പ്രതിസന്ധിഘട്ടത്തിൽ തനിക്ക് കൂട്ടായിരുന്നു എന്റെ അനിയത്തി

പ്രതിസന്ധിഘട്ടത്തിൽ തനിക്ക് കൂട്ടായിരുന്നു എന്റെ അനിയത്തി

2018ലെ മാർച്ച് മാസം. അന്നാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം വാർത്ത ഞാൻ കേട്ടത്. വരണ്ട ചുമ കാരണം ആശുപത്രിയിൽ പരിശോധനക്കെത്തിയതായിരുന്നു ഞാൻ. അണുബാധയാകുമെന്ന പ്രതീക്ഷയിൽ പരിശോധനാ ഫലം കാത്തിരിക്കുകയായിരുന്നു ഞാൻ. എന്നാൽ, റിപ്പോർട്ട് വന്നപ്പോൾ എന്റെ മാതാപിതാക്കളോട് സംസാരിക്കണമെന്ന് ഡോക്ടർ പറഞ്ഞു. എന്തുതന്നെയായാലും തന്നോട് പറഞ്ഞോളാൻ ഞാൻ ആവശ്യപ്പെട്ടു. ഡോക്ടർ പറഞ്ഞു: നിങ്ങൾക്ക് രക്താർബുദമാണ്.

പ്രതിസന്ധിഘട്ടത്തിൽ തനിക്ക് കൂട്ടായിരുന്നു എന്റെ അനിയത്തി

ഭയം കാരണം എനിക്ക് വിറക്കാൻ തുടങ്ങി. ഞാൻ സൂറത്തിൽ തനിച്ചായിരുന്നു. കുടുംബമാകട്ടെ ബോംബെയിലാണ്. ഞാൻ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. ആ ദിവസം തന്നെ മാതാപിതാക്കൾ സൂറത്തിലെത്തി ചികിത്സക്ക് വേണ്ടി എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഓരോ രണ്ട് ആഴ്ച കൂടുമ്പോഴും കീമോതെറാപ്പിയായിരുന്നു. വളരെ ദുരിതം നിറഞ്ഞതായിരുന്നു കീമോ. ഓരോ തവണ ചെയ്യുമ്പോഴും ഞാൻ ഛർദിച്ചു. പറഞ്ഞറിയിക്കാനാകാത്ത വേദനയും. വേദന കൊണ്ടു പുളയുമ്പോൾ ഇടക്കിടെ സഹോദരി അടുത്തേക്ക് വരും. കണ്ണിൽ നിന്ന് വെള്ളത്തുള്ളികൾ വീഴുന്നത് പാടുപെട്ട് അവൾ മറയ്ക്കും.

ഏതാനും ആഴ്ചകൾക്കുള്ളിൽ തലയിൽ മുടികൾ നഷ്ടപ്പെടാൻ തുടങ്ങി. ഒരു മാസത്തിനുള്ളിൽ തല പൂർണമായും മുണ്ഡനം ചെയ്യപ്പെട്ടത് പോലെയായി. എനിക്ക് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പെട്ടെന്ന് ദേഷ്യം വരാൻ തുടങ്ങും. പലപ്പോഴും എല്ലാം നഷ്ടപ്പെടുന്നതായി തോന്നി. തന്നെ അവസ്ഥ മനസ്സിലാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സഹോദരിയെ ചീത്ത പറയും. അപ്പോഴും എന്റെ കൈ മുറുകെ പിടിച്ച് അവൾ പറയും: ഞാനെപ്പോഴും നിന്നോടൊപ്പമുണ്ട്.

പ്രതിസന്ധിഘട്ടത്തിൽ തനിക്ക് കൂട്ടായിരുന്നു എന്റെ അനിയത്തി

ഒരു ദിവസം അവളെന്റെ റൂമിലേക്ക് വന്നു. നോക്കുമ്പോഴുണ്ട് അവളുടെ തലയിൽ ഒരൊറ്റ രോമം പോലുമില്ല. പൂർണമായും വടിച്ചിരിക്കുന്നു. ഞാൻ കരഞ്ഞുപോയി. ആയുഷി! വിശ്വസിക്കാനാകാതെ ഞാൻ അവളെ വിളിച്ചു. എന്തിനിത് ചെയ്തുവെന്ന് ചോദിച്ചു. എനിക്ക് കരച്ചിൽ നിയന്ത്രിക്കാനായില്ല. അവൾ ഓടിവന്ന് എന്നെ മുറുകെ പിടിച്ച് കരഞ്ഞു. അന്ന് മുതൽ, അവളെപ്പോഴും എന്റെ കൂടെയുണ്ടെന്ന് മനസ്സിലായി. കീമോ ചെയ്യാനുള്ളപ്പോഴെല്ലാം അവൾ കൂടെ വരും. മുഴുവൻ സമയവും കൂടെയുണ്ടാകും. ഞങ്ങൾ ഒന്നിച്ച് യോഗ ചെയ്യുകയും ചീട്ട് കളിക്കുകയും ചെയ്തു. അർധ രാത്രി കൊറിക്കുകയും ദീർഘമായി സംസാരിക്കുകയും ചെയ്യുകയെന്ന പതിവ് തുടർന്നു. തമാശ വീഡിയോകൾ കണ്ട് രാത്രി മുഴുവൻ ചിരിക്കും. കൊറിക്കാൻ വീട്ടിലുണ്ടാക്കിയ മഖാനയും ചിപ്സുമുണ്ടാകും. വൈകാതെ ഞങ്ങളുടെ തലമുടി ഒരേ സമയം വളരാൻ തുടങ്ങി. ആരുടെ മുടിയാണ് വേഗത്തിൽ വളരുകയെന്ന മത്സരത്തിലായിരുന്നു ഞങ്ങൾ.

പ്രതിസന്ധിഘട്ടത്തിൽ തനിക്ക് കൂട്ടായിരുന്നു എന്റെ അനിയത്തി

എന്റെ മുഖത്ത് ചിരി എപ്പോഴുമുണ്ടാകാൻ അവൾ ആവത് ചെയ്തുകൊണ്ടിരുന്നു. എന്റെ കുടുംബം പോലും എന്നിൽ നിന്ന് മാറിനടക്കാൻ തുനിഞ്ഞപ്പോൾ അവൾ ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്റെ നില ഏറെ മെച്ചപ്പെട്ടുവെന്നും ദീപാവലിയോടെ കീമോയും മരുന്നും അവസാനിപ്പിക്കാൻ സാധിക്കുമെന്നും ഡോക്ടർ പറഞ്ഞു. അതിന് ശേഷം ശരിക്കുമൊന്ന് ആഘോഷിക്കാനുള്ള പദ്ധതിയിലാണ് ഞങ്ങൾ. എല്ലാ ജങ്ക് ഫുഡും കഴിച്ചും വലിയ പെട്ടി ഫലാഫിൽ ഓർഡർ ചെയ്തും അടിച്ചുപൊളിക്കാൻ പദ്ധതിയുണ്ട്. മാത്രമല്ല, അതിന് ശേഷം വേണം സലൂണിൽ പോയി പുതിയ ഹെയർസ്‌റ്റൈൽ പരീക്ഷിക്കാൻ.

“In March 2018, I got the worst news of my life. I was at the hospital to get a dry cough checked and expected it to be…

Posted by Humans of Bombay on Wednesday, May 27, 2020

Share this story