നു നിർത്തമ്മാ ”
നയോമി ഇടപ്പെട്ടു.

” ചേച്ചീ…. ചേച്ചി പോഗ്രാമിന്റെ ഡീറ്റയിൽസ് ഒക്കെ പറ.. അപ്പോ അമ്മ സമ്മതിക്കും ”

“ഇല്ല ”

നിർമ്മല ഇടഞ്ഞുതന്നെ നിന്നു.

“അമ്മാ പ്ലീസ്” നയോമി വിഷമത്തോടെ വിളിച്ചു.

” ബാക്കി കാര്യങ്ങളൊക്കെ പറ ചേച്ചീ ”
ഉണ്ണിയും അവളെ പ്രോത്സാഹിപ്പിച്ചു.

” ആക്ടർ സുദീപും നടി അനിതാ വർമ്മയും അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസിൽ അവരുടെ കൂടെ പെർഫോം ചെയ്യാൻ രണ്ട് കുട്ടികൾ കൂടി വേണം… അതിൽ ഒന്ന് ഞാനും ഒന്ന് എറണാകുളം കാരി പ്രിയയുമാണ് ”

” നടൻ സുദീപിന്റെ കൂടെയോ… ന്റെ ചേച്ചീ ഈ ഒാഫർ വിട്ടുകളയല്ലേ ”
നയോമി ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു.

“കഴിഞ്ഞില്ല മോളേ… പ്രോഗ്രാമിന് ഒരു മാസം മുൻപേ യെങ്കിലും പ്രാക്ടീസ് തുടങ്ങണം.. അതിന് അവിടെ സ്റ്റേ ചെയ്യേണ്ടി വരും … പിന്നെ അതൊന്നും ഓർത്ത് നമ്മൾ ടെൻഷൻ വേണ്ട അക്കോമഡേഷൻ ഒക്കെ അവർ അറേഞ്ച് ചെയ്യും”

” ഇതോന്നും നടക്കാൻ പോകുന്നില്ല…. ന്റെ സമ്മതതോടെ നീ ഇവിടുന്ന് എങ്ങോട്ടും പോകില്ല”

നിർമ്മല ദേഷ്യത്തിൽ പറഞ്ഞ് അകത്തേക്ക് കയറി പോയി.

നിർമ്മയി ഒന്നും മിണ്ടാതെ രാഘവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു. അവൾ പതിയെ ചെന്ന് അയാളുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു.

” അച്ചാ”

അവൾ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു.

” പ്ലീസ് അച്ചാ… എനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ പ്ലാറ്റ്ഫോമാണിത്… എന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമൊക്കെ ഈ ഒരു പ്രോഗ്രാമിന് ശേഷം എളുപ്പത്തിൽ നടത്തിയെടുക്കാൻ പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്… ഒന്ന് അമ്മയെ പറഞ്ഞ് സമ്മതിപ്പിക്കച്ചാ”
അയാൾ ഒന്നും മിണ്ടിയില്ല.

‘അച്ചനെന്താ ഒന്നും പറയാത്തെ”
നിർമ്മയി അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

” നോക്കച്ചാ ചേച്ചിയുടെ ജീവനും ശ്വാസവും നൃത്തമാണെന്ന് നമുക്കെല്ലാർക്കും അറിയാവുന്നതല്ലേ… ഇതിപ്പോ ഇത്രേം വലിയൊരു പ്ലാറ്റ്ഫോമിൽ ഒരുപാട് പ്രഗൽഭരായ വ്യക്തികൾക്ക് മുൻപിൽ നൃത്തം അവതരിപ്പിക്കാന്ന് പറഞ്ഞാൽ അതിൽപരം എന്താണച്ചാ നമുക്ക് വേണ്ടത് ”

നിർമ്മയിയെ പിന്തുണച്ചു കൊണ്ട് നയോമിയും മുൻപോട്ട് വന്നു.

” സമ്മതിച്ചുന്ന് പറ അച്ചാ”
അടുത്തത് ഉണ്ണിയുടെ ഊഴമായിരുന്നു.

മക്കൾ മൂന്ന് പേരും ഒരുപോലെ ആവശ്യപ്പെട്ടിട്ടും നിർമ്മയിയുടെ ആഗ്രഹത്തിന് സമ്മതം പറയാതെ രാഘവനും നിർമ്മലയുടെ വഴി തിരഞ്ഞെടുത്തു.

” ആരും സമ്മതിക്കില്ലല്ലേ…. എന്നാ കണ്ടോ എന്റെ ആവശ്യം നടത്തി തരാതെ ഞാനെനി ഇവിടുന്ന് പച്ചവെള്ളം കുടിക്കില്ല”

നിർമ്മയി നിരാഹാര സമരം പ്രഖ്യാപിച്ചു.

“ടാ ചേച്ചി നിരാഹാര സമരം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇന്നിവിടെ ഉണ്ടാക്കിയ ഭക്ഷണം മുഴുവൻ ഞാനും നീയും കഴിച്ച് തീർക്കേണ്ടി വരുമല്ലോ ”

നയോമി ഉണ്ണിയെ തോണ്ടി.

” ഈ കുഞ്ഞേച്ചിക്ക് തീറ്റേടെ വിചാരം മാത്രേ ഉള്ളൂ”

“അയ്യടാ തീറ്റേടെ വിചാരം ഇല്ലാത്തൊരാള്…. മിണ്ടാതെ പോയിരുന്ന് പഠിക്കെട ചെക്കാ ”

അവൾ അവനെ നോക്കിക്കണ്ണുരിട്ടിയതും അവൻ വെട്ടി തിരിഞ്ഞ് അകത്തേക്ക് കയറി പോയി.

*****************************

നയോമി ചെല്ലുമ്പോൾ രാവിലെ ധരിച്ചിട്ടുപോയ അതേ വസ്ത്രത്തോടെ കിടക്കുകയായിരുന്നു നിർമ്മയി.
“ഇതെന്തു കിടത്തമാ ചേച്ചീ… വന്നിട്ടെനിയും കുളിച്ച് കൂടിയില്ലേ”

നിർമ്മയി ഒന്നും പറയാതെ കിടക്കയിൽ എണീറ്റിരുന്നു.

” നമുക്ക് അമ്മയെ സമ്മതിപ്പിക്കാടോ…. നീ ടെൻഷൻ ആകണ്ട ”

”അമ്മ സമ്മതിക്കുംന്ന് എനിക്ക് തോന്നുന്നില്ലെടീ…. അമ്മേടെ സ്വഭാവം നിനക്കറിയില്ലേ”

” രാഘവേട്ടൻ പറഞ്ഞാ അമ്മ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-