പ്രണവപല്ലവി: ഭാഗം 2

Share with your friends

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

പ്രദീപും പ്രണവും വീട്ടിൽ എത്തിയപ്പോൾ എല്ലാവരും അവരെക്കാത്ത് ഇരിപ്പുണ്ടായിരുന്നു.

അവരെക്കണ്ട് പ്രണവിന്റെ അമ്മ രമ്യ എഴുന്നേറ്റ് വന്നു.
സെറ്റിയിൽ ഇരിക്കുന്ന മകനടുത്തായി അവർ ഇരുന്നു.

പ്രണവിന്റെ അനിയൻമാർ പ്രത്യഷും പ്രരുഷും അവിടെയിരിപ്പുണ്ടായിരുന്നു. ഇരട്ടകളാണ് അവർ. ഇനിയൊരാൾ കൂടിയുണ്ട്
മൂന്ന് ആങ്ങളമാരുടെയും ഒരേയൊരു പെങ്ങൾ പ്രകൃതി. അവൾ വിവാഹിതയായി ദുബൈയിലാണ്. ഭർത്താവ് ശരത് അവിടെയാണ് ജോലി ചെയ്യുന്നത്. ഒരു മകൻ നാലുവയസ്സുകാരൻ ഋഷി.

വിഷമിക്കേണ്ട പ്രാണൂട്ടാ.. മോന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ പിന്നെന്തിനാ മോൻ വിഷമിക്കുന്നെ.. അവർ അലിവോടെ അവനോട് പറഞ്ഞു.

“”പി ആർ ഗ്രൂപ്പിന്റെ സി ഇ ഒ പ്രണവ് വർമ്മയേയും പി എ പല്ലവി വാര്യരെയുമാണ് ഹോട്ടൽ ബ്ലൂ എർത്തിൽ നിന്നും അനാശ്യാസത്തിടെ പിടികൂടിയത്. എസ് ഐ പ്രകാശ് ആണ് കമിതാക്കളെ കസ്റ്റഡിയിലെടുത്തത്. പോലീസ് സ്റ്റേഷനിലെത്തിച്ച അവരെ പിന്നീട് മീറ്റിംഗ് എന്ന വ്യാജേന ട്രാപ്പിലാക്കി എന്ന വാദത്തിനെത്തുടർന്ന് വിട്ടയച്ചു.””

വാർത്തയിൽ ന്യൂസ്‌ പറയുന്നതിനോടൊപ്പം മുഖം മറച്ച പല്ലവിയെ പ്രണവ് ചേർത്തുപിടിച്ച് കൊണ്ട് പോകുന്നതിന്റെയും ദൃശ്യങ്ങൾ തെളിഞ്ഞു.
അവസാനം പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി വരുമ്പോഴുള്ള പല്ലവിയുടെ മുഖം വ്യക്തമായി ടിവിയിൽ തെളിഞ്ഞു.

ഞെട്ടലോടുകൂടി പ്രദീപ്‌ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു.

കാരണം മീഡിയാസ് ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവർ പുറത്തിറങ്ങിയത്. പിന്നെങ്ങനെ പല്ലവിയുടെ മുഖം ക്യാമറയിൽ പതിഞ്ഞെന്ന് പ്രദീപിന് വ്യക്തമായില്ല.

അയ്യോ.. ആ കുട്ടിയെപ്പോലും വെറുതെ വിട്ടില്ലേ ഈ മീഡിയാസ്.. കരഞ്ഞു തളർന്ന പല്ലവിയുടെ മുഖം കണ്ട് രമ്യ വേവലാതിപ്പെട്ടു. അതേ അവസ്ഥയായിരുന്നു പ്രത്യഷിനും പ്രരുഷിനും.

ഇതുകൂടി കണ്ടതും പ്രണവ് അടുത്തിരുന്ന ഫ്ലവർവൈസ്‌ എടുത്ത് നിലത്തെറിഞ്ഞു.
കുറേ ചീളുകളായത് തറയിൽ വീണ് ചിതറി.
മുകളിലെ റൂമിലേക്ക് കയറി പോകുന്ന പ്രണവിനെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ അവർ നിന്നു.

“നന്ദു.. പ്ലീസ് ട്രസ്റ്റ്‌ മീ. ഞാൻ നിരപരാധിയാണ്. ന്യൂസ്‌.. ഷിറ്റ്… ഒരു ന്യൂസ്‌ കണ്ടെന്നു കരുതി ഇത്രയ്ക്ക് വിശ്വാസമേയുള്ളൂ നിനക്കെന്നിൽ. ഇതിനാണോ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് പ്രണയിച്ചത്.
ഷീ ഈസ്‌ മൈ പി എ യാർ. ഇതൊരു ട്രാപ് ആയിരുന്നു.

…….

നിന്നെ ഞാൻ എന്ത് പറഞ്ഞാണ് വിശ്വസിക്കേണ്ടത്.

…….

ഫോൺ വച്ചിട്ട് പോടീ പുല്ലേ. ഇത്രയും പറഞ്ഞിട്ടും നിനക്ക് മനസ്സിലായില്ലെങ്കിൽ ഗെറ്റ് ലോസ്റ്റ്‌ ഇഡിയറ്റ്.. ”
ഫോൺ കട്ടിലിലേക്കവൻ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു.

ധരിച്ചിരുന്ന ബ്ലേസർ വലിച്ചൂരി കളഞ്ഞശേഷം ഷർട്ടിന്റെ ബട്ടൻസ് അവൻ വലിച്ചു പൊട്ടിച്ചു.
വർദ്ധിച്ച കോപത്തിന്റെ പ്രതിഫലനമെന്നോണം അവൻ തന്റെ നീണ്ട മുടി കൊരുത്തു വലിച്ചു കൊണ്ടിരുന്നു.

അമ്മ മുറിയിൽ പ്രവേശിച്ചതും അടുത്തിരുന്നതും ഒന്നും അവൻ അറിഞ്ഞില്ല.

മോനേ.. അവർ സ്നേഹത്തോടെ വിളിച്ചു.

അമ്മേ.. എന്ന് പറഞ്ഞവൻ ഒരാശ്രയത്തിനായി അവരെ കെട്ടിപ്പിടിച്ചു.

അവർ പതിയെ അവന്റെ ചുമലിൽ തലോടിക്കൊണ്ടിരുന്നു.

അമ്മേ.. നന്ദു അവൾ ഞാൻ പറയുന്നതൊന്നും വിശ്വസിക്കുന്നില്ലമ്മേ. എനിക്കവളെ വേണം. അത്രയ്ക്കിഷ്ടമാ എനിക്കവളെ. അമ്മയൊന്ന് പറയുമോ അവളോട് പ്രണവ് അവളെ മറന്ന് വേറൊരു പെണ്ണിനേയും തൊടുക പോലുമില്ലെന്ന്..
തന്നോട് പരിഭവം പറയുന്ന പ്രണവിനെ കാണുന്തോറും അവർക്ക് അഞ്ച് വയസ്സുകാരൻ പ്രണവിനെയാണ് ഓർമ്മ വന്നത്.
തന്റെ മടിയിൽ കിടന്ന് പരിഭവം പറയുന്ന തന്റെ പ്രണവിനെ.

ആദ്യത്തെ ദേഷ്യം ഒന്ന് തണുക്കട്ടെ മോനെ. അമ്മ പറയാം അവളോട്. അവൾക്ക് മനസ്സിലാകും എന്റെ മോനെ.. അവരവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

നന്ദന കിഷോർ. പ്രണവിന്റെ പ്രണയം.
നന്ദനം എന്റർപ്രൈസസ് ഉടമ കിഷോറിന്റെയും പ്രഭയുടെയും മകൾ. ഏതോ ബിസിനസ് ടൂറിൽ പരിചയപ്പെട്ടവർ. അതിൽ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വളർന്നു.
നന്ദനയാണ് ഇഷ്ടമാണെന്ന് പറഞ്ഞത്. ആദ്യമൊക്കെ ഒഴിവാക്കാൻ നോക്കിയെങ്കിലും ഒടുവിൽ പ്രണവും നന്ദനയെ സ്നേഹിച്ചു തുടങ്ങി. മൂന്ന് വർഷമാകുന്നു പ്രണയം തുടങ്ങിയിട്ട്. ഇരു വീട്ടിലും അറിയാമെങ്കിലും ഇതുവരെ കുടുംബങ്ങളുമായി ഒരു ചർച്ചയ്ക്ക് പ്രദീപ്‌ മുൻകൈ എടുത്തില്ല. ആദ്യം മുതൽക്കേ നന്ദനയെ പ്രദീപിന് ഇഷ്ടമല്ല.
ഒരു പെണ്ണിന് വേണ്ട അച്ചടക്കമില്ലാത്തവൾ..ആരെയും അനുസരിക്കാത്ത തന്നിഷ്ടക്കാരി ഇതാണ് പ്രദീപിന്റെ കാഴ്ചപ്പാടിൽ നന്ദന. അത് ശരിയുമാണ്.

പബ്ബിലും മറ്റും അവൾ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!