ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 33

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 33

നോവൽ
എഴുത്തുകാരി: അമൃത അജയൻ

കാർ ഗേറ്റ് കടന്നു പോയപ്പോൾ മയി പിന്തിരിഞ്ഞു … വീണ അവളുടെ മുഖത്ത് പോലും നോക്കാതെ അകത്തേക്ക് കയറിപ്പോയി ….

ണയുടെ പോക്ക് കണ്ട് മയി നെടുവീർപ്പയച്ചു … രാജശേഖറിനെ ചെന്ന് കാണണമന്നുണ്ടായിരുന്നെങ്കിലും മയി അത് വേണ്ടന്ന് വച്ചു .. തന്നോട് ദേഷ്യമാണെങ്കിൽ ചിലപ്പോൾ റിയാക്ട് ചെയ്യും … അദ്ദേഹത്തിന്റെ ആരോഗ്യത്തിന് അത് ശുഭകരമല്ല ..

ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ചു കൊണ്ട് മയി മുറിയിൽ വന്നിരുന്നു … നിഷിൻ പോകേണ്ടിയിരുന്നില്ലെന്ന് അവളുടെ മനസ് പറഞ്ഞു .. ..

ആദ്യം ചഞ്ചലിന്റെ മനസിൽ എന്താണെന്ന് അറിയണം .. അതറിഞ്ഞാൽ മറ്റ് കാര്യങ്ങൾ തീരുമാനിക്കാം .. ചഞ്ചലിന്റെ പാസ്റ്റ് സ്വന്തം നിലയ്ക്കൊന്ന് അന്വേഷിക്കണമെന്ന് അവൾ കണക്കുകൂട്ടി ..

അന്ന് ചാനൽ ചീഫിന്റെ മകൻ സുനിൽ സാറിനൊപ്പം നിഷിനും MD യുടെ റൂമിലുണ്ടായിരുന്നു .. അതിന് പിന്നാലെയാണ് ചഞ്ചലിനെ ചാനലിലെടുത്തത് … പിന്നീട് ചാനലിന്റെ ഓൺ ആങ്കറുമാക്കി ..പക്ഷെ ഇപ്പോൾ നിഷിൻ പറയുന്നത് അവനല്ല റെക്കമന്റ് ചെയ്തതെന്നാണ് .. അത് സത്യമാണെന്ന് വിശ്വസിക്കാനേ നിവർത്തിയുള്ളു .. അങ്ങനെയുള്ള കടപ്പാടൊക്കെ ഉണ്ടെങ്കിൽ അവൾ നിഷിനെതിരെ ഇത്തരമൊരു കേസുമായി ഇറങ്ങുമോ …? അതിനെ കുറിച്ച് വിശദമായി ചോദിക്കാൻ കഴിയാത്തതിൽ മയിക്ക് നിരാശ തോന്നി .. എന്തായാലും നിഷിൻ വിളിച്ചാൽ ആ നിമിഷം ഈ വിവരം ചോദിക്കണം .. എന്തിനാണ് അന്ന് ചാനലിൽ വന്നതെന്ന് ..

മയി ഓരോന്നാലോചിച്ചിരുന്നിട്ട് എഴുന്നേറ്റ് പോയി മുടി ചീകിയിട്ടു .. അവൾക്കൊന്നും കഴിക്കാൻ തോന്നിയിരുന്നില്ല .. നിവയുടെ റൂമിലേക്ക് പോകാൻ നേരം , ആദ്യം സ്വന്തം ഫോൺ മാത്രം എടുക്കാനൊരുങ്ങിയിട്ട് പിന്നെ എന്തോ ഒരുൾപ്രേരണയിൽ നിഷിന്റെ ഫോണും ലാപ്ടോപ്പും കൂടി കൈയിലെടുത്തു …

നിവയുടെ റൂമിൽ നോക്കിയപ്പോൾ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story