പ്രണവപല്ലവി: ഭാഗം 4

പ്രണവപല്ലവി: ഭാഗം 4

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

അച്ഛൻ ആരോട് ചോദിച്ചിട്ടാ അവർക്ക് വാക്ക് കൊടുത്തത്. എന്റെ ജീവിതം ആണ് ഞാനാണ് ഡിസൈഡ് ചെയ്യേണ്ടത് അത് ആർക്കൊപ്പം വേണമെന്നുള്ളത്. എന്റെ ഓഫീസിലെ വെറുമൊരു ജോലിക്കാരിയാണ് അവൾ. ആ അവളെ… ശേ.. പ്രണവ് കൈ ആഞ്ഞിടിച്ചു. ഉള്ളിലെ സംഘർഷത്തിന്റെ ഭാഗമെന്നോണം സ്വതവേ വെളുത്ത അവന്റെ മുഖം ചുവന്നു.

പ്രദീപിന്റെ തീരുമാനം രമ്യയടക്കം എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞിരുന്നു.
കൃഷ്ണവാര്യരുടെ മുഖത്ത് അപ്പോൾ തെളിഞ്ഞ ആശ്വാസഭാവം മകളെ നാണക്കേടിൽ നിന്നും കരകയറ്റാമെന്നായിരുന്നു.

അല്ലെങ്കിലും അങ്ങനൊരു അവസ്ഥയിൽ ഒരു പെൺകുട്ടിയുടെ അച്ഛനെന്ന നിലയിൽ പ്രദീപിന്റെ തീരുമാനത്തെ ഇരുകൈനീട്ടി സ്വീകരിക്കാൻ മാത്രമേ അയാളിലെ അച്ഛന് ആകുമായിരുന്നുള്ളൂ.
പാർവതിയിലും ആശ്വാസഭാവമാണ് തെളിഞ്ഞത്.

മരണത്തിനെ മുഖാമുഖം കണ്ട മകളാണ്. ഇനിയവൾക്ക് നല്ലൊരു ജീവിതം ലഭിക്കുമോയെന്ന പേടി.. അതിലുപരി ഇനിയും അവളെന്തെങ്കിലും അവിവേകം പ്രവർത്തിക്കുമോയെന്ന ഉൽകണ്ഠ. അതിൽ നിന്നെല്ലാം ഒരു മോചനമായിരുന്നു അവർക്കിത്. എന്നാൽ പല്ലവിക്ക് ഭയമായിരുന്നു. പ്രണവിന്റെ മുഖത്ത് തെളിഞ്ഞുകണ്ട ദേഷ്യമാണ് അവളുടെ മനസ്സിൽ നിറഞ്ഞു നിന്നതും. പക്ഷേ അച്ഛന്റെയും അമ്മയുടെയും മുഖത്ത് തെളിഞ്ഞ ആശ്വാസം അതിലുപരി അച്ഛന്റെ കണ്ണുനീർ.. സാധാരണ പെൺകുട്ടി ആയ പല്ലവിക്ക് മൗനം അണിയുവാനേ കഴിഞ്ഞുള്ളു.

ഇന്ദീവരത്തിലെ പ്രദീപ് വർമ്മയാണ് വാക്ക് നൽകിയതെങ്കിൽ അതേ നടക്കുള്ളൂ പ്രണവ്. മക്കൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകി തന്നെയാണ് ഞാൻ നിങ്ങളെ വളർത്തിയത്. എന്റെ നാല് മക്കളെയും ഓർത്ത് അച്ഛനെന്ന നിലയിൽ അഭിമാനിക്കുന്നുമുണ്ട്. ആ അഭിമാനം തകരാൻ നീ കാരണമാകരുത്… പ്രദീപിന്റെ ശബ്ദം ഉറച്ചതായിരുന്നു.

അപ്പോൾ എന്റെ നന്ദുവോ.. ഞാൻ സ്‌നേഹിക്കുന്ന പെണ്ണിനെ ഞാൻ മറക്കാനോ. നോ.. ഇമ്പോസ്സിബിൾ.. പ്രണവും മറുപടി നൽകി. അതേ.. നീ സ്‌നേഹിക്കുന്ന പെണ്ണ്.. നിന്നെ സ്‌നേഹിക്കുന്ന അല്ല. ഇന്നലെ സംഭവം നടന്ന് ഇത്രയും സമയത്തിനിടെ നന്ദനയുടെ കാൾ ഏതെങ്കിലും നിന്നെ തേടി വന്നിരുന്നോ. നീ ഒരുപാട് അവളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചല്ലോ.. അവൾ വിശ്വസിക്കാൻ തയ്യാറായോ.
പണം അത് ഇതുവരെയും അച്ഛൻ നോക്കിയിട്ടില്ല മോനേ. പക്ഷേ അഭിമാനം. അത് വിട്ട് കളിക്കില്ല പ്രദീപ്.
മാന്യമായി പെരുമാറാനോ വസ്ത്രം ധരിക്കാനോ കഴിവില്ലാത്ത പെണ്ണിനെയാണല്ലോ എന്റെ മകന് സ്‌നേഹിക്കാൻ കിട്ടിയത്.

അന്തസ്സിലും അഭിമാനത്തിലും മുന്നിലുള്ള കുടുംബം തന്നെയാണ് ചെമ്പഴി ഇല്ലം.
പ്രണവിന്റെ ഭാര്യയായി ഇന്ദീവരത്തിന്റെ പടി ചവിട്ടുന്നുണ്ടെങ്കിൽ അത് പല്ലവി ആയിരിക്കും.. പ്രദീപ് തന്റെ തീരുമാനം അറിയിച്ചു. അച്ഛന് ആദ്യം മുതൽക്കേ നന്ദുവിനെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story