ഗൗരി: ഭാഗം 43

ഗൗരി: ഭാഗം 43

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആളുകൾ ഓടി കൂടി

ലോറി നിർത്താതെ ഓടിച്ച് പോയി

രണ്ടു പേര് ബൈക്കിൽ ലോറിയുടെ പിന്നാലെ പോയി ,ലോറിയെ പിടിക്കാൻ വേണ്ടി

കണ്ടു നിന്നവരൊക്കെ പറഞ്ഞത് സുധയുടെ കുഴപ്പം കൊണ്ടാണ് വണ്ടിയിടിച്ചതെന്ന്

ആരെങ്കിലും ഒന്നു സഹായിക്ക് നമ്മുക്കിവരെ ആശുപത്രിയിൽ കൊണ്ടു പോകാം

എന്തിന് ഇവിടെ കിടക്കട്ടെ പോലീസ് വരട്ടെ എന്നിട്ട് മതി കൊണ്ടു പോകലൊക്കെ

അതു തന്നെ
പിന്നെ കൊണ്ടു പോയാലോ എല്ലാം നമ്മുടെ തലയിലായിരിക്കും

നിങ്ങൾ മനുഷ്യരാണോ ഒന്നു പിടിക്കൂ ,എന്റെ കാറിൽ കൊണ്ടു പോകാം ഇവരെ രക്ഷപ്പെടുത്താൻ കഴിയും
ഒരു ചെറുപ്പക്കാരൻ പറഞ്ഞു

മോനെ ഈ വളവിൽ ഇടിയൊക്കെ സാധരണമാണ് ,ഇങ്ങനെ കൊണ്ടു പോയി ഞങ്ങൾ പുലിവാല് പിടിച്ചിട്ടുള്ളത് കൊണ്ടാണ് പറഞ്ഞ്

സുധയൊന്ന് ചെരങ്ങി, മുഖത്തൊക്കെ ചോര ഉണ്ടായിരുന്നു

അപ്പോഴെക്കും രണ്ടു മൂന്നു പേര് വന്ന് സുധയെ എടുത്ത് കാറിൽ കയറ്റി കൊടുത്തു

ആരെങ്കിലും ഒന്നു കൂടെ വരോ

ഇത്തിരി പ്രായം ചെന്നയാളും ഒരു പയ്യനും കൂടെ കയറി

അയ്യോ ഇവരെ എനിക്കറിയാം
ഇത് ആ ബാങ്കിൽ ജോലി ചെയ്യുന്ന ശരത്ത് സാറിന്റെ ബന്ധുവാണ് ഒരാള് പറഞ്ഞു

ഞങ്ങള് വിളിച്ചോളാം

അയാൾ ബാങ്കിന്റെ നമ്പർ കൊടുത്തു

അപ്പോ തന്നെ പയ്യൻ ബാങ്കിലേക്ക് വിളിച്ച് ശരത്തിനോട് കാര്യങ്ങൾ പറഞ്ഞു, കൊണ്ടു പോകുന്ന ഹോസ്പിറ്റലിന്റ പേരും പറഞ്ഞു

ആ പയ്യൻ പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ സുധയാന്റിയാണെന്ന് ശരത്തിന് മനസ്സിലായി

അവൻ ബാങ്കിൽ പറഞ്ഞിട്ട് ഹോസ്പിറ്റലിലേക്ക് വന്നു

*
സുധ പോയി കുറച്ച് കഴിഞ്ഞപ്പോൾ മെറിൻ ആർച്ചയെ കണാൻ വന്നു
ആർച്ചേ…
നീയും ഗുപ്തനമായുള്ള ബന്ധം എന്താണ് ,എന്നെ അവിടെ നിർത്തിയിട്ട് നീ എവിടെക്കാണ് പോയത്
എനിക്കിതറിയാതെ ഒരു സമാധാമില്ല

എന്തു ബന്ധം

ഒരു ബന്ധമില്ലെങ്കിൽ പിന്നെന്തിനാണ് നീ എന്നെ അവിടെയാക്കിയിട്ട് അയാളുടെ കൂടെ പോയത്

പ്ലീസ്സ് മെറിൻ അവൻ മമ്മിയുടെ റിലേഷൻ ആണെന്നു പറഞ്ഞില്ലേ അല്ലാതെ ഞാനും അവനുമായി ഒരു ബന്ധവുമില്ല

നിങ്ങളെങ്ങോട്ടാണ് പോയത് അയാൾ എവിടെക്കാണ് നിന്നെ കൊണ്ടുപോയത്

ദേ ഇതൊക്കെ വാങ്ങാൻ പോയതാണ്

ആർച്ച ഗുപ്തൻ വാങ്ങി കൊടുത്ത ഡ്രസ്സിന്റെ കവറുകൾ കാണിച്ച് കൊടുത്തിട്ട് പറഞ്ഞു

ഇതൊക്കെ എത്തി നാ അവൻ നിനക്ക് വാങ്ങി തന്നത്

അവന് ഞാൻ പെണ്ണിനെ പോലെ നടക്കണമെന്ന് ,അതിന് വേണ്ടി വാങ്ങി തന്നതാണ്
പിന്നെ ആർച്ച കൈയ്യിലെ മോതിരം മെറിന് കാണിച്ച് കൊടുത്തു

ഇത് എൻഗേജ്മെൻറ് റിംഗല്ലേ നിനക്കിതെവിടെന്നാണ് കിട്ടിയത്

അവനിട്ടതാണ് ആ ഗുപ്തൻ, അവന് എന്നെ വിവാഹം കഴിക്കണമെന്ന്

ആർച്ചേ നിങ്ങളുടെ മോതിരമാറ്റം കഴിഞ്ഞോ നീയിതിന് സമ്മതിച്ചോ ,എനിക്കൊന്നും മനസ്സിലാവണില്ല, നിനക്കിത് ഊരി കളഞ്ഞൂടെ

അത് …ഇത് ഊരി കളഞ്ഞാൽ അവനെന്നെ തല്ലും ,അതവൻ എന്നോട് പറഞ്ഞതാണ് ,നിനക്കറിയില്ല അവനെ അവൻ പറഞ്ഞാ പറഞ്ഞത് പോലെ ചെയ്യുന്നവനാണ്

എന്ന് പറഞ്ഞ് നീയിതിട്ടു കൊണ്ടു നടക്കുകയാണോ ,നീയൊരു ഗുണ്ടയുടെ ഭാര്യ ആകാൻ പോവുകയാണോ നിന്റെ മമ്മിയെന്താ അവനെതിരെ ഒന്നും ചെയ്യാതിരിക്കുന്നത്
ശരത്തിന്റെ കല്യാണമിങ്ങടുത്തില്ലേ അത് മുടക്കാൻ ഒരു പ്ലാനും നിന്റെ മമ്മി ചെയ്യുന്നില്ലേ ,നിന്റെ മമ്മി നിനക്ക് വാക്ക് തന്നതല്ലേ ശരത്തിനെ കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കാമെന്ന്

ഒക്കെ ശരിയാണ് മെറിനെ
പക്ഷേ എങ്ങനെ … എങ്ങനെ കല്യാണം മുടക്കും ,അത് മുടക്കുവാൻ വേണ്ടി മമ്മി ചെയ്ത ഗെയിമിന്റെ റിസൽറ്റ് ആണ് ഈ മോതിരം

ഒരെണ്ണം പൊട്ടിയെന്ന് കരുതി ഇനി അതിനു വേണ്ടി ശ്രമിക്കാതിരിക്കുകയാണോ

എനിക്കറിയില്ല മെറിനെ മമ്മീ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട് ,അതിന് വേണ്ടി ആരെയോ കണാൻ പോയതാണ്

അപ്പോ ആന്റി യിവിടെയില്ലേ ,ഞാനും വിചാരിച്ചു എന്താ മമ്മി വരാത്തതെന്ന് ,വന്നാൽ ഒരു ചായ ആന്റി തരാറുണ്ട്

നിന്നെ നല്ല ഇഷ്ടമാണ് മമ്മിക്ക് ,അങ്ങനെ ആരെയും ഇഷ്ടപ്പെടാറില്ല ,കുറച്ച് നേരമായി പോയിട്ട് ഇന്നാണെങ്കിൽ പോയപ്പോ ഫോൺ എടുക്കാൻ മറന്നു ആള്

ആർച്ചേ … ശരത്തിനെ നഷ്ടപ്പെടുത്താൻ നിനക്ക് പറ്റോ

അറിയല്ല , എന്റെ മനസ്സിനെ ഞാൻ പറഞ്ഞ് പഠിപ്പിക്കുന്നുണ്ട് പക്ഷേ എത്രത്തോളം അത് ശരിയാവുമെന്ന് എനിക്കറിയില്ല

മെറിൻ ആർച്ചയെ ഒന്നു സൂക്ഷിച്ച് നോക്കി

ആർച്ചയുടെ കൺകോണുകളിലെവിടെയോ ഒരു കണ്ണുനീർ തുള്ളി ഉരുണ്ടു കൂടുന്നത് മെറിൻ കണ്ടു
*

വരുണേ ….. നീയെവിടെയാണ്
ശരത്ത് വരുണിനെ വിളിച്ചു

എന്താടാ … നിന്റെ സ്വരം എന്താ വല്ലാതിരിക്കുന്നത് എന്താ പ്രശ്നം
ഞാനിപ്പോ ഓഫീസിൽ നിന്നും ഇറങ്ങും

നീ വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വായോ

എന്താടാ എന്താ ….ആരാ ഹോസ്പിറ്റലിൽ

നീ വേഗം വായോ

പേടിപ്പിക്കാതെ കാര്യം പറ ശരത്തേ ….

ടാ സുധയാന്റിയാണ് ,ആളുടെ കാറ് ഒരു ലോറിയുമായി …
ഇത്തിരി സീരിയസ്സാണ് ,നീയൊന്ന് വേഗം വായോ

പത്ത് മിനിട്ട് കഴിഞ്ഞപ്പോഴെക്കും വരുൺ എത്തി

ശരത്ത് വരുണിനെ കാത്ത് ഹോസ്പിറ്റലിന്റെ മുൻപിൽ തന്നെയുണ്ടായിരുന്നു

എന്താടാ ആന്റിക്കെങ്ങനെയുണ്ട് ,

ഒന്നും പറയാറായിട്ടില്ലാന്നാണ് ഡോക്ടർ പറഞ്ഞത് റോഡിൽ തലയിടിച്ചാണ് വീണത് ,ഇവിടെ കൊണ്ടു വരുമ്പോഴെക്കും ബോധം പോയിരുന്നു

ടാ .. നമ്മുക്ക് വേറെ ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയാലോ

അതൊക്കെ ഞാൻ ചോദിച്ചു ,ഡോക്ടർ പറഞ്ഞത് എവിടെ കൊണ്ട് പോയാലും ഇത് തന്നെയാണ് ട്രീറ്റ്മെന്റന്ന്

ആർച്ച … അവളറിഞ്ഞോ

ഇല്ല നീ പോയി അവളെ കൊണ്ടുവയോ ,അങ്കിളി വിടെയില്ല

ഇവിടെ …

ഇവിടത്തെ കാര്യങ്ങൾ ..
ശ്യാമേട്ടനും അച്ഛനുമൊക്കെയുണ്ട് ,നിന്റെ അച്ഛൻ വന്നിട്ടുണ്ട്

ഞാനെന്ത് പറഞ്ഞാണ് അവളെ കൊണ്ടുവരിക

നീ എന്തെങ്കിലും പറഞ്ഞ് കൊണ്ടു വായോ

വരുൺ ആർച്ചയെ കൊണ്ടു വരാൻ പോയി

വരുണിനെ കണ്ടപ്പോൾ ആർച്ചയുടെ മുഖത്ത് ഒരു ഇരുളിമ ഉണ്ടായി

ആർച്ചേ …

എന്താ വരുണെ നീ ഇന്ന് എന്തെങ്കിലും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story