പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 5

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ദത്തന്റെ പ്രതികരണത്തിൽ എല്ലാവരും ഒന്നു പകച്ചു. നന്ദുവിൻെറ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി. കിച്ചുവും ശിവനും മറ്റുള്ള എല്ലാവരും ചെറുതായൊന്നു പകച്ചു. ഇന്നുവരെ അവരുടെ എല്ലാ കുസൃതികളും കുറുമ്പുകളും എല്ലാവരും ആസ്വദ്ധിച്ചിട്ടെ ഉള്ളൂ. ദത്തൻ ഇത്രക്കും ദേഷ്യപ്പെട്ടു ആരും കണ്ടിട്ടില്ല.

നന്ദു പതുക്കെ മുഖം ഉയർത്തി നോക്കി. ദത്തൻ ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുകയാണ്.

“ഒരുപാട് കവിതകളും പാട്ടുകളും കിച്ചു എഴുതിയിരുന്നു. അതിൽ നിന്നും എല്ലാം വളരെ വ്യത്യസ്തമായി എഴുതിയതായിരുന്നു ഇന്ന് എഴുതിയ പാട്ട്. അതുപോലെ തന്നെ ശിവന്റെ സംഗീതവും. നന്ദു നിന്റെ കുറുംബുകളും കുസൃതികളും ഒരുപാട് കൂടുന്നുണ്ട്. ഇതും കൊണ്ടു ആണോ നീ കോളജിൽ വരുന്നത്.”

ദത്തൻ അടി മുതൽ മുടി വരെ നിന്നു വിറക്കുകായിരുന്നു ദേഷ്യത്തിൽ. അവനെ നേരിടാൻ ആകാതെ നന്ദു മുഖം കുനിച്ചു.

ദത്തൻ ദേഷ്യത്താൽ തന്നെ പുറത്തേക്ക് ഇറങ്ങി.

ബാല മാമ്മക്ക് വാര്യരെ നേരിടാൻ വിഷമം തോന്നി. കാരണം വാര്യര് പോലും അവളെ ഒരു ഈർക്കിൽ കൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല. ദത്തൻ ചെയ്തത്… അതു മനസ്സിലാക്കിയ പോലെ വാര്യര് ബാലന്റെ തോളിൽ കൈ വച്ചു .

“നീ വിഷമിക്കണ്ട. അവർ ചെറുപ്പം മുതലേ ഇങ്ങനെ തന്നെ ആയിരുന്നില്ലേ. വലുതായി എന്നിട്ടും അവരുടെ കുസൃതികൾ കുറുമ്പുകൾ കുറഞ്ഞിട്ടില്ല. അതിന്റെ ഭാഗമായി കൂട്ടിയാൽ മതി.”

ബാലന് സന്തോഷം തോന്നി. മനസ്സറിഞ്ഞ കൂട്ടുകാരൻ. അമ്മമാരു അവരെ കൂട്ടി അകത്തേക്ക് പോയി. കിച്ചുവിനും ശിവനും അറിയാം ദത്തൻ എവിടെ ഉണ്ടാകുമെന്ന്. അവർ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി. തെക്കേ തൊടിയിൽ ഒരു വലിയ അയിനി മരം ഉണ്ട്…വലുത് എന്ന് പറഞ്ഞാല് പോര അത്രയും വലുത്.അതിനു മുകളിൽ ഒരു ഏറുമാടം കെട്ടിയിട്ടുണ്ട്.അവരുടെ സ്വപ്നങ്ങളും സന്തോഷങ്ങളും ഒരുമിച്ചുള്ള പഠനങ്ങളും നടക്കുന്നതും മറ്റും അവിടെ ഇരുന്നാണ്.

കിച്ചുവും ശിവനും ഏറുമാടത്തിലേക്ക് കയറി. അവരുടെ ഊഹം തെറ്റിയില്ല. ദത്തൻ അവിടെ ഉണ്ടായിരുന്നു.

ഏറുമാടത്തിന് താഴെ ചെറിയ ഒരു തോട് ഒഴുകുന്നുണ്ട്. ദത്തൻ താഴേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു.കിച്ചു ദത്തന്റെ തോളിൽ കൈ വച്ചു.ദത്തൻ തിരിഞ്ഞു നോക്കി.അവന്റെ കണ്ണിൽ മിഴിനീർ കണങ്ങൾ.

“കിച്ചു”

“എനിക് തോന്നി നീ ഇവിടേക്ക് തന്നെ വന്നിട്ടുണ്ടാകും എന്ന്”

ശിവൻ ദത്തനോട് ചേർന്ന് തോളോട് തോൾ ചേർന്ന് ഇരുന്നു.

“കിച്ചു…എന്നോട് ക്ഷമിക്കൂ…എനിക് അറിയാം ഈ കാലമത്രയും ഒരു ഈർക്കിൽ കൊണ്ടുപോലും നീ അവളെ വേദനിപ്പിച്ചിട്ടില്ല. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.പെട്ടെന്ന് എന്തോ എനിക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല. കുസൃതി കുറച്ചു കൂടുന്നുണ്ട് നന്ദുട്ടന്”

കിച്ചു ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ശിവനെ ഒന്ന് നോക്കി.

“സാരമില്ല ഡാ…അവള് നമുടെ കുസൃതി കുടുക്ക അല്ലേ”

ദത്തന്റെ തോളിൽ കുലുക്കി ശിവൻ സമാധാനിപ്പിച്ചു.

കിച്ചു ഒരു ചിരിയോടെ ദത്തന്റെ അടുത്തേക്ക് ഇരുന്നു. കിചുവിൻെറ മിഴികൾ ദത്തനെ നോക്കാതെ ദൂരത്തേക്ക് പായിച്ചു.

“അവളെ തല്ലിയപ്പോൾ എനിക്ക് വിഷമം ആയതു സത്യം തന്നെയാ. എനിക്ക് അറിയാമായിരുന്നു അവരു രണ്ടാളും എന്തെങ്കിലും ഒപ്പിക്കുമെന്ന്. അത് തന്നെയല്ലേ നമ്മളും ആഗ്രഹിക്കുന്നതും. ”

ദത്തൻ തല കുമ്പിട്ടു ഇരുന്നു.കിച്ചു തുടർന്നു.

“അവരുടെ കുസൃതികളും കുറുമ്പുകളും വായാടിത്തരവും എല്ലാം. അതിനും കൂടി വേണ്ടിയല്ലേ ഇടക്ക് ഇടക്ക് ഉള്ള നമ്മുടെ വീട്ടുകാരുടെ കൂടി ചേരൽ പോലും.

പിന്നീട്…”

കിച്ചു ഒന്ന് നിർത്തി.

ദത്തന്റെ മുഖത്തേക്ക് നോക്കി അവൻ തുടർന്നു.

“പിന്നീട്…അവളുടെ കുസൃതികളും വായാടിതരവും എല്ലാം എന്റെ ഉറ്റ ചങ്ങാതി യുടെ ഹൃദയ താളം തെറ്റിക്കാൻ തുടങ്ങി അല്ലേ ഡാ”

പെട്ടന്ന് ദത്തൻ കിചുവിന്റ് മുഖത്തേക്ക് നോക്കി. എന്തോ കള്ളം പിടിക്കപ്പെട്ട പോലെ അവന്റെ ചങ്ക് പിടഞ്ഞത് മിഴികളിൽ വായിച്ചു കിച്ചു.ശിവൻ മിഴികൾ ദൂരേക്ക് പായിച്ചു.

“അതല്ലേട കാരണം. നീ തുറന്നു പറയൂ അവളോട്. നിന്റെ ദേഷ്യം കുറയും. നിന്റെ ഉള്ളിൽ ഉള്ള…അവളോടുള്ള അടങ്ങാത്ത പ്രണയം ആണ് നിന്റെ ദേഷ്യത്തിന് കാരണം.”

“കിച്ചു…ഞാൻ…എനിക്ക്…!!”

“നീ കിടന്നു ബബബ അടികണ്ട.നമ്മൾ ഒന്ന് അല്ലെട…നിന്റെ ചങ്കിന്റെ താളം ഒന്ന് തെറ്റിയാൽ എനിക്ക് മനസ്സിലാകും. നീ ചെല്ല് അവളുടെ അടുത്തേക്ക്. പോയാൽ മാത്രം പോര. സംസാരിക്കണം. എനിക്ക് സമ്മതം ആണ്.അച്ഛനും സമ്മധിക്കും എനിക്ക് ഉറപ്പുണ്ട്.നീ അതൊന്നും ആലോചിച്ച് വിഷമിക്കേണ്ട.നീ ചെല്ല്…അവളോട് സംസാരിക്കൻ”

ദത്തൻ കിചുവിനെ ഇറുകെ പുണർന്നു.

“ഡാ…ഇങ്ങനെ പിടിച്ചു ഇറുക്കാതെട അളിയാ”

“ങ്ഹേ…എന്താ വിളിചെ.. അളിയാന്നോ…നിനക്ക് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലല്ലോ”

“പിന്നെ സഹോദരിയെ കെട്ടുന്ന ആളെ വേറെ എന്താടാ വിളിക്ക”

ദത്തൻ ഒന്നുകൂടി കിച്ചുവിനേ ഇറുകെ പുണർന്നു ഏനീട്ടു.

“ഞാൻ എന്റെ നന്ദൂട്ടനെ കണ്ടിട്ട് വരാം”

ശിവന്റെ കണ്ണിൽ വെള്ളം നിറഞ്ഞു കാഴ്ച മങ്ങി.

കിച്ചു ശിവന്റെ തോളിൽ പിടിച്ചു ഇരുന്നു. പിന്നെ ഒരു നിമിഷം ചിന്തിച്ചു .തുടർന്ന്.

“ദത്തന്റെ മാത്രമല്ല നിന്റെ ഹൃദയ താളവും എനിക്ക് അറിയാം.ഒരു നിശബ്ദ പ്രണയം. നീ മറക്കണം ശിവ.കാരണം അവളും ആഗ്രഹിക്കുന്നു ദത്തനേ. അവളുടെ കണ്ണുകളിൽ ഞാൻ പലപ്പോളും കണ്ടിട്ടുണ്ട്.
മറക്കാൻ ശ്രമിക്കണം.നമുക്ക് അവരുടെ സന്തോഷം അല്ലേ വലുത്.”

“ഹേയ്…കിച്ചു..നീ എന്തൊക്കെയാ ഈ പറയുന്നെ”

“എവിടെയും ചങ്കുറപ്പോടെ സംസാരിക്കുന്ന എന്റെ ചങ്ക് ഇപ്പൊ ഒന്ന് പതറുന്നു

എനിക്ക് മനസ്സിലാകും. നീ വിഷമിക്കണ്ട.

പിന്നീട് അവരുടെ ഇടയിൽ മൗനം മാത്രം ആയി. ശിവന് തൊണ്ടയിൽ വലിയ കല്ല് കയറ്റി വച്ച പോലെ…ശ്വാസം നിലയ്ക്കും പോലെ തോന്നി. അപ്പോളും ശിവന്റെ മനസ്സിൽ ഓടി എത്തിയത് കിച്ചുവിന്റ്റ്‌ വാക്കുകൾ ആയിരുന്നു.

“അവൾക്കും ഇഷ്ടമാണ് അവനെ. അവളുടെ കണ്ണുകളിൽ അത് കണ്ടിട്ടുണ്ട്”

ദത്തന് അറിയാം സങ്കടം വന്നാൽ നന്ദു എവിടെ ആണ് ഇരിക്ക എന്ന്. മുറ്റത്തിന്റെ വടക്കേ ഭാഗത്ത് നിൽക്കുന്ന ചെമ്പക മരത്തിന്റെ അടുത്തായി ഉണ്ടാകും അവള്. ഒറ്റക്ക് ആകില്ല കൂടെ മറ്റു രണ്ടു വാലുകളും കാണും അവളെ സമാധാനിപ്പിക്കാൻ.

ചെറുപ്പം മുതലേ ആ ചെമ്പകമരം അവളുടെ അടുത്ത കൂട്ടുകാരിയെ പോലെയാണ്. അവളുടെ സന്തോഷം സങ്കടം അവളൊപ്പിക്കുന്ന കുസൃതികൾ വഴിയോര കാഴ്ചകൾ എല്ലാം കിച്ചുവിനോട് പറയുന്ന പോലെ തന്നെ ആ ചെമ്പക മരത്തോടും പറയും. നീണ്ട ഇടതൂർന്ന അവളുടെ മുടിയിൽ എന്നും ചെമ്പക പൂവു കാണും. അവളുടെ മുടിക്ക് എന്നും ചെമ്പകതിൻെറ മണമായിരിക്കും. അതിനോട് ചേർന്ന് ഒരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ട്. അവിടെ ആണ് മൂവർ സംഘത്തിന്റെ ഒത്തു ചേരുന്ന സ്ഥലം. ഞങ്ങൾ ഏറുമാടം കെട്ടിയപ്പോ അവരും വാശി പിടിച്ചു ഊഞ്ഞാലിനായി. ശിവൻ ആയിരുന്നു അന്ന് അത് അവർക്ക് കെട്ടി കൊടുത്തത്.

പ്രതീക്ഷിച്ച പോലെ തന്നെ മുഖവും വീർപ്പിച്ചു അവിടെ ഇരുപ്പുണ്ട് അവളും പരിവാരങ്ങളും.

“നന്ദു നിന്നോട് ഞാൻ പറഞ്ഞതല്ലേ ഒന്നും ഒപ്പിക്കരുത് എന്ന്. പണ്ടത്തെ പോലെ അല്ല ചേട്ടൻ …പെട്ടന്ന് ദേഷ്യം വരും ..നമ്മൾ വലുതായില്ലെ..കുറച്ചു കുസൃതിയും മറ്റും കുറയ്ക്കേണ്ട സമയമായി…പിന്നെ…”

“എന്റെ ഭദ്രേ ഒന്ന് നിർത്തുമോ നിന്റെ പാരായണം…വലുതായി പോലും…”

ഭദ്ര പറയാൻ വന്നത് മുഴുവിപ്പിക്കൻ സമ്മധികാതെ ദുർഗ ഇടയിൽ കയറി.

“എത്ര വലുതായാലും നമ്മുടെ കുട്ടിത്തവും കുസൃതികളും ഒന്നും തന്നെ നമ്മളെ വിട്ട് പോകാൻ പാടില്ല. പ്രായത്തിന്റെ പക്വത അത് ആ സമയത്ത് ആവശ്യം വേണ്ട സാഹചര്യത്തിൽ കാണിച്ചാൽ പോരെ..പ്രായം കൂടി എന്നും പറഞ്ഞു നമ്മുടെ സന്തോഷങ്ങൾ എന്തിനാ നശിപ്പിക്കുന്നു…”

ദുർഗ പറഞ്ഞു നിർത്തി.

“അല്ല നിങ്ങള് തമ്മിൽ തല്ല് പിടിക്കാതെ നിങ്ങളുടെ ഏട്ടന് എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിക്കൂ…”

ദുർഗ്ഗയും ഭദ്രയും നന്ദുവിനെ മിഴിച്ചു നോക്കി.

“അപ്പോ നിനക്കു കിട്ടിയത് പോരെ മോളെ നന്ദു.”

“എനിക് കിട്ടിയത് ഇരട്ടിയായി ഞാൻ കൊടുക്കും മോളെ ഭദ്രേ”

“എങ്കിൽ അത് നേരിട്ട് തന്നെ തന്നോളു. ഇനി അതിനുവേണ്ടി പണി എന്ത് തരാം എന്ന് ആലോചിച്ചു തല പുകൈകണ്ട”

മൂന്ന് പേരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

“ഈശ്വരാ ഏട്ടൻ…”

ദുർഗ പറഞ്ഞു കൊണ്ട് ഭദ്രയുടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story