മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 4

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

നീയെന്താ കിച്ചു ഇതുവരെ ഇറങ്ങിയില്ലേ….???
ദാ… ഇറങ്ങാൻ തുടങ്ങുവായിരുന്നമ്മേ…
പിന്നെന്താ നീയെവിടെ നിന്ന് ചിരിക്കുന്നെ….????
ഉഷേടെ ചോദ്യം കേട്ടപ്പോൾ മുറിക്കുള്ളിൽ നിന്നു ഗൗരി പുറത്തേക്ക് നോക്കി…
അത് കണ്ടപ്പോൾ വെപ്രാളത്തിൽ കിച്ചു നടന്നു… അവന്റെയാ പോക്ക് കണ്ടപ്പോൾ ഗൗരിടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

ഉഷാമ്മേ…

എന്താമോളെ…???
ഞാൻ മോളേം കൊണ്ടൊന്ന് അമ്പലത്തിൽ പൊക്കോട്ടെ…??? അതിനിപ്പെന്താ മോള് പോയിട്ട് വായോ… അവൻ ഇറങ്ങീട്ടില്ല അവന്റെ കൂടെ പൊയ്ക്കോ… കിച്ചു പോകണ വഴിയിൽ അവിടെ നിങ്ങളെ ഇറക്കിക്കോളും……

അത് വേണ്ടമ്മേ ഞങ്ങൾ നടന്നോളും…
വേണ്ട എന്തായാലും അവന്റെ വണ്ടി അതിലൂടെയല്ലേ പോവാ നിങ്ങളതിൽ പോയാമതി ഞാൻ പറഞ്ഞോളാം കിച്ചുനോട്….

വേഗം തൊഴുതിറങ്ങിക്കോ ഞാൻ തിരിച്ചു കൊണ്ടാക്കാം…
വേണ്ട ഏട്ടൻ… അല്ലാ… അമ്മൂട്ടീടെ അച്ഛൻ പൊക്കോളു.. ഞങ്ങൾ നടന്ന് പൊയ്ക്കോളാം…
വേണ്ട… മോളെ നടത്തിക്കണ്ട ഞാൻ ആക്കിത്തരാം ….
ഞാൻ എടുത്തോളാം മോളെ….
വേണ്ടാന്ന് പറഞ്ഞല്ലോ നിങ്ങൾ തൊഴുതു വാ…
എന്നാ അമ്മൂട്ടീടെ അച്ഛനുടെ വാ…..
ഞാൻ വരണില്ല… നിനക്ക് പോണമെങ്കിൽ പോയി തൊഴുതു വരാം…
ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാകാം ഗൗരി മോളെയും എടുത്ത് നടന്നു……

നീളൻ മുടി കുളിപ്പിന്നിൽ ഇട്ട്, കറുത്ത കരയുള്ള സെറ്റ് സാരിക്കൊപ്പം കറുത്ത ബ്ലൗസും അണിഞ്ഞ് നെറ്റിയിൽ നീളത്തിൽ വരച്ച മഞ്ഞക്കുറിയും ചാർത്തി അമ്മൂട്ടിക്കൊപ്പം ചിരിച്ചു കളിച്ചുവരണ ഗൗരിയെ കിച്ചു നോക്കി നിന്നു…

അച്ഛേ… അമ്മൂട്ടീടെ വിളികേട്ടപ്പോൾ കിച്ചു ഞെട്ടി അവളെ വേഗം എടുത്ത് പിടിച്ചു….
തമ്പായിയോട് പ്രാർത്ഥിച്ചോ അച്ഛെടെ അമ്മൂട്ടീ??…
ഓ.. പാത്തിച്ചല്ലോ….
എന്തൊക്കെയാ അച്ഛെടെമോൾ പാത്തിച്ചേ..?? അവനും അതേ കൊഞ്ചലോടെ തിരികെ ചോയ്ച്ചു….

തമ്പായി മോൾക്ക് അചുഖോന്നും വരുത്തല്ലേ… മോളെ കാത്ത് രച്ചിച്ചോളനെ… അച്ഛയ്ക്കും അമ്മയ്ച്ചും അച്ചുഖോന്നും വരുത്തല്ലേ…. അച്ഛയിനി അമ്മേനെ കരയിക്കല്ലേ തമ്പായീ… അവൾ കൊഞ്ചലോടെ പറഞ്ഞു….
അത് കേട്ടതോടെ ഗൗരി തലയുയർത്തി കിച്ചുവിനെ നോക്കി…. ഒരുനിമിഷം അവനും അവളെത്തന്നെ നോക്കി…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story