നിന്നരികിൽ : ഭാഗം 8

നിന്നരികിൽ : ഭാഗം 8

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

ദാസ് ഒന്നും മിണ്ടാതെ ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി…

ശ്രെദ്ധയും അമലയും മുഖത്തോട് മുഖം നോക്കി…

നന്ദുവിന് കോളേജിൽ അഡ്മിഷൻ കിട്ടിയതിനെ കുറിച്ച് പറഞ്ഞതിന് ശേഷമുള്ള ഇരിപ്പാണ്

“നിങ്ങളായിട്ട് ഇനി ഇതിന് മുടക്കം നിൽക്കരുത് ദാസേട്ടാ അവള് പോയി പഠിച്ചോട്ടെ… അമല അയാളോട് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞുകൊണ്ട് കൈകൂപ്പവെ അയാളെഴുനേറ്റു പുറത്തേക്ക് പോയി….

🖤
നന്ദു കോളേജിലെത്തുമ്പോൾ നല്ലോണം താമസിച്ചിരുന്നു…

സിദ്ധുവിന്റെ കാറിൽ വീടിനടുത്തുള്ള ബസ്സ്റ്റോപ്പിൽ ഇറങ്ങി അവൾ അവിടെന്ന് ബസിലാണ് വന്നത്…

അതവളുടെ തീരുമാനമായിരുന്നു…അങ്ങനെ ഒരുമിച്ചു വരുകയെങ്കിൽ .ഇന്നല്ലെങ്കിൽ നാളെ അതിന് ഇവിടുള്ളവർക്ക് താനുത്തരം കൊടുക്കേണ്ടി വന്നെക്കാം…

അതുവേണ്ട….അങ്ങേർക്ക് ഞാൻ ഭാര്യയാണെന്ന് പറയാൻ വയ്യെങ്കിൽ ഭർത്താവാണെന്ന് പറയാൻ എനിക്കും സൗകര്യം ഇല്ല…

നന്ദുവിനോടാ മൂശാട്ടയുടെ കളി….

മുകളിലെ നിലയിൽ സ്റ്റാഫ്‌റൂമിന് അടുത്തായി നിന്ന സിദ്ധു അവളെ കണ്ടിരുന്നു..

ഇതിപ്പോ ആരോടാ ഒന്ന് ക്ലാസ്സ്‌ എവിടന്ന് ചോദിക്യാ….

നന്ദു ചുറ്റിലും നോക്കി അങ്ങിങ്ങായി കുറച്ചു കുട്ടികൾ കൂട്ടം കൂടി നിൽപ്പുണ്ട്….

തൊട്ടടുത്ത ഗ്യാങിന് നേരെ അവൾ നടന്നടുത്തു…

അവരിലൊരാൾ അവളെ കണ്ടിരുന്നു

“നോക്കെടാ ഒരു കിളി… ഇങ്ങോട്ട് വരുന്നു… ഫസ്റ്റ് ഇയർ ആണെന്നാ തോന്നുന്നേ…

ഒരുത്തൻ വിളിച്ചു പറയുന്നത് കേട്ട് ബാക്കിയുള്ളവരും തല തിരിച്ചു നോക്കി

“കണ്ടിട്ട് ഒരു അയ്യോ പാവം ലുക്ക്‌ ആണല്ലോ…ഹ്മ്മ്…വരട്ടെ…

“അതെ ചേട്ടന്മാരെ ഇ ബി കോം ഫസ്റ്റ് ഇയർ ക്ലാസ്സ്‌ എവിടാ…

“ഓഹോ… ബി കോം ആണല്ലേ…. എന്താ പേര്…

നന്ദുവിന് ദേഷ്യം വന്നു അല്ലെങ്കിലേ മനുഷ്യൻ നടന്നു ഒരുപ്പാട് ആയിട്ടാണ് വന്നത്…. അതിനിടക്കാണ് പേരും ഊരും ജാതകവും ഒക്കെ ഉണ്ടെങ്കിലേ ഇവനൊക്കെ ക്ലാസ്സ്‌ പറയുള്ളോ…

“അവിടെ സീനിയർസ് തന്നോട് എന്തെങ്കിലുമൊക്കെ ചോദിക്കും അതിനൊക്കെ ചാടിക്കടിക്കാതെ ഉത്തരം പറയണം…ആൻഡ് അത് അവരുടെ റൈറ്റാണ്… ഒരു കോളേജ് ആവുമ്പോ അത്തരം സിറ്റുവേഷൻ ഹാൻഡിൽ ചെയ്യാൻ പഠിക്കണം ഒക്കെ

സിദ്ധു പറഞ്ഞത് അവൾക്കോർമ്മ വന്നു

അവള് പേര് പറയാൻ വാ തുറക്കവേയാണ് സിദ്ധു നടന്നു വരുന്നത് അവർ കണ്ടത്

“രണ്ടാം നിലയിന്ന് ഇടത്തോട്ട് പോകുമ്പോ സെക്കന്റ്‌ ക്ലാസ്സാ ബി കോം… കുട്ടി പൊയ്ക്കോളൂ…

ങേ ഇവന്മാരുടെ തലയിൽ വെള്ളരി വീണോ…. നന്ദു അതും ആലോചിച്ചു കൊണ്ട് മുന്നോട്ട് നടന്നത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് അവരോട് സംസാരിച്ചു നിൽക്കുന്ന സിദ്ധുവിനെയാണ്…

ഏഹ്ഹ് .. ഇവന്മാർക്ക് മൂശാട്ടയെ പേടിയോ…

“ഹലോ…. എക്സ്ക്യൂസ്‌ മി….. പിറകിൽ നിന്നാരോ വിളിക്കുന്നത് കേട്ട് അവളൊന്ന് നിന്നു..

ഒരു പെൺകുട്ടി ഓടി കിതച്ചു കൊണ്ട് അവള്കരികിലേക്ക് വന്നു നിന്നു…

“ബി കോം അല്ലെ… ഞാനും അങ്ങോട്ടാ… നമുക്കൊരുമിച്ചു പോയല്ലോ….

“അതിനെന്താ വന്നോളൂ….

ഇരുവരും ഒന്നിച്ചു ക്ലാസ്സിലേക്ക് നടന്നു…

അവർ തമ്മിൽ പരിചയപെട്ടു…. ദിയമയി യെ നന്ദുവിന് ഒരുപാടിഷ്ടമായി… ഒരു തനി വായാടി പെണ്ണ്..

അവരുടെ എൻട്രിയിൽ ക്ലാസ്സ്‌ ഒരു നിമിഷം നിശബ്ദമായി.. പിന്നെ വീണ്ടും ചലപ്പ് തുടങ്ങി

മൂന്നു റോ ആയി തിരിച്ചിട്ടിരിക്കുന്ന ഇരിപ്പടങ്ങളിൽ നടുക്കിൽ പുറകിലായാണ് ഇരുവരും ഇരുന്നത്…

പരസ്പരം സംസാരിച്ചും മുന്നിലിരിക്കുന്നവരെ പരിചയപെട്ടും ഇരിക്കുന്നതിന് ഇടയിലാണ് സിദ്ധു ക്ലാസ്സിലേക്ക് വന്നത്….

“അമ്പോ എന്നാ ഗ്ലാമറാടി ഇ സാറ്…. എല്ലാവരും അവനെ വിഷ് ചെയ്യാനായി എഴുന്നേറ്റപ്പോൾ ദിയ അത് പറഞാണിരുന്നത്….

“അത്ര ഗ്ലാമർ ഒന്നുല്ല….കൊഴപ്പില്ല നന്ദു ചുണ്ടു കൊട്ടി…

“നിന്റെ കണ്ണില് വെള്ളെത്തു ഉണ്ടെന്നാ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story