ഋതുസാഗരം: ഭാഗം 20

Share with your friends

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

വണ്ടി വീടിന്റെ ഗേറ്റ് കടന്നിരുന്നു….ചേട്ടന്റെ തോളിൽ തലചായ്ച്ചു കിടന്നിരുന്ന ഋതു അതു അറിഞ്ഞില്ല. അവളുടെ മനസ്സിൽ സച്ചുവിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. ഒരു തെറ്റും ചെയ്യാതെ തനിക്കു വേണ്ടിയൊരുക്കിയ ആ കെണിയിൽ വന്നു പെട്ടുപോയ സച്ചുവിനെ കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവൻ…അതിനേക്കാൾ ദുഃഖം തോന്നിയത് സച്ചുവിന്റെ മൂക്കുത്തിക്കാരിയെ ഓർത്തായിരുന്നു.

“വർഷങ്ങളായി ഒരു നല്ല വാക്ക് പോലും ഏട്ടനോട് ഞാൻ പറഞ്ഞിട്ടില്ല… എപ്പോഴും ദേഷ്യവും വഴക്കും മാത്രമായിരുന്നു. പക്ഷേ എല്ലാം എന്റെ ഉള്ളിൽ ഉള്ള ഇഷ്ടം ഏട്ടൻ അറിയാതിരിക്കാൻ വേണ്ടി ആയിരുന്നു. പക്ഷേ ഇനി ഞാൻ എങ്ങനെ ആ മുഖത്ത് നോക്കും. ഞാൻ കാരണം ഒരു തെറ്റും ചെയ്യാത്ത ആ പാവത്തിന് കൂടി നാണക്കേടായി. എല്ലാം എന്റെ തെറ്റുകൊണ്ടാണെന്നു അറിഞ്ഞിട്ട് പോലും എന്നോടൊന്നു ദേഷ്യപ്പെടുക പോലും ചെയ്തില്ല. എപ്പോഴത്തെയും പോലെ രണ്ടു വഴക്ക് എങ്കിലും പറഞ്ഞൂടെ ഏട്ടാ….അല്ലെങ്കിൽ ചേട്ടനെക്കൂടി ഇതിൽ വലിച്ചിഴച്ചതിനു ശിക്ഷയായി എന്നെ ഒന്നു തല്ലിക്കൂടെ??

ഏട്ടന്റെ പെണ്ണിതു കാണുമ്പോൾ എന്തോരം വിഷമിക്കും….സ്വന്തം ചെക്കനെ മറ്റൊരു പെണ്ണിനോടൊപ്പം ഹോട്ടൽ മുറിയിൽ നിന്നു പിടിച്ചു എന്നു കേട്ടാൽ ഒരു പെണ്ണും സഹിക്കില്ല…മാപ്പ്… ഒരായിരം വട്ടം മാപ്പ്.”

സച്ചുവിനെയും അവന്റെ പെണ്ണിനേയും കുറച്ചു ഓർത്തപ്പോൾ ഋതുവിന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു ഒഴുകി.

“മോളേ…. വീടെത്തി…ഇറങ്ങുന്നില്ലേ?? ”

ഋഷിയുടെ ശബ്ദം ആണ് ഋതുവിനെ ഓർമ്മകളിൽ നിന്നുണർത്തിയത്…. കണ്ണീരു തുടച്ചുകൊണ്ടു അവൾ മെല്ലെ വണ്ടിയിൽ നിന്നിറങ്ങി. പെട്ടെന്ന് അച്ഛന്റെ വാക്കുകൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു.

“ഇല്ല…. ഞാൻ കരയാൻ പാടില്ല…. എന്നെ ഒത്തിരി സ്നേഹിക്കുന്ന വീട്ടുകാരെ ഓർത്തെങ്കിലും ഞാൻ കരയാൻ പാടില്ല… അല്ലെങ്കിലും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്യാതെ തലകുനിയ്ക്കാൻ ഈ ഋതു ഒരുക്കമല്ല. ”

കാർ വന്നു നിന്നതും എല്ലാവരും പുറത്തേയ്ക്ക് ഇറങ്ങി വന്നു…അയൽക്കാരിലും ചിലർ നോക്കുന്നത് കണ്ടു…ഋതു അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു…അവരിൽ പലരും സഹതാപം നിറഞ്ഞൊരു പുഞ്ചിരി മറുപടിയായി നൽകി. എല്ലാവരും എല്ലാം അറിഞ്ഞിരിക്കുന്നു എന്നവൾക്ക് മനസ്സിലായി. അപ്പച്ചിയും അമ്മയും ഓടി വന്നു ഋതുവിനെ ചേർത്തു പിടിച്ചു…പിന്നിലായി സാരുവും ധന്യേച്ചിയും അച്ഛനും അമ്മാവനും നിൽക്കുന്നത് ഋതു കണ്ടു. അവൾ ഒന്നു പുഞ്ചിരിയ്ക്കാൻ ശ്രമിച്ചു. പക്ഷേ അമ്മയെക്കാലേറെ അടുപ്പം ഉള്ള അപ്പച്ചിയ്ക്കു അവളുടെ കണ്ണുകളിൽ നിന്നു തന്നെ സങ്കടം അളക്കാൻ കഴിഞ്ഞിരുന്നു… അവളെ ചേർത്ത് പിടിച്ചു അകത്തേയ്ക്ക് നടക്കുന്നത്തിനിടയ്ക്ക് അപ്പച്ചി സച്ചുവിനെ തിരിച്ചു നോക്കി… ആ നോട്ടത്തിനർഥം ‘ഒപ്പം ഉണ്ടായിട്ടും എന്റെ കുഞ്ഞിനെ രക്ഷിക്കാൻ നിനക്ക് കഴിഞ്ഞില്ലല്ലോ എന്നായിരുന്നു.’ ആ അർഥം മനസിലായിട്ടെന്നോണം സച്ചു തലതാഴ്ത്തി നിന്നു. ഋഷി മെല്ലെ അവന്റെ തോളിൽ കൈ അമർത്തി…

“ടാ…. ഒപ്പം ഉണ്ടായിട്ടും എനിക്ക് എന്റെ പെണ്ണിനെ രക്ഷിക്കാൻ പറ്റിയില്ല. അവന്മാരോട് തല്ലി നിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചത് ആയിരുന്നു… പക്ഷേ അവന്മാർ ബോധം നശിപ്പിച്ചു കൊണ്ടു പോകാൻ ശ്രമിക്കും എന്നു ഞാൻ കരുതിയില്ല…. സ്വന്തം പെണ്ണിനെ സംരക്ഷിക്കാൻ കഴിയാത്ത ഞാൻ എന്തിനാടാ ജീവിക്കുന്നത്. ”

“സച്ചു….നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടണ്ട. സ്വയം കുറ്റപെടുത്തുകയും വേണ്ട. എന്റെ പെങ്ങൾക്ക് നിന്നെക്കാൾ നല്ലൊരു ചെക്കനെ കിട്ടില്ല എന്നു അറിയുന്നതു കൊണ്ടാണ് നിന്നെ ഇന്നോളം ഞാൻ സപ്പോർട്ട് ചെയ്തത്…ഇപ്പോഴും ആ വിശ്വാസത്തിനു ഒരു കുറവും വന്നിട്ടില്ല.

പിന്നെ ഇന്നു നടന്നതിന് ഒന്നും നീ അല്ല കാരണക്കാരൻ. എന്നോടുള്ള ദേഷ്യം തീർക്കാൻ എന്റെ അനിയത്തിയെ അവന്മാർ കരുവാക്കിയതാണ്. എന്റെ ഭാഗത്തു ആണ് തെറ്റ്… ആ വിഷ്ണു എന്റെ പെങ്ങൾക്ക് നേരെ കൈയുയർത്തിയപ്പോൾ തന്നെ അവനെയൊക്കെ ഒരു പാഠം പഠിപ്പിക്കാൻ ഉള്ളത് ആയിരുന്നു. ”

“നീ എന്താ… അവൻ എന്റെ പെണ്ണിനെ തൊട്ടത് എന്റെ അടുത്തുന്നു ഒളിച്ചു വെച്ചത്… ഇല്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ പോയിട്ടു എഴുന്നേറ്റു നിൽക്കാൻ കഴിയാത്ത വിധം ആകുമായിരുന്നു ഞാൻ. ഇന്നിപ്പോൾ എന്റെ പെണ്ണിന് സത്യം ചെയ്തു കൊടുത്തു പോയി…. അല്ലേൽ കൊന്നു കുഴിച്ചു മൂടിയേനെ ഞാൻ അവനെ.”

“നീ വിഷമിക്കാതിരിക്ക്….ഋതു നമ്മുടെ കയ്യിന്നു അല്ലേ പ്രോമിസ് വാങ്ങിയിട്ട് ഉള്ളൂ. അവൾക്കു വേദനിച്ചാൽ കണ്ണു നിറയുന്ന ഒരുത്തൻ കൂടി ഇല്ലേ നമ്മുടെ കൂട്ടത്തിൽ…അവൾ ഡൽഹിയിൽ നിന്നു തിരിച്ചു വരാൻ രണ്ടു ദിവസം കൂടി എടുക്കും. വിഷ്ണുനു ഉള്ള പണി അവൻ കൊടുത്തോളും…നമ്മൾ കൂടെ ഒന്നു ചെന്നു നിന്നാൽ മതി. പിന്നെ അവന്റെ അച്ഛനെ പിടിക്കാൻ ആ ഫോൺ കാൾ മാത്രം മതി…അങ്ങേരെ ലോക്കപ്പിൽ ഞാൻ നോക്കിക്കോളാം…

നീ ടെൻഷൻ ആകണ്ട…. അകത്തേക്ക് വാ
.”

“ഇല്ലടാ…. ഞാൻ അങ്ങോട്ട് വരുന്നില്ല. പെണ്ണിന്റെ മുഖം കാണുമ്പോൾ സഹിക്കാൻ പറ്റണില്ല… നീ ചെല്ല്. എന്തേലും ആവിശ്യം വന്നാൽ വിളിച്ചാൽ മതി. ഞാൻ അപ്പുറത്ത് കാണും. ”

അതും പറഞ്ഞു സച്ചു വീട്ടിലേക്ക് നടന്നു…പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞു നിന്നു.

“പിന്നെ ഋഷി….വിഷ്ണുവിന്റെ ആയുസ്സ് എന്റെ പെണ്ണിന്റെ വാക്കിനു പുറത്തു ഈ നിമിഷം വരെ സേഫ് ആണ്…. പക്ഷേ നിന്റെ ഡിപ്പാർട്മെന്റിലെ ഒരു ഇൻസ്‌പെക്ടറേ ചെലപ്പോൾ നിനക്ക് നഷ്ടം ആകും…ന്തായാലും കുറച്ചു നാളത്തേക്ക് അവനെ നീ ഇനി നോക്കണ്ട. ”

“എന്താ സച്ചു നീ പറയുന്നത്…. ഏതു ഇൻസ്‌പെക്ടറിന്റെ കാര്യം ആണ് നീ ഈ പറയുന്നത്?? ”

“നീ ഞങ്ങളെ പുറത്ത് ഇറക്കാൻ വന്നപ്പോൾ ഒരുത്തനെ കണ്ടില്ലേ…. അവന്റെ കാര്യം തന്നാണ് ഞാൻ പറഞ്ഞത്. ”

“ടാ അയാൾ പറഞ്ഞത് അല്ലേ…. നാട്ടുകാരുടെ പ്രഷർ കൊണ്ടാണ് അറസ്റ്റ് ചെയ്യേണ്ടി വന്നത് എന്നു…. അതിനു അയാൾ എന്തു പിഴച്ചു??? ”

“നാട്ടുകാരുടെ പ്രഷർ…. ആ $&$#%മോൻ അയാളുടെന്നു കാശും വാങ്ങിയിട്ട് വന്നത് ആണ്…എന്നിട്ട് നിന്റെ പെങ്ങൾ ആണെന്ന് അറിഞ്ഞപ്പോൾ ഒന്നും അറിയാത്ത പോലെ പെരുമാറിയത് ആണ്.”

“സച്ചു…..അവന്റെ കാര്യം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!