ശ്രീയേട്ടൻ… B-Tech : ഭാഗം 8

ശ്രീയേട്ടൻ… B-Tech : ഭാഗം 8

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ ഒരുപാട് നഷ്ടങ്ങൾ എഴുതിചേർത്തുകൊണ്ടു കുംഭമാസം അണഞ്ഞു തീർന്നു..

മീനച്ചൂടിനെയും വെല്ലുന്ന പൊള്ളുന്ന ഹൃദയവുമായി ശ്രീയുടെ ദിനങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു..

വിച്ചുവെട്ടന്റെ വിളിക്കായി അവൻ കാത്തിരുന്നു..
ആ കാര്യം പറയുമ്പോഴൊക്കെ അമ്മയുടെ കണ്ണു നിറയും..

ആ വിങ്ങൽ ശ്രീക്ക് മനസ്സിലാകുന്നുണ്ടായിരുന്നു..അമ്മയ്ക്കെപ്പോഴും ഈ മകനോട് ഇത്തിരി വാത്സല്യ കൂടുതൽ ഉണ്ട്…മുതിർന്നിട്ടും വിദ്യ ചേച്ചിയെക്കാളും ല ച്ചുവിനെക്കാളും ഒക്കെ അമ്മയെ പറ്റിച്ചേർന്നു നിൽക്കുന്നത് താനാണ്…

അങ്ങനെയിരുന്നപ്പോൾ വിച്ചുവെട്ടന്റെ വിളി വന്നു..മൂന്നാഴ്ചക്കുള്ളിൽ കയറിപോരാൻ റെഡി ആയിരിക്കണം..

പുഴക്കടവിൽ പോയി വെള്ളത്തിലേക്ക് കല്ലെറിഞ്ഞിരിക്കുമ്പോൾ ശ്രീ ഓർത്തു..

“ഇനി പ്രവാസ ജീവിതം..സത്യത്തിൽ ഈനാടുംപുഴയും, പുഴക്കരമഹാദേവനും,ഡേവിച്ചനും ഫൈസിയുമൊക്കെയില്ലാതെ ഒരു ജീവിതം അവനു സങ്കൽപ്പിക്കാനേ കഴിയുന്നില്ലായിരുന്നു…
ഇടയ്ക്കെപ്പോഴോ ജലാശയത്തിൽ തെളിഞ്ഞു വന്ന സേതുവിന്റെ മുഖം അവൻ കാൽ ജലത്തിലിട്ട് ഇളക്കി ഓളത്തിലൂടെ മായ്ച്ചു കളഞ്ഞു..”

താനുമൊരു പ്രവാസി ആകാൻ പോകുന്നു..ഒരു നഷ്ടം മറക്കാൻ വേറെ കുറെ നഷ്ടങ്ങളുടെ നടുവിലേക്ക്…

വീട്ടുകാരെ വിട്ട്,പാതി മെയ്യായിരുന്നവരെ വിട്ട്, ജീവന്റെ അംശമായ കുരുന്നുകളെ വിട്ട് ആ മണലാരണ്യത്തിൽ സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ…കൂടുകൂട്ടാനുള്ള നാരുകൾ തേടിയെത്തുന്ന ഓരോ പ്രവാസിക്കുമുണ്ടാകും പറയാനൊരു നഷ്ടത്തിന്റെ കഥ..വിരഹവേദനയുടെ കഥ…ഉറ്റവരുടെയും ഉടയവരുടെയും പ്രിയസൗഹൃദങ്ങളുടെയും ഇടറിയ ശബ്ദങ്ങൾ മാത്രം കേട്ടു കൊണ്ടു ജീവിക്കുന്നതിന്റെ കഥ…ഒരു മരുഭൂമി ചൂടിനും അലിയിക്കാൻ കഴിയാത്തൊരു സങ്കടകഥ..

ഇതിനിടയിൽ രണ്ടു മൂന്നു തവണ മഹാദേവന്റെ അമ്പലത്തിലെ ആൽചുവട്ടിൽ ശ്രീ ശിവശങ്കറിനെ കണ്ടു…ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി…

കുറ്റിതലമുടിയും താടിയുമായി ചെറു ചുവപ്പു വീണ വലിയകണ്ണുകളോടെ പലപ്പോഴും അവൻ തന്നെ തുറിച്ചു നോക്കുന്നത് ശ്രീ കണ്ടില്ലെന്നു നടിച്ചു..

സേതു അമ്പലത്തിനകത്ത് വലത്തിട്ടു തൊഴുന്നത് അവൻ കാണാറുണ്ടായിരുന്നു…

ആ കണ്ണുകൾ തന്നെ തേടുന്നതറിഞ്ഞിട്ടും അവൻ വെറുപ്പിൽ മുഖം തിരിച്ചു നടന്നു..

സേതുവിനെ കാത്ത് ആണ് ശിവശങ്കർ അമ്പലപ്പടവിൽ നിൽക്കാറുള്ളത് എന്നവൻ മനസ്സിലാക്കിയിരുന്നു…

പിന്നെയും കണ്ടു ഒരു ദിവസം ടൗണിലുള്ള ഒരു തുണിക്കടയിൽ നിന്നും രണ്ടു മൂന്നു കവറുകളുമായി ഇറങ്ങി വരുന്ന സേതുവിനെ..

അകത്തേക്ക് കയാറാനൊരുങ്ങിയ ശ്രീ അവളെ നോക്കാതെ അവിടെ നിന്നു..

അവൾ മറികടന്നു പോയപ്പോൾ അകത്തേക്ക് കയറിയ അവൻ കണ്ടു ക്യാഷ് കൗണ്ടറിൽ നിന്നു ബില്ല് അടക്കുന്ന ശിവശങ്കറിനെ…

*****

രണ്ടാഴ്ചകൾക്കു ശേഷമുള്ള ഒരു വൈകുന്നേരം…

അമ്മയും മകനും കൂടിയിരുന്നു ഉച്ചയൂണ് കഴിച്ചതിനു ശേഷം വിശ്രമിക്കുകയായിരുന്നു…

അടുക്കളക്കു പുറത്തെ വരാന്തയുടെ അരഭിത്തിയിൽ കാൽനീട്ടിവെച്ച് ഇരിക്കുകയാണ് ശ്രീ…സുമംഗല അവന്റെ കാലിൽ തഴുകി കൊണ്ടു തൂണിൽ ചാരി ഇരിക്കുന്നു…

അവർ അവന്റെ നഗ്നമായ കഴുത്തിലേക്കു നോക്കി പറഞ്ഞു…

“എന്നാലും ആ മാലയെക്കുറിച്ച്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story