നയോമിക – ഭാഗം 10

നയോമിക – ഭാഗം 10

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

ചിക്കൂസ് എന്നെഴുതിയ വലിയ ബോർഡ് ഉള്ള ഒരു ബേക്കറിയിൽ ആണ് ലക്ഷ്മിയും വൈശാഖനും കൂടെ കയറിയത്..

അവൾ എന്തൊക്കെയോ വാങ്ങിക്കൂട്ടി..

പണത്തിന്റെ വില അറിയാത്തവൾ ആണെന്ന് അവനു നേരത്തെ മനസ്സിലായിരുന്നു..

എന്തായാലും അച്ഛൻ കൊടുത്ത കാശു പകുതിയും തീർന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം അവനു ബോധ്യമായി…

“ഇത് കുറഞ്ഞു പോയോ ആവോ…” ലക്ഷ്മി ആരോടെന്നല്ലാതെ പറഞ്ഞു

“ങേ… കുറഞ്ഞു പോയെന്ന് ആണോ ഇവളുടെ വിഷമം, എങ്കിൽ തൊട്ടടുത്തുള്ള ബേക്കറിയിൽ കൂടി അവൾക്ക് കേറി മേടിക്കാൻ വയ്യാരുന്നോ.. “….വൈശാഖൻ ഓർത്തു.

അങ്ങനെ ലക്ഷ്മി നിവാസിൽ കാർ വന്നു നിന്നു…

ലക്ഷ്മി ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങിയപ്പോൾ, രാജീവന്റെ മുഖത്തു ഒരു പരിഹാസം നിറഞ്ഞു നിന്നതായി വൈശാഖന് തോന്നി … കണ്ടില്ലെന്നു നടിക്കുക അല്ലാതെ വേറെ മാർഗം ഇല്ലാ എന്നു അവനു അറിയാമായിരുന്നു.

“ഹലോ വൈശാഖൻ… വരൂ.. വരൂ… അശോകൻ ഓടി വന്നു മരുമകന്റെ കരം കവർന്നു.

ഓഹ്… വൈശാഖേട്ടനെ മാത്രം മതിയോ… എന്നെ വേണ്ട അല്ലേ….ലക്ഷ്മി മുഖം വീർപ്പിച്ചു.

നീ മേടിക്കും കെട്ടോ,,,,,… അശോകൻ മകൾക്ക് നേരെ കൈ ഓങ്ങി..

ശ്യാമളയും ദീപയും ലക്ഷ്മിയും പരസ്പരം കെട്ടിപിടിച്ചു നിൽക്കുക ആണ്..

ഇവരുടെ ഒക്കെ കോപ്രായം കണ്ടാൽ അഞ്ചു വർഷത്തിന് ശേഷം അമേരിക്കയിൽ നിന്നു വന്ന മകൾ ആണെന്ന് തോന്നും,,,, എന്നു രാജീവൻ ഓർത്തു…

“അമ്മേ…. ദേ….ഇത് എന്തൊക്കെ ആണെന്ന് നോക്കിക്കേ…” ലക്ഷ്മി കാറിന്റെ ഡിക്കി ഓപ്പൺ ചെയ്തു..

മൂന്നു വാഴക്കുലയും, കുറെയേറെ പച്ചക്കപ്പയും, പിന്നെ പച്ചക്കറികളും ഒക്കെ ആയിരുന്നു… അതിൽ വേണ്ട, മത്തൻ, വെള്ളരി, പയർ, പാവൽ, വഴുതന… എന്നുവേണ്ട കുറെ സാധനങ്ങൾ ഉണ്ടായിരുന്നു…

“അയ്യോ, ഇത് എന്തൊക്കെ ആണ് മോളേ… ഇത് എന്തിനാണ് ഇത്രയും സാധനങ്ങൾ… ങ്ങൾ രണ്ടുപേരല്ലേ ഒള്ളു..”. ശ്യാമള മൂക്കത്തു വിരൽ വെച്ചു..

ദീപേചിക്കും കൂടെ തന്നു വിട്ടതാണ് അമ്മേ… ലക്ഷ്മി അകത്തേക്ക് കയറി..

മുത്തശ്ശി എന്താ പെട്ടന്ന് പോയത്.. അവൾ വിഷമത്തോടെ എല്ലാവരെയും നോക്കി..

രാധികയ്ക്ക് നിർബന്ധം അമ്മയെ കൂട്ടിക്കൊണ്ടു പോകണമെന്ന് അതുകൊണ്ടാണ് അമ്മ ഒന്നും പറയാതെ പോയത്,,, ശ്യാമള മകളെ ആശ്വസിപ്പിച്ചു..അശോകന്റെ ഇളയ അനുജൻ മഹേഷിന്റെ കൂടെ ആണ് മുത്തശ്ശി നിൽക്കുന്നത്…. അവന്റെ ഭാര്യ ആണ് രാധിക…

വൈശാഖനും രാജീവും പരസ്പരം ഹസ്തദാനം ചെയ്തു.

“പണ്ടത്തെ ബാർട്ടർ സമ്പ്രദായം ആണോ വൈശാഖ…. “രാജീവൻ അവനെ നോക്കി ചോദിച്ചു.

വൈശാഖന് ആ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായില്ല.

അവൻ രാജാവിന്റെ മുഖത്തേക്ക് നോക്കി.

” അല്ല ഞാൻ ഓർക്കുകയായിരുന്നു, ഇവിടുന്ന് കാർ തന്നപ്പോൾ കാർ നിറച്ച് ഇങ്ങോട്ടേക്ക് സാധനങ്ങൾ വൈശാഖിന്റെ വീട്ടിൽനിന്നും തന്ന് വിട്ടില്ലേ….”

രാജീവൻ കളിയാക്കിയത് ആണെന്ന് അപ്പോൾ വൈശാഖിനു മനസ്സിലായി.

ലക്ഷ്മിയുടെ ശീതീകരിച്ച മുറിയിലേക്ക് വൈശാഖൻ കടന്നു, ചെന്നു.

വല്ലാത്തൊരു കുളിർമ്മ അവന് അനുഭവപ്പെട്ടു,
” വെറുതെയല്ല, അവൾ ഏസി വേണം എന്ന് നിർബന്ധം പിടിച്ചത്”

ലക്ഷ്മി ഡ്രസ്സിംഗ് റൂമിലേക്ക് കയറിപോയി വേഷം മാറി വന്നു…

വൈശാഖന്റെ കയ്യിലേക്ക് അവർ ഒരു ടീ ഷർട്ടും മുണ്ടും എടുത്തു കൊടുത്തു…

” വൈശാഖേട്ടന് എന്താ ഒരു അസ്വസ്ഥത പോലെ, ഞാൻ ഇവിടെ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ്, ”

” നീ അധികം ശ്രദ്ധിക്കാതെ നിന്റെ കാര്യം നോക്കിക്കോളൂ,, ” എടുത്തടിച്ച പോലെ അവൻ പറഞ്ഞു

” മോളെ ലക്ഷ്മി,,,,, രണ്ടാളും കൂടെ ഇറങ്ങി വരു….ഭക്ഷണം കഴിക്കാം,,,,, ” താഴത്തെ നിലയിൽ നിന്ന് ലക്ഷ്മിയുടെ അമ്മ വിളിച്ചപ്പോൾ അവർ രണ്ടാളും കൂടി ഇറങ്ങിച്ചെന്നു…

വിഭവസമൃദ്ധമായ സദ്യ ആയിരുന്നു മേശമേൽ നിരന്നത്…..

“അമ്മേ…. വൈശാഖേട്ടന്റെ അമ്മ ഉണ്ടാക്കിയ വറുത്തരച്ച നാടൻ കോഴി കറി,,,, എന്താ ഒരു ടേസ്റ്റ് എന്നോ… ”

“ആണോ… ഞങ്ങൾ എല്ലാവരും കൂടി വരുമ്പോൾ ഇനി ഉണ്ടാക്കണം കെട്ടോ.. “… ശ്യാമള മകളുടെ പാത്രത്തിലേക്ക് കുറച്ചു കൂടി ബീഫ് വരട്ടിയത് ഇട്ടു കൊടുത്തു..

“ഒരു ദിവസം വരണം അമ്മേ,,, അവിടുത്തെ അമ്മയും അച്ഛനും പ്രേത്യേകം പറഞ്ഞാണ് വിട്ടത്… ”

വൈശാഖൻ എന്താ ഒന്നും മിണ്ടാത്തത്?ഇടയ്ക്കു അശോകൻ ചോദിച്ചു..

“ലക്ഷ്മി ഗ്യാപ് തരുന്നില്ല അച്ഛാ, അതുകൊണ്ട് ആണ്… ”

അവൻ അതു പറയുമ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു..

ഊണ് കഴിഞ്ഞതും പെൺപടകൾ എല്ലാവരും കൂടി വട്ടം കൂടിയിരുന്നു സംസാരം ആണ്..

രാജീവൻ ആണെങ്കിൽ ലാപ്ടോപ്പിൽ എന്തൊക്കെയോ വർക്കുകൾ ചെയുവാണ്….

അശോകനും വൈശാഖനും കൂടി ഓരോരോ നട്ടുവർത്തമാനങ്ങൾ പറഞ്ഞു ഇരിക്കുകയാണ്..

അശോകൻ പതിയെ അയാളുടെ ബിസിനസും ആയി ബന്ധപെട്ട കാര്യങ്ങളെ കുറിച്ച് ആയി പിന്നീടുള്ള സംഭാഷണം..

“വൈശാഖനെ ഇനി ഏൽപ്പിക്കാം എന്നോർത്ത് ആണ് ഇനി ലക്ഷ്മി ടെക്സ്ടൈൽസിന്റെ താക്കോൽ. “..
അശോകൻ അതു പറയുമ്പോൾ രാജീവന്റെ കണ്ണുകൾ തന്നിലാണെന്നു വൈശാഖൻ കണ്ടു.

തൽക്കാലം അതൊന്നും വേണ്ട അച്ഛാ,,,,, എനിക്ക് അതിനുമുമ്പ് ഒരു ജോലി ശരിയാകും, ഇത്രയും കാലം അച്ഛൻ നോക്കി നടത്തിയിരുന്ന ബിസിനസ് അല്ലേ അത് മുൻപോട്ടും അങ്ങനെ തന്നെ മതി,,,, വൈശാഖ് മന്ദഹസിച്ചു കൊണ്ട് പറഞ്ഞു.

അശോകൻ അവനെ മിഴിച്ചു നോക്കി.

കാരണം, അവൻ സമ്മതിക്കും എന്നാണ് അയാൾ കരുതിയത്.. അവനു നിലവിൽ ഒരു തൊഴിലും ഇല്ലാലോ എന്നാണ് അശോകൻ ചിന്തിച്ചത്..

വൈശാഖൻ സമ്മതിക്കില്ല എന്നു മനസ്സിലായതും പിന്നെ അയാൾ കൂടുതൽ ഒന്നും അതിനെക്കുറിച്ച് സംസാരിച്ചിലാ…

ദീപയും അമ്മയും കൂടി ലക്ഷ്മിയോടും ഈ കാര്യത്തെ പറ്റി സംസാരിച്ചു…അവൾക്കപ്പോൾ വലിയ സന്തോഷം ആയി. കാരണം, വൈശഖനൊരു സ്വന്തമായി ജോലി ആകുമല്ലോ എന്നായിരുന്നു അവൾ ഓർത്തത്…

“എടി, അവിടുത്തെ അമ്മ ഒക്കെ പാവം ആണോ, അല്ലെങ്കിലും അതു ഒരു കുശുമ്പും, കുന്നായ്മയും അറിയത്തില്ലാത്ത അമ്മയാണ്… ”

അതും പറഞ്ഞു കൊണ്ട് ദീപ എഴുനേറ്റു.

“ചേച്ചി പറഞ്ഞത് സത്യം ആണ്… അമ്മ മാത്രം അല്ല, എല്ലാവരും പാവം ആണ്, ഒരു കുഴപ്പവും ഇല്ലാ ”

ആകെ ഉള്ള വിഷമം,

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story