ശ്രീയേട്ടൻ… B-Tech : ഭാഗം 6

ശ്രീയേട്ടൻ… B-Tech : ഭാഗം 6

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

സുഖകരമായ ഓർമകളിൽ തലേരാത്രി ഉറങ്ങാനേ ആയില്ല ശ്രീക്ക്..അതുകൊണ്ടു അഞ്ചുമണിക്കെ അടുക്കളയിൽ തട്ടും മുട്ടും കേട്ടു എഴുന്നേറ്റു…

പിന്നാമ്പുറത്തേക്കു വന്നപ്പോൾ അമ്മ അമ്മയുടെ നന്ദിനികുട്ടിയും അമ്മിണ്ികുട്ടിയും സീതക്കുട്ടിയുമൊക്കെയായി നർമസംഭാഷണത്തിലാണ് (പശുക്കളാണ് കേട്ടോ)…

ബ്രെഷ് എടുത്തു പേസ്റ്റ് തേക്കുമ്പോൾ അമ്മ പറഞ്ഞു..

“ശ്രീ… പാൽ സൊസൈറ്റിയിൽ കൊണ്ടു കൊടുക്കണം..അച്ഛൻ എഴുന്നേറ്റില്ല..ഒരു പനികോൾ”

“ഉം…കുളിച്ചിട്ടു പോരെ..?”

“മതി..വേഗം വേണം..”

അവൻ പല്ലുതേച്ചു നിൽക്കുമ്പോൾ ശ്രീലക്ഷ്മി എഴുന്നേറ്റു വന്നു..

“എഹ്..ഇതെന്താ എട്ടരയുടെ സൈറൻ നേരത്തെ എഴുന്നേറ്റോ..?ഇന്നലെ എന്തായിരുന്നു..നട്ടപ്പാതിരക്ക് മുറിയിൽ നിന്നു ഭയങ്കര പാട്ടൊക്കെ ആയിരുന്നല്ലോ…”അവൾ കളിയാക്കി ചിരിച്ചു…

“നീ പോടീ.. ആണുങ്ങളാകുമ്പോ ചിലപ്പോ നട്ടുച്ചക്കും നട്ടപ്പാതിരാക്കുമൊക്കെ പാടിയെന്നിരിക്കും…നീയൊക്കെ മിണ്ടാതെ ഒതുങ്ങിക്കഴിഞ്ഞോണം”അവൻ ചുണ്ടിനു മേലെ വിരൽ വെച്ചു ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..

ബ്രെഷ് ചെയ്തു കഴിഞ്ഞു അവൻ അവിടെ നിന്നു തന്നെ ടീഷർട് വലിച്ചു മുകളിലേക്കൂരി…

തോർത്തെടുത്തു തൊളിലിട്ടുകൊണ്ടു പറഞ്ഞു..

“അമ്മേ..ഞാനൊന്ന് പുഴയിൽ മുങ്ങിവരാം…”

“അയ്യോ ഏട്ടാ..ഏട്ടന്റെ മാലയെന്ത്യേ…”പല്ലുതേച്ചു കൊണ്ടു നിന്ന ശ്രീലക്ഷ്മി അവനെ നോക്കിക്കൊണ്ട് ചോദിച്ചു..

അപ്പോഴാണ് ശ്രീ ശ്രെദ്ധിച്ചത്..കഴുത്തിൽ മാലയില്ല..

അവൻ കുറച്ചുമുന്പേ ഊരി എറിഞ്ഞ ടീഷർട്ടെടുത് തിരിച്ചും മറിച്ചും നോക്കി…

“ഇല്ലേ ഏട്ടാ…?”ശ്രീലക്ഷ്മി അവന്റെ പുറകിൽ വന്നു എത്തി നോക്കി..

“എന്റെ ലെച്ചു..ഒന്നു പതുക്കെ..ഞാനൊന്ന് നോക്കട്ടെ..ഇനി പനി പിടിച്ചുകിടക്കുന്ന അച്ഛനെ എഴുന്നേല്പിക്കും അവൾ..”ശ്രീ ദേഷ്യത്തോടെ അവളോട്‌ പറഞ്ഞിട്ടു അകത്തേക്ക് പോയി..

മുറിയിൽ ചെന്നു കട്ടിലിലും പില്ലോകവറിലുമൊക്കെ നോക്കിക്കൊണ്ടു നിന്നപ്പോൾ അമ്മയും ലെച്ചുവും കൂടി അങ്ങോട്ടു വന്നു…

“ഇന്നലത്തെ ന്യൂ ഇയർ തിരക്കിനിടയിൽ ആരെങ്കിലും പൊട്ടിച്ചെടുത്തിട്ടുണ്ടാവും”സുമംഗലാമ്മ പറഞ്ഞു..

“നീ കുളിച്ചിട്ടു വന്നു പാൽ കൊണ്ടു കൊടുക്ക്…അച്ഛൻ അറിയണ്ട മാലയുടെ കാര്യം…”

ശ്രീ തോർത്തുമെടുത്തു പുഴയിൽ മുങ്ങി വന്നു പാലിന്റെ ക്യാനുകളുമായി പാൽ സൊസൈറ്റിയിലേക്കു പോയി..

സമയം ആറിനോടടുക്കുന്നു..

പാൽ അളക്കുന്നതും നോക്കി നിൽക്കുമ്പോഴാണ് സൊസൈറ്റിയിൽ പാലെടുത്തു കൊടുക്കുന്ന ചേച്ചി തന്റെ തലക്ക് മീതെ കൂടി നോക്കി ചോദിക്കുന്നത് കേട്ടത്…

“ആഹാ..ഇന്ന് സേതുട്ടി ആണോ..എന്തിയെ രാജൻ മാമൻ..?”

“ഗുരുവായൂർക്ക് പോയി…”അവൾ ശ്രീയെ പാളിനോക്കി കൊണ്ടു പറഞ്ഞു..

ശ്രീ തിരിഞ്ഞു നോക്കിയപ്പോൾ വേറെങ്ങോ നോക്കി നിൽക്കുന്ന സേതുവിനെ കണ്ടു…

തലേന്നത്തെ കാര്യമോർത്തു അവന്റെ ചുണ്ടിൽ ഒരു ചിരിയൂറി..

ചായക്കടയിലേക്കുള്ള പാൽ വാങ്ങാൻ വന്നതായിരുന്നു അവൾ..

ശ്രീ പാൽ കൊടുത്തു ക്യാനും തിരികെ വാങ്ങി ബുള്ളെറ്റ് സ്റ്റാർട് ചെയ്തു പോയി…

സേതു കടവിൽ എത്തിയപ്പോൾ തോണി അക്കരക്കു പോയിരുന്നു..ഇനി ഇക്കരയ്ക്കു വരണം..

അവൾ പുഴയിലേക്കും നോക്കി നിന്നു…

പാൽപാത്രം തിരികെ കൊണ്ടു വീട്ടിൽ കൊടുത്തിട്ട് ശ്രീ തോണിക്കടവിലേക്കു വന്നു..

ബുള്ളറ്റ് സ്റ്റാന്റിൽ വെച്ചിട്ട് തോണി പ്രതീക്ഷിച്ചെന്നോണം അവിടെ നിന്നു..

സേതു അവനെ നോക്കി..ആ സമയം തന്നെ അറിയാതെ അവനും നോക്കി..

തോണി വന്നു രണ്ടുപേരും തോണിയിൽ കയറി …..

“എവിടേക്കാ ശ്രീ ..”തോണിക്കാരൻ മണിയേട്ടൻ ചോദിച്ചു..

“മഹാദേവന്റെ നടക്കൽ..ഒരു പ്രാര്ഥനയുണ്ട് മൂപ്പരുടെ അടുത്ത്… അതു നടത്തിതരുവോ എന്നൊന്ന് അറിയണം…”ശ്രീ ഒളികണ്ണിട്ട് സേതുവിനെ നോക്കി…

സേതു ഒന്നും മിണ്ടാതെയിരുന്നു…

പുഴകടന്നു തോണിയിറങ്ങി സേതു കടയിലേക്ക് വലത്തേക്കും ശ്രീ അമ്പലത്തിലേക്ക് ഇടത്തേക്കും തിരിഞ്ഞു…

രണ്ടു ചുവടു നടന്ന ശേഷം സേതു തിരിഞ്ഞു നിന്നു വിളിച്ചു..

“ഒന്നു നിന്നേ..”

ശ്രീ ആകാംഷയോടെ തിരിഞ്ഞു നിന്നു..

“ഒരു കൂട്ടം ഗീതേച്ചിയുടെ കയ്യിൽകൊടുത്തിട്ടുണ്ട്…വാങ്ങിച്ചോ..”

“എന്ത്…”

“ഇയാള്ടെ മാല…”

“ങ്ഹേ..അതെങ്ങനെ നിനക്ക് കിട്ടി… ഇന്നലെ പൊട്ടിച്ചെടുത്തോ..?”

“പിന്നെ തന്റെ മാല കൊണ്ടു വേണമല്ലോ എനിക്ക് രക്ഷപെടാൻ..ഒന്നു പോടോ..”

“ഡീ..മര്യാദക്ക് ശ്രീയേട്ട എന്നു വിളിച്ചു ശീലിച്ചോണം…എടാ,എടോന്നൊക്കെ ഇനി വിളിച്ചിട്ടുണ്ടെങ്കിൽ ചെവിക്കുറ്റി നോക്കി ഒന്നങ് തരും കേട്ടോ…”

“മാലയെന്തിനാ ഗീതേച്ചിയുടെ കയ്യിൽ കൊടുത്തത്…നീ വെച്ചോളാൻ മേലാരുന്നോ..എന്റെ മനസും മാലയും നിന്റെ കയ്യിൽ ഇരിക്കുമായിരുന്നല്ലോ..”അവൻ കള്ളച്ചിരിയോടെ പറഞ്ഞു..

“അതിനു വെച്ച വെള്ളം അങ്ങു വാങ്ങി വെച്ചേക്കു…എനിക്ക് ഇയാള്ടെ മാലയും വേണ്ട…മനസ്സും വേണ്ട..”അവൾ കിറി കോട്ടി കൊണ്ടു നടന്നു പോയി…

മുഖത്തൊരു ചിരി വരുത്തി നിന്നുവെങ്കിലും ചങ്കിലൊരു കൊളുത്തു വീണ പോലെ തോന്നി ശ്രീക്ക്….

കടയിലേക്ക് കയറും മുൻപ് സേതു ഒന്നു തിരിഞ്ഞു നോക്കിയപ്പോഴും ശ്രീ ആ നിൽപ് തന്നെ നിൽക്കുകയായിരുന്നു…
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“കുട്ടാ..അച്ഛന് ആ പനി തീർത്തങ്ങോട്ട് മാറുന്നില്ല..രാവിലെ ഇപ്പൊ പാടത്തും പറമ്പിലും ഒന്നും ഇറങ്ങുന്നില്ല…പോകാതിരിക്കാൻ പറ്റാത്ത കൊണ്ടു ഉസ്കൂളിലേക്കു പോകുന്നു എന്ന് മാത്രം…കൊയ്ത്തു സമയമാണ്…ആരെങ്കിലും നോക്കാനില്ലെങ്കിൽ പണിക്കാർ ഉഴപ്പും…നീയിടക്കിടെ പാടത്തേക്കൊന്നു ചെല്ലണേ….”

മഹാദേവന്റെ നടക്കൽ തൊഴുതു വന്നു ചായ കുടിച്ചുകൊണ്ടിരുന്ന ശ്രീയോട് സുമംഗലാമ്മ പറഞ്ഞു..

“പെൻഷൻ പറ്റാൻ ഇനി രണ്ടു ആണ്ടു കൂടിയേയുള്ളൂ…അതിനു മുൻപേ ലെ ച്ചുവിന്റെ കല്യാണം നടത്തണമെന്നാ അച്ഛന്…എല്ലാം കൂടി നടക്കുവോ എന്തോ…നിനക്കും കൂടി എന്തെങ്കിലും പണി ആയിരുന്നെങ്കിൽ…”സുമംഗല പറഞ്ഞു വന്നത് ഇടക്ക് നിർത്തി…

“ഞാൻ വിച്ചുവെട്ടന്റെ അടുത്തേക്ക്..കുവൈറ്റിലേക്ക് പോട്ടെ അമ്മേ…വിച്ചുവെട്ടൻ കുറെയായി വിളിക്കുന്നു…”

സുമംഗലയുടെ ഏട്ടന്റെ മകനാണ് വിച്ചു എന്ന വിഷ്ണുപ്രസാദ്…അവൻ 5 വർഷമായി കുവൈറ്റിലാണ്…

“നിനക്കു കൊച്ചിയിൽ നോക്കിക്കൂടെ..ഇവിടെ അച്ഛൻ പ്രായമായി വരുന്നു..ആ പെണ്ണിനെ കൂടി അയച്ചു കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും ഒരു ആവശ്യത്തിനു ആരാ ഉള്ളെ…?”

ശ്രീക്ക് രാവിലെ സേതു പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സിൽ…”എനിക്ക് തന്റെ മാലയും വേണ്ടാ മനസ്സും വേണ്ടാ”..

എവിടേക്കെങ്കിലും ഒന്നു മാറി നിൽക്കാൻ പറ്റിയിരുന്നെങ്കിൽ…ശ്രീയുടെ മനസ്സു വല്ലാതെ വിങ്ങി….

അപ്പോഴാണ് അപ്പുറത് ഗീതേച്ചി തുണി കഴുകി അയയിൽ വിരിക്കുന്നത് കണ്ടത്…

“ഇന്ന് പോയില്ലേ ഗീതമ്മേ”…അമ്മ വിളിച്ചു ചോദിക്കുന്നു…

“ഉച്ചക്ക് പോണം സുമേച്ചി…”അതും പറഞ്ഞു അവൾ ശ്രീയെ നോക്കി “ഇങ്ങോട്ടൊന്ന് വാ “..എന്നു ആംഗ്യം കാണിച്ചു…

ചായ കുടിച്ചെഴുന്നേറ്റു ശ്രീ അപ്പുറത്തേക്ക് ചെന്നു..മാലയുടെ കാര്യത്തിനാണ് എന്നവൻ മനസ്സിലാക്കിയിരുന്നു..

അവൻ ചെന്നയുടനെ ഗീത മാല അവന്റെ കയ്യിൽ കൊടുത്തു…

അവനൊന്നും മിണ്ടാതെ അതും വാങ്ങി തിരികെ നടന്നു..

“ശ്രീ…ഒന്നു നിന്നെ…”
ഇതെങ്ങനെ അവളുടെ കയ്യിൽ വന്നു എന്ന് ഞാൻ ചോദിക്കുന്നില്ല…അവൾ പറയാത്തിടത്ത് നീയും പറയില്ലല്ലോ..
പക്ഷെ…അവളെ കളിപ്പിക്കരുത്.. വിഷമിപ്പിക്കരുത്..കൂടെ ചങ്കുറപ്പോടെ നിൽക്കാൻ പറ്റുമെങ്കിൽ മാത്രമേ ഒപ്പം കൂടാവൂ…” ഗീത പറഞ്ഞു..

” ഞാൻ ആരുടെയും കൂടെ കൂടുന്നില്ല..ഗീതേച്ചി എപ്പോഴും പറയുമല്ലോ അവളെ വിഷമിപ്പിക്കരുത്.കളിപ്പിക്കരുത് എന്നൊക്കെ..ആര് ആരെയാ കളിപ്പിക്കുന്നെ..?വിഷമിപ്പിക്കുന്നെ…?നിങ്ങളൊക്കെ അവളെ മാത്രേ കാണുന്നുള്ളൂ…എന്നെ കാണുന്നില്ലല്ലോ..എനിക്കും ഉണ്ട് ഒരു മനസ്സ്…അതവൾ അറിയുന്നില്ലല്ലോ..”അവൻ സങ്കടത്തോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി..

മകരകൊയ്ത്തിന്റെ നാളുകളായിരുന്നു പിന്നീട്…ശ്രീ മനപൂർവം പുറത്തേക്കിറങ്ങിയില്ല…ഇഷ്ടമില്ലാത്തവരുടെ മുന്നിൽ ചെന്നു പെടേണ്ടല്ലോ…

രാവിലെ മുതൽ സന്ധ്യ വരെ പാടത്തു തന്നെ കൂടും…സന്ധ്യ ആകുമ്പോൾ അച്ഛൻ വരും..പണിക്കാർക്ക് കൂലിയും കൊടുത്തു അച്ഛനുമായി തിരികെ പോരും…പുഴയിൽ ഒന്നു മുങ്ങി വരുമ്പോഴേക്കും ഏഴു..ഏഴരയാവും…

ഇടക്ക് രണ്ടു തവണ ഡേവിച്ചനും ഫൈസിയും കൂടി വന്നു പോയി…

അവരോട് കൊയ്ത്തു കഴിഞ്ഞു കൂടാം എന്നു പറഞ്ഞു..

സേതുവിനെ കണ്ടിട്ട് ആഴ്ചകൾ ആകുന്നു…മനസ്സ് നീറുന്നുണ്ടായിരുന്നുവെങ്കിലും കാണണ്ട എന്നു തന്നെ അവൻ ഉറപ്പിച്ചു..

ആയിടക്കാണ് പാത്തൂന്റെ നിക്കാഹ് ഉറപ്പിച്ചത്..
നിക്കാഹിന്റെ ഒരുക്കങ്ങൾ തുടങ്ങി..ഇനിയും ചെല്ലാതിരുന്നാൽ ശരിയാവില്ല…ഫൈസി വിളിയോട് വിളിയാണ്…കാണാഞ്ഞിട്ടാണെന്നു തോന്നുന്നു ഇടക്ക് ഉപ്പയും വിളിച്ചു..

ബുള്ളറ്റിൽ അങ്ങോട്ട് ചെല്ലുമ്പോഴേ കണ്ടു പന്തലിടാൻ ഉള്ള സാധനങ്ങൾ വന്നിട്ടുണ്ട്…

ഫൈസിയും ഡേവിച്ചനും പണിക്കാരുമുണ്ട്…അവരുടെ ഒപ്പം മുണ്ടും മടക്കിക്കുത്തി കൂടി..

കുറച്ചുനാൾക്കു ശേഷം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story