പരിണയം – ഭാഗം 7

Share with your friends

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

ഇയാൾ എന്താ പറഞ്ഞത്…. നിരഞ്ജൻ ഒന്നുകൂടി ചോദ്യം ആവർത്തിച്ചു…. എന്നിട്ട് അയാൾ കാർ സൈഡ് ചേർത്ത് ഒതുക്കി നിറുത്തി…

കൃഷ്ണപ്രിയ എന്താ പറഞ്ഞുവരുന്നത്… നിരഞ്ജൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ആണ് ചോദിക്കുന്നത്..

ഏട്ടൻ തിരിച്ചു പട്ടാമ്പിയിലേക്ക് മടങ്ങുമ്പോൾ കൂടെ ഈ പ്രിയ ഉണ്ടാവില്ല.. ഏട്ടനും ഏട്ടനെ മാത്രം സ്നേഹിച്ഛ് കഴിയുന്ന ആ പെൺകുട്ടിക്കും ഇടയിൽ ഈ പ്രിയ ഒരു തടസമാകില്ല…. അതുകൊണ്ട് ഞാൻ ഇനി അങ്ങട് വരണില്യ… അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു..

നിരഞ്ജൻ അവളെ തന്നെ സാകൂതം നോക്കി ഇരിക്കുകയാണ്…. എന്നിട്ട് ചോദിച്ചു..

ഇയാൾ തന്റെ അച്ഛനോടും അമ്മയോടും ഒക്കെ എന്ത് മറുപടി പറയും… അവർ ചോദിക്കില്ലെ എന്താ എന്റെ കൂടെ പോരാത്തത് എന്ന്…

അച്ഛനോടു ഞാൻ കാര്യങ്ങൾ ഒക്കെ സാവധാനത്തിൽ പറഞ്ഞോളാം… എന്നെ മനസിലാകാൻ എന്റെ അച്ഛന് കഴിയും…

തന്റെ നാട്ടിൽ ഉള്ള ആളുകളോ… ?നിരഞ്ജൻ വീണ്ടും ചോദിച്ചു…

ആളുകൾ എന്താച്ചാ കരുതട്ടെ… ആ വിഷയം അവർക്ക് തന്നെ വിടാം… അവൾ പറഞ്ഞു…

എന്റെ വീട്ടിൽ ഉള്ളവരോടോ…. തന്നെ ഇത്രയും ദിവസം സ്വന്തം ഒരു മകളായി സ്നേഹിച്ച എന്റെ വീട്ടുകാരോട് എന്ത് പറയണം ഞാൻ… നിരഞ്ജൻ അവളെ തന്നെ നോക്കി ഇരിക്കുകയാണ്..

എന്നോട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞപ്പോൾ, ഞാൻ മനപ്പൂർവം ഒഴിവായി പോയിന്നു പറഞ്ഞാൽ മതി… അപ്പോൾ നിങ്ങളുടെ കാര്യങ്ങൾ കൂടുതൽ എളുപ്പം ആകുകയും ചെയ്യും… പ്രിയ പറഞ്ഞു

ചോദ്യങ്ങൾക്ക് എല്ലാം ഉള്ള മറുപടി ഇയാൾ നേരത്തെ തന്നെ പറയാൻ പഠിച്ചു വച്ചിരുന്നു അല്ലെ…

താൻ ‘അമ്മ തന്ന സ്വർണം മേടിക്കാഞ്ഞതിന്റെ കാരണം ഇതായിരുന്നു അല്ലേ.. നിരഞ്ജൻ അവളോട് ചോദിച്ചു…

അതെ… അർഹതപെടാത്തത് ഒന്നും ഈ പ്രിയ സ്വന്തമാക്കിയിട്ടില്ല ഇന്നോളം.. അരുന്ധതി അമ്മയുടെ ഒരു സ്വർണവും എനിക്ക് വേണ്ട…എന്റെ അച്ഛൻ തന്നത് മാത്രം മതി എനിക്ക്.. അത്കൊണ്ടാണ് ഞാൻ ആ ആമാട പെട്ടി അമ്മയ്ക്ക് തന്നെ തിരിച്ചു കൊടുത്തത്… അവൾ കടുപ്പിച്ചു തന്നെ ആണ് പറഞ്ഞത്..

താൻ കൊണ്ടുവരാത്തത് ഒന്നും താൻ തിരിച്ചു കൊണ്ടുപോകുന്നില്ലെങ്കിൽ പിന്നെ ഇതോ എന്ന് പറഞ്ഞുകൊണ്ട് അവൻ അവളുടെ ഹൃദയത്തോട് ഒട്ടി കിടന്ന താലിമാല കൈയിൽ എടുത്ത് പിടിച്ചു… ഇത് ഞാൻ എടുത്തോട്ടെ… മാലയിൽ പിടിച്ചുകൊണ്ട് അവൻ ചോദിച്ചു..

ഒട്ടും പ്രതീക്ഷിക്കാതെ ആയത്കൊണ്ട് പ്രിയ പെട്ടന്ന് പകച്ചുപോയി…

അരുതേ… അത് മാത്രം എടുക്കരുതേ എന്ന് പറഞ്ഞു അവൾ അവന്റെ കൈയിൽ കടന്നു പിടിച്ചു..

നിരഞ്ജൻ അത് ഇപ്പോൾ പൊട്ടിക്കും എന്ന മട്ടിലാണ് ഇരിക്കുന്നത്…

എന്തിനാ തനിക്ക് പിന്നെ ഈ താലി… പറയു കൃഷ്ണപ്രിയ.. നമ്മൾക്ക് രണ്ടാൾക്കും അതല്ലേ നല്ലത്.. അവൻ ചോദ്ച്ചപ്പോൾ അവൾ നിവർത്തിയില്ലാതെ സമ്മതിച്ചു… പക്ഷെ ഇപ്പോൾ എടുക്കരുതേ എന്നവൾ യാചിച്ചു..

ഓക്കേ എങ്കിൽ ഞാൻ മടങ്ങുമ്പോൾ ഇയാൾ ഈ മാല എനിക്ക് തരണം… ഒടുവിൽ അവർ തമ്മിൽ അങ്ങനെ ഒരു കരാർ ഉണ്ടാക്കി…

നിറഞ്ഞുവന്ന കണ്ണുനീർ നിരഞ്ജൻ കാണാതെ അവൾ മെല്ലെ ഒപ്പി…

ഇടക്ക് ഒക്കെ നിരഞ്ജന് ഫോൺ വന്നപ്പോൾ അവൻ ആരോടൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു…

ഏട്ടാ വണ്ടി നിർത്തിയിട്ട് സംസാരിക്കു… ഇങ്ങനെ ഫോണും വിളിച്ചോണ്ട് ഡ്രൈവ് ചെയ്യല്ലേ… അവൾ പറഞ്ഞപ്പോൾ നിരഞ്ജൻ പതിയെ വണ്ടി നിർത്തി…

ഞാൻ ഇന്ന് വൈകിട്ട് തന്നെ തിരിച്ചു പോകും… ഏറിയാൽ 5മണിക്കൂർ അതുവരെ ഒള്ളു താനും ഞാനും ആയിട്ടുള്ള ബന്ധം… അതുകൊണ്ട് മിണ്ടാതിരിക്കുക…. ഓക്കേ…

നിരഞ്ജൻ വണ്ടി മുന്നോട്ട് എടുത്തു…

കേവലം അഞ്ചു മണിക്കൂർ കൂടി കഴിഞ്ഞാൽ പ്രിയ വീണ്ടും പഴയതുപോലെ തന്നെ ആകും…. കൃഷ്ണപ്രിയ ഏകയാകുകയാണ്…… താൻ എന്നും തനിച്ചായിരുന്നു… ജന്മം തന്ന മാതാപിതാക്കളെ കാലം അതിന്റെ ഒഴുക്കിൽപ്പെട്ട് കൂട്ടികൊണ്ട് പോയപ്പോൾ ഈ ഉള്ളവൾ മാത്രം തനിച്ചായി… .. ആഹ് എന്തായാലും വിവാഹം തീരുമാനിച്ച കുറച്ചു ദിവസങ്ങളിൽ താൻ ഒരുപാട് സന്തോഷിച്ചു… ഒരു യുഗം മുഴുവൻ ഓർത്തിരിക്കാനുള്ളത് ദൈവം തനിക്ക് സമ്മാനിച്ച് കഴിഞ്ഞു… മീരയുടെ അടുത്തേക്ക് തന്നെ വീണ്ടും, കിരണിന്റെ വൃത്തികെട്ട സ്വഭാവം ഇനിയും എടുക്കാതിരിക്കണെ ന്റെ ഗുരുവായൂരപ്പ എന്ന് അവൾ പ്രാർത്ഥിച്ചു.

അങ്ങനെ അവർ രണ്ടുപേരും കൃഷ്ണപ്രിയയുടെ നാട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു.. ദേവൻ അങ്ങ് വഴിയരുകിൽ കാത്തു നിക്കുന്നത് അവൾ കണ്ടു…

ദേ ചെറിയച്ഛൻ അവൾ ഒരു കൊച്ചുകുട്ടിയെ പോലെ വിളിച്ചു കൂവി…

ചെറിയച്ഛൻ എന്നാണോ ഇയാൾ അച്ഛനെ വിളിക്കുന്നതെന്ന് അവൻ ഓർത്തു.

കാർ ദേവന്റെ അരികിലായി വന്നു നിന്നു… അപ്പോളാണ് അവൾ കണ്ടത് കൂടെ നാണ്യമ്മുമായും ഉണ്ടെന്നു…

അമ്മുമ്മേ…. അവൾ ഓടിച്ചെന്നു അവരെ കെട്ടിപിടിച്ചു…

വന്നോ ന്റെ ചുന്ദരി കുട്ടി… മോളേ കാണാൻണ്ട് വിഷമിച്ചു പോയി ഈ വല്യമ്മ… ഇന്ന് വരും എന്ന് പറഞ്ഞു ദേവൻ ഇവിടെ നിൽപ്പുറച്ചിട്ട് മണിക്കൂർ എത്രയായിന്നു അറിയുവോ മോൾക്ക്… അവർ പറയുന്നത് കേട്ട് നിരഞ്ജൻ നീക്കുകയാണ്..

ഏട്ടാ ഇത് നമ്മുടെ വീടിന്റെ അടുത്തുള്ള അമ്മുമ്മയാ കെട്ടോ.. അവൾ പരിചയപ്പെടുത്തി..

അവൻ ഒന്ന് മന്ദഹസിച്ചു.

മോനെ കാർ നമ്മുടെ വീട്ടിലോട്ട് വരില്ല.. ദ അവിടെ പാർക്ക് ചെയാം നമ്മൾക്ക് കെട്ടോ.. ദേവൻ അവനുമായിട്ട് കേശവൻ കണിയാന്റെ വീട്ടിൽ പോയി…

കാർ അവിടെ ഒതുക്കിയിട്ട് അവർ തിരിച്ചു വന്നു..

മോളെ നിരഞ്ജൻ മോൻ ഇന്ന് പോകുകയാണെന്നു പറയുന്നു… Iതെന്താ ഇത്ര ദൃതി.. അവിടെ ആര്യയും ഹേമയും എല്ലാവരും കാത്തിരിക്കുവാ… രണ്ടാൾക്കും നാളേ മടങ്ങാം ന്തെ.. ദേവൻ പറയുന്നത് കേട്ടപ്പോൾ പ്രിയ അറിയാതെ അവളുടെ താലിമാലയിൽ പിടിച്ചത് നിരഞ്ജൻ കണ്ടു…

പാടവരമ്പത്തൂടെ നടക്കാൻ നിരഞ്ജൻ കുറച്ചു ബുദ്ധിമുട്ടി..

മോളേ മോന്റെ കയ്യിൽ മുറുക്കെ പിടിച്ചോ, കുട്ടിക്ക് ഇതൊന്നും വശമില്ല കെട്ടോ.. നാണിയമ്മുമ്മ ചിരിച്ചു…

അതൊന്നും സാരമില്ലെന്ന് പറഞ്ഞു നിരഞ്ജൻ ആടി ആടി മുന്നോട്ട് നടന്നു…

പക്ഷെ പ്രിയ അവന്റെ കൈയിൽ പിടിച്ചു….
മീരയും.മക്കളും കാണാൻ വേണ്ടി ആണ് അവൾ അങ്ങനെ ചെയ്തത്..

അവളുടെ കൈകളുടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!