നിലാവിനായ് : ഭാഗം 6

നിലാവിനായ് : ഭാഗം 6

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“സർ പ്ളീസ്… ഒരു ഹെല്പ് വേണം സർ… എന്റെ.. എന്റെ…” വാക്കുകൾ പറഞ്ഞു പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല ആ കുട്ടിക്ക്… അത്രയും പരിഭ്രാന്തമായിരുന്നു… അവൻ വേഗം ഇറങ്ങി അവൾ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് നോക്കി… ഒരു നിമിഷം അവനും എന്തു ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ചു പോയിരുന്നു.

അവരുടെ വാഹനത്തിനുള്ളിൽ ഒരു അൻപത് വയസോളം പ്രായം തോന്നുന്ന വ്യക്തി… പക്ഷെ ശ്വാസം ശരിക്കും എടുക്കാൻ കഴിയാതെ നെഞ്ചു പൊത്തി വേദന കടിച്ചു പിടിച്ചിരിക്കുകയാണ്… ഒരു നിമിഷം ജീവൻ സ്തംഭിച്ചു പോയി. താൻ ഇങ്ങനെയൊരു അവസ്ഥ ആദ്യമായി കാണുകയാണ്. എന്തു ചെയ്യണമെന്ന് അറിയാതെ ഒന്നു പതറി പോയി. പെട്ടന്ന് തന്നെ മനസാന്നിധ്യം വീണ്ടെടുത്തു അവൻ അയാൾക്കരുകിലേക്കു ഓടി ചെന്നു… കൂടെയുള്ള പെണ്കുട്ടി നന്നായി പേടിച്ചിട്ടുണ്ട്… ഒന്നും പറയാനോ ചോദിക്കാനോ കഴിയാത്ത അവസ്‌ഥ… കരഞ്ഞു കൊണ്ട് നിൽക്കുകയാണ്… ഒരുപക്ഷേ അവളും ആദ്യമായാകും ഇങ്ങനെയൊരു സന്ദർഭത്തിൽ…

ജീവൻ അയാൾക്കരുകിൽ എത്തി… അയാളെ ശരിക്കും നേരെ ഇരുത്തി തന്റെ കാറിൽ കൊണ്ടുപോകാൻ ശ്രമിച്ചു… പക്ഷെ വേദനയുടെ ആധിക്യത്തിൽ അയാൾക്ക് ഒന്നു അനങ്ങാൻ പോലുമായില്ല… ഇടക്ക് എപ്പോഴോ അയാൾ കണ്ണുകൾ വലിച്ചു തുറന്നു നോക്കിയപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ നിറ കണ്ണുകളോടെ നോക്കി… ഒരു നിമിഷത്തിൽ തന്നെ വേദനയൊക്കെ മാറിയത് പോലെ… അവന്റെ കൈകളെ അയാൾ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു. ജീവന് തോന്നി… അയാൾ തന്റെ സ്വന്തം ജീവൻ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നു തന്നോടു അപേക്ഷിക്കുകയാണെന്നു… ജീവൻ തന്റെ കൈകൾ പൊതിഞ്ഞ അയാളുടെ കൈകൾ വിടുവിച്ചു കൊണ്ട് തിടുക്കത്തിൽ സ്വന്തം കാറിലേക്ക് പോയി. അതു റോഡിനോട് ചേർന്നു നന്നായി ഒതുക്കി നിർത്തി അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ അതിൽ നിന്നുമെടുത്തു കാർ വേഗം ലോക്ക് ചെയ്തു അവർക്കരികിലേക്കു ചെന്നു… ആ കുട്ടിയോട് അവരുടെ വണ്ടിയിൽ തന്നെ കയറാൻ പറഞ്ഞു കൊണ്ടു ഡ്രൈവിംഗ് സീറ്റിലേക്ക് അവൻ കേറിയിരുന്നു… പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് ജീപ്പ് പായിച്ചു.

ക്യാഷ്യാലിറ്റിയിലേക്ക് അയാളെ ജീവൻ തന്നെ എടുത്തു കൊണ്ടുപോയി കിടത്തി. ആദ്യ ദേഹ പരിശോധനക്ക് ശേഷം ഐസിയു യൂണിറ്റിലേക്ക് അയാളെ മാറ്റി. ഐ സി യൂ നു പുറത്തു ആ പെണ്കുട്ടിയോടൊപ്പം ജീവനും നിന്നു… പിന്നെ ജീവൻ തന്നെ അവളെ നിർബന്ധിച്ചു അവിടെയുള്ള കസേരയിൽ പിടിച്ചിരുത്തി. അവൾ അപ്പോഴും നല്ല പരിഭ്രമത്തിലായിരുന്നു. അവളുടെ വിറയ്ക്കുന്ന ചുണ്ടുകളും കൈ വിരലുകളും അതു എടുത്തു പറയുന്നുണ്ടായിരുന്നു. ജീവൻ ഒരു നറു ചിരിയോടെ അവളുടെ കൈ വിരലുകൾ തന്റെ കൈകൾകുള്ളിൽ ഭദ്രമായി പൊതിഞ്ഞുപിടിച്ചു. ഒരു നിമിഷം അവന്റെ കണ്ണുകളിലേക്കു അവൾ തറഞ്ഞു നിന്നു… എന്തുകൊണ്ടോ അവന്റെ കണ്ണുകളിൽ കണ്ട ദൃഢത അവൾക്കു വല്ലാത്ത ഒരു സുരക്ഷിതത്വം ആണ് നൽകിയത്. തന്റെ വിറയലും പരിഭ്രമവുമൊക്കെ എവിടേക്കോ പോയി മറയും പോലെ… അഞ്ചു നിമിഷങ്ങൾക്ക് ശേഷം ആ കുട്ടിയും ഒരു ചിരിയോടെ തല ചെരിച്ചു തന്റെ അരികിൽ ഇരിക്കുന്ന ജീവനെ നോക്കി… അവനും… അവനും അപ്പോഴാണ് അവളെ ശരിക്കും ശ്രെദ്ധിക്കുന്നത്… അധികം ഡിസൈൻ വർക്ക് ഒന്നുമില്ലാത്ത ഒരു സാധാരണ കോട്ടൻ ടോപ്പ് ആൻഡ് ലെഗിൻസ്… കണ്ണിൽ കരിമഷിയുണ്ടായിരുന്നു… അതു തെളിഞ്ഞു കണ്ടത് കവിളിൽ ഒഴുകിയ നീർച്ചലിലൂടെയാണെന്നു മാത്രം.. പിന്നെ ഒരു ചെറിയ പൊട്ടും… എങ്കിലും അതി സുന്ദരി അല്ലെങ്കിലും നല്ല ഐശ്വര്യവും സ്ത്രീത്വവും നിറഞ്ഞു നിൽക്കുന്ന മുഖം.

“എന്താ കുട്ടിയുടെ പേരു… അകത്തു അച്ഛനാണോ”

“എന്റെ പേരു അർച്ചന. അകത്തു കിടക്കുന്നത് എന്റെ അങ്കിൾ ആണ്… അമ്മയുടെ ഒരേയൊരു സഹോദരൻ… എന്റെ അച്ഛനും ദൈവവും എല്ലാം അദ്ദേഹമാണ്”

അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു അകത്തു കിടക്കുന്നയാളോട് അവൾക്കുള്ള ബഹുമാനം.

“വീട്ടിലേക്കു വിളിച്ചു പറയാമായിരുന്നില്ലേ… തനിക്ക് ഒറ്റക്ക് മാനേജ് ചെയ്യാൻ കഴിയുമോ”

“വീട്ടിൽ… വീട്ടിൽ ഞാനും അമ്മയും മാത്രമേയുള്ളൂ. അങ്കിളിനും ഞങ്ങൾ മാത്രമേയുള്ളൂ… ഞങ്ങൾ ബാംഗ്ലൂര് സെറ്റൽഡ് ഫാമിലിയാണ് ചേട്ടാ… അങ്കിളിനു അവിടെയാണ് ബിസിനസ്… നാട്ടിലേക്ക് മാറിയിട്ട് രണ്ടാഴ്ച ആകുന്നേയുള്ളൂ… അമ്മ ഇവിടെയുണ്ട്. അത്യാവശ്യമായി ഒരു ബിസിനസ് മീറ്റിൽ പങ്കെടുക്കാൻ അദ്ദേഹത്തോടൊപ്പം ഞാനും പോയതാണ്. എനിക്ക് ഡ്രൈവിംഗ് ക്രെസ് കുറച്ചു കൂടുതലാണ്… അദ്ദേഹത്തിനും അതേ… അതാ ജീപ്പ് എടുത്തത്”

“ഡ്രൈവിംഗ് ക്രെസ് ഒക്കെ നല്ലതാണ്… ഇതുപോലെ ലോങ് ഡ്രൈവ് പോകുമ്പോൾ നല്ല പ്രാഗൽഭ്യമുള്ള ഡ്രൈവർ കൂടെയുള്ളത് നല്ലതാണ്. സേഫ്റ്റി കൂടി നോക്കേണ്ടതല്ലേ കുട്ടി”

അവൾ മറുപടി പറയാതെ ഒന്നു ചിരിച്ചു.

“ബിസിനസ് മീറ്റിൽ പങ്കെടുക്കും വരെ അദ്ദേഹത്തിന് ഒരു കുഴപ്പവും ഇല്ലായിരുന്നു… എപ്പോഴും പ്രസന്നമായ ഇരിക്കുന്ന അദ്ദേഹം അവിടെ നിന്നു മീറ്റ് കഴിഞ്ഞു ഇറങ്ങിയപ്പോൾ മുതൽ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണെന്ന് തോന്നി… അതിനുശേഷം സംസാരിക്കുന്നത് പോലും വളരെ കുറച്ചായി”

“ചിലപ്പോൾ എന്തെങ്കിലും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story