അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

“എന്താടാ ഹരീ നീയീ പറയുന്നേ..”
“മ്മ്….അരവിന്ദൻ എന്തിനാ അവിടെ പോയതെന്ന് അറിയില്ല….പക്ഷെ…ഉണ്ണി ലക്ഷ്മിയെ സംബന്ധിക്കുന്ന എന്തോ ഒന്ന് അവിടെ നടന്നിട്ടുണ്ട്. ചന്ദ്രോത്തു മൃദുലയുടെ പുതിയ സംബന്ധക്കാരൻ ആ ബ്രിഗേഡിയർ … അയാളെ കുറിച്ചു ന്തൊക്കയോ അരവിന്ദന് അറിയാം. അതു കണ്ടെത്തണം.”

ഹരി പറഞ്ഞു നിർത്തി.

വലിയ ശബ്ദത്തോടെ പൊടിപറത്തി ഒരു കണ്ടെയ്‌നർ ലോറി അവരുടെ മുന്നിലൂടെ പാഞ്ഞു പോയി. അതിന്റെ ശബ്ദം ഹൃദയത്തിലൂടെ വെടിയുണ്ട കയറിപ്പോയത് പോലെ ഹരിക്ക് തോന്നി.

നിശബ്ദമായി കുറച്ചു നേരം കടന്നു പോയി.
ഹരിയുടെ മുഖത്തു കണ്ട നിശബ്ദത ശ്രീകാന്തിനെ ആശങ്കപ്പെടുത്തി.

“ഹരീ…ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ” ശ്രീ സൗമ്യമായി ഹരിയുടെ മുഖത്തു കണ്ണുനട്ടു.

“മ്മ്..പറയെടാ..”

“ഡാ… അരവിന്ദനോട് ഇനി നീയെല്ലാം പറയണം…ഇതുവരെ ഒന്നും അവനെ അറിയിക്കാതിരുന്നതിനു ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല…പക്ഷെ..ഇനിയെല്ലാം അരവിന്ദൻ അറിയണം. ചന്ദ്രോത്തു നിന്നും ആ സ്ത്രീ പടയിളക്കി വരുമ്പോ ഇനിയും ഒന്നും അറിയാത്തവനായിട്ട് അരവീന്ദൻ …അതു വേണ്ടടാ… എല്ലാം അവനറിയട്ടെ…എന്നിട് അവൻ തീരുമാനിക്കട്ടെ ബാക്കിയൊക്കെ.” ശ്രീ പ്രതീക്ഷയോടെ ഹരിയുടെ കൈപിടിച്ചു.

“ശ്രീ…അതു വേണമല്ലേ…”

“വേണം…അരവിന്ദൻ എല്ലാമറിയട്ടെ.”

നിമിഷങ്ങളോളം ഹരിശങ്കറിന്റെ ദൃഷ്ടി വിദൂരതയിലെവിടയോ തറഞ്ഞു നിന്നു. പിന്നെ എന്തോ തീരുമാനത്തിൽ എത്തിയതുപോലെ ശ്രീയുടെ ചുമലിൽ പിടിച്ചഴുന്നേറ്റു. ശ്രീ ഹരിയുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.

“മ്മ്..പറയാം ശ്രീ …എല്ലാം പറയാം.”

ആശ്വാസത്തോടെ ഒന്നു നിശ്വസിച്ചുകൊണ്ട് ശ്രീ ഹരിയേം കൂട്ടി വീട്ടിലേക്ക് മടങ്ങി.

അവർക്ക് പിന്നിൽ അസ്തമനസൂര്യൻ ഒന്നുകൂടി ജ്വലിച്ചുയർന്നു…പിന്നെ പെട്ടന്ന് ഭൂമിയിൽ ഇരുട്ടുപരക്കാൻ തുടങ്ങി.

****** ******* ******** ******

അരവിന്ദനെ കാണാൻ പോയി മടങ്ങിവന്ന അമൃത പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഇന്ദുവിന്റെ കിടക്കയിലേക്ക് വീണു.

അവളുടെ പിന്നാലെ ഇന്ദുവും പാഞ്ഞു വന്നു. ഒരുനിമിഷമൊന്നു പതറിനിന്നു ഇന്ദു. അരവിന്ദൻ എന്തു പറഞ്ഞിട്ടവും ഇവളിങ്ങനെ വിഷമിക്കുന്നത്. ആലോചനയോടെ ഇന്ദു അവളുടെ അരികിലേക്കിരുന്നു…ചുമലിൽ തലോടി.

“അമൃതാ..മോളെ…എന്തായിത് …എന്തുപറ്റി… നോക്കിയേ…ന്താന്നു ചേച്ചിയോട് പറ… നതയാലും നമുക്ക് പരിഹരമുണ്ടാക്കാം… ഇങ്ങനെ കരയല്ലേ…നോക്കിയേ…”ഇന്ദു അവളെ പിടിച്ചുയർത്താൻ ശ്രമിച്ചു. ഇന്ദുവിന്റെ അശ്വസിപ്പിക്കൽ അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടിയതെ ഉള്ളു.

അവളെ കുറച്ചുനേരം കരയാൻ വിട്ട് ചുമലിൽ തലോടി ഇന്ദു കാത്തിരുന്നു.

അവൾ എത്രമാത്രം അരവിന്ദനെ സ്നേഹിക്കു എന്ന് ഇന്ദുവിന് തോന്നി. സിദ്ധുവിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് താനുണർന്നത് എന്നവളോർത്തു.

കുറെയധികം നേരം കഴിഞ്ഞപ്പോൾ അമൃത മിഴികൾ തുടച്ചു എഴുന്നേറ്റു നേരെയിരുന്നു. ഇന്ദുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ നോക്കുമ്പോൾ പിന്നെയും അവൾ ഇടരിക്കരഞ്ഞു. ഇന്ദു അവളുടെ അരികിലിരുന്ന അവളെ ചേർത്തു പിടിച്ചശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

അവളുടെ എങ്ങലടികൾ ശമിച്ചപ്പോൾ ഇന്ദു അവളുടെ മുഖംപിടിച്ചു തന്റെ നേരെ തിരിച്ചു.
കണ്ണുനീരിനിടയിലൂടെ അമൃത ഇന്ദുവിനെ നോക്കി പുഞ്ചിരിച്ചു.

“പോട്ടെ…സരമില്ലെ..കരയരുത്…ന്തു ണ്ടായാലും നമുക്ക് പരിഹരിക്കാം കേട്ടോ ..”ഇന്ദു പിന്നെയും അവളെ ആശ്വസിപ്പിച്ചു.

“ഇന്ന് തന്നെ ശ്രീയേട്ടനോട്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story