ആദിദേവ്: 22- അവസാന ഭാഗം

ആദിദേവ്: 22- അവസാന ഭാഗം

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

മൂന്നു വർഷത്തിന് ശേഷം…….
ഞങ്ങൾ എല്ലാവരും ഇന്ന് ഒരു യാത്രയിൽ ആണ്. പഴനിയിലേക്ക് ഒരു തീർത്ഥാടനം.
ദ്രാവിഡദൈവവും ശിവ പാർവതിമാരുടെ പുത്രനുമായ സുബ്രഹ്മണ്യൻ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്ന്. ദണ്ഡ് പിടിച്ചു കൊണ്ട് നിൽക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാൽ “ദണ്ഡായുധപാണി ക്ഷേത്രം “എന്ന് അറിയപ്പെടുന്നു. കാവടി എടുക്കുന്നതും തലമുടി കളയുന്നതും ആണ് ഇവിടെത്തെ പ്രധാന വഴിപാട്. ബാലമുരുകന്റെ ശിരസ്സിനോട്‌ സാമ്യം തോന്നിക്കാൻ ആണ് ഈ തലമുടി നീക്കം ചെയ്യൽ ചടങ്ങ്.

ഈ മൂന്നു വർഷത്തിനു ഇടക്ക് ഒത്തിരി കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നടന്നു. എന്താ എന്നല്ലെ ഞങ്ങളുടെ ആക്രാന്തം കാരണം അധികം വൈകിക്കാതെ തന്നെ ഞങ്ങളുടെ കെട്ടു വീട്ടുകാർ അങ്ങു നടത്തി തന്നു .വഴക്കും പാരകൊടുപ്പും അതിൽ ഉപരി ഒത്തിരി സ്നേഹവും ആയി ഞങ്ങൾ ജീവിതം ആസ്വദിച്ചു പോന്നു .

അതിന്റെ ഇടയിൽ എനിക്ക് ഉള്ള എട്ടിന്റെ പണിയും അങ്ങേരു പെട്ടന്നു തന്നെ തന്നു . എന്താ എന്നല്ലെ ഗർഭാ …. ഇഡലി ദോശ വട ഗർഭ അല്ലാട്ടോ…. പച്ചമാങ്ങാ മസാല ദോശ ഗർഭാ……….

ഹണിമൂൺ പോലും ആഘോഷിച്ചു കൊതി തീർന്നില്ലയായിരുന്നു……..പണ്ട് തൊട്ടേ ഉള്ള ആഗ്രഹമായിരുന്നു ട്വിൻസ് വേണം എന്ന് ഉള്ളത്. പ്രെഗ്നന്റ് ആയപ്പോ പിന്നെ ഒന്നും നോക്കിയില്ല കട്ടക്ക് അങ്ങു പ്രാർത്ഥിച്ചു ട്വിൻസിനെ തന്നെ കിട്ടാൻ. ശ്രീമുരുകനെ തന്നെ അങ്ങോട്ട് പിടിച്ചു ട്വിൻസ് ഉണ്ടായാൽ രണ്ടിനെയും കൊണ്ടു വന്നു തല മുട്ട അടിപ്പിക്കാം എന്ന്…. പോരാത്തതിന് എന്റെ കെട്ടിയോനെ കൊണ്ടും മുട്ട അടിപ്പിച്ചേക്കാം എന്നും നേർന്നു.

ഒറ്റയടിക്ക് മൂന്നു മുട്ട കിട്ടും എന്ന സന്തോഷം കൊണ്ടാണ് എന്ന് തോന്നുന്നു ശ്രീ മുരുകൻ എന്റെ പ്രാർത്ഥന കേട്ടു ആദ്യത്തെ സ്കാനിംഗിൽ തന്നെ ട്വിൻസ് ആണെന്ന് അറിഞ്ഞു. അപ്പോഴൊന്നും ഞാൻ നേർച്ചയുടെ കാര്യം ദേവേട്ടനോട് പറഞ്ഞില്ലയിരുന്നു. തുള്ളി ചാടി നടന്ന എനിക്ക് പണി തന്നത് അല്ലേ തിരിച്ചും ഒരു പണി ആവട്ടെ എന്നു കരുതി..പിന്നീട് ആലോചിച്ചപ്പോ വേണ്ട എന്നു തോന്നി. പക്ഷേ നേർന്നു പോയില്ലേ നടത്താതെ ഇരിക്കാൻ പറ്റില്ലല്ലോ….

അങ്ങനെ നേർച്ചയുടെ ഗുണം കൊണ്ട് എന്റെ ആഗ്രഹം പോലെ ഒരു ആണുവാവയും ദേവേട്ടന്റെ ആഗ്രഹം പോലെ ഒരു പെണ്ണ് വാവയെയും ഞങ്ങൾക്ക് തന്നു.
ആദികേശ് എന്ന കേശുവും ദേവദക്ഷ എന്ന ദേവൂട്ടിയും …

മാളു ചേച്ചിയേക്കാൾ മുന്നേ രണ്ടു ട്രോഫിയെ ഞങ്ങൾ കരസ്ഥമാക്കിയപ്പോ മാളു ചേച്ചിയും വൈശാഖ് ചേട്ടനും ആദ്യത്തെ ട്രോഫിക്ക് വേണ്ടി കാത്തിരിപ്പ് ആണ് ഇപ്പൊ ആറു മാസമായി .

അച്ഛന്റെ നിർബന്ധപ്രകാരം എംബിഎ പഠിക്കാൻ പോയ എന്റെ അനിയൻ അനന്ദു എങ്ങനെയോ എംബിഎ എന്ന കടമ്പ കടന്നു വന്നു. ആ സന്തോഷത്തിൽ അച്ഛൻ ശ്രീയുടെയും അവന്റെയും നിശ്ചയം അങ്ങു നടത്തി. ഇനി ബിസിനസിൽ കൂടി ശ്രദ്ധിച്ചാൽ കെട്ടിച്ചു തരാം എന്ന് പറഞ്ഞത് കൊണ്ട് അവന്റെ ഫുൾ കോൺസെൻട്രേഷൻ ഇപ്പൊ ബിസിനസിൽ ആണ്……..അച്ഛൻ കൊടുത്ത ടാസ്ക് അവൻ ജയിക്കും എന്ന വിശ്വാസത്തിൽ ആണ് എന്റെ ഭാവി അനിയത്തി ശ്രീ….

ഇനി കീർത്തിയുടെ കാര്യം. പഠിപ്പ് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞതും വിഷ്ണു സർ അവളെ അങ്ങു കെട്ടി. സമാധാനമായി ഒരു കുടുംബിനി ഒക്കെ ആയി പിള്ളേരെ നോക്കി ജീവിക്കാം എന്ന് വിചാരിച്ചു ഇരുന്ന കീർത്തിയുടെ പ്രതീക്ഷയെ കാറ്റിൽ പറത്തി കൊണ്ട് അവളെ ആ കോളേജിൽ തന്നെ mcom നു ചേർത്തു. ഇപ്പൊ mcom സെക്കന്റ്‌ ഇയർ വിദ്യാർത്ഥിനിയാണ്.

വീട്ടുകാർ കണ്ടുപിടിക്കുന്ന ഏതെങ്കിലും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story