മിഥുനം: ഭാഗം 11

മിഥുനം: ഭാഗം 11

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

മിഥുന്റെ വെളിപ്പെടുത്തലിന്റെ ആഘാതത്തിൽ ദേവു കാൽമുട്ടുകൾക്കിടയിൽ മുഖം പൂഴ്ത്തി വിങ്ങിവിങ്ങി കരഞ്ഞു .

മറ്റൊരു പെണ്ണിന്റെ ഭർത്താവാണെന്നോ? അദ്ദേഹം മറ്റൊരുവളുടെ സ്വന്തമായിരുന്നെന്നോ? ദേവുവിന് തന്റെ തലയാകെ ഒരു ഭാരം അനുഭവപ്പെട്ടു. മറ്റൊരുവളുടേതിനെയാണോ താൻ സ്വന്തമെന്ന് വിചാരിച്ചു ഇത്രയും നാൾ സ്നേഹിച്ചത്, കാത്തിരുന്നത് . അവൾക്ക് തന്റെ നെഞ്ചിലാരോ കത്തിവെച്ചു കുത്തിയിറക്കിയത് പോലെ തോന്നി .

ദേവു തലയുയർത്തി മിഥുനെ നോക്കി. കൈകൾ മടക്കി കണ്ണുകൾക്ക് മുകളിലായി വെച്ചിരിക്കുകയാണവൻ. കൈകൾക്കിടയിലൂടെ കണ്ണുനീർ ചെന്നിയിലേക്ക് ഒഴുകുന്നുണ്ട് .

അങ്ങനെയെങ്കിൽ ആ കുട്ടി എവിടെ? മാളു ഒരിക്കൽ പോലും അങ്ങനെയൊരു പെണ്ണിനെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ലല്ലോ. അങ്ങനെയെങ്കിൽ ഇവരെല്ലാവരും തന്നെ ചതിക്കാൻ ശ്രെമിക്കുകയാണോ. ഏയ്യ് മാളുവും അമ്മയും ഒരിക്കലും അങ്ങനെയൊന്നും ചെയ്യില്ല. പക്ഷെ ഓർക്കുന്തോറും ദേവുവിന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. എന്തിനാണ് ഇത്രമേൽ വേദന ദൈവം തനിക്കു തരുന്നത്? ഒന്നുറക്കെ ചിരിച്ചാൽപോലും അടുത്ത നിമിഷം നെഞ്ചുനിറയെ സങ്കടം തരുന്നത് എന്തിനാവോ. ദേവു ഭിത്തിയിലേക്ക് തലചാരി മിഴികൾ ഇറുകെപ്പൂട്ടി..

💃💃💃💃💃💃💃💃💃💃💃💃💃💃💃

അതേസമയം മിഥുനെ കാണാൻ വന്ന ഹർഷനോട് മാളുവും അജുവും കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. ആശ്രമത്തിലെ സ്വാമി പറഞ്ഞതും ദേവുവിന്റെ വെളിപ്പെടുത്തലും ബാക്കിയെല്ലാവർക്കും ഈ വിവാഹത്തിന് സമ്മതമാണെന്നതും… എല്ലാം കേട്ടതും ഹർഷന്റെ മുഖത്തു വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു..
“ഞാനൊന്നു മിഥുനെ കാണട്ടെ ” അത്രമാത്രം പറഞ്ഞയാൾ സോഫയിൽ നിന്നെഴുന്നേറ്റു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

വാതിൽ തുറന്നു അകത്തു കയറിയതേ ഹർഷൻ കണ്ടു ചിതറിത്തെറിച്ച പാത്രവും ഒരു സൈഡിലായി കൂനിക്കൂടി ഇരിക്കുന്ന ദേവുവിനെയും.. അവളുടെ രൂപവും ഒഴുകിയിറങ്ങിയ കണ്ണുനീർതുള്ളികളും ഹർഷനോട് വിളിച്ചു പറഞ്ഞു മിഥുന്റെ വെളിപ്പെടുത്തൽ അവളെ എത്രമാത്രം ഉലച്ചിട്ടുണ്ടെന്നു. അവൻ പതിയെ ചെന്നവളുടെ തോളിൽ തട്ടി. ഒരു കരസ്പർശനം ഏറ്റതും ദേവു ഞെട്ടിപ്പിടഞ്ഞു എണീറ്റു.
“ദേവൂ എനിക്കല്പം സംസാരിക്കാൻ ഉണ്ട്. ഒന്ന് പുറത്തേക്ക് വരൂ. ”
അവൻ അവിടെ നിന്നു പോയതും പൊട്ടിയ പാത്രത്തിന്റെ ചീളുകൾ പെറുക്കിയെടുത്തു അവൾ അടുക്കളയിലെ വേസ്റ്റ് ബിന്നിൽ അത് നിക്ഷേപിച്ചതിനുശേഷം ശാന്ത ചേച്ചിയോട് മിഥുന്റെ മുറിയൊന്നു വൃത്തിയാക്കിയിടാൻ പറഞ്ഞിട്ട് പുറത്തേക്ക് നടന്നു..

ഗാർഡനിൽ ഹർഷനോടൊപ്പം അജുവും മാളുവും ഉണ്ടായിരുന്നു. ദേവു ചെന്നു മാളുവിനോടൊപ്പം ഇരുന്നു. അവർക്ക് എതിരിലായി അജുവും ഹർഷനും. ദേവുവിന്റെ കോലം കണ്ടു മാളു ആകെ ഞെട്ടി ഹർഷനെ നോക്കി.. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം എന്നോണം ഹർഷൻ ചോദിച്ചു

“അന്ന് കലോത്സവത്തിനിടയിൽ ഞങ്ങൾ രക്ഷിച്ചത് ദേവുവിനെ ആയിരുന്നു അല്ലേ? ”

ദേവു അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
“അന്ന് മിഥുനോടൊപ്പം ഞാനും ഉണ്ടായിരുന്നു. സിവിൽ സർവീസ് എക്സാം കഴിഞ്ഞ് റിസൾട്ടിനായി വെയിറ്റ് ചെയ്തിരിക്കുന്ന സമയം ആയിരുന്നു അത്. അന്ന് ഗേറ്റിനരുകിൽ പാർക്ക്‌ ചെയ്ത കാറിനകത് ഇരിക്കുമ്പോഴാണ് തന്നെ പിടിച്ചുകൊണ്ടു പോവാൻ ശ്രെമിച്ചവന്മാരുടെ സംസാരം ഞങ്ങൾ കേൾക്കുന്നത്. നിന്നെ മത്സരത്തിൽ നിന്നു മാറ്റി നിർത്താൻ മാത്രമായിരുന്നില്ല അത്. അതിനു ശേഷം നിന്നെ ഉപദ്രവിക്കാനും അവർ പ്ലാൻ ചെയ്യുന്നത് കേട്ടിട്ടാണ് മിഥുൻ വന്നു നിന്നെ രക്ഷിച്ചത്. ആ സമയം അതിൽ ചിലവന്മാരെ ഞാൻ പഞ്ഞിക്കിട്ടു. പിന്നീട് നിന്നെ സ്റ്റേജിൽ കേറ്റി നിർത്തി നിന്റെ പെർഫോമൻസും കഴിഞ്ഞിട്ടാണ് ഞങ്ങൾ അന്ന് മടങ്ങിയത്. ”

“പക്ഷെ ദേവുചേച്ചിയെ എന്താ നിങ്ങൾക്ക് മനസിലാവാഞ്ഞത്? ” അജു ചോദിച്ചു.

“അന്ന് മുഖത്തു മുഴുവൻ പുട്ടി അടിച്ചാണ് ദേവു നിന്നിരുന്നത്. കൊറേ മേക്കപ്പ് ഒക്കെ ഇട്ടിട്ട്. അതോണ്ട് തന്നെ മുഖം കൃത്യമായി മനസ്സിലായിരുന്നില്ല. പക്ഷെ ആ ഉണ്ടക്കണ്ണു മാത്രം അതുപോലെ ഉണ്ട്. പിന്നെ അന്ന് കുറച്ചൂടി വണ്ണം ഉണ്ടായിരുന്നു അല്ലേ? “ഹർഷൻ ചോദിച്ചു.

“ഹർഷേട്ടാ എനിക്ക് എനിക്കറിയണം മിഥുൻ സാർ പറഞ്ഞതിനെപ്പറ്റി? സാറിന്റെ ഭാര്യ ഇപ്പൊ എവിടെയാണ്? ”

“ഭാര്യയോ? “മാളുവും അജുവും ഒരുപോലെ ചോദിച്ചു..

“ദേവൂ നീ ചിന്തിച്ചതുപോലെ ഈ വീട്ടിൽ aആരും നിന്നെ ചതിച്ചിട്ടില്ല. ഇവിടെയാർക്കും അവന്റെ വിവാഹത്തെ കുറിച്ച് അറിയില്ല. അവളുമായി ഇങ്ങോട്ട് വരാൻ നിൽക്കുമ്പോഴാണ് ഒരാക്‌സിഡന്റ്. ”

“എന്നിട്ട് ആ കുട്ടി എവിടെ? “മാളുവിന്റെ സ്വരത്തിൽ വല്ലാത്തൊരു ആശങ്ക നിറഞ്ഞിരുന്നു.

“ഞാനെല്ലാം പറയാം. “ഹർഷൻ പറഞ്ഞു തുടങ്ങി.

💃💃💃💃💃💃💃💃💃💃💃💃💃💃💃

നിങ്ങൾക്കറിയാമല്ലോ ഞാനും മിഥുനും പ്ലസ് 1 മുതലുള്ള കൂട്ടാണ്. ഇണപിരിയാത്ത ചങ്ങാതിമാർ. അതുകൊണ്ട് തന്നെ ഐ പി എസ് എന്ന സ്വപ്നം രണ്ടാളിലും ഒന്നിച്ചു തന്നെയാണ് വേരാഴ്ത്തിയത്. സിവിൽ സർവീസ് എക്സാം കഴിഞ്ഞ് റിസൾട്ട്‌ വന്നപ്പോഴും രണ്ടാൾക്കും അടുത്തടുത്ത റാങ്കുകൾ. മുസോറിയിലെ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിലും ഞങ്ങൾ എപ്പോഴും ഒന്നിച്ചായിരുന്നു. കഠിന പരിശീലനങ്ങൾക്കിടയിലും പരസ്പരം പ്രോത്സാഹിപ്പിച്ചു ഞങ്ങൾ താങ്ങും തണലുമായി.

അതിനിടയിലാണ് ഞങ്ങൾ നിരഞ്ജനെ പരിചയപ്പെടുന്നത് . നിരഞ്ജൻ റെഡ്‌ഡി. ഒരു പാവം ചെറുക്കൻ. മരിച്ചുപോയ അമ്മയുടെ ആഗ്രഹപൂർത്തീകരണത്തിനു വേണ്ടി വന്നവൻ .
അമ്മ പാലക്കാട്കാരിയും അച്ഛൻ ഹൈദരാബാദിയും. അമ്മയും അച്ഛനും നാട്ടിൽ നിന്നു ഒളിച്ചോടി വിവാഹം കഴിച്ചവർ. നിരഞ്ജൻ ജനിച്ചതോടെ അവരുടെ ജീവിതം സ്വർഗ്ഗമായി. പക്ഷെ വിദേശത്തു ഒരു ബിസിനസ്‌ മീറ്റിനു പോയ അവന്റെ അച്ഛൻ അവിടെയൊരു വാഹനാപകടത്തിൽ മരിച്ചു. പിന്നീടാണ് അമ്മയുടെ വയറ്റിൽ തന്റെ ജീവനെ നിക്ഷേപിച്ചിട്ടാണ് അയാൾ മരിച്ചതെന്ന് അറിയുന്നത്. അങ്ങനെ അവന്റെ അമ്മ ഒരു പെൺകുഞ്ഞിന് ജീവൻ നൽകിയെങ്കിലും അമിത രക്തസ്രാവത്താൽ അവർ തന്റെ ഭർത്താവിന്റെ അടുത്തേക്ക് യാത്രയായി. തന്റെ കുഞ്ഞനിയത്തിയേയും കൊണ്ട് ആ എട്ടുവയസുകാരൻ പകച്ചുനിന്നു. അച്ഛന്റെ വിശ്വസ്തനായ മാനേജർ ബിസിനെസ്സുകളെല്ലാം ഏറ്റെടുത് നടത്തി.അവൻ ജീവിക്കുന്നത്പോലും അവന്റെ അനിയത്തിക്ക് വേണ്ടി.

അതോടെ മിഥുൻ അവനെയും ഞങ്ങളുടെ കൂടെ കൂട്ടി. ട്രെയിനിങ് പൂർത്തിയാക്കി ഇറങ്ങുമ്പോഴേക്കും അവനും ഞങ്ങളുടെ ആത്മമിത്രം ആയിക്കഴിഞ്ഞിരുന്നു..

പിന്നീട് ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ബാംഗ്ലൂർ ചെന്നപ്പോൾ ഞങ്ങൾ താമസിച്ചത് നിരഞ്ജന്റെ കൂടെയായിരുന്നു. ആ വീക്കെൻഡിൽ ആണ് അവന്റെ അനിയത്തി ഹോസ്റ്റലിൽ നിന്നു ഫ്ലാറ്റിലേക്ക് വന്നു കയറിയത്. അവിടെ വെച്ചാണ് മിഥുൻ അവളെ ആദ്യമായി കാണുന്നത് നിഹാരിക റെഡ്‌ഡി. നിരഞ്ജന്റെ അനിയത്തി.. വെളുത്തു കൊലുന്നനെ ഒരു പെണ്ണ്. തോളൊപ്പമുള്ള മുടിയും കുഞ്ഞിക്കണ്ണുകളും കവിളിലെ കറുത്ത മറുകും.. നുണക്കുഴിയും….. അന്നവളെക്കണ്ടു മിഥുൻ കണ്ണിമയ്ക്കാതെ നോക്കിനിന്നു. ഞാൻ തോളിൽ തട്ടിയപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത്. ഒരു ചമ്മിയ ചിരി ചിരിച്ചവൻ എന്റെ തോളിൽ കടിച്ചു. അവനു അടക്കാനാവാതെ സന്തോഷം വന്നാൽ അപ്പൊ തന്നെ എന്റെ തോളിൽ കടിക്കും.

നിഹാരിക ഞങ്ങളോട് വളരെ അടുപ്പത്തിൽ തന്നെ സംസാരിച്ചു. നിരഞ്ജൻ പറഞ്ഞു പറഞ്ഞു അവൾക്ക് ഞങ്ങളെ നല്ലപോലെ അറിയാമായിരുന്നു..

പിന്നീട് പലതവണ പുറത്തുവെച്ചു ഞങ്ങൾ കണ്ടുമുട്ടിയിരുന്നു. ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരുന്നു അവൾ.

പതിയെ പതിയെ മിഥുനും നിഹാരികക്കുമിടയിൽ പ്രണയം മൊട്ടിട്ടു. അത് നിരഞ്ജനോട് പറഞ്ഞു സമ്മതം വാങ്ങാൻ ചെന്ന സമയത്താണ് ചോര ശർദ്ധിച്ചു അവശനിലയിലായ നിരഞ്ജനെ കാണുന്നത്. അവനെ എടുത്തുകൊണ്ടു ആശുപത്രിയിലേക്ക് ഓടുമ്പോഴും നേർത്തു വരുന്ന ഹൃദയമിടിപ്പുകൾ എന്നിൽ ഭീതിയുണർത്തി.

ഒരു സിവിയർ കാർഡിയാക് അറസ്റ്റ് ആയിരുന്നു. ഐ സി യുവിനുള്ളിലേക്ക് ഞങ്ങൾ മൂന്നാളും കയറുമ്പോൾ കണ്ടു ഒരുപാട് യന്ത്രങ്ങൾക്കിടയിൽ അവശനിലയിൽ കിടക്കുന്ന നിരഞ്ജനെ . ശ്വാസം എടുക്കാൻ പോലും പാടുപെട്ടിരുന്ന അവസ്ഥയിൽ അവൻ ആവശ്യപ്പെട്ടത് മിഥുനും നിഹാരികയുമായുള്ള കല്യാണമാണ്. താൻ മരിച്ചാലും മിഥുന്റെ കൈകളിൽ അവൾ സുരക്ഷിതയായിരിക്കുമെന്നു നിരഞ്ജൻ വിശ്വസിച്ചിട്ടുണ്ടാവണം. നേഴ്സ് കൊണ്ടുകൊടുത്ത ഒരു താലി മിഥുൻ അവന്റെ മുന്നിൽ വെച്ചു തന്നെ നിഹാരികക്ക് ചാർത്തികൊടുത്തു ഒപ്പം സിന്ദൂരവും. മിഥുന്റെയും നിഹയുടെയും കൈകൾ ചേർത്തുവെച്ചു നിരഞ്ജൻ ഒരിക്കലൂം ഉണരാനാവാത്ത ഉറക്കത്തിലേക്ക് ആണ്ടുപോയി.

അതോടെ നിഹ ഒരുപാട്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story