പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 2

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

നന്ദയും ഭദ്രയും നടന്നു നടന്നു ഒരു വലിയ പാടവരമ്പിലൂടെ നടന്നു ഒരു വലിയ പടികെട്ടിന് മുൻപിൽ എത്തി. മുത്തേഴ്ത്ത് തറവാട് എന്ന് വലിയ ഒരു വീതിയുള്ള മരത്തിൽ സ്വർണ ലിപികളിൽ എഴുതിയ വീടിന് മുൻപിൽ എത്തി.
പണ്ടത്തെ തറവാടിന്റെ മഹിമ വിളിച്ചോതുന്ന തരത്തിലുള്ള ഒരു നാലുകെട്ട് ആയിരുന്നു അത്.

പടികെട്ട് കഴിഞ്ഞു അവർ നടന്നു.

“ചേച്ചിയും അനിയത്തി കുട്ടിയും ഇന്ന് ഒരിത്തിരി നേരം വൈകിയോ എന്നൊരു സംശയം”

ചോദ്യത്തിന്റെ ഉടമ ഒരു തോർത്ത് തലയിൽ വട്ടത്തിൽ ചുറ്റി കെട്ടി മുണ്ട് മടക്കി കുത്തി ഉടുത്ത് പൂമുറ്റത്ത് എത്തി.

“അച്ഛൻ”…ഭദ്രയുടെ ചുണ്ടുകൾ മന്ത്രിച്ചു.

ഭദ്ര മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു .അകത്തേക്ക് നടന്നു.

ഗൗരി എന്തോ ഗഹനമായ ചിന്തയിൽ മുഴുകി പൂമുറ്റത്തെ ഇറയത്ത് ഇരുന്നു.

“അച്ഛന്റെ നന്ദുസ്‌ എന്താ ആലോചികുന്നെ…?? കാര്യമായ എന്തോ ഒന്നാണ്.”

നന്ദ പെട്ടന്ന് ഞെട്ടി അച്ഛനെ നോക്കി.പതുക്കെ പുഞ്ചിരി വരുത്തി.

“കഷ്ടപ്പെട്ടു ചിരികണ്ട നന്ദു.സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം എവിടെ വരെ ആയി പ്രോഗ്രാം സെറ്റിങ്.അതാണോ ചിന്തയുടെ കാര്യം ”

അവള് അച്ഛന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

“ഒന്നുമില്ല എന്ന് പറഞ്ഞാല് നുണ ആകും മുത്തെഴത് കൃഷ്ണൻ വാര്യരെ.കാര്യമുണ്ട്.പറയാം.കിച്ചൻ വരട്ടെ കിച്ചനോട് പറയാം”

“അവൻ വിളക്ക് വയ്ക്കും മുമ്പെ വരും മോള് പോയി കുളിച്ചു വല്ലതും കഴിക്ക് കേട്ടോ”

മറുപടി ആയി ഒരു മൂളൽ മാത്രം നൽകി നന്ദ പതുക്കെ അകത്തേക്ക് നടന്നു.

നന്ദ പോകുന്നതും നോക്കി അയാള് നിന്ന്…കാര്യമായി എന്തോ ഒന്ന് ഉണ്ടല്ലോ ..പറയും അവള്.അയാള് ഒരു തൂമ്പയും എടുത്തു വയലിലേക്ക് തിരിച്ചു.

****

തുളസിത്തറയിൽ ഭദ്ര വിളക്ക് വെക്കുന്നതും നോക്കി നന്ദ ഇറയത്ത് നിലവിളക്കിന് മുൻപിൽ ഇരുന്നു.തുളസി തറയിൽ വിളക്ക് വച്ച് ഭദ്ര നന്ദക്ക് അരികിൽ ഇരുന്നു രണ്ടാളും ഗണപതി സ്തുതിയിൽ തുടങ്ങി നാമം ജപിച്ചു.

അത് കേട്ട് കൊണ്ട് കൃഷ്ണൻ വാര്യരും സീത അമ്മയും പൂമുഗത്തേക്ക് വന്നു നിന്നു തൊഴുതു.നാമം ജപിച്ചു കഴിഞ്ഞു രണ്ടാളും തൊഴുതു എണീറ്റു.

“അമ്മേ കിച്ചനെ കണ്ടില്ലല്ലോ ഇതുവരെ”

നന്ദ അമ്മയെ നോക്കി ചോദിച്ചു.

“അവൻ ചിലപ്പോ ക്ളബിൽ ഉണ്ടാകും”

അച്ഛൻ ആയിരുന്നു മറുപടി പറഞ്ഞത്.

“എന്തെങ്കിലും പണി ഉണ്ടോ അമ്മെ ചെയ്യാൻ.ഇല്ലെങ്കിൽ ഞാൻ ഒന്ന് കിടനോട്ടെ”

“നീ കിടന്നോ പെണ്ണേ..പ്രത്യേകിച്ചും ഒന്നുമില്ല ചെയ്യാൻ…കഞ്ഞിയും പുഴുക്കും അമ്മ ഉണ്ടാക്കി കഴിഞ്ഞു. പാത്രങ്ങൾ കുറച്ചു കഴുകണം.അത് ഞാൻ ചെയ്തോളാം”

ഭദ്ര ആയിരുന്നു അത് പറഞ്ഞത്.

അവളെ നോക്കി ഒരു വിഷാദ ചിരി സമ്മാനിച്ചു നന്ദ മുറിയിലേക്ക് നടന്നു.ഭദ്രക്ക് അറിയാം എന്നെ.

നന്ദ പോകുന്നതും നോക്കി ഭദ്ര നിന്നു.”ഒന്നു മറന്നു തുടങ്ങിയത് ആയിരുന്നു എല്ലാം.വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ ….”

ഭദ്ര കണ്ണു മടച്ച് നെഞ്ചില് കൈ വച്ചു ഒരു നിമിഷം നിന്നു.പതിയെ അടുക്കളയിലേക്ക് നടന്നു.

“നന്ദക്ക് എന്താ മോളെ…മുഖം വല്ലാതെ..എന്റെ കുട്ടിയുടെ മനസ്സ് പിടയുന്നു…”

“അനിവാര്യമായ ഒരു കൂടി കാഴ്ചക്ക് സമയമായി അമ്മേ.ഇതോടു കൂടി എല്ലാ വിഷമങ്ങളും അവസാനിച്ചു ഒരു പുതിയ ജീവിതം തുടങ്ങും നന്ദ…അമ്മ വിഷമികാതെ ഇരിക്കു.എന്ത് ഉണ്ടായാലും അവള് പറയും. കിച്ചേട്ടൻ വരട്ടെ”

“ഇൗ ചെക്കന് ഇത് എന്താ കുറച്ചു നാളുകൾ ആയി കുറച്ചേറെ വൈകി വീട്ടിലേക്ക് വരൂ…ക്ലബും കൂട്ടുകാരും എന്നും പറഞ്ഞുള്ള അവന്റെ പോക്ക്…ഇന്ന് എന്തായാലും നല്ലത് പറയണം.ഇങ്ങ് വരട്ടെ”

ഭദ്ര മനസ്സിൽ പറഞ്ഞു…”ഞാൻ കാരണം ആണ് എന്റെ കിച്ചേട്ടൻ ഇങ്ങനെ…വഴക്ക് പറയല്ലേ അമ്മേ”

കണ്ണിൽ കണ്ണീർ തുളുമ്പി

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story