പാർവതി : ഭാഗം 3

പാർവതി : ഭാഗം 3

നോവൽ
എഴുത്തുകാരി: ദേവിക എസ്

അന്ന് രാത്രി എല്ലാവരും കൂടി ഊണ് കഴിക്കാൻ ഇരുന്നു. പാർവതി പുറത്തായത്തിനാൽ അവൾ റൂമിൽ തന്നെ ആയിരുന്നു.

” എടാ എനിക്ക് സഹിക്കാൻ പറ്റുന്നില്ല …എന്തൊരു സ്മെൽ ആണ് …ഹോ..ഇനി വല്ല പ്രാർത്ഥനയും ഉണ്ടാവുമോ..” മഹേഷ് ചോദിച്ചു.

” ഏയ് ഇല്ല മോനെ കഴിക്കുകെന്നെ. ”

അമ്മ അവർക്ക് വിളമ്പി കൊടുത്തു.

” കർത്താവിന് സ്തുതി. ”
ദേവനായ അഗസ്റ്റിൻ കുരിശ് വരച്ചു.എല്ലാവരും ഞെട്ടി അവനെ നോക്കി.അപ്പൊഴാന്അവന് ബോധം വന്നത്.ഭാഗ്യത്തിന് അമ്മ അപ്പോഴേക്കും അടുകളയിലേക് പോയിരുന്നു.

” നിന്നെ ഞാൻ ഗോമൂത്രം കുടിപ്പിക്കും നോക്കിക്കോ.”ശരൺ പറഞ്ഞു.

മഹേഷ് പൊട്ടിച്ചിരിച്ചു. ” കൂടെ ടച്ചിങ്സ് ആയി ചാണകവും കൊടുത്തെക്ക് .

” അമ്പട എടാ അരുൺ അപ്പോഴേക്കും നീ ഫുഡ് അടിക്കാൻ തുടങ്ങിയാ..”

” അല്ല പിന്നെ എനിക്ക് വിശക്കുന്നുണ്ട്…നിങ്ങൾ ചരിത്രോം പറഞ്ഞിരുന്നോ.”

മഹേഷ് സദ്യ കൂട്ടങ്ങൾ എല്ലാം ഒന്ന് നോക്കി. ആദ്യമായിട്ടാ അവൻ ഒരു മീൻ പൊരിച്ചതോ ചിക്കനോ ഇല്ലാതെ ഭക്ഷണം കഴിക്കുന്നത്. എന്നാലും കൊതിപ്പിക്കുന്ന മണം. അവന് സഹിക്കാൻ കഴിഞ്ഞില്ല. അവൻ തീറ്റ ആരംഭിച്ചു. അവൻ 2 പ്ലേറ്റ് ചോറ് കഴിച്ചു.

” എന്തൊരു ടേസ്റ്റ് ആടാ ബീഫിനെക്കാളും ടേസ്റ്റ് ആണല്ലോ.” മഹേഷ് പറഞ്ഞു.

” അതൊക്കെ ആണ് മോനെ ഈ കൈപ്പുണ്യം എന്ന് പറയുന്നത്.”അമ്മ പറഞ്ഞു.

” ഓ നമിചെയ് അമ്മ തമ്പുരാട്ടി.”

ഭക്ഷണം കഴിഞ്ഞ് മൂന്നുപേരും മുകളിലേക്ക് ഉറങ്ങാൻ പോയി.
ശരൺ താഴെ അച്ഛന്റെ കൂടെ കിടന്നു.

“നാളെ പാറു പുറത്തിറങ്ങുലെ അച്ഛാ.”

” ആ ഇറങ്ങും മോനെ നാളെ സന്ധ്യയോടെ പൂജ തുടങ്ങണം …അച്യുതൻ പൂജാരിയോട് വരാൻ പറഞ്ഞിട്ടുണ്ട്.”

” അത് കഴിഞ്ഞാൽ അവൾ ദേവിലയിലേക്ക് യാത്ര തുടങ്ങും അല്ലെ…18 വയസ്സ് കഴിഞ്ഞാൽ അവൾക് നമ്മൾ ആരുമായും ഒരു ബന്ധവും ഉണ്ടാവില്ലല്ലേ കാണാൻ പോലും പറ്റില്ല..”
ശരൺ കരഞ്ഞു പോയി.

” എന്ത് ചെയ്യാനാ മോനെ..അവൾ ദേവിയാവുക അല്ല ഈ നാടിന് വേണ്ടി, നമ്മുക്ക് അങ്ങനെ സമാധാനിക്കാം.

” എന്റെ കുഞ്ഞനുജത്തിയും ഒരു മനുഷ്യകുട്ടി അല്ലെ അച്ഛാ… അവൾക്കും മോഹങ്ങൾ ഒക്കെ ഉണ്ടാവില്ലേ.. ”
അതിന് അച്ഛന് മറുപടി ഇല്ലായിരുന്നു.

പെട്ടെന്ന് ഒരു ഇടി മുട്ടുന്ന ശബ്ദo കേട്ടാണ് മഹേഷ് ഉണർന്നത്.പുറത്ത് നല്ല മഴയാണ്. അവൻ സമയം നോക്കി ഒരു മണി ആയി.അഗസ്റ്റിനും അരുണും മൂടി പുതച്ചു നല്ല ഉറക്കം ആണ്. അവൻ എഴുന്നേറ്റ് ജനൽ തുറന്ന് പുറത്തേക്ക് നോക്കി തണുത്ത കാറ്റ് മുറിയിലേക്ക് നൂഴ്ന്നു കയറി. മിന്നലിൽ അവൻ ദൃശ്യമായ രാത്രിയുടെ സൗന്ദര്യം മുഴുവൻ കണ്ട് അവൻ കോരിത്തരിച്ചു പോയി.അവൻ പെട്ടന്ന്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story