ഋതുസാഗരം: ഭാഗം 18

ഋതുസാഗരം: ഭാഗം 18

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

ദിവസങ്ങൾ ഒത്തിരി കടന്നുപോയി….ആ കലാലയ വർഷത്തിലെ ഓണവും ക്രിസ്തുമസും ന്യൂ ഇയറും വാലന്റൈൻസ് ഡേയും എല്ലാം ഓർമ്മകൾ മാത്രമായി തീർന്നു….ഫെബ്രുവരി മാസം പകുതിയോളം കഴിഞ്ഞിരിക്കുന്നു..കൃത്യമായി പറഞ്ഞാൽ ഇന്നു ഫെബ്രുവരി 20. ഒരു മാസം കൂടി കഴിഞ്ഞാൽ ഋതുവും കൂട്ടുകാരും ആ കലാലയത്തിൽ നിന്നും പടിയിറങ്ങുകയാണ്. ഒരു ജന്മം മനസ്സിൽ സൂക്ഷിക്കാൻ ഉള്ള ഓർമ്മകളും സൗഹൃദങ്ങളുമായി അവരോരുത്തരും അതിനു ശേഷം അവരുടേതായ ലോകങ്ങളിലേക്ക് ചേക്കേറും.

ഇത്രയും ദിവസങ്ങൾ കൊണ്ടു എന്തൊക്കെ സംഭവിച്ചു എന്നു ചോദിച്ചാൽ ഒത്തിരി ഉണ്ട് പറയാൻ. ഏറ്റവും വലിയ വിശേഷം ഋതു ഒരു അപ്പച്ചി ആകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ്…അതേ ഋഷിക്കും ധന്യയ്ക്കും ഒരു കുഞ്ഞു പിറക്കാൻ പോകുന്നു…ഇപ്പോൾ മൂന്നു മാസം ആയി ധന്യയ്ക്കു. പക്ഷേ പുതിയ കുഞ്ഞുവാവയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അക്ഷമയോടെ കാത്തിരിക്കുന്നത് ഋതു ആണ്. എപ്പോഴും വരാൻപോകുന്ന കുഞ്ഞുവാവയെ കുറിച്ചുള്ള സ്വപ്നങ്ങളിൽ ആണ് നമ്മുടെ വാവ.

വീട്ടുകാർക്കു ഒരു പുതിയ അതിഥി വരാൻ പോകുന്നു എന്ന സന്തോഷം ഉണ്ട്… പക്ഷേ ഋതുവിന്റെ ഇരുപത്തിരണ്ടാം പിറന്നാൾ അടുക്കുന്നത്തിന്റെ ടെൻഷനും അവരിൽ ഉണ്ട്‌. ജാതകം എപ്പോഴും ഒന്നും സത്യം ആകാറില്ല. ഋതുവിന്റെ കാര്യത്തിൽ അങ്ങനെ ജാതകദോഷം തെറ്റാകാൻ അവർ മനസ്സുരുകി പ്രാർഥിക്കുന്നുണ്ട്.

ചഞ്ചലയും രുദ്രനും ഇപ്പോഴും പ്രണയിച്ചു നടക്കുന്നു. കൊച്ചിയിൽ ജോലി ആയതു കൊണ്ടു എപ്പോഴും കാണാൻ പറ്റാറില്ല…അതിനു പകരം നിർത്താതെ ഉള്ള ഫോൺ വിളിയാണ് അവരുടെ ആയുധം. വീക്കെൻഡിൽ അവൻ നാട്ടിൽ എത്തും വരെ ചഞ്ചലയ്ക്കു വല്ലാത്ത ടെൻഷൻ ആണ്. അവളുടെ ടെൻഷൻ കണ്ടാൽ തോന്നും രുദ്രൻ അവളുടെ കാമുകൻ അല്ല മറിച്ചു സ്വന്തം മകൻ ആണെന്ന്…പിന്നെ ഇരുവരെയും ഒന്നിപ്പിച്ചപ്പോൾ ഋതു പറഞ്ഞിരുന്നില്ലേ ‘ഏട്ടനു കിട്ടിയതു ഒരു ഒട്ടകപക്ഷിയെ ആണെന്ന്.’ അതിന്റെ രഹസ്യം എന്താന്ന് ഇന്നു രുദ്രനു നന്നായി അറിയാം…ദേഷ്യം വന്നാൽ കാലുകൊണ്ടു ചവിട്ടുന്ന സ്വഭാവം ഉണ്ട് ചഞ്ചലയ്ക്കു. ആ ചവിട്ടിനു വല്ലാത്ത വേദനയുമാണ്…അതു അറിയുന്നത് കൊണ്ടാണ് ഋതു അന്ന് അവളെ ഒട്ടകപക്ഷിയുമായി ഉപമിച്ചത്.

സാഗറിന്റെയും വർണ്ണയുടെയും കാര്യത്തിൽ വലിയ പുരോഗതി എന്നു പറയാൻ ഒന്നും തന്നെ സംഭവച്ചിട്ടില്ല.. പലപ്പോഴും ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കുമെങ്കിലും തുറന്നൊരു പ്രണയത്തിലേക്ക് ഇന്നോളം അതു എത്തിയിട്ട് ഇല്ല…പക്ഷേ ഇരുവരും കണ്ണുകൾ കൊണ്ടു കഥപറയുന്നതു ഋതു ഇടയ്ക്കൊക്കെ ശ്രദ്ധിക്കാറുണ്ട്…സാഗറും ഋതുവും തമ്മിൽ പണ്ടത്തെക്കാൾ ഗാഢമായ സൗഹൃദം ഇന്നും നിലനില്ക്കുന്നുണ്ട്…അതൊരിക്കലും ഇനി പ്രണയത്തിലേക്ക് വഴുതി വീഴുകയും ഇല്ല. കാരണം ഉള്ളിന്റെ ഉള്ളിൽ ആ കള്ള കൃഷ്ണന്റെ മനസ്സിൽ വർണ്ണ എന്ന രുഗ്മിണി സ്ഥാനം നേടിയിരിക്കുന്നു. അല്ല… അങ്ങനെ ഒരു സ്ഥാനം ഋതു എന്ന രാധ ഉണ്ടാക്കി കൊടുത്തിരിക്കുന്നു..

വിഷ്ണു… അവന്റെ മനസ്സിൽ ഇന്നും ഋതുവിനോട് അടങ്ങാത്ത പകയാണ്…നല്ലൊരു അവസരത്തിനായി അവൻ കെണിയൊരുക്കി കാത്തിരിക്കുകയാണ്…അതിനുള്ള ആ നല്ല അവസരവും അവൻ തീരുമാനിച്ചു വെച്ചിട്ടുണ്ട്.

പിന്നെ ഋതുവിന്റെയും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story