നയോമിക : 15 – അവസാന ഭാഗം

നയോമിക : 15 – അവസാന ഭാഗം

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

സിസ്റ്ററുടെ കയ്യിൽ നിന്നും ലഭിച്ച ഫോൺ നമ്പറിലേക്ക് കിരണിന്റെ ഫോണിൽ നിന്നും ഡയൽ ചെയ്യുമ്പോൾ നയോമിയുടെ കൈ വിറക്കുന്നുണ്ടായിരുന്നു…..

മാസങ്ങക്ക് ശേഷമാണ് ചേച്ചിയുമായി സംസാരിക്കാൻ പോകുന്നത്… ഓർത്തപ്പോൾ അവളുടെ ഹൃദയം പെരുമ്പറ കൊട്ടി…

“റിംഗ് ചെയ്യുന്നുണ്ട് ”
അവൾ കിരണി നോട് പറഞ്ഞു.

“ഹലോ”

മറുതലയ്ക്കലിൽ നിന്നും നല്ല പരിചയമുള്ളൊരു ആൺ ശബ്ദം കേട്ടപ്പോൾ നയോമി ഒന്ന് പകച്ചു.
എങ്കിലും അവൾ സംയമനം കൈവിടാതെ ചോദിച്ചു.

” ഇത് നിർമ്മയിയുടെ നമ്പർ അല്ലേ ”

അങ്ങേഭാഗത്ത് ഒരു നിമിഷം നിശബ്ദത പടർന്നു.

“ഹലോ ”

അവൾ വീണ്ടും വിളിച്ചു.

“നയോമി”

നയോമിയെന്ന തന്റെ പേര് വിളിച്ചത് കേട്ടതും നയോ മിക്ക് ആളെ മനസ്സിലായി.

” അലൻ ”

“അതെ”

അവൾക്ക് വിശ്വസിക്കാവുന്നതിനും അപ്പുറം ആയിരുന്നു അത്…

” അലൻ…. എന്റെ ചേച്ചി … തന്റെ കൂടെയാണോ….. എനിക്കൊന്നും മനസ്സിലാകുന്നില്ല.. ”

അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…

” എല്ലാം ഞാൻ പറയാം”

” അലൻ എനിക്കെന്റെ ചേച്ചിയോട് സംസാരിക്കണം…. നേരിട്ട്… നിങ്ങളെവിടാ.. ഞാനങ്ങോട്ട് വരാം…”

“തിരുവനന്തപുരത്താണ് നയോമി….. താനെങ്ങനെ വരും ”

“അതെനിക്ക് വിട്ടേക്ക് അലൻ…. കറക്ട് സ്ഥലം പറയ്… ഞാനിപ്പോൾ തന്നെ പുറപ്പെടും.”

” പക്ഷേ എന്റെ നമ്പർ എങ്ങനെ…. ”

” എല്ലാം നേരിട്ട് പറയാം”

അവൾ സംഭാഷണം അവസാനിപ്പിച്ചു.

അലൻ നൽകിയ അഡ്രസ്സ് തേടി നയോമിയും കിരണും അപ്പോൾ തന്നെ പുറപ്പെട്ടു..

അതിനിടയിൽ വീട്ടിൽ പോയി നിർമ്മലയേയും ഫോണിലൂടെ കീർത്തിയേയും അവൾ ചുരുങ്ങിയ വാക്കുകളിൽ കാര്യം ധരിപ്പിച്ചു.

“എന്റെ കുട്ടിക്ക് ആപത്തൊന്നും വരുത്തല്ലേ ഈശ്വരാ.. ”

അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ എടുത്ത് നയോമി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നിർമ്മല നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചു….

വൈകുന്നേരം കീർത്തി ചെന്ന് നിർമ്മലയേയും ഉണ്ണിയേയും അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു വന്നു

*************************

രാത്രിയായിരുന്നു അവർ തിരുവന്തപുരത്തെത്തുമ്പോൾ… അലൻ നൽകിയ മേൽവിലാസത്തിലേക്ക് കിരണിന്റെ കാറിനേക്കാൾ മുൻപേ നയോമിയുടെ മനസ്സ് കുതിച്ചു…

ഒറ്റനിലയിൽ പണിഞ്ഞ ഒരു കോൺക്രീറ്റ് വീടിനു മുൻപിൽ കാർ നിന്നു.

ശബ്ദം കേട്ടാവണം അലൻ പുറത്തേക്ക് വന്നു.

അവന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നി നയോമിക്ക്…

കിരൺ അലനെ പരിചയപ്പെടുന്ന തിരക്കിലായിരുന്നു. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ നയോമിയുടെ കണ്ണുകൾ നിർമ്മയിക്കായി പരതി.

” ചേച്ചിയിവിടില്ല താമസം ”

അത് കണ്ടിട്ടാവണം അലൻ പറഞ്ഞു.

” പിന്നെ?”

” ചേച്ചിയൊരു ലേഡീസ് ഹോസ്റ്റലിലാ നയോമി…. രാവിലെ നമുക്കങ്ങോട്ട് പോകാം ”

നയോമിയുടെ മുഖം സംശയത്താൽ ചുളിഞ്ഞു.

“അലനെങ്ങനെ ഇവിടെ ചേച്ചിയുമായി കണക്ഷൻ ”

വീടിനകത്തേക്ക് കയറുന്നതിനിടയിൽ നയോമി ചോദിച്ചു.

” അത് വളരെ യാദൃശ്ചികമാണ്….

അവൻ പറഞ്ഞു തുടങ്ങി

“ഞാനിവിടെ ഒരു ചാർട്ടേഡ് കൺസൽട്ടൻസി നടത്തുന്നുണ്ട്…. ഒരു ദിവസം അപ്രതീക്ഷിതമായി ജോലി വേക്കൻസി ഉണ്ടോന്ന് അന്വേഷിച്ചൊരു പെൺകുട്ടി വന്നു… ആളെ കണ്ടപ്പോ ഞാൻ ഞെട്ടിപ്പോയി.. അത് തന്റെ ചേച്ചിയായിരുന്നു..

ചേച്ചിയുടെ അവസ്ഥ വളരെ കഷ്ടമായിരുന്നു… അതു കൊണ്ട് തന്നെ ചേച്ചിക്ക് ഞാൻ ജോലി കൊടുത്തു…. താമസ സൗകര്യവും ശരിയാക്കി കൊടുത്തു… ”

അവൻ ഒരു ദീർഘനിശ്വാസമെടുത്തു.

“എന്താണ് കാര്യങ്ങൾ എന്ന് അന്വേഷിച്ചിട്ട് ചേച്ചി ആദ്യമൊന്നും ഒന്നും പറയാൻ തയ്യാറായില്ല…. പിന്നെ പറഞ്ഞു വീട്ടിൽ കുറച്ച് പ്രോബ്ലംസ് ഉണ്ടെന്ന്… അതെന്താണെന്നറിയാൻ
നിന്റെ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടുന്നുമില്ല….

നാട്ടിൽ അന്വേഷിച്ചപ്പോൾ അവിടുന്നെങ്ങോട്ടോ പോയെന്ന് അറിഞ്ഞു.. അവിടെ ഉണ്ടായ കാര്യങ്ങളൊക്കെ നാട്ടുകാർ പൊടിപ്പും തൊങ്ങലും വെച്ച് അറിയിച്ചു…… എന്നിട്ടും ഞാനൊരു പാടന്വേഷിച്ചു…. പക്ഷേ എവിടെയും കണ്ടെത്താനായില്ല….

സത്യം പറഞ്ഞാൽ ചേച്ചിയും നിങ്ങളും തമ്മിലുള്ള യഥാർത്ഥ പ്രശ്നം എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല…. ഞാൻ ചോദിച്ചിട്ടും ചേച്ചി പറഞ്ഞിട്ടില്ല.”

അവൻ പറഞ്ഞവസാനിച്ചപ്പോൾ നയോമിയും കിരണും മുഖത്തോട് മുഖം നോക്കി.

ഒന്നും പറയേണ്ട എന്ന് അവൻ അവൾക്ക് നേരെ കണ്ണ് കാണിച്ചു..

” പക്ഷേ എന്റെ നമ്പർ എങ്ങനാ കിട്ടിയതെന്ന് പറഞ്ഞില്ല ”

” അത്… ചേച്ചി ഇവിടെ എത്തുന്നതിന് മുൻപ് കിരൺ സാറിന്റെ നാട്ടിലുള്ള ഒരു ക്രിസ്ത്യൻ മംത്തിൽ ആയിരുന്നു കുറച്ച് നാൾ..
ഇവിടെയെത്തിയതിന് ശേഷം ഒരു തവണ നമ്പറിൽ നിന്ന് ചേച്ചി അവിടുത്തെ സിസ്റ്ററിനെ വിളിച്ചിരുന്നു… സിസ്റ്ററാണ് ഞങ്ങൾക്ക് നമ്പർ തന്നത് ”

“ശരിയാ… ഒരു തവണ ഒരു കാൾ ചെയ്യണമെന്ന് പറഞ്ഞ് എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിച്ചിരുന്നു….
ഒരു മൊബൈൽ വാങ്ങിച്ചു തരാമെന്ന് ഞാൻ പറഞ്ഞതാ ചേച്ചിയോട്…. പക്ഷേ സമ്മതിച്ചില്ല ….
ഏതായാലും നിങ്ങൾ ഫ്രഷായി വരൂ…. ഭക്ഷണമൊക്കെ ഞാൻ കരുതിയിട്ടുണ്ട് ”

“ഇവിടെ അലൻ തനിച്ചേയുള്ളുവോ ”

കിരൺ ചോദിച്ചു.

” ഉo…. രണ്ട് മാസം മുൻപേ അമ്മച്ചി എന്നെ തനിച്ചാക്കി കടന്നു കളഞ്ഞു… പിന്നെ പെങ്ങളൊരുത്തിയുള്ളത് കെട്ടിയോന്റെ കൂടെ അങ്ങ് ജർമ്മനിയിലാ.. അവളും നേഴ്സാണേ”

“ഫാമിലി ” ?

” ഒന്നും ആയിട്ടില്ല…. പിന്നെ അതിനൊന്നും ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ…”

അത് പറയുമ്പോൾ നയോമിയിൽ തറച്ചിരുന്ന അവന്റെ കണ്ണുകളിലെ ഭാവം വിഭജിച്ചെടുക്കാൻ കിരണിന് കഴിഞ്ഞില്ല.

******************************

പിറ്റേന്ന് രാവിലെ തന്നെ അവർ നിർമ്മയിയുടെ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു.

മാസങ്ങൾ കഴിഞ്ഞ് കാണുന്ന ചേച്ചിയുടേയും അനിയത്തിയുടേയും പുന:സമാഗമത്തിന് സാക്ഷികളായി ദൂരേ കിരണും അലനും…

നിർമ്മയിയെ കണ്ടയുടനെ കരഞ്ഞ് കൊണ്ട് നയോമി ഓടി ചെന്നവളെ കെട്ടി പിടിച്ചു….
ശ്വാസമെടുക്കാൻ പോലും മറന്ന് നിർമ്മയി നിലത്തുറച്ചു..

ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ കൂടിക്കാഴ്ച ആയിരുന്നു അത്….
എന്ത് ചെയ്യണം എന്നറിയാത്തവളെ പോലെ നിർമ്മയിപകച്ചുപോയി….

പിന്നീട് അവളും കയ്യുയർത്തി അനിയത്തിയെ കെട്ടിപ്പിടിച്ചു…

കരച്ചിലിനും പതം പറച്ചിലിനുമിടെ ഇതിനിടയിൽ കഴിഞ്ഞ കാര്യങ്ങളൊക്കെ രണ്ട് പേരും പങ്ക് വെക്കുന്നത് കണ്ട് നിന്ന കിരണിന്റെയും അലൻന്റെയും കണ്ണ് നിറയിച്ചു….

” ഇനി ചേച്ചിക്ക് ഞങ്ങളുടെ അടുത്ത്
വന്നൂടെ ”

നിർമ്മയി ഒന്നും മിണ്ടിയില്ല.

” പറ ചേച്ചീ…. ”

” ഞാൻ… എനിക്ക്….. എനിക്ക് പറ്റില്ല നയോമീ… ഞാൻ വരില്ല ”

” എന്ത് കൊണ്ട്?.. ചേച്ചി വരില്ലാന്ന് പറയുന്നതിന്റെ കാരണമെന്താ…. ”

“അമ്മയും ഉണ്ണിയും…..”

” കഴിഞ്ഞതൊക്കെ എല്ലാവർക്കും അറിയാം ചേച്ചീ… എല്ലാവരും അതൊക്കെ മറന്നു…. ചേച്ചിയും…..”

“ഇല്ല….. പെട്ടെന്നവളുടെ ഭാവം മാറി ഞാനൊന്നും മറന്നിട്ടില്ല…
അയാളെ കൊല്ലണം എന്നായിരുന്നു എന്റെ ലക്ഷ്യം…. പക്ഷേ അതിന് മുൻപേ അയാള് തീർന്ന് പോയി…..
നമ്മളോട് ചെയ്തതിനുള്ള ശിക്ഷ അയാൾക്ക് നൽകാൻ എനിക്ക് കഴിഞ്ഞില്ലല്ലോമോളേ ”

അവളുടെ കണ്ണിൽ പകഎരിഞ്ഞു.

” ചേച്ചി ”

നയോമി പതിയെ വിളിച്ചു.

” അയാൾക്കുള്ള ശിക്ഷ നൽകിയത് ഞാനാ…. എന്നിലൂടെ നമ്മുടെ അച്ചനാ.. ചേച്ചിക്ക് വേണ്ടി ”

നയോമി പറഞ്ഞതൊന്നും നിർമ്മയിക്ക് മനസ്സിലായില്ല….

“അതെ ചേച്ചീ…”

അവളുടെ മുഖത്ത് വികൃതമായൊരു ചിരി വിരിഞ്ഞു.

” ചേച്ചിക്കോർമ്മയില്ലേ.. പ്രോഗ്രാം കമ്മിറ്റിയുമായുള്ള ബാധ്യത തീർക്കാൻ വേണ്ടി ഞാനന്ന് ഇവിടെയെത്തിയത്….
അന്ന് ഒരു ദിവസം ഞാനിവിടെ തങ്ങിയത്……

അന്ന് രാവിലെ ട്രയിൻ ഇറങ്ങിയപ്പോൾ ഞാനാദ്യം അന്വേഷിച്ചത് രമേശനെ ആയിരുന്നു… തമ്പാന്റെ അരികിലേക്ക് നിങ്ങളെ എത്തിച്ച അച്ചന്റെ കൂട്ടുകാരനെ…..
ഒരു ടാക്സി ഡ്രൈവർ കൃത്യമായി എന്നെ അയാൾക്കടുത്ത് എത്തിച്ചു…..
പിന്നെ നടന്നതൊക്കെ എന്റെ പ്ലാനിംഗ് പ്രകാരമായിരുന്നു.”

നയോ മിയുടെ വാക്കുകൾ സ്വപനത്തിലെന്നവണ്ണം അവൾ കേട്ടു .
**********************

“എനിക്ക് തമ്പാൻസാറിനെയാണ് കാണേണ്ടത്…”

മടിച്ച് മടിച്ച് കൊണ്ട് നയോമി രമേശനോട് പറഞ്ഞു.

“തമ്പാനെയോ എന്തിന്? നിന്നെ ആരാ ഇങ്ങോട്ടയച്ചത് “?

രമേശന്റെ ശബ്ദത്തിൽ അദ്ഭുതവും അമ്പരപ്പും കലർന്നിരുന്നു.

” ചേട്ടാ അത്… ഞാൻ നാട്ടിൽ നിന്ന് ഓടി വന്നതാ …. കൊണ്ടുവന്ന വൻ പറ്റിച്ചിട്ടു പോയി… ഇന്നലെ റെയിൽവെ സറ്റേഷനിൽ വെച്ച് കണ്ട ഒരു ചേച്ചിയാ പറഞ്ഞത് തമ്പാൻ സാറിനെ കണ്ടാൽ ജോലി ശരിയാക്കിത്തരുമെന്ന് ”

രമേശന് അവള് പറഞ്ഞ കഥ വിശ്വാസയോഗ്യമായിരുന്നില്ല.

” ചേച്ചിയോ… ഏത് ചേച്ചി”

“കുറച്ച് തടിച്ച്…. വെളുത്തിട്ടുള്ള… ”

” ഓ നമ്മുടെ സരള… ”

” ആ.. അത് തന്നെ…. സരളച്ചേച്ചി”

എന്നിട്ടും ഒരൽപം സംശയം ബാക്കി ആയിരുന്നെങ്കിലും സുന്ദരിയായ അവളെ വെറുതെ വിടാൻ അയാൾക്ക് തോന്നിയില്ല…

“ശരി.. നീ ആ ഓട്ടായിൽ കയറിക്കോ…. ”

തൊട്ടടുത്തായി നിർത്തിയിരുന്ന ഓട്ടോ അയാൾ അവൾക്കാണിച്ച് കൊടുത്തു.

” നിന്റെ പേരെന്താടീ… ”

“അനു”

നയോമി ഒരു കള്ളപ്പേര്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story