ചൊവ്വാദോഷം : ഭാഗം 9 – അവസാന ഭാഗം

ചൊവ്വാദോഷം : ഭാഗം 9 – അവസാന ഭാഗം

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

ശരീരവും ശിരസ്സും നുറുങ്ങുന്ന വേദനയോടെ അവൻ സീറ്റിലേക്ക് ചാരി. കണ്ണുകൾ അടയും മുന്നേ ശരീരമെങ്ങും രക്തത്തിന്റെ നനവ് പടരുന്നത് അവൻ അറിഞ്ഞു.
ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് കാലത്ത് മാനസ ഉമ്മറത്തേക്ക് വന്നത്. അകത്തളത്തിലെ ടീപ്പോയിൽ കിടന്ന് അച്ഛന്റെ ഫോൺ റിങ് ചെയ്തുകൊണ്ടേയിരുന്നു. ഡിസ്പ്ലേയിൽ മനോജ്‌ എന്ന പേര് തെളിഞ്ഞുകണ്ടു.

“അച്ഛാ…… മനോജങ്കിളാ അങ്ങോട്ട് കൊണ്ട് വരണോ ? ”

തൊടിയിലെ പച്ചക്കറികൃഷിക്ക് ഇടയിലൂടെ നടന്നിരുന്ന രാജീവനോടായി മാനസ ചോദിച്ചു.

” വേണ്ട മോളേ എടുത്തിട്ട് എന്താണെന്ന് ചോദിക്ക് . ”

പുതുതായി നട്ട പാവലിന്റെ വള്ളി വലിച്ച് കെട്ടിയ കയറുകളിലേക്ക് പിടിച്ചു വിട്ടുകൊണ്ട് അയാൾ വിളിച്ചു പറഞ്ഞു. മാനസ പതിയെ ഫോൺ അറ്റന്റ് ചെയ്ത് കാതോട് ചേർത്തു.

” ഡോ രാജീവേ… താനിങ്ങോട്ട് ഒന്നും പറയാൻ നിക്കണ്ട. നമ്മുടെ മഹിക്ക് ഇന്നലെ രാത്രി ഒരു ആക്സിഡന്റ് ഉണ്ടായി. കാറിലേക്ക് വേറൊരു വാൻ വന്നിടിച്ചതാണെന്നാ അറിഞ്ഞത്. ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണുള്ളത്. താൻ വേഗം മാനസ മോളെയും കൂട്ടി അങ്ങോട്ട്‌ വാ. ഞാൻ അവിടെക്കാണും . കൊച്ചിനോട്‌ തല്ക്കാലം ഒന്നും പറയണ്ട. ”

മാനസ എന്തെങ്കിലും മിണ്ടും മുന്നേ രാജീവനാണെന്ന് കരുതി പറഞ്ഞിട്ട് മനോജ്‌ ഫോൺ വച്ചു. മാനസക്ക് ശരീരം തളരുന്നത് പോലെ തോന്നി. അവൾ ഉമ്മറത്തെ തൂണിൽ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും ഊർന്ന് താഴേക്ക് വീണു. അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

” അയ്യോ മോളേ എന്ത് പറ്റി ? ”

രാജീവനുള്ള ചായയുമായി

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story