നിലാവിനായ് : ഭാഗം 4

നിലാവിനായ് : ഭാഗം 4

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

പെട്ടന്നാണ് ക്യാബിൻ തുറന്നു രണ്ടുപേർ അകത്തേക്ക് വന്നത്…. ദേവ്നിയെ നോക്കി കണ്ട കണ്ണുകളിലും ഗൗതമിന്റെ അതേ ഭാവമായിരുന്നു… ഒപ്പം അവളെ തല്ലാനുള്ള ദേഷ്യവും.

“നീയോ… നീയെന്താ ഇവിടെ ” ഗായത്രിയുടെ ചോദ്യത്തിനുള്ള മറുപടി നൽകാതെ അവൾക്കു പുറകിലായി നിന്നിരുന്ന സുഭദ്രയെ നോക്കി ദേവ്നി ചിരിച്ചു കൊണ്ടു “ഗുഡ് മോർണിംഗ് മാഡം”.

ദേവ്നിയുടെ തിളക്കമാർന്ന പുഞ്ചിരി കണ്ടു സുഭദ്രയിൽ അറിയാതെ തന്നെ ചുണ്ടുകൾ വിടർന്നു. “ഗുഡ് മോർണിംഗ്”. തന്റെ നേർക്ക് നീളുന്ന ഗായത്രിയുടെ ദേഷ്യം നിറഞ്ഞ നോട്ടത്തെയും വലിഞ്ഞു മുറുകിയ അവളുടെ മുഖത്തേയും വളരെ ലാഘവത്തോടെ തന്നെ നിഷേധിച്ചു കൊണ്ടു ദേവ്നി ഗൗതത്തിനു നേർക്ക് തിരിഞ്ഞു. “സർ കൃത്യം പത്തര മണിക്കാണ് സ്റ്റാഫ് മീറ്റിങ്. സാറിനു അറിയാമല്ലോ. ഇവിടെയുള്ളവരുടെ പ്രധാനപ്പെട്ട പൊസിഷനിൽ ഇരിക്കുന്നവരുടെ ഡീറ്റൈൽസ് ഈ ഫയലിൽ ഉണ്ട്. സർ ഒന്നു നോക്കിക്കൊള്ളു.” കയ്യിലിരുന്ന ഒരു ഫയൽ അവന്റെ നേർക്ക് വച്ചു കൊണ്ട് അവൾ ക്യാബിൻ വിട്ടു പുറത്തേക്കിറങ്ങി.

പുറത്തിറങ്ങിയതിനു ശേഷം അവൾ ഒന്നു ദീർഘമായി നിശ്വാസിച്ചു. ഈശ്വരാ… ഇത്ര നേരം ഇങ്ങനെ ഗൗരവത്തിൽ പിടിച്ചു നിൽക്കാനുള്ള ഊർജമൊക്കെ എനിക്കുണ്ടായിരുന്നോ… ശോ… സമ്മതിക്കണം എന്നെ… അവൾ സ്വയം ആത്മഗതിച്ചു പുകഴ്ത്തികൊണ്ടു ജീവന്റെ ക്യാബിന് നേരെ നടന്നു.

“ഏട്ടാ… അവളാണോ… ആ അഹങ്കാരിയാണോ ഏട്ടന്റെ അസിസ്റ്റന്റ്. പറ്റില്ല ഏട്ടാ… അവളെ ഇപ്പൊ തന്നെ പറഞ്ഞു വിടണം. ഈ പോസ്റ്റിൽ ശീതൾ വരാൻ ഇരിക്കുന്നതാണ്. അതു മാത്രമല്ല ഇത്രയും അഹങ്കാരം പിടിച്ച ഒരു പെണ്ണ്” ഗായത്രിക്ക് ദേഷ്യം കൊണ്ടു മൂക്കിൻ തുമ്പു പോലും വിറച്ചു നിന്നിരുന്നു. അവൾ പിന്നെയും എന്തൊക്കെയോ പിറു പിറുത്തു കൊണ്ടിരുന്നു. പക്ഷെ ഗൗതം അവളുടെ വാക്കുകൾ ഒന്നും തന്നെ കേട്ടിരുന്നില്ല.

അവന്റെയുള്ളിൽ ചിരിക്കുമ്പോൾ തെളിയുന്ന ദേവ്നിയുടെ നുണ കുഴി കവിളിലും വെളുത്ത കഴുത്തിലെ തിളക്കമാർന്ന ആ കറുത്ത മറുകിലുമായിരുന്നു… എന്തോ ഒന്നു അവളിലേക്ക് അടുപ്പിക്കുന്നു… സിനിമ ലോകത്തു അവളെക്കാൾ എത്രയോ സുന്ദരികളെ കണ്ടിരിക്കുന്നു… പക്ഷെ അവരിൽ ആർക്കുമില്ലാത്ത ആ നുണകുഴി കവിൾ… ആ മറുക്… അവന്റെ ചിന്തകൾ ദേവ്നി പോയ വഴിയേ 360 ഡിഗ്രിയിൽ അവിടെ തന്നെ കറങ്ങി കൊണ്ടേയിരുന്നു…

സുഭദ്രയാണെങ്കി ഒന്നും മനസിലാകാതെ ഗായത്രിയെയും ഗൗതമിന്റെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ടിരുന്നു… “എന്താ ഇവിടെ നടക്കുന്നെ… അതൊന്നു പറ” സുഭദ്രയുടെ ഉറക്കെയുള്ള ശബ്ദമാണ് ഗൗതമിന്റെ ചിന്തയിൽ നിന്നുണർത്തിയത്.

“എന്റെ സുഭദ്ര കുട്ടി നമ്മുടെ വീട്ടിലെ ഈ കാളി കുട്ടിയെ അടപടലം തേച്ചൊട്ടിച്ച നരുന്തു പെണ്ണാണ് ആ പോയത്… അതാണ് ഇവൾ ഇങ്ങനെ കിടന്നു ചൂടാകുന്നേ” ഗൗതം തന്റെ കുസൃതി ചിരി വിടർത്തിയ കണ്ണുകളോടെ പറഞ്ഞു

“ഓഹ്… അതാണോ കാര്യം” സുഭദ്ര കാര്യത്തെ നിസാരവൽക്കരിച്ചത് ഗായത്രിയുടെ ദേഷ്യം ഒന്നുകൂടെ കൂട്ടിയതെയുള്ളൂ.

“എന്നാലും അമ്മേ… ” അവൾ എന്തോ പറയാൻ തുടങ്ങിയതും ഗൗതം കണ്ണുകൾ കൊണ്ട് വിലക്കി.

“ആ കുട്ടി ഇവിടെ നിൽക്കട്ടെ… നമുക്ക് കാര്യമുണ്ട്” അവന്റെ കുസൃതി ചിരിയോടൊപ്പം അടച്ച കണ്ണുകൾ കണ്ടപ്പോൾ ഗായത്രിയും ഒന്നു കുടിലമായി ചിരിച്ചു.

“അല്ലെങ്കിലും അവൾ ഇവിടെ തന്നെ വേണം. നമുക്ക് ഒന്നു പൊരിച്ചു എടുക്കാമെന്നെ” ഗായത്രി ഓരോന്ന് കണക്കു കൂട്ടി തന്നെ മനസിൽ പറഞ്ഞു..!!

പത്തരയോടെ തന്നെ സുഭദ്രയും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story