നിന്നരികിൽ : ഭാഗം 10

നിന്നരികിൽ : ഭാഗം 10

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

“നിങ്ങള് എന്നെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നതെന്ന് എനിക്ക് അറിയില്ല… പക്ഷെ ആ വീട്ടിൽ ഞാൻ വിചാരിച്ചാൽ ഒരു കരിയില പോലും അനക്കാൻ പറ്റില്ല..

ജിത്തുവിന് ശ്രെദ്ധയോടുള്ള സ്നേഹത്തെ കുറിച്ച് സിദ്ധു പറയവേ നന്ദു പറഞ്ഞതിതാണ്….

ടെറസിന് മുകളിലായിരുന്നു മൂവരും

ജിത്തു വിന് അമ്പരപ്പായിരുന്നു…. ഒരിക്കൽ പോലും താനാ ഇഷ്ടം അവനോടൊന്ന് സൂചിപ്പിച്ചത് പോലുമില്ല.. അതിനുള്ള അവസരം കിട്ടിയില്ലെന്ന് വേണം പറയാൻ എന്നിട്ടും അവനത് മനസിലാക്കി

“എനിക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുള്ളവനാണ് ജിത്തു… എല്ലാവരും തള്ളിപറഞ്ഞ കാലത്തും എനിക്ക് താങ്ങായി നിന്നവൻ…എന്റെ സഹോദരൻ അവന്റെ മനസിലെ ഇ ആഗ്രഹം അവനെന്നോട് പറയാതെ തന്നെ നടത്തികൊടുക്കണം എന്നൊരു ആശ എനിക്ക് തോന്നി..

“ജിത്തുവേട്ടനെ കുറിച്ച് എനിക്ക് എതിരഭിപ്രായമില്ല അവിടെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അച്ഛനും വല്യച്ചനും ചെറിയച്ഛനും ഒക്കെ കൂടിയാണ്…. സിദ്ധുവെട്ടൻ അന്ന് എന്നോട് ചോദിച്ചില്ലേ എന്റച്ഛൻ അന്ന് നിങ്ങളോടൊക്കെ എന്തിനാണ് എന്റെ പഠിത്തത്തെ കുറിച്ച് നുണ പറഞ്ഞതെന്ന്…. കാര്യം ഇത്രേയുള്ളൂ… അവിടെ ആണിനാണ് ആധിപത്യം….
പെണ്ണ് അവരുടെ കീഴിൽ ജീവിക്കേണ്ടവളാണ് എന്നുള്ള ചിന്തയാണ് അവിടെയുള്ളവർക്ക്… പഠിപ്പും ജോലിയും അവളെ അഹങ്കാരിയും ആണിന് മീതെ വളരുന്നവളുമാക്കും അത് സമൂഹത്തിന് തന്നെ ദോഷമാണെന്ന പഴഞ്ചൻ നിലപാടുകളിലാണ് അവരിന്നും ഉറച്ചു നില്കുന്നത്… സിദ്ധു ഏട്ടൻ ഇപ്പോ എന്നെ കോളേജിലേക്ക് അയക്കാൻ തയ്യാറായതിനെയും അവരുടേതായ രീതിയിൽ ഒരു കുറ്റകൃത്യമായി മാറിയിട്ടുണ്ട്…. അതിന്റെ കലിപ്പാണ് ഇപ്പോഴുള്ളത്…. പക്ഷെ ശ്രെദ്ധയുടെ മനസ്സിൽ ജിത്തുവേട്ടനോട് ഒരിഷ്ടം ഉണ്ടോ ഇല്ലയോ എന്നത് ഉറപ്പ് വരുത്തുന്ന കാര്യത്തിൽ എനിക്ക് നിങ്ങളെ സഹായകനാവും..ആൻഡ് ഐ വിൽ ഡു ഇറ്റ് ഫോർ യു… ഉറപ്പ്….

നന്ദു നടന്നു പോകവേ സിദ്ധുവും ജിത്തുവും പരസ്പരം നോക്കി…

🥰
സിദ്ധു മുറിയിലെത്തുമ്പോൾ നന്ദു ബാത്‌റൂമിലായിരുന്നു

പുറത്തേക്ക് വന്ന നന്ദു കണ്ടത് ബെഡിൽ വിസ്തരിച്ചു കിടക്കുന്ന സിദ്ധുവിനെയാണ്…

ഇതെന്താ പതിവില്ലാതെ ഇവിടെ….. 🙄

“അതെ.. എണീറ്റെ എനിക്ക് കിടക്കണം…

“ഇതാ തറയില് കിടന്നോ… അവനവൾക്ക് നേരെ തലയിണയും ബെഡ്ഷീറ്റും എറിഞ്ഞു കൊടുത്തു

“തറയിലോ…. ഞാനെന്തിനാ തറയില് കിടക്കുന്നെ… ഇങ്ങോട്ട് എഴുനേറ്റ് മാറ് മനുഷ്യ… എനിക്കുറങ്ങണം

“തറയില് കിടന്ന് ഉറങ്ങിയാൽ മതി… എന്റെ കുട്ടികാലത്തെ ഓർമയായ കസേരയെ പൊട്ടിച്ച തടിച്ചിയാണ് നീ ആ നിന്നെ ഞാനിനി കട്ടിലില് കൂടി കിടത്തി ഇതുടെ ഒടിഞ്ഞു വീഴ്ത്താനോ… കിടക്കെടി തടിച്ചി തറയില്…. !!!!!!!

“ഐ ആം നോട്ട് എ തടിച്ചി….. അവൾക്ക് നല്ലോണം ദേഷ്യം വന്നു

“തടിച്ചി…. തടിച്ചി…. തടിച്ചി….. അവൻ പിന്നെയും ഉറക്കെ വിളിച്ചു കൂവി…

“തടിച്ചി നിങ്ങളുടെ മറ്റവള്…. താൻ പോടോ അടുപ്പിന് മൂട്ടിലിരിക്കുന്ന കോഴി കുഞ്ഞേ….

“കോഴി നിന്റെ അപ്പനാടി തടിച്ചി

“യു ബ്ലഡി….. അച്ഛനെ പറയുന്നോടോ മൂശട്ടെ…..

അവള് തലയിണ അവന്റെ നേർക്ക് വലിച്ചെറിഞ്ഞു….

അവനും വിട്ട് കൊടുത്തില്ല…. രണ്ടും കൂടി ആ മുറിയില് ഉണ്ടായിരുന്ന സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു…..

ബഹളം കേട്ട് എല്ലാവരും എഴുനേറ്റ് വരുമ്പോഴേക്കും യുദ്ധം ബാൽക്കണി വരെ എത്തിയിരുന്നു…..

തലയിണയിലെ പഞ്ഞി മുഴുവൻ അവിടെ പാറിപറന്നു നടക്കുന്നുണ്ടായിരുന്നു….

“സിദ്ധു… വാതില് തുറക്ക്…. മോളെ നന്ദു….

നാരായണൻ വാതിലിൽ ശക്തിയായി തട്ടിയപ്പോഴാണ് രണ്ടിനും ബോധം വന്നത്…

“ഓഹ് ഗോഡ് അച്ഛൻ….

സിദ്ധു മുറിയിലാകമാനം നോക്കി ഒരൊറ്റ സാധനം പോലും നേരെയിരിപ്പില്ല….

അവനുടനെ കട്ടിലിലേക്ക് ചാടി കയറി കിടന്ന് ലൈറ്റ് ഓഫ് ആക്കി…

ഒരു നിമിഷം പന്തം കണ്ട പെര്ച്ച്ചാഴിയെ പോലെ നോക്കി നിന്ന ശേഷം അവളും കയ്യില് കിട്ടിയ പുതപ്പ് വലിച്ചെടുത്തു മൂടി തറയിൽ കിടന്നു…

“പിള്ളേര് ഉറങ്ങിയെന്ന തോന്നുന്നേ നിങ്ങളിങ് പോര്… യശോദയുടെ പറയുന്നത് ഇരുവരും കേട്ടു…

പതിയെ ഇരുവരും നിദ്രയെ പുൽകി

പിറ്റേന്ന് ആദ്യം എഴുന്നേറ്റത് സിദ്ധുവായിരുന്നു… കാലുകൾ രണ്ടും രണ്ട് ജില്ലയിൽ വെച് കൊണ്ട് പാണ്ടി ലോറി കേറി ഇറങ്ങിയ തവളയെ പോലെ തറയില് വിസ്തരിച്ചു കിടക്കുന്ന നന്ദുവിനിട്ട് ഒരു ചവിട്ടും കൊടുത്തു കൊണ്ടവൻ ബാത്‌റൂമിലേക്ക് പോയി…

ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവനെ ചീത്ത പറയാനായി കണ്ണും തിരുമി എഴുനെല്കുമ്പോഴാണ് അലങ്കോലമായ മുറി അവൾ ശ്രെധിച്ചത്‌….

സിദ്ധു തിരിച്ചിറങ്ങുമ്പോൾ നന്ദു എല്ലാം വൃത്തിയാക്കി ഇട്ടിരുന്നു….

“ഇന്നലെ രാത്രി നിങ്ങളുടെ മുറിയിന്ന് ഒരു ശബ്ദം കേട്ടല്ലോ… എന്താത്….

എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുബോഴാണ് നാരായണൻ അത് ചോദിക്കവേ കഴിച്ചു കൊണ്ടിരുന്നത് സിദ്ധുവിന്റെ മണ്ടയിൽ കയറി… അവൻ ചുമ്മയ്ക്കാൻ തുടങ്ങി

“എന്ത് ശബ്ദം… ഞങ്ങള് കേട്ടില്ല അച്ഛാ

യശോദ അവന് വെള്ളമെടുത്തു കൊടുത്തപ്പോൾ നന്ദു അവസരം പ്രയോജനപെടുത്തി അവന്റെ തലയ്ക്കിട്ട് രണ്ടെണ്ണം കൊടുത്തു കൊണ്ട് പറഞ്ഞു

ജിത്തു സിദ്ധുവിനെ സംശയത്തോടെ നോക്കി…

“അത് ശെരി ചിലപ്പോ എനിക്ക് തോന്നിയതാവും..

അയാളത് വിട്ടു….

സിദ്ധുവും നന്ദുവും പരസ്പരം നോക്കുന്നത് ജിത്തു കണ്ടിരുന്നു….

എന്തോ കള്ളത്തരം ഉണ്ടല്ലോ… 🤔ഹ്മ്മ്..

💜
“ഇവിടെ ജിത്തുവേട്ടൻ വന്നിട്ടുണ്ട്… പുള്ളിക്കാരൻ ഇവിടുള്ളോണ്ട് നല്ല രസമാണ്…..

ശ്രെദ്ധയോട് ഫോണിൽ സംസാരിക്കുകയായിരുന്നു നന്ദു

“കണ്ടാലേ അറിയാം ആളൊരു രസികനാണെന്… നമ്മുടെ ശരണിന്റെ വേറൊരു ടൈപ്…

ശ്രെദ്ധയുടെ സ്വരത്തിലെ താല്പര്യം അവൾ ശ്രെദ്ധിച്ചു

“ആണോ…. പക്ഷെ കണ്ടയുടനെ എനിക്കങ്ങനെ തോന്നിയില്ല.. ഇപ്പൊ പരിചയപെട്ടു വന്നപ്പോ ഒക്കെയായി അല്ല നിനക്കെങ്ങനെ തോന്നാൻ നിങ്ങള് തമ്മില് സംസാരിച്ചിരുന്നോ…

“ഏയ്യ്… അവൾ പതർച്ചയോടെ പറഞ്ഞു…

“പക്ഷെ നിങ്ങള് തമ്മില് അമ്പലത്തില് വെച് കണ്ടെന്നാണല്ലോ പുള്ളി എന്നോട് പറഞ്ഞത്….

“അത്… പിന്നെ… കൊറേ ദിവസം മുന്പാ…. ഞാൻ നിന്നോട് പറയാൻ വിട്ടു പോയി…

“മ്മ്….പിന്നുണ്ടല്ലോ.. പുള്ളിക്ക് ഏതോ പെങ്കൊച്ചിനെ ഇഷ്ട്ടമാണനൊക്കെ ഇവിടെ പറയുന്നത് കേട്ടു…ആ പെണ്ണിനും ഇഷ്ട്ടമാണത്രെ… ഉടനെ പെണ്ണ് ചോദിക്കാൻ പോവാണെന്ന പറയണേ ഏതായാലും ഭാഗ്യം ഉള്ള കൊച്ചാ അല്ലേടി

അപ്പുറം നിശബ്ദത നിറഞ്ഞു…

“ഡി….

“മ്മ്….

“ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോ…

“മ്മ്…

“ന്താ പെട്ടെന്ന് കാറ്റ് പോയ പോലെ എന്ത് പറ്റി…

“ഒന്നുല്ല….

“അപ്പഴെന്തോ ഉണ്ട്…. എനിക്കറിഞ്ഞുടെ നിന്നെ എന്താ കാര്യം അത് പറ…

“അത് ഒന്നുല്ലടി… എന്തോ ജിത്തുഏട്ടനോട് എനിക്ക് ചെറിയൊരു ഇത്‌…. നീ അത് വിട്….

“ചെറിയൊരു ഏത്…

“ഒരിഷ്ടം…തോന്നിയൊന്ന്….. എനിക്കറിയില്ല…. ഞാൻ വയ്ക്കുവാ…. പിന്നെ വിളിക്കാം….

ശ്രെദ്ധ ഫോൺ കട്ടാക്കി പോയി….

നന്ദു ഊറിചിരിച്ചു…കൊണ്ട് ജിത്തുവിന്റെ അടുത്തേക്ക് പോയി…

💖

പിറ്റേന്ന് ശ്രെദ്ധ കട്ടിലില് കിടന്നു ആഴ്ചപ്പതിപ്പ് വായിക്കവേയാണ് അമല അവളെ വന്ന് വിളിച്ചത്…

“മോള് ഒന്ന് ഒരുങ്ങി താഴേക്ക് വാ… അതും പറഞ്ഞവർ ധിറുതിയിൽ താഴേക്ക് പോയി…

അവളുടെ നെറ്റി ചുളിഞ്ഞു.. സമയം ഉച്ചയോഡ് അടുക്കുന്നു…. ഇ സമയത്ത് ആരാണാവോ…

അവൾ താഴേക്ക് ഒരുങ്ങി ഇറങ്ങവേ മുൻ വശത്തായി ഒരു കൂട്ടം ആൾക്കാർ തന്നെയുണ്ടായിരുന്നു….

അതിലൊരു സുമുഖയായ സ്ത്രീ അവൾടടുത്തെക്ക് വന്നു…

“ശ്രെദ്ധ… അല്ലെ…. വാത്സല്യം നിറഞ്ഞ വാക്കുകൾ

അവൾ അതേയെന്ന അർത്ഥത്തിൽ തലയാട്ടി

“ഞാൻ ദേവി…. ജിത്തുവിന്റെ അമ്മയാണ്….

“ജിത്തുവേട്ടൻ…. സിദ്ധുവേട്ടന്റെ….

“സിദ്ധുവിന്റെ അച്ഛന്റെ സഹോദരിയാണ് ഞാൻ….

ശ്രെദ്ധയുടെ മുഖം സന്തോഷത്താൽ തിളങ്ങി….
നന്ദു പറഞ്ഞ പെൺകുട്ടി താനായിരുന്നോ…

അത് കേട്ടതും ദാസിന്റെ മുഖം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story