നിന്നരികിൽ : ഭാഗം 13

നിന്നരികിൽ : ഭാഗം 13

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

“നീ എന്തിനാ അവരോട് അങ്ങനൊക്കെ പറയാൻ പോയത്…. മുത്തശ്ശി ലക്ഷ്മിയെ ശാസിച്ചു……

തറവാട്ടിൽ അവരുടെ മുറിയിൽ മകളുടെ കവിളിൽ ഐസ് വെച് കൊടുക്കുകയായിരുന്നവർ….

“ഞാൻ സത്യം മാത്രമേ പറഞ്ഞോളൂ…
അവർ പതിയെ പറഞ്ഞു… കവിളിലെ നീര് കാരണം അവർക്ക് പഴയത് പോലെ ഒച്ചയെടുത്തു സംസാരിക്കാനാവുന്നുണ്ടായിരുന്നില്ല….

“നമ്മുടെ ജീവിതത്തിലെ അടഞ്ഞോരു അധ്യായമാണ് ആ കുട്ടി… പിന്നെന്തിന് നീയായിട്ട് അവന്റെ ജീവിതത്തിൽ തലയിടുന്നു.. അവൻ ആരെയെങ്കിലും കല്യാണം കഴിക്കുകയോ കൂടെ ജീവിക്കുകയോ ചെയ്യട്ടെ…. നമുക്ക് എന്താ…. കണ്ടില്ലേ ആ കുട്ടിയുടെ അഹങ്കാരം… വെറുതെ ഒരടിയും വാങ്ങിച്ചു….

ശെരിയാണ്…. ഇന്നത്തെ കണി മോശമായിരുന്നു… അല്ലെങ്കിൽ ഇങ്ങനൊക്കെ വരോ….

“അല്ല.. ഹരി എന്നാണ് മുംബൈ നിന്ന് വരണേയെന്ന പറഞ്ഞെ….

ലക്ഷ്മിയുടെ മകനാണ് ഹരികൃഷ്ണനൻ…. മുംബൈയിൽ സ്വന്തമായി ഒരു ഡാൻസ് ഗ്രൂപ്പിന്റെ ലീഡർ ആണ് കക്ഷി…

“മറ്റന്നാൾ എത്തും….

മ്മ്…. അവരൊന്ന് അമർത്തി മൂളി

സിദ്ധു താടിക്ക് കയ്യും കൊടുത്തു ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി…

ജിത്തു അവനെ തന്നെ നോക്കി ആട്ടുകട്ടിലിൽ ഇരുന്നു കൊണ്ട് ചിപ്സ് കഴിച്ചു കൊണ്ടിരുന്നു…

താഴെ യശോദയോട് എന്തോ പറഞ് പൊട്ടിച്ചിരിക്കുന്ന നന്ദു വിന്റെ ശബ്ദം കേൾക്കുന്നുണ്ട്…..

“നീ എന്താ ആലോചിക്കുന്നത്… കൊറേ ആയല്ലോ…ഇനി പറ..

ചിപ്സ് കവർ ചുരുട്ടി എറിഞ്ഞു കൊണ്ട് ജിത്തു അവന് അഭിമുഖമായി തിരിഞ്ഞു ഇരുന്നു

സിദ്ധു എന്തോ കളഞ്ഞ അണ്ണാനെ പോലെ അവനെ നോക്കി…

“എടാ കോപ്പേ നിന്റെ ഇരിപ്പ് കണ്ടാ തോന്നും നിന്റരോ ചത്തെന്നു..ഞാൻ വല്ലതും ആയിരുനെങ്കിൽ ഇപ്പൊ ഇവിടെ പടക്കം പൊട്ടിച്ചു ആഘോഷിച്ചേനെ… ഓഹ്… എന്ന പെർഫോമൻസ് ആയിരുന്നു നന്ദു…. എന്റെ അമ്മെ… ഫീലിംഗ് രോമാഞ്ചിഫിക്കേഷൻ…..

“അവളെന്താ പറഞ്ഞെന്ന് കേട്ടിട്ടാണോ നീ പറയുന്നേ..

“ഞാനെല്ലാം കേട്ടു… ആ മൂരാച്ചി തള്ളയ്ക്ക് അങ്ങനെ തന്നെ വേണം… കിട്ടിയത് കൊറച്ചു കുറഞ്ഞു പോയോ എന്നൊരു ഡൌട്ടെ എനിക്കുള്ളൂ… അതിന്റെ കൂടെ നന്ദു ന്റെ അമ്മേടെ റോക്കിങ് കരണത്തടി കൂടി ആയപ്പോ പൊളിച്ചില്ലേ…

സിദ്ധു ഒന്നും മിണ്ടാതെ ഇരുന്നു….

“പൊന്ന് മോനെ ഞാനൊരു മുന്നറിയിപ്പ് തരാം ഇനിയും ജാതകദോഷം… തേങ്ങാ മാങ്ങാന്ന് പറഞ്ഞു ആ കൊച്ചിനെ മാറ്റി നിർത്താനാണ് ഉദ്ദേശമെങ്കിൽ നിന്റെ മരണം എന്റെ കൈ കൊണ്ടാവും…. ഇതിലും കൂടുതൽ വിശദമായി അവളെങ്ങനെയാടാ നിന്നോടുളള ഇഷ്ടം പറയുന്നത്..

“എടാ.. പക്ഷെ.. അത്…

“നിനക്കും അവളോടുള്ള ഇഷ്ടമൊക്കെ എനിക്കറിയാം…അതോണ്ട് നീ കൂടുതൽ ഉരുളണ്ട.. നിന്നെ ജീവിതത്തിൽ ആത്മാർത്ഥമായി സ്നേഹിക്കുന്നൊരു പെണ്ണിനെ എപ്പഴും കണ്ട്കിട്ടണമെന്നില്ല…. അങ്ങനെ കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് കൊരങ്ങന്റെ കയ്യിൽ കിട്ടിയ പൂ മാല പോലെ ജീവിതത്തെ തല്ലികെടുത്തരുതെന്നേ എനിക്ക് പറയാനുള്ളു…

ജിത്തു അത്രെയും പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി…

സിദ്ധു ടെറസിലേക്ക് ചെല്ലുമ്പോൾ നന്ദു കഴുകിയ തുണികൾ അയയിൽ വിരിച്ചിടുകയിരുന്നു….

“എന്താ ഇവിടെ ..

“താങ്ക്സ്….

“എന്തിന്….

“നേരത്തെ അങ്ങനൊക്കെ പറഞ്ഞതിന്

“അല്ല പക്ഷെ ഞാനത്…..

“എനിക്കറിയാം…. മനഃപൂർവും പറഞ്ഞതല്ലെന്നും തന്റെ അച്ഛന്റെ കയ്യിന്ന് എന്നെ രക്ഷിക്കാൻ വേണ്ടിട്ടാണെന്നും എനിക്കറിയാം.. തന്റേത് വലിയൊരു മനസാണ്

സിദ്ധു പറയുന്നത് കേട്ട് നന്ദുവിന് തല കറങ്ങുന്നത് പോലെ തോന്നി

ഇതിന്റെ തലയില് ശെരിക്കും വെള്ളരി വീണോ…ഞാനെന്റെ ഇഷ്ട്ടം പറഞ്ഞപ്പോ.. അതിനെ ഇങ്ങേര് വളച്ചൊടിച്ചു… തയാഗമാക്കി എന്നെ മഹാത്മാഗാന്ധിജിടെ കൊച്ചുമോള് ആക്കിയാലോ

ഇങ്ങനെ പോയാൽ ഞാനുടനെ തന്നെ ഒരു വിധവയാവും….

ഇങ്ങേരെ ഞാൻ തന്നെ തല്ലികൊല്ലും… എന്നിട്ട് ജയിലിൽ പോയി അന്തസായിട്ട് ചപ്പാത്തി തിന്ന് കിടക്കും….

“ശെരിക്കും താനൊരു….

സിദ്ധുവിനെ തുടർന്നു പറയാണവൾ സമ്മതിച്ചില്ല….

“പെസകൂടാത്…. അറിവ്കെട്ടമുണ്ടം….

നന്ദു വിലെ നാഗവല്ലി ഉണർന്നു….

“തമിഴോ…. തനിക്ക് തമിഴ് സംസാരിക്കാനൊക്കെ അറിയോ….

നന്ദു അവനെ തുറിച്ചു നോക്കി കൊണ്ട് നനഞ്ഞ തുണി അവന്റെ മുഖത്തേക്ക് കുടഞ്ഞു കൊണ്ട് വിരിച്ചിട്ടു…

മൂശാട്ടയ്ക്ക് തമിഴ് അറിയില്ലെന്ന് തോന്നുന്നു… നന്നായി…. ഇനി ഇങ്ങേരുടെ പിതാകന്മാരെ സ്മരിക്കുമ്പോ തമിഴിൽ മുഖത്ത് നോക്കി പറഞ്ഞു തന്നെ ചെയ്യാം…

അങ്ങനെയെങ്കിലും എനിക്കൊരു റിലാക്സ്സെഷൻ കിട്ടും….. കൊറച്ചൂടെ തമിഴ് ചീത്തകള് പഠിക്കണം… എന്നിട്ട് വേണം എനിക്കി മൂശാട്ടയെ തമിഴ് താരാട്ട് പാട്ടില് മുക്കിഎടുക്കാൻ

വെരി ഗുഡ് ഐഡിയ…

നന്ദു രാത്രിയിൽ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് അമല വിളിച്ചത്

“ഞാൻ അമ്മയെ അങ്ങോട്ട്‌ വിളിക്കാനിരിക്കുകയായിരുന്നു…. അവിടെ വല്ല പ്രശ്നവും ഉണ്ടായോ….

“ഒരു പ്രശ്നവും ഇല്ല… നാളെ തന്നെ നിങ്ങള് രണ്ടാളും കൂടി ഇങ്ങോട്ടേക്കു പോന്നേക്കണം കേട്ടല്ലോ അത് പറയാനാ ഞാൻ വിളിച്ചേ

“അല്ലമ്മേ അത്.. അച്ഛൻ…. അച്ഛനത് ഇഷ്ട്ടാവില്ല…ഇന്നത്തെ സംഭവും…. അതിന്റെ കൂടെ പഴയ പ്രശ്നകളും

“നീ അതൊന്നും ഓർക്കണ്ട എല്ലാ കാര്യങ്ങളും ഇവിടെ ഒക്കെയാണ്…. നിന്റ്റെ അച്ഛൻ ഇവിടിപ്പോ മിണ്ടാട്ടം മുട്ടി നടക്കുവാണ്….എന്തോ കുറ്റബോധം ഉള്ളത് പോലെ….നിന്നെ വിളിക്കുന്ന കാര്യം പറഞ്ഞപ്പഴും എതിർപ്പില്ല… അച്ഛനെന്നല്ല ആർക്കുമില്ല…. ഉണ്ടെങ്കിലും അതൊക്കെ ഇനി ഞാൻ നോക്കിക്കോളാം… അതോണ്ട് നീയിങ് പോര് മോളെ എത്ര നാളായി കുട്ടി നിന്നെയൊന്ന് കണ്ടിട്ട്….

“അമ്മ യ്ക്ക് നല്ല ധൈര്യം വെച്ചല്ലോ… ആ വല്യമ്മക്ക് ഇട്ട് കൊടുത്തത് ഞാൻ കണ്ടു… എന്നാ സ്ട്രോങ്ങാ ആ അഞ്ച് വിരലും ഇങ്ങനെ ഫോട്ടോസ്റ്റാറ് എടുത്തു വെച്ചത് പോലെ….

“ഉവ്… നിന്നെ കുറ്റം പറഞ്ഞത് എനിക്കിഷ്ട്ടായില്ല…അതോണ്ടാ ഒന്ന് കൊടുത്തേ ഇത്ര നാളും ഞാൻ മിണ്ടാതെ എല്ലാം സഹിച്ചത് നിനക്ക് വേണ്ടിയായിരുന്നു… ഇനിപ്പോ നിന്നെ ജീവനോളം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ നിനക്ക് കിട്ടിയ സ്ഥിതിക്ക് ഞാനിനി എന്ത്…. ആരെ പേടിക്കാനാണ്….

നന്ദു ഒന്നും മിണ്ടാതെ അവര് പറയുന്നതെല്ലാം കേട്ട് നിന്നു

ഫോൺ വിളിച്ചിട്ട് തിരിയവെയാണ് ആട്ടുകട്ടിലിൽ ബുക്കിലേക്ക് തല താഴ്ത്തി ഇരിക്കുന്ന സിദ്ധു വിനെ അവൾ കണ്ടത്….

ഹയ്യോ…. ജീവനോളം സ്നേഹിക്കുന്ന ഭർത്താവ്.…

അവള് അവന്റെ അടുത്തു ചാടി കേറി ചെന്നിരുന്നതും അവനവളെ തലയുയർത്തി നോക്കി

“ഉങ്കള ഞാൻ എവളോ ലവ് പാൻഡ്രെ മൂശട്ടെ….. എന്നിട്ടും യെ ഉനകത് പുരിയലേ….

“എന്ത്… ലവ്വോ….

“ഒന്നുമില്ല എന്റെ കടവുളേ….തലയ്ക്കുള്ളെ എതാത്. വേണം… എന്നാലേ വല്ലതും പുരിയു….

അവന് നേരെ കൈകൂപ്പി പറഞ്ഞു കൊണ്ട് എഴുനേറ്റു പോയി…

“പൈത്യകാരി പോണ്ണ്….

അവൻ ഒരു കുസൃതി ചിരിയോടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story