നിന്നരികിൽ : ഭാഗം 12

നിന്നരികിൽ : ഭാഗം 12

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

ബാൽക്കണിയിലെ ആട്ടുകട്ടിലിൽ ഇരിക്കവേ നന്ദുവിന്റെ മനസിലും ശ്രെദ്ധ ചോദിച്ചു ആ ചോദ്യമായിരുന്നു….

എനിക്കൊരിതു ഒക്കെ ഇല്ലെന്ന് ഒരു ഡൌട്ട്…..

കാരണം വേറൊന്നുമല്ല ചില നേരതെ സ്വഭാവം കണ്ടാൽ എന്തൊരു നിഷ്കളങ്കത എന്നാൽ മറ്റൊരു സമയത്തോ എനിക്കെടുത്തു കിണറ്റിലിടാൻ തോന്നി പോവും

ഇന്നലെ തന്നെ കണ്ടില്ലേ ഞാൻ അങ്ങേരുടെ അടുത്തു മനഃപൂർവം ചെന്ന് കിടന്നത് പോലാണ്….

സംഭവം സത്യമാണ്

എന്നാലും അതിനു ഡിവോഴ്സ് തരാതിരിക്കാനുള്ള അടവനൊക്കെ പറഞ്ഞപ്പോ..

എന്റെ ശിവനെ…..

ങേ…. ഞാനെങ്ങനെ തറയിലെത്തി…

നോക്കുമ്പോഴുണ്ട് മൂശാട്ട യുദ്ധം ജയിച്ച പടയാളിയെ പോലെ ആയുധവും കൊണ്ട് സോറി…. അങ്ങേരുടെ ഒണക്ക ബുക്കും കൊണ്ട് നില്കുന്നു…

ഇങ്ങേരെ ബുക്കിലാണോ പെറ്റിട്ടത്…. എപ്പോ നോക്കിയാലും അതിനകത്ത് കേറി അടായിരുന്നോളും… ബ്രോയ്‌ലർ കോഴി….

ഇതെന്തായാലും ഇന്നലത്തെ തർക്കുത്തരത്തിന്റെ ആഫ്റ്റർ എഫക്ട് ആണെന്ന് ചുരുക്കം

ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ….

ഞാൻ വലിയ വായില് കരയാൻ തുടങ്ങി….

വീട്ടിൽ കൊറേ കുട്ടിപട്ടാളങ്ങൾ ഉള്ളോണ്ട് കഴിക്കാൻ എന്തെങ്കിലും എടുക്കുമ്പോ അവിടെ അടിയാണ്… അതിനിടയിൽ ഞാനിങ്ങനെ എല്ലാരേം കരഞ്ഞു കാണിച് ചെവിതല കേൾപ്പിക്കാതെ ആവുമ്പോ…വാ അടയ്ക്കട്ടെ എന്നുള്ള രീതിയിൽ എനിക്ക് തന്നെ അമ്മ ആദ്യം തരും …. ഹിഹി….

പക്ഷെ ഇവിടെ അ കരച്ചില് മാത്രം പോരാ ഡയലോഗ് കൂടി വേണം… ഇല്ലെങ്കിൽ അങ്ങേരാ ബുക്കെടുത്തു വേണോങ്കി എന്റെ അണ്ണാക്കിൽ തിരികും…

“എന്നാലും നിങ്ങളെന്നോട് ഇങ്ങനെ ചെയ്തല്ലോ… മനുഷ്യ…..ങി…..

“ഞാനെന്ത് ചെയ്‌തെന്ന… നീ കരച്ചിലൊന്ന് നിർത്തു..

“കൊള്ളാം… എന്നെ ഇങ്ങനെ ഡെയിലി ചവിട്ടി തറയിലിട്ട് എന്റെ യൂട്രസ്സ് ന് കുഴപ്പം വരില്ലേ… അങ്ങനെ കുഴപ്പമുണ്ടായിട്ടു എന്റെ പിള്ളേർക്ക് എന്തെങ്കിലും പറ്റിയാൽ …. അങ്ങനെ വരുമ്പോ എന്റെ ഭർത്താവ് ഞാനൊരു മച്ചിയാണെന്ന് പറഞ്ഞു എന്നെ ഇട്ടേച്ചു പോവതില്ലേ…. ശിഷ്ട്ടകാലം എല്ലാരുടെയും കുറ്റപെടുത്തലുകൾക്ക് ഇടയിൽ കിടന്നു ഞാൻ ചത്തു പോവതില്ലേ…. അങ്ങനെന്റെ ജീവിതം തന്നെ നശിക്കും… എന്നിട്ടും ഞാൻ കരയരുതെന്ന് അല്ലെ…

മൂശാട്ട നിന്ന് വിയർകുന്നുണ്ട്…. ഹഹഹ…

“അല്ലെങ്കിലും നിങ്ങൾക്കെന്താ നിങ്ങളെന്നെ ഉടനെ ഡിവോഴ്സ് ചെയ്തിട്ട് വേറെ കെട്ടും ഞാനോ… എനിക്കെന്റെ പൊന്ന് മക്കളെ കാണാനുള്ള ഭാഗ്യം പോലും ഇല്ല….

“താൻ സമാധാനപെടു….. അങ്ങനൊന്നും സംഭവിക്കില്ല.. ഞാൻ വെറുതെ തമാശയ്ക്ക്.. റിയലി സോറി

“എന്റെ ജീവിതം തനിക്ക് തമാശ…. ഞാനെങ്ങനെ സമാധാനപെടുമെന്നാണ്…. എനിക്ക് നിങ്ങള് പ്രസവിച്ചു തരോ പിള്ളേരെ….പറയണം മിസ്റ്റർ….

മിണ്ടാട്ടം മുട്ടി നിൽപ്പാണ്….

“അയ്യോ എന്റെ ഭാവി തുലഞ്ഞു പോയെ…. എന്റെ പിള്ളേരെ ഇങ്ങേര് കൊന്നേ… ആരെങ്കിലും ഓടി വാ…

മുഴുവൻ പറയാൻ പറ്റിയില്ല അതിനിടയിൽ വാ പൊത്തി കളഞ്ഞു….

“റിയലി സോറിടോ ഒന്ന് ക്ഷെമിക്കു…..

കാതോരം വന്ന് അത് പറയവേ അങ്ങേര് കയ്യെടുത്തു മാറ്റിയിട്ടും ഞാൻ സൈലന്റ് ആയി പോയി….

പുള്ളിയെന്നെ നിലത്തുന്ന് വാരിയെടുത്തു റൂമിലേക്ക് നടന്നു…

സീരിയലുകളിൽ കണ്ടു മാത്രം പരിചയമുള്ളൊരു രംഗം ജീവിതത്തിൽ സംഭവിച്ചപ്പോൾ ഔട്ട്‌ ഓഫ് കവേജ് ഏരിയ കംപ്ലീറ്റിലി…. 😇

അങ്ങേരുടെ മുഖത് തന്നെ നോക്കവെയാണ് പുള്ളി എന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചത്….

പോയി മൂഡ് പോയി….

റൊമാൻസ് അറിയാത്ത ശവം….. 😤…ഇതിനെ ഞാനെങ്ങനെ ജീവിതകാലം മൊത്തം സഹിക്കും എന്റെ ഭഗവാനെ..

വിക്രം സിംഗ് ചൗഹാനെ പോലൊരു റൊമാന്റിക് ഹീറോയെ പ്രതീക്ഷിച്ച എനിക്ക് കിട്ടിയത്…തലയില് വെള്ളരി വീണൊരു വള്ളിയാണല്ലോ….. 🤦

“തനിക്ക് നടു വേദനിക്കുന്നുണ്ടോ……

“ഉണ്ടെങ്കിൽ…..

“ഞാൻ കുറച്ചു വെള്ളം ചൂടാക്കി കൊണ്ട് വരാം….

“എന്തിന് എന്റെ തലയില് ഒഴിക്കാനോ…

“അല്ല തന്റെ നടുവിന് ചൂട് പിടിക്കാൻ…

“വേണ്ട… ചെയ്തു തന്ന ഉപകാരങ്ങൾക്കൊക്കെ നന്ദി..

അതും പറഞ്ഞവൾ റൂമിലെ ലൈറ്റ് കെടുത്തി…കിടന്നു..

കുറച്ചു നേരം കൂടി അവളെ നോക്കി നിന്ന ശേഷം അവൻ പിന്തിരിഞ്ഞു….

💙

രാവിലെ കോളേജിൽ പോകാൻ കണ്ണാടിയിൽ നോക്കി റെഡി ആവുമ്പോഴാണ് തന്നെ തന്നെ നോക്കി നിൽക്കുന്ന സിദ്ധു വിനെ അവൾ കണ്ടത്….

“മ്മ്.. ന്താ?

“താനിന്ന് കോളേജിൽ പോകേണ്ട…

“പിന്നെ….

“നമുക്കിന്ന് ഹോസ്പിറ്റലലിൽ പോകാം….

“എന്തിന്…

“അല്ല തനിക്കിനി എന്തെങ്കിലും പ്രശ്നം പറ്റിയിട്ടുണ്ടെങ്കിൽ… ഉടനെ കാണിക്കുന്നതല്ലേ നല്ലത്…

ദൈവമെ ഞാനിന്നലെ വട്ടാക്കാൻ എന്തോ പറഞ്ഞെന്ന് പറഞ്… ഇങ്ങേര് ചാടി പുറപ്പെടുവാനോ…

“എനിക്കെന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം… നിങ്ങള് കഷ്ട്ടപെടണ്ട…. ഞാൻ കോളേജിലേക്ക് പോവാ….

അതും പറഞ് ഞാനുടനെ താഴേക്ക് ചെന്നതും പുള്ളിയും പുറകിൽ വന്നു….

“ഞാൻ പറയുന്നതിനൊക്കെ താനെന്തിനാ ഇങ്ങനെ ദേഷ്യപെടുന്നേ…. അറ്റ്ലീസ്റ്റ് എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിലും ആലോചിച്ചുടെ….

കോളേജിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും…

അവളൊന്നും മിണ്ടാതെ ഇരുന്നതേയുള്ളു

അവൻ കാർ ദേഷ്യത്തോടെ ബ്രേക്ക്‌ ഇട്ട് നിർത്തി

“വാട്ട്‌ ഈസ് യുവർ പ്രോബ്ലം നന്ദു…. താനെന്താ ഇപ്പൊ ഇങ്ങനെ…

“എങ്ങനെ…. നിങ്ങളുടെ കാര്യം വരുമ്പോ നിങ്ങളെന്നോട് ദേഷ്യപ്പെടാറുണ്ട്… വഴക്കടിക്കാറുണ്ട്…നിങ്ങൾക്ക് തോന്നുന്നതൊക്കെ ചെയ്യാറുണ്ട്… പക്ഷെ ഇതൊന്നും എനിക്ക് പാടില്ലേ.. ഞാനും ഒരു മനുഷ്യനാണ്.. ഐ ടൂ ഹാവ് ഫീലിംഗ്സ്..

“സൊ വാട്ട്‌… അതിനും മാത്രം ഞാനെന്ത് പറഞ്ഞു…

അതാണ് എന്റെയും ചോദ്യം നിങ്ങളെന്ത്‌ പറഞ്ഞു എന്നോട്… ഒന്നും പറഞ്ഞില്ല.. ഞാനെപ്പഴും ചോദിക്കാറില്ലെ… ഇതൊക്കെ പറയാൻ നിങ്ങളാരാണ്… ഇതൊക്കെ ചെയ്യാൻ നിങ്ങളാരാണ്… ഇതെന്റെ ഇഷ്ട്ടമാണ് അത് ചോദിക്കാൻ നിങ്ങളാരാണ്…. എന്നൊക്കെ ഇതിനൊക്കെ എപ്പഴെങ്കിലും നിങ്ങള് ഉത്തരം പറഞ്ഞിട്ടുണ്ടോ ഇല്ലല്ലോ….

“ഒക്കെ ഫൈൻ ഞാൻ തന്റെ ആരുമല്ല…. പോരെ

കൊല്ല് എന്നെ തല്ലികൊല്ല്…. അയ്യോ…എന്റെ ശിവനെ……

ഇങ്ങനെ തർക്കുത്തരം പറയുന്ന എനിക്കിട്ട് ഒന്ന് തന്നിട്ട്.. ഞാനൊ..ഞാൻ നിന്റെ ഭർത്താവാടി…ഭർത്താവ് എന്ന് നമ്മടെ ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞിരുന്നെങ്കിൽ ഇങ്ങേർക്ക് ഞാനൊരു മുത്തം കൊടുത്തെന്നേ…..

ഇങ്ങേർക്ക് എന്നോട് ഒരിതും ഇല്ല….അങ്ങനെ വിചാരിച്ച എന്നെ പറഞ്ഞാ മതി…

ദേഷ്യം മൊത്തം കാറിന്റെ ഡോറിൽ തീർത്തു വലിച്ചടച്ചു

നന്ദു കാറിൽ നിന്നിറങ്ങി നടന്നു പോകുന്നതും നോക്കി സിദ്ധു ഇരുന്നു
💙

“എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ലെടാ ജിത്തു… അവളെന്താ ഇപ്പഴിങ്ങനെ…. മുന്പും ഞങ്ങള് തമ്മില് അടിയുണ്ടാവാറുണ്ടെങ്കിലും അവളൊരിക്കലും എന്നോട് മുഖം വീർപ്പിക്കാറില്ല… എപ്പഴും എന്നോട് എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടെ ഇരിക്കും… ഇതിപ്പോ എന്റെ ജാതകത്തില് ദോഷം ഉണ്ടെന്ന് അറിഞ്ഞോണ്ട് എന്നെ ഒഴിവാകുകയാണോ…

അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു

ടെറസിലായിരുന്നു ഇരുവരും.. ഇന്നും കോളേജിൽ പോവാതെ സിദ്ധു ലീവ് എടുത്തു….

“അല്ല അവളിപ്പോ മിണ്ടിയാലോ ഇല്ലെങ്കിലോ നിനക്കെന്താ…. അല്ലെങ്കിലും കുറച്ചു നാള് കഴിഞ്ഞു നിങ്ങൾ രണ്ടാളും രണ്ടു വഴിക്കവേണ്ടവരല്ലേ…. അല്ലെ…

സിദ്ധു ഒന്നും മിണ്ടിയില്ല….

“എന്താണ് മോനെ സിദ്ധാർഥ് നാരായണൻ…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story