❤️അപൂര്‍വരാഗം❤️ ഭാഗം 32

❤️അപൂര്‍വരാഗം❤️ ഭാഗം 32

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

ദേവ് കാറിന്റെ ഡോര് തുറന്നു പുറത്ത് ഇറങ്ങി. പിന്നെ കാറിന്റെ പിറകിലെ ഡോര് വലിച്ചു തുറന്നു…

അതിനുള്ളിൽ നിന്നും പുറത്തു ഇറങ്ങിയ ആളെ കണ്ടു എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു…

“വെൽക്കം മിസ്സിസ് ഗൗരി ഗോപിനാഥന്…”

മുകളില് നിന്നും എല്ലാം കണ്ട വീർ പിറുപിറുത്തു..

പുറത്തു ഇറങ്ങിയ ഗൗരി ഒരു പിടച്ചിലോടെ ദേവിന്റെ മുഖത്ത് നോക്കി..

“മോനേ…”

അവര് ഒരു ആശയത്തിന് എന്നോണം വിളിച്ചു…

“അപ്പച്ചി വാ…. ഞാനില്ലേ കൂടെ..”

ദേവ് അവരുടെ കൈയിൽ പിടിച്ചു താങ്ങി നിർത്തി.

പിന്നെ അവരെയും കൂട്ടി മുന്നോട്ട് നടന്നു..

ഉമ്മറത്ത് നിന്ന എല്ലാവരും ആ കാഴ്‌ച അതിശയത്തോടെ നോക്കുകയായിരുന്നു…

ദേവിന്റെ കൈകൾ പിടിച്ചു ഗൗരി വീണ്ടും മംഗലത്ത് വീടിന്റെ പടി കടന്നു…

തിരിച്ച് കിട്ടില്ല എന്ന് കരുതിയ ആള് തിരിച്ചു വന്നതിന്റെ സന്തോഷത്തില് ആയിരുന്നു എല്ലാരും..

അപ്പു മാത്രം ഒന്നും മനസ്സിലാകാതെ എല്ലാവരെയും നോക്കി.

“മോളേ… ഗൗരി……”

ദേവകിയമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് ഗൗരിയെ കെട്ടിപിടിച്ചു..

“അമ്മേ….. അച്ഛാ…”

ഗൗരി കരഞ്ഞു കൊണ്ട് മേനോനെയും ദേവകിയമ്മയെയും നോക്കി…

അപ്പുവിന് ഏകദേശം കാര്യം മനസ്സിലായി…

പക്ഷേ ഇങ്ങനെ ഒരു മകള് ഇവിടെ ഉള്ള കാര്യം ആരും പറഞ്ഞു കേട്ടില്ലല്ലോ എന്ന് അവൾ ഓര്ത്തു….

“പോട്ടെ… കഴിഞ്ഞത് കഴിഞ്ഞു…. മതി…. ഇനി എന്റെ മോള് കരയരുത്….. നിന്നെ പഴയ അവസ്ഥയില് കാണാന് വയ്യാ ഇവിടെ ആര്ക്കും…”

മേനോന് അവളുടെ തലയില് തലോടി കൊണ്ട് പറഞ്ഞു..

ഗൗരി തിരിഞ്ഞു എല്ലാവരെയും മാറി മാറി നോക്കി…

“ഏട്ടാ…”

അവള് ഓരോരുത്തരേയും നോക്കി കണ്ണുകൾ കൊണ്ട് സംസാരിച്ചു..

എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ ഗൗരി എല്ലാര്ക്കും എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന് അപ്പുവിന് മനസ്സിലായി..

അച്ഛനും ഇളയച്ചന്മാരും എല്ലാവരും അവരെ മാറി മാറി ആശ്വസിപ്പിക്കുന്നത് അവള് നോക്കി..

രുദ്രയും ദക്ഷയും അനിയും കൈലാസും ഒക്കെ ഗൗരിയുടെ മാറ്റം അല്ഭുതത്തോടെ നോക്കി നിന്നു..

“മതി.. വിശേഷം പറച്ചില് ഒക്കെ പിന്നെ.. എന്റെ കുട്ടി എത്ര നാള് കൂടിട്ട് ആണ് വന്നത്… ഇങ്ങു വാ മോളേ…”

ദേവകിയമ്മ ഗൗരിയെ കൂട്ടി അകത്തേക്ക് നടന്നു..

അതിനിടയില് ആണ് ഗൗരി അപ്പുവിനെ കണ്ടത്… അവളൊന്നു നിന്നു..

“ഇതാണ് അല്ലെ ദേവിന്റെ അപ്പു…. സന്തോഷമായി….. ”

അപ്പുവിന്റെ തലയില് തലോടി കൊണ്ട് അവള് പറഞ്ഞു..

നിറഞ്ഞ കണ്ണുകൾ തുടച്ച് അവള് ദേവകിയമ്മയ്ക്കു ഒപ്പം അകത്തേക്ക് നടന്നു..

അപ്പുവിനും എന്തോ വല്ലായ്മ തോന്നി… എന്തെന്ന് അറിയാത്ത ഒരു വേദന അവളുടെ ഹൃദയത്തെ വേട്ടയാടി…

പതിയെ എല്ലാരും അകത്തേക്ക് നടന്നു…

അവര്ക്ക് പിന്നാലെ അപ്പുവും…

ഗൗരി മുത്തശ്ശിയുടെ മുറിയില് ആണെന്ന് അവള്ക്കു മനസ്സിലായി..

മുറിയിലേക്ക് പോകാൻ തുടങ്ങിയ രുദ്രയെ അവള് പിടിച്ചു നിർത്തി..

“നീ ഇങ്ങു വന്നേ.. കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട്..”

അപ്പു കലിപ്പ് ഇട്ടു കൊണ്ട് പറഞ്ഞു..

“ഈ… ഏട്ടത്തി… പിന്നെ പറഞ്ഞാൽ പോരേ…”

അവളൊന്നു ഇളിച്ചു കാണിച്ചു…

“പറ്റില്ല മോളേ… നീ വാ…”

അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അപ്പു രുദ്രയുടെ മുറിയിലേക്ക് നടന്നു..

” ആഹ്.. ഇനി പറയ്.. ആരാ ആ വന്നത്.. ഇങ്ങനെ ഒരാളെ കുറിച്ച് ആരും പറഞ്ഞു കേട്ടിട്ടില്ല…. ”

അപ്പു ആകാംഷയോടെ ചോദിച്ചു..

” എന്റെ പൊന്നു ഏട്ടത്തി… നിർത്തി നിർത്തി ചോദിക്ക്.. പിന്നെ ഇപ്പൊ വന്ന ആള്‌.. അതാണ് സാക്ഷാല് ഗൗരി മേനോന്….. ഓഹ്.. സോറീ… ഗൗരി ഗോപിനാഥന്… ”

രുദ്ര പറഞ്ഞു..

” എന്ന് വച്ചാൽ… ആര്… ”

അപ്പുവിന് ആകാംഷ അടക്കാന് ആവുന്നില്ലായിരുന്നു….

“ഗൗരി അപ്പച്ചി ആയിരുന്നു ഈ തറവാട്ടിലെ ഏക പെണ് തരി…. കൂടുതൽ ഒന്നും എനിക്ക് അറിയില്ലട്ടോ… ”

രുദ്ര പറഞ്ഞു..

” അതെന്താ… അങ്ങനെ.. ഇങ്ങനെ ഒരു മകള് ഉള്ള കാര്യം ആരും പറഞ്ഞു കേട്ട് ഇല്ലല്ലോ… ”

അപ്പുവിന്റെ ചോദ്യം കേട്ടപ്പോൾ രുദ്രയ്ക്കു ചിരി ആണ് വന്നത്..

” മംഗലത്ത് തറവാട്ടിലെ ഏറ്റവും ഇളയ മകള് ആയിരുന്നു ഗൗരി അപ്പച്ചി… എന്റെ അച്ഛനിലും ഇളയ കുട്ടി…. അപ്പച്ചിയുടെ കല്യാണം ഒക്കെ കഴിഞ്ഞു ആണ് എന്റെ അച്ഛൻ അമ്മയെ കെട്ടുന്നത്.. എനിക്ക് വല്യ ഓര്മ ഒന്നുമില്ല.. എനിക്ക് രണ്ട് വയസ്സ് ഉള്ളപ്പോൾ ആണ് അപ്പച്ചിയുടെ ലൈഫിൽ എന്തോ ട്രാജഡി നടന്നതു… ”

രുദ്ര ഒന്ന് പറഞ്ഞു നിർത്തി..

” എന്ത് ട്രാജഡി… ”

അപ്പു വീണ്ടും ചോദിച്ചു…

” അത് ഒന്നും എനിക്ക് അറിയില്ല ഏട്ടത്തി…. ആരും പിന്നെ അതിനെ കുറിച്ച് പറയാറും ഇല്ല.. ”

രുദ്ര ഒന്ന് നെടുവീര്പ്പിട്ടു.

” എന്നാലും.. എന്തേലും അറിയില്ലേ… ”

അപ്പു അവളുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു..

“ഇല്ല ഏട്ടത്തി… എന്തോ അപകടം.. അതിൽ അപ്പച്ചിക്ക് സ്വന്തം കുടുംബം നഷ്ടമായി… അപ്പച്ചിക്ക് അതൊരു ഷോക് ആയിരുന്നു… ഓര്മ വച്ച കാലം മുതൽ ഞാന് കാണുമ്പോ അപ്പച്ചിയുടെ കാലില് ഭ്രാന്തിന്റെ ചങ്ങല കൂടി ഉണ്ടായിരുന്നു… പെട്ടെന്ന് വേണ്ടപ്പെട്ടവരെ ഒക്കെ നഷ്ടപ്പെട്ടതിന്റെ ഷോക്… ”

രുദ്ര കണ്ണ് നിറച്ച് കൊണ്ട് പറഞ്ഞു…

” എന്നിട്ട്‌… ഇപ്പൊ അപ്പച്ചി ഓക്കേ ആണോ… ദേവേട്ടൻ എങ്ങനെയാ അപ്പച്ചിയെ കൂട്ടി വന്നത്… ”

അപ്പു സങ്കടത്തോടെ ചോദിച്ചു..

” അത് ഒരു കഥയാണ്… അപ്പച്ചിക്ക് ഒരു മോള് ഉണ്ടായിരുന്നു.. എനിക്ക് നേരിട്ട് കണ്ട ഓര്മ ഒന്നും ഇല്ലട്ടോ …ഞാന് അന്ന് കുഞ്ഞ് അല്ലെ..”

രുദ്ര പറഞ്ഞപ്പോൾ അപ്പു ഒന്ന് ഞെട്ടി..

” എന്നിട്ട്… ആ മോള് ഇപ്പൊ എവിടെ… ”

അവള് വിറയ്ക്കുന്ന സ്വരത്തില് ചോദിച്ചു..

” ഞാൻ പറഞ്ഞില്ലേ…ആ അപകടം.. അതില് അപ്പച്ചിക്ക് മോളേ നഷ്ടമായി… അതിന്റെ ഷോക് പക്ഷേ കൂടുതൽ വന്നത് ദേവേട്ടന് ആയിരുന്നു… ”

രുദ്ര സങ്കടത്തോടെ പറഞ്ഞു..

“അതെന്താ അങ്ങനെ… എന്താ… എന്താ ആ കുട്ടിയുടെ പേര്… ”

അപ്പു നിറഞ്ഞ് വന്ന കണ്ണുകൾ മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു..

” ഏട്ടത്തി.. നേരത്തെ ഫോട്ടോ കണ്ടില്ലെ… അത് തന്നെ.. പാര്വതി… ദേവേട്ടന്റെ സ്വന്തം പാറു… ഇതൊന്നും പോയിട്ട് ഏട്ടനോട് ചോദിക്കല്ലെ… എന്നെ കൊല്ലും… ”

അവള് പേടിയോടെ പറഞ്ഞു…

അവള് പറഞ്ഞ പേര് കേട്ട് അപ്പു തറഞ്ഞു നിന്നു…

“അപ്പൊ ദേവേട്ടന് ആ കുട്ടിയെ ആയിരുന്നോ ഇഷ്ടം.. ”

അപ്പു കൈ താലിയില് മുറുകെ പിടിച്ചു കൊണ്ട് ഇടറിയ സ്വരത്തില് ചോദിച്ചു..

” മം… ദേവേട്ടന് വേണ്ടിയാണ് പാറു എന്ന് പണ്ടേ അവരൊക്കെ തീരുമാനിച്ചത് ആണെന്ന് ആണ് കേട്ടിട്ടുള്ളത്..

18 വര്ഷം ആയിട്ട് ദേവേട്ടൻ ജീവിച്ചതും ചേച്ചിക്ക് വേണ്ടിയാണ്…

പാറു ചേച്ചി അല്ലാതെ ഇനി ജീവിതത്തിൽ വേറെ ഒരു പെണ്ണ് ഉണ്ടാവില്ല എന്ന് പറഞ്ഞു നടന്ന ആളാണ് ഏട്ടൻ…

പാറു എന്ന് വച്ചാൽ ഭ്രാന്ത് ആയിരുന്നു ഏട്ടന്….സത്യം പറഞ്ഞാൽ ഏട്ടൻ വേറെ ഒരു കുട്ടിയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഇവിടെ എല്ലാര്ക്കും അതിശയം ആരുന്നു…”

രുദ്ര പറഞ്ഞത് കേട്ടപ്പോൾ എന്തെന്ന് അറിയാതെ അപ്പുവിന്റെ കണ്ണ് നിറഞ്ഞു.. മറ്റൊരാളുടെ സ്ഥാനം ആണ് തനിക്കു കിട്ടിയത് എന്ന് അവള് ഓര്ത്തു…

നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് അവളൊന്നു പുഞ്ചിരിക്കാന് ശ്രമിച്ചു.

പുറത്ത് മറഞ്ഞു നിന്നു എല്ലാം കേട്ട രണ്ട് കണ്ണുകളും നിറഞ്ഞ് ഒഴുകി.

” അപ്പു.. മോളേ… ദേവ വിളിക്കുന്നു നിന്നെ… ”

താഴെ നിന്നും മഹേശ്വരിയുടെ ശബ്ദം കേട്ടപ്പോൾ അവള് എണീറ്റു..

“ഞാന് അങ്ങോട്ട് പോട്ടെ.. കഥ പിന്നെ പറയാം…”

ബാക്കി കേൾക്കാൻ വയ്യാതെ അപ്പു എണീറ്റു പുറത്തേക്ക്‌ നടന്നു…

നിറഞ്ഞു വന്ന കണ്ണുകൾ വാശിയോടെ തുടച്ചു അവള് മുറിയിലേക്ക് നടന്നു..

” നീ എന്തിനാ അപ്പു കരയുന്നത്… അയാള് മറ്റൊരു പെണ്കുട്ടിയെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞപ്പോള് നിനക്ക് എന്തിനാ വേദനിക്കുന്നത്… നിനക്ക് അയാളോട് പ്രേമം ഒന്നും ഇല്ലല്ലോ. ”

അവള് സ്വയം ആശ്വസിപ്പിച്ചു…

*********

ദേവകിയമ്മ ഗൗരിയെ അവരുടെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയപ്പോള് ആണ് ദേവ് സ്വന്തം മുറിയിലേക്ക് ചെന്നത്…

അപ്പുവിനെ അവിടെ എങ്ങും നോക്കിയിട്ട് കണ്ടതും ഇല്ല…

അമ്മയെ വിളിച്ചു ചോദിച്ചപ്പോൾ രുദ്രയുടെ മുറിയില് കാണുമെന്ന് പറഞ്ഞു..

അതിനിടയില് ആണ് ഒരു കോൾ വന്നത്.. അമ്മയോട് അവളോട് റൂമിലേക്ക് വരാൻ പറഞ്ഞു കൊണ്ട് ആണ് കോൾ അറ്റന്റ് ചെയ്തത്…

കോൾ സംസാരിച്ചു കഴിഞ്ഞിട്ടും പെണ്ണ് റൂമിൽ എത്തിയിട്ടില്ല…

ദേവിന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു…

അവന് പുറത്തേക്ക് ഇറങ്ങാന് തുടങ്ങിയപ്പോള് ആണ് അപ്പു അകത്തേക്ക് വന്നത്..

സ്വപ്നത്തില് എന്ന പോലെ നടന്നുവരുന്ന അവളെ കണ്ടു ദേവ് അന്തം വിട്ടു…

അവനെ കണ്ടിട്ടും കാണാതെ പോകുന്ന അവളെ അവന് അന്തംവിട്ടു നോക്കി…

അവള് നടന്നു ബെഡ്ഡിൽ പോയി ഇരുന്നു…

മനസ്സിൽ മുഴുവന് രുദ്ര പറഞ്ഞ കാര്യം ആയിരുന്നു..

മറ്റൊരു പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളുടെ താലി ആണ് താന് കഴുത്തിൽ ഇട്ടു നടക്കുന്നത് എന്ന ചിന്ത അവളെ പൊളിച്ചു…

ദേവ് അവളെ ശ്രദ്ധിക്കാതെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story