പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 3

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത.

അത് നന്ദക്കും കുറച്ചു അരോചകമായി തോന്നി.

ആരും പരസ്പരം ഒന്ന് നോക്കുന്നു കൂടി ഇല്ല.

നന്ദ തന്നെ നിശബ്ദതയെ ഭേദിച്ച് തുടങ്ങി.

“ഏട്ടാ നീ എന്തെങ്കിലും പറയൂ.ഇതുപോലെ മിണ്ടാതെ ഇരിക്കല്ലെ.നിന്റെ വാക്കുകൾ ആണ് എന്റെ മനോബലം എന്ന് നിനക്കു അറിയില്ലേ ”

ഒരു നിമിഷം കിച്ചു നന്ദയെ ഇമ വെട്ടാതെ നോക്കി നിന്നു.

അവന്റെ മനസ്സിലും ഒരു സംഘർഷം നടക്കുന്നത് നന്ദ അവന്റെ മുഖത്ത് നിന്നു വായിച്ചു.

അവന്റെ വാക്കുകൾക്ക് ആയി അവള് കാതോർത്തു.

“നമ്മൾ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ആണ് നമ്മുടെ ജീവിതത്തിൽ നടന്നത്.ആഗ്രഹിക്കുന്നത് എന്തോ ദൈവം നിശ്ചയിച്ചത് വേറെ എന്തോ.അതെല്ലാം എന്റെ മോള് മറന്നു തുടങ്ങി എന്ന് തന്നെയാണ് ഞാൻ കരുതിയത്.പക്ഷേ നിന്റെ ഇപ്പോളത്തെ ഇൗ വിഷമം ഒന്നും നിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല എന്ന് മനസ്സിലായി”

“അതൊക്കെ പെട്ടന്ന് മറക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ ഏട്ടാ”

അവളുടെ ശബ്ദം ഇടറിയിരുന്നു.

“മറന്നെ പറ്റൂ മോളെ…5 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.അവന് എല്ലാം മറന്നു ജീവിക്കാം എങ്കില് നിനക്കും ആകാം മോളെ..എനിക്ക് അറിയാം കഴിഞ്ഞ ഒന്നൊന്നര വർഷങ്ങൾ ആയി നീ അവനെ പൂർണ്ണമായും മറന്നു കഴിഞ്ഞു എന്ന്.അവന്റെ ഓർമകൾ നിന്നെ വേട്ട ആടുനില്ല എന്ന്. ഇപ്പൊളുള്ള നിന്റെ പ്രശ്നം അവനെ അഭിമുഖീകരിക്കുന്നത് ഓർത്താണ്.നീ അവനെ ആലോചിച്ചു ജീവിതം കളയുന്ന ഒരു വിഡ്ഢി ആണെന്ന് അവനെ കാണിക്കാൻ നിനകുള്ള വിഷമം.”

“ഏട്ടാ ഞാൻ….”

“ഞാൻ പറയട്ടെ നന്ദു……. മോള് ഇതുവരെ ഒളിച്ചോടുകയയിരുന്നു.അവന്റെ പേര് കേൾക്കുന്ന ഇടത്തു നിന്ന്…അവന്റെ സാനിദ്ധ്യം ഉണ്ടായിരുന്ന ഇടത്തു നിന്നു..അവന്റെ ഓർമകൾ വരാത്ത സ്ഥലങ്ങളിൽ മാത്രമേ നീ പോകൂ…എന്തിനേറെ നമ്മുടെ അമ്പലത്തിൽ നീ പോയിട്ട് 5 വർഷം കഴിഞ്ഞിരിക്കുന്നു നന്ദു. ഇനിയും നീ ഒളിച്ചോടുന്നു…മതി മോളെ ഇനിയും നിനക്ക് ഓടാൻ കഴിയില്ല…മനസ്സ് കൊണ്ട് തീരുമാനം അതും ശക്തമായ തീരുമാനം എടുക്കേണ്ട സമയമായി.ഇത്രെയും നാളുകൾ ഞാനും അച്ഛനും അമ്മയും എല്ലാം നിന്നെ ആലോചിച്ചു കൊണ്ടാണ് ഒന്നിനും നിർബന്ധം പറയാതെ നിന്റെ മനസ്സ് ശരിയകുന്നത് വരെ കാത്തിരിക്കുന്നത്….നിന്നെ എനിക്കും അച്ഛനും അമ്മക്കും മനസ്സിലാകുന്നത് പോലെ ആർക്കും കഴിയില്ല.നിന്റെ ഒരു ഇഷ്ടത്തിനും ഞങ്ങള് എതിരും പറഞ്ഞിട്ടില്ല…നന്ദു ഇനിയും നീ നിന്റെ സമയം ആർക്ക് വേണ്ടി കളയണം…അച്ഛനും അമ്മക്കും ഒരുപാട് ആഗ്രഹം കാണില്ലേ മോളെ നിനക്ക് ഒരു ജീവിതം ഉണ്ടായി കാണാൻ…ഇനി ഞങ്ങളെ കുറിച്ച് ആലോചിക്കാൻ സമയം ആയി മോളെ”

ഇത്രെയും പറയുമ്പോൾ കിച്ചുവിൻെറ കണ്ണ് നിറഞ്ഞു വന്നിരുന്നു….ശബ്ദം ഇടറി തുടങ്ങിയിരുന്നു

നന്ദു കിച്ചുവിനെ സ്നേഹപൂർവം നോക്കി.പതുക്കെ എണീറ്റു അച്ഛന് മുമ്പിൽ മുട്ട് കുത്തി ഇരുന്നു.അച്ഛന്റെ രണ്ടു കൈകളും ചേർത്ത് പിടിച്ചു അവള് പറഞ്ഞു തുടങ്ങി….

“അച്ഛാ ഞാൻ ഒരുപാട് വിഷമിപ്പിച്ചല്ലേ…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story