ഋതുസാഗരം: ഭാഗം 16

ഋതുസാഗരം: ഭാഗം 16

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

ചില പേഴ്സണൽ പ്രോബ്ലംസ് ഉള്ളത് കൊണ്ടായിരുന്നു വൈകിയത്. എനി എല്ലാ ദിവസവും പോസ്റ്റു ചെയ്യാൻ ശ്രമിക്കും. എല്ലാ പിന്തുണച്ചവർക്കും നന്ദി അറിയിക്കുന്നു. സോറി പറയുന്നു. എല്ലാവരും എന്റെ പോസ്റ്റ് ഒന്ന് ലൈക്ക് ചെയ്യണേ… കഴിഞ്ഞ പാർട്ടുകളൊക്കെ താഴെ ലിങ്ക് കൊടുക്കുന്നുണ്ട്.

വൈകുന്നേരം അവറായതുകൊണ്ടു ഹോസ്പിറ്റലിൽ വലിയ തിരക്ക് ഒന്നും ഇല്ലായിരുന്നു. ഋതുവിന്റെ ഫാമിലി ഡോക്ടർ അവിടെയാണ് വർക്ക് ചെയ്യുന്നത്. ഋതുവിനെ കണ്ടതും അവർ ഓടിവന്നു. അവളെ പരിശോധിച്ച ശേഷം നെറ്റിയിലെ മുറിവ് വെച്ചുകെട്ടി. കുറച്ചു ടെസ്റ്റുകൾക്കും ഇൻജെക്ഷനും എഴുതി. ക്ഷീണം മാറാൻ ഒരു ഡ്രിപ്പും ഇട്ടു.

“ഡോക്ടർ അവൾക്കു എങ്ങനെ ഉണ്ട്‌?? കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ?? ”

“ഏയ്‌ ഇല്ല സാഗർ….നല്ല പനിയുണ്ട്… അതിന്റെ ക്ഷീണം കൊണ്ടു തലചുറ്റി വീണത് ആണ്…പിന്നെ അവളുടെ ആരോഗ്യം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാല്ലോ. പേടിക്കാൻ ഒന്നും ഇല്ല. ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്… ക്ഷീണം മാറാൻ ഡ്രിപ്പും ഇട്ടു. കുറച്ചു ടെസ്റ്റിനു എഴുതിയിട്ട് ഉണ്ട്‌… അതിന്റെ റിസൾട്ട്‌ കൂടി നോക്കിയിട്ട് കുഴപ്പമില്ല എങ്കിൽ പോകാം. ”

“അവൾടെ നെറ്റി വീണപ്പോൾ ഒന്നു മുറിഞ്ഞു… കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ?? ”

“രുദ്രൻ അല്ലേ ഇതു….കാനഡയിൽ വർക്ക്‌ ചെയുന്ന സാഗറിന്റെ ഫ്രണ്ട്?? ”

“അതേ…. ഞാൻ ഈ ഇടയ്ക്കു നാട്ടിൽ തിരിച്ചു വന്നു.”

“ആഹ്… രുദ്രൻ. ആ മുറിവ് കൊഴപ്പമില്ല. ബാൻന്റെജ് ഒട്ടിച്ചിട്ട് ഉണ്ട്… ഉണരുമ്പോൾ ചെലപ്പോൾ ഒരു തലവേദന കാണും…വേറെ ഒരു പ്രശ്നവും ഇല്ല.”

“ഇന്നു ഇവിടെ അഡ്മിറ്റ് ചെയ്യണോ?? വേണേൽ ഒന്നു പറയണം. എനിക്ക് അവളുടെ പേരെന്റ്സ്സിനെ വിളിക്കാൻ ആണ്. അവർ സ്ഥലത്തു ഇല്ല. ”

“ഇല്ല സാഗർ…. അതിന്റെ ആവിശ്യം വേണ്ടി വരില്ല. മരുന്ന് കറക്റ്റ് ടൈമിൽ കൊടുത്താൽ മതി…. പിന്നെ അഥവാ ഞാൻ ഇവിടെ അഡ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞാലും ഈ വായാടി ഇവിടെ കിടക്കും എന്ന് തോന്നുന്നുണ്ടോ???

ദാ ഇത്ര ഉള്ളപ്പോൾ മുതൽ കാണുന്നത് ആണ് ഇവളെ…. ലോകത്ത് അവൾക്കു ഒട്ടും ഇഷ്ടം അല്ലാത്ത സ്ഥലം ഹോസ്പിറ്റൽ ആണ്. ഇതിപ്പോൾ മയങ്ങി കിടക്കുന്നതു കൊണ്ടു… അല്ലേൽ ഈ ട്രിപ്പ് ഇടാൻ പോലും ഒരു യുദ്ധം വേണ്ടി വരും.”

“ആഹ് അതും ശരിയാ….”

“എന്നാൽ ശരി… ഞാൻ ക്യാബിനിൽ കാണും. എന്തേലും ആവിശ്യം ഉണ്ടേൽ വിളിച്ചാൽ മതി. ”

അതും പറഞ്ഞു ഡോക്ടർ പോയി…. സച്ചു വന്നു ഋതുവിനു അരികിൽ ആയി ഇരുന്നു. അടുത്തായി രുദ്രനും…സച്ചുവിന്റെ കൈവിരലുകൾ നിലയ്ക്കാതെ അവളുടെ തലമുടിയെ തഴുകികൊണ്ടിരിരുന്നു…രുദ്രൻ ആണെങ്കിൽ ഇതെല്ലാം സസൂക്ഷ്മം വീക്ഷിക്കുയായിരുന്നു…അവൻ മെല്ലെ ശബ്ദം താഴ്ത്തി സംസാരിക്കാൻ തുടങ്ങി.

“ഈ ദർശനസുഖത്തിനു അപ്പുറം വല്ലതും ഈ ജന്മം നടക്കോടെയ് അളിയാ??? ”

“എന്താന്ന്….?? ”

“അല്ല….ഈ വായിനോട്ടം അല്ലാണ്ട് വല്ലോം നടക്കോന്നു???”

“ആഹ് ഇവൾ മനസ്സ് വെച്ചാൽ നടക്കും. ”

“10 കൊല്ലം ആയിട്ട് ഇങ്ങനെ നോക്കി വെള്ളം ഇറക്കുവല്ലേ?? ഇങ്ങനെ വെള്ളം ഇറക്കിയാൽ ദേഹത്ത് വെള്ളം കൂടി ആകും നീ ചാവുന്നത്..ഇനി എങ്കിലും അതൊന്നു നിർത്തി നിനക്ക് കുറച്ചു പ്രാക്ടിക്കൽ ആയിക്കൂടെ?? കറക്റ്റ് ആയിട്ട് പറഞ്ഞാൽ പൊന്നുമോൻ +2 വിൽ പഠിക്കുമ്പോൾ തൊട്ട് തുടങ്ങിയത് അല്ലേ ഈ അസുഖം… ”

“ഞാൻ എന്തു ചെയ്യാനാ?? ഇവൾ വന്നു ഇഷ്ടം ആണെന്ന് ഇന്നു പറയും നാളെ പറയും എന്നും പറഞ്ഞു കാത്തിരിക്കാൻ തുടങ്ങിട്ട് കാലം കൊറേ ആയി. അതിനു വേണ്ടിയാണ് ആ വൃന്ദയുടെ പേരും പറഞ്ഞു ഇവളെ കലി കേറ്റുന്നത്… പക്ഷേ ഒന്നും ഏൽക്കണില്ല അളിയാ?? ”

“ഏതു…!കോളേജിൽ നമ്മളോട് നല്ല കമ്പനി ആയിരുന്ന സിവിലിലെ വൃന്ദയോ… ആഹ് ബെസ്റ്റ്… അവസാനം എന്നേലും ആ പാവത്തിനെ ഇവളുടെ കൈയിൽ കിട്ടണം. ഇവൾ അവളെ വെട്ടികീറി അച്ചാറിട്ട് വെയ്ക്കണം…ഈ കിടക്കുന്ന കുരുപ്പിന്റെ സ്വഭാവം ഞാൻ പറയാതെ തന്നെ നിനക്ക് അറിയാല്ലോ.

പിന്നെ വേറൊരു കാര്യം… പറയുന്നതുകൊണ്ടു അളിയന് ഒന്നും തോന്നരുത് ഈ കാന്താരി വന്നു അങ്ങോട്ട് പ്രൊപ്പോസ് ചെയ്യാൻ ആണ് കാത്തിരിക്കുന്നതു എങ്കിൽ ഇരുന്നു ഇരുന്നു നീ വേരിറങ്ങി പോവത്തേ ഉള്ളൂ… അല്ലാണ്ട് നോ യൂസ്….അതും അല്ലെങ്കിൽ അന്ന് അനിരുദ്ധിന്റെ പ്രൊപോസൽ അവൾ അക്‌സെപ്റ് ചെയ്തു എന്നു കേട്ടപ്പോൾ മോങ്ങി കൊണ്ടു തിരിച്ചുപോയത് പോലെ വീണ്ടും പോകാം…പക്ഷേ ഇനി വേറെ ഏതേലും ഒരുത്തൻ ഇവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ ആയിരിക്കും എന്നു മാത്രം. പക്ഷേ അന്ന് കെട്ടിപിടിച്ചു കരയാൻ എന്റെ ഈ ബോഡി നോക്കണ്ട നീ…നാട്ടിൽ ജോലി കിട്ടിയ എന്റെ സന്തോഷം കൂടി അന്ന് നീ നശിപ്പിച്ചു കൈയിൽ തന്നു.”

“അയ്യോ…. കരിനാക്ക് വളയ്ക്കല്ലേ. ഞാൻ ഈ വർഷം കൂടി കാക്കും. എന്നിട്ടും നടന്നില്ലേൽ….. ”

“നടന്നില്ലേൽ??? ”

“അവളുടെ ബർത്ത്ഡേയ്ക്ക് പോയി പ്രൊപ്പോസ് ചെയ്യും. ”

“ആഹ് അതു ഇപ്പോഴേ ചെയ്യുന്നത് ആകും നിനക്കും ഇവൾക്കും നല്ലത്. അതാവുമ്പോൾ ഇവളെ നോക്കുന്ന ചെക്കൻമാരെ അടിച്ചു ഒട്ടിക്കേം വേണ്ടാ…ദർശനസുഖത്തിനു വേണ്ടി എന്നും രാവിലെ തലകുത്തി നിക്കുകയും വേണ്ടാ…മണിക്കൂറിനു ലക്ഷങ്ങളുടെ വില ഉള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് നീ….പക്ഷേ നിന്റെ പെണ്ണിന്റെ കണ്ണിൽ മാത്രം നിനക്ക് ജോലിയും ഇല്ല കൂലിയും ഇല്ല. ഞങ്ങൾക്ക് അല്ലേ അറിയൂ അവളെ കാണാൻ മോൻ ഇവിടെ അടയിരിക്കുവാണെന്ന്. ”

“എനിക്ക് ഇഷ്ടം പറയാൻ ഒന്നും അറിയില്ല രുദ്രാ….ഇവളെ ഇങ്ങനെ നെഞ്ചിൽ കൊണ്ടുനടക്കാനും വാശിപിടിപ്പിക്കാനും ജീവനുതുല്യം സ്നേഹിക്കാനും മാത്രേ എനിക്ക് അറിയൂ… സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തതു കൊണ്ടല്ലേ ഇവൾ എന്നെ കാണ്ടാമൃഗം എന്ന് വിളിക്കുന്നത്. ”

അപ്പോഴാണ് ഋതു ഉണരുന്നതു സച്ചു കണ്ടത്… ഉടനെ അവളുടെ അടുത്തുന്നു എണീറ്റ് ദൂരെ മാറി നിന്നു.. അതു കണ്ടു നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്ന ഭാവത്തിൽ രുദ്രൻ തലയിൽ കൈയും വെച്ചു.

ബോധം തെളിഞ്ഞ ഋതു ആദ്യം കണ്ടത് തുള്ളിത്തുള്ളിയായി വീഴുന്ന ഡ്രിപ്പ് ആണ്. ഇച്ചിരി നേരം അവൾ അതു നോക്കി കിടന്നു. പെട്ടന്ന് ആണ് ഇതു എന്റെ കൈയിൽ ആണല്ലോ കുത്തിയേക്കുന്നതു എന്ന ബോധം അവൾക്കു വന്നത്. ഉടനെ അവൾ ചാടി എണീറ്റു…തലയ്ക്കു ചെറിയ ഒരു വേദന ഉണ്ടായിരുന്നു. പക്ഷേ അവൾ അതു കാര്യമാക്കിയില്ല.

“ആരോട് ചോദിച്ചിട്ടാ ഈ ഡ്രിപ്പ് ഒക്കെ എനിക്ക് കുത്തി കേറ്റിയത്?? എനിക്ക് ഇതൊന്നും ഇഷ്ടം അല്ലെന്നു അറിഞ്ഞൂടെ?? ”

“അയ്യോ…. തമ്പുരാട്ടിയുടെ ഇഷ്ടം ചോദിയ്ക്കാൻ ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ ബോധം ഉണ്ടായിരുന്നില്ലേ….! അതാ പിന്നെ ഇങ്ങനെ ഒരു ദുസ്സാഹസത്തിനു അടിയൻ മുതിർന്നതു.

ദേ കുരുപ്പേ അടങ്ങി കിടന്നോ…അല്ലേൽ ഒരു വീക്ക് വെച്ചു തരും ഞാൻ.
മനുഷ്യനേ പേടിപ്പിക്കാൻ ഓരോന്നു ഒപ്പിച്ചു വെച്ചിട്ടു ഇരുന്നു ഡയലോഗ് അടിക്കുന്നോ? ”

സച്ചുവിനുള്ള മറുപടി പറയാൻ ഒരുങ്ങുമ്പോൾ ആണ് ഡോക്ടർ വരുന്നതു ഋതു കണ്ടത്. ഡോക്ടർ ആന്റിയെ കണ്ടു അവൾ ഒന്നു പുഞ്ചിരിച്ചു. വർഷങ്ങളായി അറിയുന്നത് കൊണ്ടു തന്നെ അവർക്കിടയിൽ ഒരു ഡോക്ടർ രോഗി ബന്ധം മാത്രാമായിരുന്നില്ല…അതിനപ്പുറം ആ കുടുംബങ്ങൾ തമ്മിൽ അടുപ്പം ഉണ്ടായിരുന്നു.

“ആഹ്…വായാടി എണീറ്റോ?? ഇപ്പോൾ എങ്ങനെ ഉണ്ട്?? ക്ഷീണവും തലചുറ്റും ഒക്കെ മാറിയോ?? ”

“എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല… ആന്റി എന്താ ഇപ്പോൾ വീട്ടിൽ ഒന്നും വരാത്തെ???”

“അപ്പോൾ ഞാൻ വീട്ടിൽ വാരാത്തോണ്ട് ആണോ പനിയൊക്കെ പിടിപ്പിച്ചു മോൾ ഇങ്ങോട്ട് വന്നത്?? ആന്റിക്ക് തിരക്കാണ് മോളേ അതാ അങ്ങോട്ട് ഒന്നും ഇറങ്ങാൻ സമയം കിട്ടാത്തത്… പിന്നെ ദാ നിനക്കുള്ള പതിവ് ചോക്ലേറ്റ്. ഇനി മോൾക്ക് എത്ര വയസ്സ് ആയാലും ഇതു ആന്റി മുടക്കില്ല.

പിന്നെ സാഗർ റിപ്പോർട്ട്‌ ഒക്കെ നോർമൽ ആണ്… ഇന്നു തന്നെ തിരിച്ചു പോകാം…ഈ മരുന്ന് ഒക്കെ കറക്റ്റ് കഴിക്കണം. ”

അതും പറഞ്ഞു ഡോക്ടർ തിരിച്ചു പോയി… അൽപ്പസമയം കഴിഞ്ഞു ഋതുവിനെയും കൊണ്ടു രുദ്രനും സാഗറും ഇറങ്ങി. ഈ തവണ സച്ചു രുദ്രനൊപ്പം ഫ്രണ്ട്സീറ്റിൽ കയറി. ഋതു ആവട്ടെ തലവേദന ഉള്ളതുകൊണ്ടു ബാക്ക് സീറ്റിൽ ചാരി കിടന്നു…വണ്ടി ഒട്ടിക്കുന്നതിനിടയ്ക്ക് രുദ്രൻ തനിയെ ചിരിക്കുന്നതു കണ്ടു സച്ചു കാര്യം തിരക്കി…രുദ്രൻ ശബ്ദം താഴ്ത്തിയാണ് അതിനു മറുപടി പറഞ്ഞത്.

“അതു ഒന്നും ഇല്ല അളിയാ….കാന്താരിയെ കാണുമ്പോൾ എനിക്ക് ഇടയ്ക്കൊക്കെ നമ്മുടെ ‘കുറുനരി മോഷ്‌ടിക്കരുത്’ ടീമിനെ ഓർമ വരും. ”

“കുറുനരി മോഷ്‌ടിക്കരുത് ടീമോ?? അതാരാ?? ”

“ടാ മറ്റേ കൊച്ചുടീവിയിലെ ഡോറ ഉണ്ടല്ലോ… എപ്പോഴും ഒരു ബാഗും തൂക്കി ഒരു കൊരങ്ങന്റെ കൂടെ കറങ്ങാൻ ഇറങ്ങിട്ട് ‘നിങ്ങൾ ഇതു കാണുന്നുണ്ടോ കാണുന്നുണ്ടൊന്ന്’ ചോദിച്ചു നടക്കുന്ന ഒരു കുരുട്ട് പെണ്ണ്.”

“ഓഹ് ആ ഡോറ…. ശരിയ ഈ നീളം ഉള്ള മുടി മുറിച്ചാൽ ഏകദേശം അതുപോലെ ആണ് എന്റെ പെണ്ണ്… അല്ല നിനക്ക് എന്താ അങ്ങനെ തോന്നിയത്?? ”

“അതു നീ ശ്രദ്ധിച്ചിട്ടുണ്ടോ… കുറുനരിയെ കാണുമ്പോൾ ആ ഡോറ പറയുന്നത്. ‘ കുറുനരി മോഷ്‌ടിക്കരുത്…. കുറുനരി മോഷ്‌ടിക്കരുത്…. കുറുനരി മോഷ്‌ടിക്കേ ചെയ്യരുത്….’

ഏകദേശം അതുപോലാണ് ഋതുവും… നിന്നെ എപ്പോൾ കണ്ടാലും ‘Mr.കാണ്ടാമൃഗം ഇതുചെയ്യരുത്… Mr.കാണ്ടാമൃഗം ഇതുചെയ്യരുത്… Mr.കാണ്ടാമൃഗം ഇതു ചെയ്യുകയേ ചെയ്യരുത്. ” എന്നും പറഞ്ഞു നിനക്ക് പണി തരും.

“നീ പറഞ്ഞത് ശരിയാ…. എന്തു ചെയ്താലും എനിക്ക് പാര പണിയാൻ വരും ഈ കുരുപ്പ്. ഇതിനെ ഞാൻ എങ്ങനെ നന്നാക്കോ എന്തോ! ഏയ്‌… വെയിറ്റ് വെയിറ്റ്…നീ എന്നെ ഇൻഡയറക്റ്റ് ആയിട്ട് കുറുനരി എന്നു വിളിച്ചത് ആണോ?? ”

“അയ്യോ ഞാൻ അങ്ങനെ ചെയ്യോ അളിയാ…. ”

രുദ്രന്റെ അടക്കിപിടിച്ചുള്ള ചിരി കണ്ടപ്പോഴേ സച്ചുവിനു കലി കേറി… പിന്നെ അങ്ങോട്ട് അവൻ മിണ്ടാൻ പോയില്ല. അൽപ്പ സമയത്തിനുള്ളിൽ അവർ വീട്ടിൽ എത്തി. അവർ വണ്ടിയിൽ നിന്നു ഇറങ്ങിയപ്പോഴേക്കും ഋതുവിന്റെ അച്ഛനും അമ്മയും തിരിച്ചെത്തി…ധന്യയും ഋഷിയും രണ്ടു ദിവസം അവിടെ നിന്നിട്ടേ വരുകയുള്ളൂ. ഋതുവിന്റെ തലയിലെ ബാന്റെജ് ഒക്കെ കണ്ടു അവരും പേടിച്ചു…സച്ചു ഇരുവരെയും ഒരു വിധം കാര്യം പറഞ്ഞു മനസിലാക്കി…പിന്നെ ഭക്ഷണം കഴിക്കാത്തതിന് ഋതുവിനു അമ്മയുടെ വക ഒരു വലിയ ക്ലാസ്സ്‌ തന്നെ ഉണ്ടായിരുന്നു…ഒപ്പം നല്ല ചുട്ട വഴക്കും…അപ്പോൾ തന്നെ അപ്പച്ചിയെ വിളിച്ചു കാര്യവും പറഞ്ഞു. അപ്പച്ചി ആകട്ടെ അറിഞ്ഞപ്പോൾ മുതൽ കരച്ചിലും വിളിയും…പിറ്റേന്ന് ഋതുവിനെ കാണും വരെയും അതേ ബഹളം ആയിരുന്നു അപ്പച്ചി. ഒരു നിമിഷം സച്ചു പോലും ആലോചിച്ചു അവനെ അമ്മ വല്ല തവിടും കൊടുത്തു വാങ്ങിയത് ആണോന്ന്.

*****

പിറ്റേന്ന് രാവിലെ ഋതുവിനു എങ്ങനെ ഉണ്ടെന്ന് അറിയാൻ സച്ചു അവളുടെ വീട്ടിലേക്ക് വന്നു. സാധാരണ അവൾക്കു

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story