പരിണയം – ഭാഗം 10

പരിണയം – ഭാഗം 10

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

പ്രിയക്ക് നല്ല യാത്ര ക്ഷീണം ഉണ്ട് അല്ലെ അരുന്ധതി.. പദ്മിനി വല്യമ്മ ചോദിക്കുന്നത് മുകളിലെ മുറിയിലേക്ക് പ്രിയയും ആയിട്ട് കയറിപ്പോയ നിരഞ്ജൻ കേട്ടു….

നിരഞ്ജൻ വാതിലിന്റെ ലോക്ക് മാറ്റിയപ്പോൾ പ്രിയ വേഗം അകത്തേക്ക് കടന്നു…

നിരഞ്ജൻ മുറിയിൽ നിക്കുന്നത് പോലും മറന്നു അവൾ വേഗം ഒരു ബെഡ്ഷീറ്റ് എടുത്തു നിലത്തു വിരിച്ചു.. എന്നിട്ട് അതിൽ കിടന്നു.. കാരണം അത്രക്ക് ക്ഷീണിത ആയിരുന്നു അവൾ..

പ്രിയാ ഇയാൾക്ക് എന്ത് പറ്റി… നിരഞ്ജൻ അവളോട് ചോദിച്ചു..

ഭയങ്കര തലവേദന എടുക്കുന്നു ഏട്ടാ.. കണ്ണ് പോലും തുറക്കാൻ പറ്റണില്ല.. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു കൊണ്ട് പറഞ്ഞു..

ബാം എടുക്കട്ടേ എന്നും പറഞ്ഞു അവൻ ഷെൽഫിൽ തിരയാൻ തുടങ്ങി.

ബാം എടുത്തു കൊണ്ട് തിരിഞ്ഞ നിരഞ്ജൻ നോക്കിയപ്പോൾ പ്രിയ മയങ്ങി പോയിരുന്നു..

ചെരിഞ്ഞു കിടന്നു ഉറങ്ങുന്ന പ്രിയയെ അവൻ നോക്കി നിന്ന് പോയി….

താൻ ഏതൊക്കെ നാട്ടിൽ കൂടി സഞ്ചരിച്ചു… ഇത്രയും ശാലീനതയുള്ള ഒരു പെൺകുട്ടിയെ താൻ എവിടെയും കണ്ടിട്ടില്ലാലോന്നു അവൻ ഓർത്തു.

തനിക്ക് ഭാഗ്യം ഇല്ലാതെ പോയി.. ഇല്ലെങ്കിൽ ഇവളെ തനിക്ക് നേരത്തെ കിട്ടിയേനെ എന്ന് അവൻ ഓർത്തു.

പെട്ടന്നാണ് അവൻ കണ്ടത് മീര പേരകമ്പ് കൊണ്ട് അടിച്ച പാട് പ്രിയയുടെ പുറത്തു കരിനീലിച്ചു കിടക്കുന്നത്.. അവന്റെ ഉള്ളൊന്നു പിടഞ്ഞു..

പ്രിയേ.. അവൻ അവളുടെ അരികത്തായി കുനിഞ്ഞു ഇരുന്നു കൊണ്ട് വിളിച്ചു…പ്രിയേ ഈ ബാം പുരട്ടി കഴിഞ്ഞാൽ തലവേദന മാറും കെട്ടോ അവൻ പറഞ്ഞു.. അവൾ പക്ഷെ ഒന്ന് മൂളുക മാത്രം ചെയ്തോള്ളൂ..

അവൻ പതിയെ ബാം എടുത്തു ചൂണ്ടുവിരൽ കൊണ്ട് അവളുടെ നെറ്റിയിൽ പുരട്ടി കൊടുത്തു.. അവളുടെ നെറ്റി അപ്പോൾ ചൂടുകൊണ്ട് പൊള്ളുന്നുണ്ടായിരുന്നു …

പ്രിയയെ നന്നായിട്ട് പനിക്കുന്നുണ്ടല്ലോന്ന് അവൻ അപ്പോളാണ് അറിയുന്നത്.. അതാ ഇത്രക്ക് ക്ഷീണം ഇവൾക്ക്..

അവൻ അരുന്ധതിയെ വിളിക്കാനായി പുറത്തേക്ക് പോയി.. വാതിൽക്കൽ ചെന്നപ്പോൾ അവൻ കടിഞ്ഞാൺ ഇട്ടതുപോലെ നിന്ന് പോയി.അപ്പോൾ ആണ് നിരഞ്ജൻ ഓർത്തത് പ്രിയ നിലത്താണ് കിടക്കുന്നതെന്നു.. ‘അമ്മ കണ്ടാൽ കുഴപ്പമില്ല, പക്ഷെ ഭാമ അപ്പച്ചിയോ പദ്മിനി വല്യമ്മയോ കൂടെ കയറിവന്നാൽ അവർ കാണുമല്ലൊന്നു ഓർത്തു…

അവൻ വേഗം തിരിച്ചു വന്നു പ്രിയയെ കുലുക്കി വിളിച്ചു.. അവൾ ഒന്നുടെ ചുരുണ്ടു കൂടി കിടന്നു… പിന്നെ നിരഞ്ജൻ ഒന്നും നോക്കിയില്ല, രണ്ടുകൈകൊണ്ടും അവളെ പൊക്കി എടുത്തു തന്റെ കട്ടിലിൽ കൊണ്ട് വന്നു കിടത്തി അവൻ..

ബെഡ്ഷീറ് എടുത്തു പുതപ്പിച്ചിട്ട് അവൻ വേഗം താഴേക്ക് പോയി..

അരുന്ധതി ആപ്പിൾ ജ്യൂസ് അടിക്കുകയാണ്.. പദ്മിനിക്ക് കൊടുക്കുവാൻ ആയിരിക്കും എന്ന് അവൻ ഓർത്തു..

അമ്മെ ഒന്ന് റൂമിലോട്ട് വരൂ. അവൻ വിളിച്ചു..

എന്താ സച്ചു… എന്തെ പറ്റിയത് എന്ന് ചോദിച്ചുകൊണ്ട് അരുന്ധതിയും ഭാമയും കൂടി അവന്റെ കൂടെ റൂമിലേക്ക് പോയി..

അവൻ പക്ഷെ ഒന്നും മിണ്ടിയില്ല അവരോട്..

കട്ടിലിൽ കിടക്കുന്ന പ്രിയയെ കണ്ടു അവർ രണ്ടുപേരും ഓടിച്ചെന്നു അവളുടെ അരികത്തേക്ക്..

അവൾ മയങ്ങികിടക്കുകയാരുന്നു.. മോളേ . എന്ത് പറ്റി… അരുന്ധതി അവളുടെ നെറ്റിയിലും കവിളിലും ഒക്കെ കൈ വെച്ച് നോക്കി…

അയ്യോ നന്നായിട്ട് പനിക്കുന്നുണ്ടല്ലോ… സച്ചു, മോള് ഏതേലും ടാബ്ലറ്റ് കഴിച്ചോടാ അവർ ചോദിച്ചു..

ഇല്ല….അലക്ഷ്യമായി പറഞ്ഞെങ്കിലും അവന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു..

രേണു..പരാസിറ്റാമോൾ ടാബ്ലറ്റ് എടുത്തേ വേഗം എന്ന് പറഞ്ഞു ഭാമ പുറത്തേക്ക് പോയി…

കുറച്ചു ചുക്ക് കാപ്പിയും കൂടി ഉണ്ടാക്കുമോ എന്ന് അരുന്ധതി പറയുന്നത് കേട്ടു…

രേണു ഒരു ഗ്ലാസിൽ തുളസി ഇല ഇട്ടു തിളപ്പിച്ച വെള്ളവും ഗുളികയും ആയിട്ട് വന്നു…

അരുന്ധതി പ്രിയെയെ താങ്ങി എഴുനെല്പിച്ചിരുത്തി.. ഗുളിക കഴിപ്പിച്ചപ്പോൾ ഭാമ ചുക്കുകാപ്പിയും ആയി വന്നു…

രണ്ടു കവിൾ കാപ്പിയുംകുടിച്ചിട്ട് അവൾ വീണ്ടും കിടന്നു..

മോനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിക്ക് പ്രിയമോളെ… പദ്മിനി പറഞ്ഞു…

പനി ഇപ്പോൾ വിടും ചേച്ചി.. എന്നിട്ട് ഹോസ്പിറ്റലിൽ പോയാൽ പോരെ..ചുക്കുകാപ്പി കുടിച്ചാൽ വേഗം പനി കുറയുന്നതാണ്… അരുന്ധതി പറഞ്ഞു…

കുറച്ചു കഴിഞ്ഞപ്പോൾ പ്രിയയെ വിയർക്കാൻ തുടങ്ങി…

ദേ ഇപ്പോൾ പ്രിയയുടെ ശരീരം തണുത്തത് കണ്ടോ ഏടത്തി.. ഭാമ അവളെ പിടിച്ചുകൊണ്ട് പറഞ്ഞു..

പതിയെ പതിയെ പ്രിയ കണ്ണുതുറക്കാൻ തുടങ്ങി… നോക്കിയപ്പോൾ എല്ലാവരും ചുറ്റും ഇരുപ്പുണ്ട്… അവൾ ആദ്യം തിരഞ്ഞത് നിരഞ്ജനെ ആയിരുന്നു… അവളുടെ കണ്ണുകൾ അവനെ ആണ് തിരയുന്നതെന്നു മറ്റാരേക്കാളും ആദ്യം നിരന്ജന് മനസ്സിലായിരുന്നു…

ഏട്ടൻ എവിടെ അമ്മേ… അവൾ പതിയെ അരുന്ധതിയോട് ചോദിച്ചു…

ഏട്ടൻ ഇവിടെ തന്നെ ഉണ്ട് ..മോൾക്ക് ഇപ്പോൾ കുറവുണ്ടോ… പദ്മിനി വാത്സല്യത്തോടെ അവളുടെ അരികത്തിരുന്നു…

പ്രിയ അപ്പോളേക്കും കട്ടിലിൽ നിന്നും എഴുനേറ്റു ഇരുന്നു.. നോക്കിയപ്പോൾ നിരഞ്ജൻ എല്ലാവരുടെയും പുറകിൽ നിക്കുന്നത് അവൾ കണ്ടു.. തന്റെ മുടി എങ്ങനെയാ അഴിഞ്ഞു കിടന്നതെന്നു എത്ര ആലോചിച്ചിട്ടും അവൾക്ക് പിടികിട്ടിയില്ല… നീണ്ടു ഇടതൂർന്ന മുടി കെട്ടിവെക്കാൻ പോലും അവൾക്കാവില്ലായിരുന്നു..

മോൾ റസ്റ്റ് എടുക്ക് കെട്ടോ.. കുറച്ചു കഴിഞ്ഞു ഹോസ്പിറ്റലിൽ പോയി നമ്മൾക്കു മെഡിസിൻ മേടിക്കാം എന്ന് പറഞ്ഞുകൊണ്ട് അരുന്ധതി എല്ലാവരെയും വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി…

നിരന്ജനും കൃഷ്ണപ്രിയയും മാത്രം ആയി മുറിയിൽ…

അവൾക്ക് പനി വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല ഇപ്പോളും…

മുടി എടുത്തു മുൻപോട്ട് ഇട്ടു പ്രിയ പിന്നെയും ആലോചിക്കുകയാണ്… കെട്ടിവെച്ച മുടി എങ്ങനെ അഴിഞ്ഞുന്നു..

ഇയാളുടെ മുടി ഞാൻ അഴിച്ചിട്ടത കെട്ടോ… നിരഞ്ജൻ അവളുടെ മനസറിഞ്ഞു പറഞ്ഞു..

അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി..

തന്റെ ചെറിയമ്മ അടിച്ച ഒരു പാടുണ്ടാരുന്നു പുറത്തു.. അത് കരിനീലിച്ചു കിടന്നത് കൊണ്ടാ ഞാൻ അങ്ങനെ ചെയ്തത്.. കാരണം അമ്മയും വല്യമ്മയും ഒക്കെ കണ്ടാൽ അവർ ചോദിക്കും എന്ത് പറ്റിയതാണെന്നു… പിന്നെ അവർക്ക് മറുപടി കൊടുക്കണം… അത്കൊണ്ട് ആണ് ഞാൻ ഇങ്ങനെ ചെയ്തത്..

നിരഞ്ജൻ പറയുന്നത് കേട്ടപ്പോൾ ആണ് പ്രിയ പോലും ആ കാര്യങ്ങൾ ഓർത്തത്..

മീര അടിച്ച അടിയുടെ വേദന സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു…

നിരഞ്ജൻ മീരയോട് വഴക്കിട്ടതും കഴുത്തിൽ കുത്തി പിടിച്ചതുമെല്ലാം അവൾ ഓർത്തു…

തന്റെ കയ്യും പിടിച്ചു നടന്നു വരുന്ന നിരഞ്ജന്റെ മുഖം അപ്പോളാണ് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചത്..

സ്നേഹമാണോ അതോ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story