അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

ഉച്ചയോടടുത്തപ്പോൾ ചാരുവും ശ്രീയും അമ്മുക്കുട്ടിയുമായി യാത്രപറഞ്ഞിറങ്ങി . ബൈക്കു സ്റ്റാർട്ട് ചെയ്തുകൊണ്ട് ശ്രീ ഇന്ദുവിന് നേരെ തിരിഞ്ഞു.
” മുകളിൽ, കോണിപ്പടി കേറിച്ചെല്ലുന്ന വലത്തെ മുറിയിൽ പഴയ കുറെ പുസ്തകങ്ങൾ ഉണ്ടാവും. ബോറടി മാറ്റാൻ അത്യാവശ്യം ഉപകരിക്കും ….” അയാൾ ചിരിച്ചു.

അവളും.

പോയിവരാമെന്നു പറഞ്ഞവർ യാത്രയായി.

അപ്പോഴാണ് അകത്തു ഫോൺ ശബ്ദിച്ചത്.

” മോളെ അമ്മയാണ്..” ഫോണിൽ അമ്മയുടെ സ്വരം പെട്ടന്ന് കേട്ടപ്പോൾ അവളുടെ മിഴികളിൽ നീര് പൊടിഞ്ഞു.

” എന്തെടുക്കുവാ എന്റെ കുട്ടി.”

“ഒന്നുമില്ല അമ്മേ…”

” ചാരുവും ശ്രീയും പോയോ മോളെ ..? അവരിന്നലെ വിളിച്ചിരുന്നു.”

“മ്മ് ..ഇറങ്ങി അമ്മേ.”

“ന്റെ കുട്ടിക്ക്….സങ്കടമൊന്നും….”

” ഇല്ല അമ്മേ….സന്തോഷാണ് എനിക്കിവിടെ.”

പിന്നെയും കുറെ നേരം അച്ഛനോടും അമ്മയോടും സംസാരിച്ചിട്ടവൾ ഫോൺ വച്ചു വാതിലടച്ചു മുകളിലേക്ക് പോയി.

പുസ്തകക്കൂട്ടത്തിൽ എത്ര തിരഞ്ഞിട്ടും താല്പര്യം ഉള്ളതൊന്നും അവൾക്ക് കിട്ടിയില്ല.

മുറിയടച്ചു വരാന്തയിലൂടെ വെറുതെ നടന്നു. മുറ്റത്തെ കാഴ്ചകളിലേക്ക് മിഴിപാകി നിന്നപ്പോൾ സിദ്ധു വീണ്ടും മനസിലേക്ക് വന്നു.

കല്യാണപ്പിറ്റേന്നു രാവിലെ ഇന്ദുവിനെയും കൂട്ടി പുറത്തു പോകാൻ തയ്യാറാവുകയായിരുന്നു അവൻ.

മനോഹരമായൊരു ചുവന്നപാട്ടുസാരി ഞൊറിയിട്ടുടുത്തു കണ്ണാടിക്കുമുന്നിൽ നിന്നു തിരിഞ്ഞും മറഞ്ഞും നോക്കി അവൾ.

” ഇതെന്താ …മിത്ര…നിന്നെ വീണ്ടും കെട്ടിക്കാൻ കൊണ്ടുപോകുവാണോ….” ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരു ഷൊർട്സുമിട്ടു ടർക്കി പുതച്ചു ബാത്‌റൂമിന്റെ വാതിൽക്കൽ ചിരിയോടെ സിദ്ധു.

“എന്താ സിദ്ധു….ഇതു…ബോറായോ … അല്പമൊരു ജാള്യതയോടെ അവൾ അവന്റെ അരികിലേക്ക് ചെന്നു.

” മ്മ്..ചെറുതായിട്ട്. നമ്മള് വെറുതെ ഒന്ന് പുറത്തു പോവാടോ. ഒരു കാഷ്വൽ ഡ്രസ് മതിഡോ…” കണ്ണാടിയിൽ നോക്കി തലത്തുവർത്തി അവൻ.

” ശോ…ശോ…സിദ്ധു….ഭയങ്കര ബോറണല്ലേ.. ‘അമ്മ ..പറഞ്ഞു് ഇതുടുത്തോളൻ അതാ ഞാൻ..” കണ്ണാടിയിൽ വീണ്ടും തിരിഞ്ഞും മറിഞ്ഞും നോക്കി, അവളുടെ മുഖത്തു വിഷാദം നിറഞ്ഞു. കണ്ണുനിറഞ്ഞു.

“അയ്യേ…. അതിനിപ്പോ ഈ കണ്ണു നിറക്കുന്നതെന്തിനാ മിത്ര.” അവളുടെ തോളിൽ പിടിച്ചു അഭിമുഖം നിർത്തി തുളുമ്പിവന്ന മിഴിനീർത്തുള്ളിയെ തട്ടിത്തെറിപ്പിച്ചു അവൻ.

” സിദ്ധു ..ന്റെ കയ്യിൽ വേറെ ഡ്രസ് ഒന്നുമില്ല…കല്യാണത്തിന് എടുത്തതെല്ലാം ഈ മോഡൽ ആണ്. ഇപ്പോ ഞാനേതിടും.”

” അത്രയുള്ളൂ…വാ…ഞാനൊരു സമ്മാനം കാണിച്ചുതരം.” അവളെ പിടിച്ചു ബെഡിലേക്കിരുത്തി.

ബെഡിനടിയിൽ നിന്നുമൊരു ബാഗ് വലിച്ചെടുത്തു ബെഡിലേക്കവച്ചു തുറന്നു.

പല നിറത്തിലെ ലേഡീസ് ഡ്രെസ്സുകൾ ആയിരുന്നു അതിൽ. അവൾ ആശ്ചര്യത്തോടെ അവന്റെ നേരെ മുഖമുയർത്തി.

” എങ്ങനെയുണ്ട് …” അവൻ പുരികം ഉയർത്തി കണ്ണിറുക്കി ചിരിച്ചു.

” ഇതെന്താ…സിദ്ധു…ഇതൊക്കെ….” ഒരൊന്നുമെടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ടവൾ അയാളോട് ചോദിച്ചു. വിസ്മയം കൊണ്ടവളുടെ മിഴികൾ വിടർന്നു നിന്നു.

“ഇതൊക്കെ നിനക്ക് വേണ്ടി കശ്മീരിൽ നിന്നും ഡൽഹിയിൽ നിന്നും മുംബയിൽ നിന്നും വാങ്ങിക്കൂട്ടിയതാണ്. ”

“ശോ…ശോ…ഇത്രയാധികമോ.”

“ആ…മ്മ്….ആറ്റു നോറ്റ് ഉണ്ടായൊരു കല്യാണം അല്ലെടോ…”

“അതെന്താ സിദ്ധു”

“പട്ടാളക്കാർക്ക് പെണ്ണ് തരാൻ മടിയുള്ള മാതാപിതാക്കളും ഉണ്ട് പെണ്ണേ…”ഏതോ വിദൂര ഓർമ പോലെയവൻ പറഞ്ഞു.

“ആ..അതൊക്കെ പോട്ടെ ..എന്റെ പെണ്ണ് ഇതിൽ നിന്നും ഇഷ്ടമുള്ളൊരു ഡ്രസ് ഇട്ട് സുന്ദരിക്കുട്ടിയായി പെട്ടന്നു വന്നേ…നമുക്ക് ഒരിടം വരെ പോയിട്ട്….”

“പോയിട്ട്..പോയിട്ട്…പറ സിദ്ധു…”

അവൻ ഇന്ദുവിന്റെ അടുത്തേക്ക് ചെന്നു കുനിഞ്ഞു അവളുടെ മുഖത്തിനു നേരെ ചെന്നു…”പോയിട്ട്….”

മ്മ് ….

“സിദ്ധു….മോളെ…മിത്രാ… നിങ്ങളിതുവരെ വരെ റെഡി ആയില്ലേ..” വാതിലിൽ തട്ടുകയും അമ്മ വിളിക്കുകയും ചെയ്യുന്ന കേട്ട് ‘പോ സിദ്ധു..’അമ്മ വിളിക്കുന്നു..’ന്നുപറഞ്ഞു അവനെ തള്ളിമാറ്റി ചെടിയെഴുന്നേറ്റ് വാതിലിനു നേരെ ഓടി.

“ആ..ഇപ്പോ ഇറങ്ങാം അമ്മേ…ഒരു ടെൻ മിന്റസ്…ഓക്കേ ” വാതിൽ തുറക്കാനാഞ്ഞ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കടുപ്പിച്ചുകൊണ്ട സിദ്ധു വിളിച്ചു പറഞ്ഞു.

‘വേഗം വന്നോള്ട്ടോ..’അമ്മ കഴിക്കാനെടുത്തു’ പറഞ്ഞുകൊണ്ട് അവർ പോയി.

സിദ്ധുവിന്റെ പിടിവിടുവിച്ചു കട്ടിലിൽ നിന്നും അവളൊരു ഡ്രെസ്സ് തിരഞ്ഞെടുത്തു ബാത്റൂമിലേക്ക് ഓടി.

“മിത്ര… ഷാർപ് ടെൻ തേർട്ടിക്ക് ഇറങ്ങണം. മേക് ഇറ്റ് ഫാസ്റ്റ്..ഓക്കേ.?” അവളുടെ പോക്ക് നോക്കി ചിരിയോടെ സിദ്ധു പറഞ്ഞു.

“ഓക് സിദ്ധു…ഫൈവ് മിന്റസ്..”

അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്നു പാട്ടുസാരി ബെഡിലേക്കിട്ടു. അവൻ അപ്പോഴേക്കും ഡ്രെസ്സ് ചെയ്തു റെഡി ആയിരുന്നു .

“നോക്കു സിദ്ധു.”

“യാ… ഇറ്റ്സ്‌ ഗുഡ്…” അവൻ ചിരിയോടെ അവളുടെ ചുമലിൽ പിടിച്ചു

” വണ് മിനിറ്റ് മിത്രാ വെയ്റ്റ് ……”അവളുടെ കഴുത്തിൽ നിന്നും വടം പോലെയുള്ള മാല ഊരിയെടുത്തു അതിൽ നിന്നും താലി വേർപെടുത്തി പിന്നെ സ്വന്തം കഴുത്തിൽ കിടന്ന നേർത്ത നൂലുപോലെയുള്ള മാലയൂരി താലിയതിലിട്ട് അവളുടെ കഴുത്തിൽ കെട്ടി.

അതവളുടെ ഹൃദയത്തിൽ പറ്റിചേർന്നു കിടന്നു.

അവളെ പിടിച്ചടിപ്പിച്ചു ചുണ്ടിലേക്കു ചുണ്ട് ചേർത്തു അവൻ.

“ഇതു മതി….ഒക്കെ..”അവൾ സിദ്ധുവിനെ ഇറുകെ പുണർന്നു.

സിദ്ധു…

സ്നേഹവും കരുതലും ഉള്ളൊരു നല്ല കൂട്ടുകാരനും ഭർത്താവുമായിരുന്നു.

കൊതിതീരെ കാണണോ…സംസാരിക്കാനോ ഒന്നും തനിക്കായില്ലല്ലോ..

വെറും അഞ്ചു ദിവസങ്ങൾ കൊണ്ട് ഒരുപാട് സ്നേഹിച്ചു…ഒരുപാട് കൊതിപ്പിച്ചു…ഒറ്റക്കങ് പോയി….

സിദ്ധുവിന്റെ ഓർമയിൽ അവളുടെ മിഴിനിറഞ്ഞു നിന്നു. ഹൃദയം സിദ്ധുവിനെ കാണാൻ തുടിക്കുന്നത് അവളറിഞ്ഞു.

തൊടിയിലെ പൂത്തുനിക്കുന്ന അശോകതെറ്റിയുടെ ഇലകളെ ചുംബിചൊരു ഇളം തെന്നൽ വന്നവളുടെ മുടിയിഴകൾ മുട്ടിയുരുമി കടന്നുപോയി.

“അരവിന്ദാ….ഡാ… അരവിന്ദാ….ഓടി വാ”

അവളുടെ ഓർമകൾ പാതിവഴിയിൽ മുറിച്ചുകൊണ്ട ആരോ നിലവിളിച്ചു.

ഒച്ചകേട്ട് അവൾ വരാന്തയുടെ ഒരത്തേക്ക് ചെന്നു മേലേ വീട്ടിലേക്ക് നോക്കി.

ഹരിയേട്ടന്റെ ‘അമ്മ തൊടിയിലേക്ക് പൈയ്യുമായി ഇറങ്ങുകയായിരുന്നു. കയറിൽ നിന്നും പിടിത്തം അയഞ്ഞതും പശു വയലിലേക്ക് ഒറ്റയോട്ടം വെച്ചു കൊടുത്തു.

“എന്താ വലിയമ്മേ….”

നോക്കിയപ്പോ അരവിന്ദൻ മുറ്റത്തു നിന്നും തൊടിയിലേക്കുള്ള ചെറിയ കയ്യാല ചാടിക്കടന്ന് വരുന്നു.

“അരവിന്ദാ…ദേ ഡാ… ഓടുന്നു….അമ്മിണി…ഓടുന്നെടാ…വയലിലേക്ക് ഇറങ്ങിയാൽ….യ്യോ…”അവർ പശുവിന്റെ പിന്നാലെ ഓടി.

” ന്റെ…വലിയമ്മേ….നിങ്ങളെക്കൊണ്ടു ഞാൻ തോറ്റല്ലോ….നിങ്ങളെന്താ രാവിലെ പയ്യിന്റെ കൂടെ ഓടിക്കളിക്യാ….” ദേഷ്യപ്പെട്ടുകൊണ്ട് അരവിന്ദൻ പശുവിന്റെ പിന്നാലെ ഓടിച്ചെന്നു കയറിന്മേൽ പിടിച്ചു.

അവനെകണ്ടതും അമ്മിണി വാലും പൊക്കി ഓടെട ഓട്ടം.

“അമ്മിണി…നിക്ക് കേട്ടാ….യെനിക്ക് നാളെ ഫിസിക്കൽ ഉള്ളതാണെന്ന് നിനക്കറിഞ്ഞുടെ….ങ്ങനെ ഇട്ടു ഓടിക്കല്ലേ രാവിലെ….ദേ …ഞാനെങ്ങാനും ഉരുണ്ടു വീണാൽ ഹരിയേട്ടൻ ഇന്നുകൊണ്ട് നിന്റെ കച്ചോടം തീർക്കും… ട്ടോ… അമ്മിണി….നിന്നോട് നിക്കാനല്ലേ പറഞ്ഞേ…” ഒരുവിധം കയറിന്മേൽ പിടിച്ചുതൊടിയിലേക്ക് വലിച്ചു കൊണ്ടുവന്നു ശീമാപ്ലാവിൽ കയർ കുരുക്കി.

നടുവിന് കൈ കൊടുത്തു നിന്നു ചക്രശ്വാസം വലിച്ചു അവൻ.

” നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ട്…ട്ടോ…രാവിലെ ഓരോ കളികളേ…ന്താ ഇത്ര ഇളക്കം…ങേ…?”

പശുവിന്റെ കഴുത്തിൽ പിടിച്ചൊന്നു പുന്നാരിച്ചിട്ട് തുറുവിൽ നിന്നും കുറച്ചു കച്ചി വലിച്ചു അതിന്റെ മുന്പിലേക്കിട്ടു.

“അരവിന്ദാ…”

“ദേ… മിണ്ടണ്ട…ന്റെ …വലിയമ്മേ ..നിങ്ങളോട് എത്ര പറഞ്ഞിരിക്കുന്നു ഈ പയ്യിന്റെ പിന്നാലെ ഇങ്ങനെ പായരുതെന്നു…. എവിടേലും മറിഞ്ഞു വീണാല്.. വയസായീന്ന് ഒരു വിചാരല്ല്യാ …..ദേ… എന്നെക്കൊണ്ടാവില്ലാട്ടോ…അടുക്കളപ്പണി…. ഹാ….”അവൻ അവരോടു പറഞ്ഞിട്ട് മേലേക്കുള്ള പടി കയറാൻ തിരിഞ്ഞു.

അവന്റെ കൂടെ തിരിഞ്ഞപ്പോഴാണ് ഗോമതി താഴെ വരാന്തയിൽ ഇതൊക്കെ നോക്കി ഇന്ദു നിൽക്കുന്നത് കണ്ടത്.

“ഇന്ദുവല്ലേ അതു …അരവിന്ദാ…”

അതു കേട്ടതും അവൻ ഞെട്ടിതിരിഞ്ഞു നോക്കി.

വരാന്തയിലെ തൂണിൽ പിടിച്ചു തങ്ങളെ നോക്കി നിലക്കുന്നു …അവൾ…ഇന്ദു.

അവന്റെ ഹൃദയമൊന്നു തുടിച്ചു.

“മോളെ…ഇന്ദു…ഹരിയുടെ അമ്മയാ… അറിയ്യോ ..?”അവർ വിളിച്ചു ചോദിച്ചു.

“അറിയാം അമ്മേ….”അവൾ മൃദുവായി പുഞ്ചിരിതൂകി.

“എല്ലാരുമെവിടെ…”

“ഒരു കല്യാണമുണ്ട്… അവർ പോയിരിക്കയ… വൈകിട്ടേ വരുള്ളൂ.”

“അയ്യോ… മോളവിടെ തനിച്ചാ… ഇങ്ങു പോര് കേട്ടോ…ഇത്തിരി നേരം ഇവിടെ ഇരിക്കാലോ”

അവൾ പുഞ്ചിരിയോടെ തലയാട്ടി.

വീടടച്ചുപൂട്ടി ഇന്ദു പുറത്തേക്കിറങ്ങി.

“വലിയമ്മേ…ദേ… ഇക്കണ്ട പാത്രങ്ങളൊക്കെ ഞാനെടുത്തു തട്ടുംപുറത്തു ആക്കെയാണ്…ഇനിയിതു ഇങ്ങനെ ഇട്ടച്ചാല് എല്ലാം കൂടി വാരിയെടുത്തു ഞാനാ പാടത്ത് കൊണ്ട്‌ കളയും…. പറഞ്ഞില്ല്യാന്നു വേണ്ടാ ”

ഗോവണിമേൽ കേറിനിന്നുകൊണ്ടു ഓട്ടുരുളികളും കുട്ടകവും ചെറിയ വാർപ്പുമൊക്കെ തട്ടുംപുറത്തു വെക്കുകയായിരുന്നു അരവിന്ദൻ.

“അതെങ്ങനെയാ…ആ ഹരിയേട്ടനോട് ഒരു പെണ്ണുകെട്ടൻ പറഞ്ഞാൽ കേൾക്കണ്ടേ… അവൻ പിറുപിറുത്തു.

“എന്താ…മോനെ…”

“നിങ്ങളിത് ന്താ…കുട്ടകത്തിലാണോ കഞ്ഞികുടിക്കുന്നെന്നു…ങേ…ആ…” അവൻ വലിയമ്മേ നോക്കി മീശ പിരിച്ചു കണ്ണുരുട്ടി ചിരിച്ചു.

ഇന്ദു കേറിച്ചെല്ലുമ്പോൾ പുറത്താരെയും കണ്ടില്ല.

വാതിൽ തുറന്നു കിടക്കുന്നു.

അവൾ അകത്തേക്ക് കയറിച്ചെന്നു.

“വലിയമ്മേ..ദാ അതൂടി

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story