ചൊവ്വാദോഷം : ഭാഗം 8

ചൊവ്വാദോഷം : ഭാഗം 8

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

” ഭ്രാന്ത് പറയാതെ വന്ന് വണ്ടിയിൽ കേറാൻ നോക്ക് മാനസ. തെറ്റ് എന്റെ കുടുംബത്തിന്റെ ഭാഗത്ത്‌ നിന്ന് ആണ് . അതിന് ഞാൻ മാപ്പ് പറഞ്ഞു. മര്യാദക്ക് വാ ”

മഹിയുടെ ക്ഷമ തീർത്തും നശിച്ചിരുന്നു.

” എനിക്ക് ഭ്രാന്താണ് മഹിയേട്ടാ ജാതകദോഷം മറച്ചുവച്ച് മഹിയേട്ടന്റെ ജീവിതത്തിലേക്ക് വന്ന ഈ ഭ്രാന്തിപ്പെണ്ണ് ഇനി മഹിയേട്ടന്റെ ജീവിതത്തിൽ വേണ്ട. ഞാൻ വന്നത് മുതൽ നല്ലതൊന്നും മഹിയേട്ടന്റെ ജീവിതത്തിലോ വീട്ടിലോ സംഭവിച്ചിട്ടില്ല. ഇനിയും നിങ്ങടെ ജീവിതം നശിപ്പിക്കാൻ ഞാൻ ഇല്ല. ”

അവളുടെ വാക്കുകൾ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചുകളഞ്ഞു.

” മഹിയല്ലേ മോളെ വിളിക്കുന്നത് വെറുതേ വാശിപിടിക്കാതെ വേഗമൊരുങ്ങി മഹിയോടൊപ്പം പോകാൻ നോക്ക് ”

എല്ലാം കേട്ട് നിന്ന രാജീവൻ പറഞ്ഞു.

” ഇല്ലച്ഛാ ഇനി മഹിയേട്ടന്റെ ഭാര്യയാവാനോ പാലാഴിയിലെ മരുമകൾ ആവാനോ എനിക്ക് പറ്റില്ല. ഇനി ഞാൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രമാണ് ജീവിക്കുന്നത്. എന്റെ കുഞ്ഞിനേയും വളർത്തി ഈ വീടിന്റെ ഒരു കോണിൽ ഞാൻ ഒതുങ്ങി ജീവിച്ചോളാം. ഞാൻ ഇവിടെ നിക്കുന്നത് അച്ഛനും ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം ”

അവളുടെ ആ വാക്കുകൾക്ക് മുന്നിൽ ഒന്നും പറയാനില്ലാതെ അയാൾ ദയനീയമായി മഹിയെ നോക്കി.

” മഹിയേട്ടന് എന്നെക്കൊണ്ട് നഷ്ടങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാവുകയുമില്ല. മഹിയേട്ടന്റെ കൈ പിടിച്ച് പാലാഴിക്ക് വന്നത് പോലെ തന്നെയാണ് മാനസ ആ പടിയിറങ്ങിയത്. അധികമായി ഞാൻ കൊണ്ട് പോന്നത് മഹിയേട്ടൻ എന്റെ കഴുത്തിൽ കെട്ടിയ ഈ താലി മാത്രമാണ്. ”

പറഞ്ഞിട്ട് അവന്റെ മുഖത്ത് നോക്കാതെ മുറിയിൽ കയറി വാതിലടക്കാൻ തുടങ്ങിയ അവളെ തള്ളിമാറ്റി മഹി അകത്ത്‌ കടന്ന് ഡോർ ലോക്ക് ചെയ്തു. തന്റെ നേർക്ക് നടന്നടുത്ത അവനെ കണ്ട് അവൾ പിന്നിലേക്ക് മാറി. അവസാനം ഭിത്തിയിൽ ഇടിച്ചു നിന്നു.

മഹി അവളുടെ തൊട്ടടുത്തെത്തി ഇരു കൈകളും അവൾക്ക് ഇരുവശവുമായി ഭിത്തിയിൽ കുത്തിനിർത്തി. അവന്റെ നിശ്വാസം മാനസയുടെ മുഖത്തടിച്ചു. ചുവന്നുകലങ്ങിയ ആ കണ്ണുകളെ നേരിടാൻ കഴിയാതെ അവൾ തറയിൽ മിഴിയൂന്നി നിന്നു.

” പുറത്ത് വച്ച് നീ പറഞ്ഞതിനൊന്നും ഞാൻ മറുപടി പറയാതിരുന്നത് എന്തുകൊണ്ടാണെന്നറിയോ നിനക്ക് ?? അച്ഛനില്ലാത്ത ഞാനും അച്ഛാന്ന് വിളിച്ച നിന്റച്ഛനും എന്നെ സ്വന്തം മകനായി കാണുന്ന നിന്റെ അമ്മയും നിന്നത് കൊണ്ട് മാത്രമണ്.

നീയെന്താ പറഞ്ഞത് നീ പാലാഴിക്ക് വന്നത് പോലെ തന്നെയാ നീ ആ പടിയിറങ്ങിയതെന്നല്ലേ ?? അപ്പോ നിന്റെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിനെയും നീ പാലാഴിക്ക് വന്നപ്പോൾ കൊണ്ടുവന്നതാണോ ? ”

അവന്റെ ചോദ്യത്തിന് മറുപടിയൊന്നും ഇല്ലാതെ മാനസ മിഴികൾ താഴ്ത്തി നിന്നു.

” മുഖത്തേക്ക് നോക്കെടീ ”

ദേഷ്യം കൊണ്ട് ശബ്ദമമർത്തി അവൻ പറഞ്ഞത് കേട്ട് അവൾ പെട്ടന്ന് നിറഞ്ഞ മിഴികളുയർത്തി അവനെ നോക്കി . ആ കണ്ണുകൾ ചുവന്നുകലങ്ങിയിരുന്നു. ദേഷ്യം കൊണ്ട് ചുവന്ന മൂക്കിൻ തുമ്പിൽ വിയർപ്പ് പൊടിഞ്ഞിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത മഹിയുടെ ആ ഭാവം അവളെ തെല്ല് ഭയപ്പെടുത്തി.

” അവസാനമായി ഒരിക്കൽ കൂടി ഞാൻ ചോദിക്കുവാ നീ വരുന്നോ എന്റെ കൂടെ പാലാഴിക്ക് ?? ” മഹി.

” നേരത്തെ പറഞ്ഞതിൽ കൂടുതലായൊന്നും എനിക്ക് പറയാനില്ല . മഹിയേട്ടൻ പൊയ്ക്കോ…. ”

നിറഞ്ഞ മിഴികൾ അമർത്തി തുടച്ച് ശബ്ദത്തിലെ ഇടർച്ചയൊളിപ്പിച്ച് പറഞ്ഞുകൊണ്ട് അവനെ തള്ളിമാറ്റി വാതിൽ തുറന്ന് അവൾ പുറത്തേക്ക് പോയി. അനുസരണയില്ലാതെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ മറയ്ക്കാൻ അടുക്കളയിലെ ടാപ് തുറന്ന് തണുത്ത വെള്ളം മുഖത്തേക്ക് ഒഴിക്കുമ്പോൾ കേട്ടു അകന്നുപോകുന്ന മഹിയുടെ കാറിന്റെ ശബ്ദം.

ഓടി ഉമ്മറത്ത് എത്തുമ്പോഴേക്കും കാർ ഗേറ്റ് കടന്ന് പോയിരുന്നു. നെഞ്ച് പൊട്ടുന്ന നൊമ്പരമായിരുന്നു അപ്പോൾ അവളിൽ . ശരീരത്തിൽ നിന്നും ആത്മാവ് അകന്ന് പോകുന്ന വെപ്രാളത്തിൽ അവൾ രാജീവനെ നോക്കി. അവളുടെ കണ്ണുനീർ കാണാൻ കഴിയാതെ അയാൾ പുറത്തേക്ക് നോക്കി നിന്നു.

” നീയെന്താ ചെയ്തതെന്ന് വല്ല ബോധവും നിനക്കുണ്ടോ മോളെ അവനെയോർത്ത് ഇത്രയും വേദനിക്കുന്ന നീയെന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നത് ? ”

ഒരുതരം ഭീതി നിറഞ്ഞ മായയുടെ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു അവളുടെ മറുപടി.

” എനിക്ക് പേടിയാ അമ്മേ എന്റെ കഴുത്തിൽ താലി കെട്ടിയത് മുതൽ ദോഷങ്ങളെ മഹിയേട്ടന് ഉണ്ടായിട്ടുള്ളൂ. ഇനിയും ഞാൻ കൂടെ ഉള്ളത് കൊണ്ട് മഹിയേട്ടന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെന്തിനാ ജീവിക്കുന്നത് . ഇതിപ്പോ ഒന്നിച്ച് ജീവിച്ചില്ലെങ്കിലും എനിക്കെന്നും മഹിയേട്ടനെ കണ്ടോണ്ടെങ്കിലും ഇരിക്കാലോ എനിക്കത് മതി. ”

പറഞ്ഞുകൊണ്ട് തന്റെ നെഞ്ചിലമർന്ന് തേങ്ങിക്കരയുന്ന മകളെ ചേർത്തുപിടിക്കാൻ മാത്രമേ മായയ്ക്ക് കഴിഞ്ഞുള്ളൂ.

——————————————————-

” ഞാൻ നിന്റെ ഏട്ടനല്ലേ ഊർമ്മിളേ ഈ രാത്രി ഞാൻ എങ്ങോട്ട് പോകാനാ ? ”

ദേവന്റെ ശബ്ദം കേട്ട് ചുവരിനഭിമുഖമായി കട്ടിലിൽ കിടന്നിരുന്ന അവർ പതിയെ എണീറ്റിരുന്നു. അയാളുടെ മുഖത്ത് വിഷാദം നിറഞ്ഞിരുന്നു. എങ്കിലും അതൊന്നും അവരിൽ സഹതാപമുണർത്തിയില്ല.

” ഏട്ടനോട് നേരത്തെ പറഞ്ഞതിൽ കൂടുതലൊന്നും എനിക്കിനിയും പറയാനില്ല. ഏട്ടനെ ഒരച്ഛന്റെ സ്ഥാനത്ത് തന്നെയാ ഞാനുമെന്റെ മോനും കണ്ടത്. ആ സ്ഥാനവും വിലയും കളഞ്ഞത് ഏട്ടൻ തന്നെയാണ്. മാനസ മോൾടെ ജാതകം എനിക്കൊരു പ്രശ്നമേആയിരുന്നില്ല. എന്നിട്ടും എപ്പോഴോ ഏട്ടന്റെ വാക്കുകൾ എന്നെയൊന്ന് ഭയപ്പെടുത്തി. അത് പക്ഷേ സ്വന്തം മകന്റെ ജീവനെ ഓർത്തുള്ള ഒരു അമ്മയുടെ ആധി മാത്രമായിരുന്നു . അത് മാനസയെ ഇത്ര ആഴത്തിൽ നോവിക്കും എന്ന് മനസ്സിലാക്കാൻ അവളിവിടുന്ന് ഇറങ്ങിപ്പോകും വരെ കാത്തിരിക്കേണ്ടിവന്നു എനിക്ക്.

ഇനി ഏട്ടന്റെ ഉള്ളിലെ വിഷം ഈ കുടുംബത്തിൽ കലർത്താൻ ഞാൻ സമ്മതിക്കില്ല, മാത്രമല്ല മഹി മാനസയെ കൂട്ടിക്കൊണ്ട് വരാനാ പോയിരിക്കുന്നത്. ഒപ്പം അവളുടെ ദോഷങ്ങളും ഇങ്ങോട്ട് തിരിച്ചു വരും. അതൊന്നും ഏട്ടനെ ബാധിക്കണ്ട. അവർ മടങ്ങി വരുമ്പോൾ ഏട്ടനെ ഇവിടെ കണ്ടാൽ അവനെങ്ങനെ പ്രതികരിക്കും എന്നെനിക്കറിയില്ല. അതുകൊണ്ട് ഏട്ടൻ പോകാൻ നോക്ക്. ”

പിന്നീട് ഒന്നും പറയാനില്ലാതെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story