നിന്നരികിൽ : ഭാഗം 9

നിന്നരികിൽ : ഭാഗം 9

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

ജിത്തു വന്നതോടെ സിദ്ധു സടകുടഞ്ഞെഴുനേറ്റു…

“നിനക്കിവിടെ വല്ലതും നിന്നാൽ പോരായിരുന്നോ

“എനിക്കും ഇപ്പൊ അങ്ങനെ തോന്നുന്നുണ്ടെടാ…ബാംഗ്ലൂർ ബോർ ആയിതുടങ്ങിയിരിക്കുന്നു…. പക്ഷെ ഇ പാതിവഴിയിൽ ഇട്ടേച് വരാൻ പറ്റില്ലല്ലോ…

ബാംഗ്ലൂരിൽ ഫ്രണ്ട്‌സ്ന് ഒപ്പം ഒരു കമ്പനി സ്റ്റാർട്ട്‌ അപ്പ് ചെയ്തിട്ടുണ്ട് ജിത്തു

“അല്ല ഇവിടെ കാര്യങ്ങളൊക്കെ ഏത് വരെയായി ഉടനെയെങ്ങാനും “ജിത്തുമാമ “എന്നൊരു വിളി കേൾക്കാൻ വല്ല പ്രതീക്ഷയും ഉണ്ടോ….

ജിത്തുവിന്റെ മുറിയിലായിരുന്നു ഇരുവരും

“ഒന്ന് പോയെടാ…. നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ ഞാൻ വിളിക്കാം പോരെ…

“ഏഹ്… അപ്പോ ചങ്കരൻ ഇപ്പഴും തെങ്ങിൽ തന്നെ… ഒരു മാറ്റവും ഇല്ലെടെ….കഷ്ടം തന്നെ…. ഓരോത്തർക്ക് ഇവിടെ കെട്ടാൻ പെണ്ണില്ല…. ഒരുത്തനിവിടെ കെട്ടിയ പെണ്ണിനെ കളയാൻ കാത്തിരിക്കുന്ന്…അല്ലെങ്കിലും എറിയാൻ അറിയാവുന്നവന്റെ കയ്യില് വടി തരില്ലല്ലോ ദൈവമെ…. വൈ ദിസ്‌ കൊലച്ചതി…

“ഉവ്വ…. ഞാൻ പോണു…. ഗുഡ് നൈറ്റ്‌… രാവിലെ കാണാം..

സിദ്ധു പുറത്തേക്ക് പോയി

ദൈവമെ ഇവനൊന്ന് നേരെയായി ആ കര പിടിച്ചു എനിക്കൊരു കൂര കെട്ടാമെന്ന വിചാരിച്ച എന്നെ പറഞ്ഞാൽ മതി…

ജിത്തു താടിക്ക് കയ്യും കൊടുത്തു നിന്ന് പോയി
പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോകാനായി ഒരുങ്ങിയിറങ്ങുന്ന സിദ്ധു വിനെ കണ്ട് കൊണ്ടാണ് നന്ദു കുളിച്ചിറങ്ങിയത്..

ഓഹ്.. തലയിൽ താജ്മഹൽ കെട്ടി കെട്ടിടോണ്ടിരിക്കുവാന് മൂശാട്ട….

“നെറ്റിയിലേക്ക് ഇച്ചിരി വീണു കിടക്കുന്ന നീളൻ മുടിയിഴകളും ”

ദിയ ഇന്നലെ പറഞ്ഞത് അവൾക്കോർമ്മ വന്നു…

ശെരിയാണ്… അതിനൊരു പ്രേതേയ്ക്ക ഭംഗിയുണ്ട്…

“ഹലോ…
സിദ്ധു അവളുടെ മുഖത്തിന്‌ നേരെ കൈവീശി കാണിച്ചപ്പോഴാണ് ഇത്ര നേരം അവനെ നോക്കിനില്കുവായിരുന്നെന്ന് അവൾക് ബോധം വന്നത്

“ഓഹ് ഷിറ്റ്….
ചമ്മലോടെ നന്ദു സ്വയം തലയിൽ കൊട്ടുമ്പോൾ സിദ്ധു വിന്റെ ചുണ്ടിലും ചിരി വിരിഞ്ഞിരുന്നു

നന്ദു വേഗം ഒരുങ്ങിയിറങ്ങി…. എല്ലാരോടും യാത്ര പറഞ് കാറിൽ കയറി…

ബസ് സ്റ്റോപ്പിന് അടുത്തായി സിദ്ധു കാർ നിർത്താവേ അവളുടെ നോട്ടം മുഴുവൻ അവന്റെ മുടിയിലായിരുന്നു….

ഇതങ്ങനെ വിട്ടാൽ ശെരിയാവില്ല… ദിപ്പോ ശെരിയാക്കി തരാട്ടാ….

“ദേ തലയിലൊരു പൊടി…. അതും പറഞ്ഞവൾ
കൈകൾ കൊണ്ടവന്റെ മുടിയെ അലങ്കോലമാക്കി….

ആഹാ.. ഇപ്പോ കണ്ടാ ഏകദേശം അന്യനെ പോലുണ്ട്… ഇച്ചിരി നീളം കൂടി മുടിക്ക് ഉണ്ടായിരുനെങ്കിൽ കണ്ണും കണ്ണും നോക്കിയ കളിക്കായിരുന്നു….

സിദ്ധു അവളെ ചീത്ത പറയാനായി വാ തുറക്കുന്നതിന് മുന്പേ അവളോടിയിരുന്നു….

“ന്ത് വലിയ കോളേജാ അല്ലെ…ഗായു പറഞ്ഞതിന് നന്ദു ശെരി വെച് കൊണ്ട് തലയാട്ടി

കോളേജ് മുഴുവൻ ചുറ്റി കാണുവായിരുന്നു ഇരുവരും…

ദിയ വന്നിട്ടുണ്ടായിരുന്നില്ല….

“ദേ ടി അവിടെ ഇരിക്കുന്നവൻമാര് ഇങ്ങോട്ടാ നോക്കുന്നെ……

ഗായു ഇടവഴിയിലെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story