ഗൗരി: ഭാഗം 46

ഗൗരി: ഭാഗം 46

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആർച്ചയുടെ അച്ഛൻ ദേവൻ ആയിരുന്നു കണ്ണന്റെ കൂടെയുണ്ടായിരുന്നത്

എന്താ ഗുപ്താ … ഇങ്ങനെ നോക്കുന്നത് ,എന്റെ വരവ് ഇയാള് ഒട്ടും പ്രതീക്ഷിച്ചില്ലാല്ലേ

ഞാൻ ….

എനിക്ക് അകത്തോട്ട് കയറാമോ

അങ്കിള് വരൂ ….. ഗുപ്തൻ ദേവനെ അകത്തേക്ക് ക്ഷണിച്ചു

അങ്കിളിരിക്കൂ .. ഞാൻ അമ്മയെ വിളിക്കാം

ഗുപ്താ എനിക്ക് തന്നോടാണ് സംസാരിക്കേണ്ടത് ,സംസാരിച്ച് കഴിഞ്ഞിട്ട് നമ്മുക്ക് അമ്മയെ കണാം ,അതുമാത്രമല്ല എനിക്ക് പെട്ടെന്ന് തിരിച്ച് പോകണം

ദേവന് സംസാരിക്കാനുള്ളത് എന്താണെന്ന് ഗുപ്ത ന് മനസ്സിലായി

ഇവിടെയിരുന്നു സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെനിക്ക് നമ്മുക്ക് മറ്റെവിടെയെങ്കിലും …
കണ്ണൻ നിൽക്കുന്നത് കൊണ്ടാണ് ദേവൻ അങ്ങനെ പറഞ്ഞത്

ഗുപ്പതൻ ദേവനെ മുകളിലേക്ക് കൊണ്ടു പോയി

എനിക്ക് പറയാനുള്ളതെന്താണെന്ന് നിനക്കറിയാം

അറിയാമെന്ന് ഗുപ്തൻ തലയാട്ടി

നീ ചെയ്തത് ഒട്ടും ശരിയായില്ലാന്നാണ് ഞാൻ പറയുക ,നിന്റെ ഭാഗത്ത് നിന്ന് കുറെ ന്യായീകരണങ്ങൾ ഉണ്ടാവും ,പക്ഷെ ഒരച്ഛനെന്ന നിലയിൽ എന്റ കാഴ്ചപാടിൽ നീ ചെയ്തത് ശുദ്ധ പോക്രിത്തരമാണ്

അങ്കിളെ … ഞാൻ

എനിക്കറിയാം ഗുപ്താ ….. തല്ലിയത് അത് ഞാൻ ക്ഷമിക്കുകയാണ് കാരണം അത് അവർ അർഹിക്കുന്നുണ്ട് ,ചെറുപ്പത്തിലെ ഞാനങ്ങനെ വളർത്തിയിരുന്നെങ്കിൽ ആർച്ച ഇങ്ങനെയൊന്നും ആവില്ലാർന്നു ,ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ
ഒരു കാര്യം ഞാൻ തുറന്നു പറയാം എന്റെ മകൾ എത്ര അഹംങ്കാരിയും നിക്ഷേധിയുമയാലും എന്റെ മകളെ ഒരു ഗുണ്ട വിവാഹം കഴിക്കുന്നത് എനിക്കിഷ്ടമല്ല

അത് കേട്ടപ്പോൾ ഗുപ്തന്റ മുഖമൊന്ന് വിളറി

ഇന്നലെയാണ് സുധ ഒന്ന് സംസാരിച്ചത് ,അവൾ പറഞ്ഞത് മുഴുവൻ ആർച്ച യെ കുറിച്ചായിരുന്നു, അവൾ പറഞ്ഞപ്പോഴാണ്
കാര്യങ്ങൾ ഇത്രയേറെ ഗൗരവമുള്ളതാണെന്ന് മനസ്സിലായത്

ഗുപ്തൻ ഒന്നും മിണ്ടാതെ ദേവൻ പറയുന്നത് കേട്ടിരുന്നു

ഒരു മകൾ ഉണ്ടായാൽ അവളെ നല്ല രീതിയിൽ വളർത്തി പഠിപ്പിച്ച് അവളെ സുരക്ഷിതമായ കൈലേൽപ്പിക്കണം അതാണ് എതൊരു അച്ഛനമ്മമാരുടെയും ആഗ്രഹം ,അവളെ സുരക്ഷിതമായ കൈകളില്ല എൽപ്പിക്കുന്നതെങ്കിൽ പിന്നെ ജീവിതകാലം മുഴുവനും അവർക്ക് അവളെയോർത്ത് വേവലാതി ആയിരിക്കും
ഞാൻ പറയുന്നത് ഗുപ്ത ന് മനസ്സിലാവുന്നുണ്ടോ

ഗുപ്തൻ തലയാട്ടി
ആർച്ച തന്റെ കൈയ്യിൽ പിടിച്ചത് ഗുപ്ത ന്റെ മനസ്സിലേക്കോടി വന്നു

ഞങ്ങൾക്കും ഞങ്ങളുടെ മകളെ ഒരു സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം ,ഗുപ്തനെ പോലൊരു ആളുടെ കൈയ്യിൽ എന്റെ ആർച്ച സുരക്ഷിത ആയിരിക്കില്ല

ഗുപ്ത ന് മനസ്സിലൊരു നീറ്റലുണ്ടായി

നീ നിന്റെ വാശിയൊക്കെ കളഞ്ഞ് എന്റെ മകളുടെ ജിവിതം തിരിച്ച് തരണം, എന്റെ ഒരപേക്ഷയായി കരുതണം
എന്റെ മകളുടെ വിവാഹ കാര്യത്തിലെങ്കിലും എനിക്ക് മറ്റുള്ളവരുടെ മുൻപിൽ തല ഉയർത്തി നിൽക്കണം

ഞാനിറങ്ങാ ….
ഞാൻ പറഞ്ഞ കാര്യങ്ങൾ ഗുപ്ത ന് മനസ്സിലായിട്ടുണ്ടാവുമെന്ന് കരുതുന്നു

താഴെ വന്നപ്പോഴെക്കും ഗുപ്തന്റെ അമ്മ ചായ എടുത്തു വച്ചിട്ടുണ്ടായിരുന്നു

ദേവേട്ടാ ……

സുഖാണോ സുമേ …

അതെ ദേവേട്ടാ …..
ചായ എടുത്തു വച്ചിട്ടുണ്ട് ,ദേവേട്ടൻ വായോ ചായ കുടിക്കാം

ചായക്ക് നിക്കണില്ല സുമേ .. അതിന് പറ്റിയ സാഹചര്യമല്ല ഇപ്പോൾ ,ഒക്കെ ഒന്നു ശരിയാവട്ടെ അന്ന് വന്ന് ഞാൻ ചായ കുടിക്കും
എന്ന് പറഞ്ഞ് ദേവൻ ഇറങ്ങി പോയി

എന്താടാ ഗുപ്താ ….. എന്തെങ്കിലും പ്രശ്നമുണ്ടോ ,നീയെന്താ ഒപ്പിച്ചു വച്ചിരിക്കുന്നത്

ഒന്നുമില അമ്മേ …
ഞാൻ ആർച്ചയുടെ കൈയ്യിൽ മോതിരമിട്ടിട്ടുണ്ടായിരുന്നു

എന്റെ ദേവി … നീയെന്തൊക്കെയാണ് ചെയ്ത് വച്ചിരിക്കുന്നത്

അമ്മ പേടിക്കണ്ട ഞാൻ ചെയ്ത തെറ്റ് തിരുത്താൻ എനിക്കറിയാം
എന്ന് പറഞ്ഞ് ഗുപ്തൻ ബാഗെടുത്തു

നീ പോകാണോ എന്താ പെട്ടെന്ന് പോണേ
എന്തെങ്കിലും പ്രശ്നം ഉണ്ടോ ,ദേവേട്ടൻ എന്താ പറഞ്ഞത്

ഒന്നൂലാ അമ്മേ …. ഞാനിനി വിടെ നിന്നാൽ ശരിയാവില്ല
അങ്കിള് പറഞ്ഞത് ആർച്ചയെ കെട്ടാനുള്ള അർഹത എനിക്കില്ലാന്നാണ് കാരണം പറഞ്ഞത് എന്റെ കൈയ്യിൽ ആർച്ച സുരക്ഷിതയല്ലെന്ന്

അത് പറയുമ്പോൾ ഗുപ്തന്റെ മുഖത്ത് ഒരു വിഷാദം നിഴലിച്ചിരുന്നു

*
അണ്ണാ … ദേ ആ ആർച്ച അണ്ണനെ വിളിക്കുന്നുണ്ട്, നല്ലത് പറഞ്ഞ് കൊടുക്ക്
ഫോൺ ഗുപ്ത ന് കൊടുത്തിട്ട് കണ്ണൻ പറഞ്ഞു

ഹലോ ….

എന്താ ഗുണ്ടാതലവന്റെ ശബ്ദം പതിറകരിക്കുന്നത് ആർച്ച കളിയാക്കി ചോദിച്ചു

നിനക്കിപ്പോ എന്താ വേണ്ടത്

എനിക്കിപ്പോ ഒന്നും വേണ്ട ,ഡാഡി എന്റെ കൈയ്യിലെ മോതിരമൊക്കെ ഊരി കളഞ്ഞു ,ഞാൻ പറഞ്ഞതാ മോതിരം ഊരിയാൽ ഗുപ്തൻ തല്ലുമെന്ന്
അതൊക്കെ ഡാഡി പറഞ്ഞോ

എന്തു പറയാൻ
എന്തൊക്കെയോ പറഞ്ഞു
പറഞ്ഞ കാര്യങ്ങൾ നല്ല പച്ച മലയാളിൽ ആയിരുന്നു

ഓ തലവൻ ദേഷ്യത്തിലാണ് ,എനിക്ക് തന്നോട് സംസാരിക്കണം താനെപ്പോഴാ ഫ്രീ ആവുക

അതൊന്നും പറയാൻ പറ്റില്ല

എന്നാലും എനിക്ക് ഒരഞ്ചു മിനിട്ട് മതി ,അതുകൂടാതെ എനിക്ക് തന്റെ ഹെൽപ്പും വേണം

ഇന്ന് പറ്റില്ല,നാളെ നോക്കം

മ്മ് ശരി ,നാളെ താൻ ഫ്രീ ആവുമ്പോൾ തനെന്നെ വിളക്ക്

ശരി

ആർച്ച കോള് കട്ട് ചെയ്തു

എന്താ അണ്ണാ അവൾ പറഞ്ഞത്

അത് ഞാനിട്ട മോതിരം അവളുടെ ഡാഡി ഊരി കളഞ്ഞു ,പിന്നെ അവൾക്ക് എന്നോട് സംസാരിക്കണവെന്ന് ,എന്റെ ഹെൽപ്പ് വേണമെന്ന്

എന്തു ഹെൽപ്പ് വേണന്ന് ,ആ കല്യാണവീടിന് ബോംബ് വക്കാനാണോ അവളായത് കൊണ്ട് പറയാൻ പറ്റില്ല

പോടാ … അവള് അത്രക്ക് ദുഷ്ടാ അല്ലാ .. അവള് ആ കെ മാറായിട്ടുണ്ട്

മാറിയിട്ടുണ്ട് അവളല്ല അണ്ണൻ ,അവള് അന്ന് കൈയ്യിൽ പിടിച്ചതിൽ പിന്നെ അണ്ണൻ അവളുടെ മാന്ത്രിക വലയത്തിൽ ആണ്

നീ എന്റെ കൈയ്യിൽ നിന്നും വാങ്ങും

അല്ലെങ്കിൽ പിന്നെ ആർച്ചയെ കെട്ടും എന്ന് പറഞ്ഞ അണ്ണൻ പിന്നെന്താ കെട്ടണ്ടാ ന്ന് വച്ചത്

അത് അങ്കിള് പറഞ്ഞത് കേട്ടപ്പോൾ എനിക്കും തോന്നി ഞാൻ ചെയ്യുന്നത് ശരിയല്ലാന്ന്

ഉവ്വ് ….

കല്യാണ വീട്ടിൽ പ്രശ്നമില്ലാതെ നോക്കിയാൽ മതിയില്ലേ ,പിന്നെ ആർച്ചക്കൊന്നും ഞാൻ ശരിയാവില്ല ,അങ്കിള് പറഞ്ഞ പോലെ എന്റെ കൂടെയുള്ള അവളുടെ ജീവിതം സുഖകരമായിരിക്കില്ല
ഗുപ്തന്റെ മനസ്സിൽ ചെറു നീറ്റൽ പടരുന്നുണ്ടായിരുന്നു
*

ശരത്തേ …. നീ
വീട്ടിലാണോ

അതെ അങ്കിളെ ഞാൻ ലീവാണ് ഇന്നലെ തുടങ്ങി ലീവാണ്, ഇനിയിപ്പോ കല്യാണം കഴിഞ്ഞിട്ടെ പോകുന്നുള്ളു

ഞാനതാലോചിച്ചില്ല

എന്താ അങ്കിളെ എന്താ കാര്യം

എനിക്ക് ഗൗരിയുടെ വീട് വരെ ഒന്നു പോകണമായിരുന്നു ,സുധക്ക് ഗൗരിയെ ഒന്നു കാണണമെന്ന്

അതു കേട്ടപ്പോൾ ഒരു വല്ലായ്മ തോന്നി ,അടുത്ത കുതന്ത്രമാണോ
ഇത്രയുമായിട്ട് ആന്റി പഠിച്ചില്ലേ

ശരത്തേ …. നീയെന്താ ഒന്നും മിണ്ടാത്തത് രണ്ടു ദിവസമായി എന്നോട് പറയുന്നു

പറ്റില്ല എന്ന് പറയണമെന്നുണ്ടായിരുന്നു ശരത്തിന് പക്ഷേ അങ്കിളിനോട് അങ്ങനെ പറയാനും വയ്യാ

ഞാൻ വരാം അങ്കിളെ

എന്നാ ശരത്തൊരു കാര്യം ചെയ്തോ ,റെഡിയായി നിന്നോ ഞാനിപ്പോ വരാം

ദേവനും ശരത്തും ചെല്ലുമ്പോൾ മാഷും ഭാര്യയും ഉണ്ടായിരുന്നില്ല വീട്ടിൽ

ഗീതേച്ചി ഉണ്ടായിരുന്നു വീട്ടിൽ

ശരത്താണ് കാര്യം പറഞ്ഞത്

ഗംഗക്ക് ഗൗരിയെ അവരുടെ കൂടെ വിടാൻ താൽപര്യമുണ്ടായിരുന്നില്ല

തള്ളയുടെ നമ്പർ ആയിരിക്കുമെന്നാണ് ഗംഗ പറഞ്ഞത്

ഗൗരി .. മാഷിനെ വിളിച്ച് പറഞ്ഞിട്ട് നീ പോയിട്ട് വായോ മോളെ വയ്യാതെ കിടക്കുന്ന ഒരാളുടെ ആഗ്രഹമല്ലേ
ഗീതേച്ചി പറഞ്ഞു

ഗംഗ ഗീതേച്ചിയെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story