ഋതുസാഗരം: ഭാഗം 21

ഋതുസാഗരം: ഭാഗം 21

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

“എനിക്ക് സമ്മതമല്ല…. സച്ചുയേട്ടനെ വിവാഹം കഴിക്കാൻ ഈ ഋതു സമ്മതിക്കും എന്നു ആരും കരുതണ്ട…. ഈ വിവാഹത്തിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല…”

ഋതുവിന്റെ ശബ്ദം ഹാളിൽ ആകെ മുഴങ്ങി…. മറ്റൊരിയ്ക്കലും ഇല്ലാത്ത തരം ഗാംഭീര്യം ആ ശബ്ദത്തിനുണ്ടായിരുന്നു…കണ്ണുകളിലും അതുവരെയും കണ്ടില്ലാത്ത ഒരു ഭാവം. ഋതുവിന്റെ ഉത്തരം അവിടെ നിന്നിരുന്ന എല്ലാവരുടെയും മനസ്സ് നോവിച്ചു. പ്രേത്യേകിച്ചു അപ്പച്ചിയുടെ മനസ്സിനെ… അവർ ഒത്തിരി ആഗ്രഹിച്ചിരുന്നു ഋതുവിനെ തന്റെ വീട്ടിന്റെ ലക്ഷ്മി ആക്കാൻ. ഏറെ നാളത്തെ ആ ആഗ്രഹം ആണ് ഋതുവിന്റെ വാക്കുകൾ തകർത്തുകളഞ്ഞത്. സച്ചുവിനു ഋതുവിനോടുള്ള പ്രണയം അറിയുന്ന ധന്യയ്ക്കും ഋഷിക്കും അവളുടെ വാക്കുകൾ ഒരു ഷോക്കായിരുന്നു. ഇത്രയും നാളു ഋതുവിന്റെ മനസ്സിലും സച്ചുവിനോട് പ്രണയം ഉണ്ടെന്ന് ആയിരുന്നു അവർ കരുതിയിരുന്നത്. പക്ഷേ ഋതുവിന്റെ വാക്കുകൾ അവരെയും തളർത്തി. സച്ചു ഈ കാര്യം അറിയുമ്പോൾ എത്രമാത്രം വേദനിക്കും എന്നോർത്തു ധന്യയുടെ കണ്ണുകൾ നിറഞ്ഞു.

“മോളേ….അപ്പച്ചി ഒന്നു പറഞ്ഞോട്ടെ….!”

“പ്ലീസ് അപ്പച്ചി…..സച്ചുയേട്ടനെ വിവാഹം കഴിക്കാൻ മാത്രം എന്നോട് പറയരുത്. ഇന്നു എനിക്കായ് വിരിച്ച വലയിൽ ഒന്നും അറിയാതെ പെട്ടുപോയതാണ് ആ പാവം. ചെയ്യാത്ത തെറ്റിന് ഇത്രയും വലിയൊരു ശിക്ഷ ഏട്ടനു കൊടുക്കരുത്…. ആ പാവത്തിനും കാണും ഇഷ്ടവും പ്രണയവും ആഗ്രഹങ്ങളും ഒക്കെ. എനിക്ക് വേണ്ടി അതു തല്ലിക്കൊഴിക്കാൻ ശ്രമിക്കരുത്.

ഞാൻ ഒരു ബാധ്യത ആയി പോകും എന്നുള്ള പേടി കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എങ്കിൽ… ആരും പേടിക്കണ്ട. ഞാൻ ആർക്കും ഒരു ബാധ്യത ആകില്ല. ”

“മോളേ…. നീ ഞങ്ങൾക്ക് ഒരിക്കലും ഒരു ബാധ്യത അല്ല….ഇനി ഒരിക്കലും അങ്ങനെ ആവുകയും ഇല്ല. ഈ ബന്ധം ഞങ്ങൾക്ക് എല്ലാം ഇഷ്ടം ആണ്. അതു കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ”

“അച്ഛാ…. പ്ലീസ് ! ഇനി ഈ കാര്യവും പറഞ്ഞു ആരും എന്റെ അരികിൽ ദയവു ചെയ്തു വരരുത്….ഞാൻ എന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു.

ഞാൻ റൂമിലേക്ക് പോകുവാണ്…. കുറച്ചു നേരം ഒന്നു കിടക്കണം. ആരും ഭക്ഷണം കഴിക്കാൻ വിളിക്കാൻ വരണ്ട….എനിക്ക് വിശപ്പില്ല. ”

ഋതു വേഗം മുകളിലേക്ക് കയറിപ്പോയി. ഒരൽപ്പസമയം കൂടി അവിടെ നിന്നിരുന്നു എങ്കിൽ നിയത്രണം തെറ്റി അവൾ പൊട്ടികരഞ്ഞു പോയേനെ…റൂമിലെത്തി കട്ടിലിലേക്ക് വീഴുമ്പോൾ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകി..ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് താൻ ഇന്നു കടന്നു പൊയ്ക്കോണ്ടിരിക്കുന്നതെന്ന് അവൾക്ക് നന്നായിയറിയാം. ഒരു തെറ്റും ചെയ്യാതെ അവൾ ഇന്നൊരു തെറ്റുകാരി ആയി തീർന്നിരിക്കുന്നു…അതിനേക്കാൾ വേദനയായിരുന്നു താൻ ഒത്തിരി സ്നേഹിക്കുന്ന…ഒപ്പം ജീവിക്കാൻ ഒത്തിരി ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം ഒരു ജീവിതം ദൈവം വെച്ചുനീട്ടിയിട്ടും അതു നിരസിക്കേണ്ടി വന്നത്.
ഒത്തിരി ആഗ്രഹിച്ചു കിട്ടിയ കളിപ്പാട്ടം മറ്റാർക്കോ വേണ്ടി വേണ്ടാന്ന് വെയ്ക്കുന്ന ഒരു കൊച്ചു കുഞ്ഞിന്റെ അവസ്ഥയിൽ ആയിരുന്നു ഋതു അപ്പോൾ.

“ഞാൻ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ ദൈവമേ എന്നിട്ടും ഇങ്ങനെ ഒരു അവസ്ഥയിൽ നീ എന്നെ എന്തിനു കൊണ്ടെത്തിച്ചു…. ഞാൻ കാരണം പാവം എന്റെ സച്ചുയേട്ടനെക്കൂടി മറ്റുള്ളവരുടെ കണ്ണിൽ എന്തിനു ചീത്തയാക്കി….

എന്തിനാ ഇങ്ങനെ ഒരു വിധി നീ എനിക്ക് തന്നത്. ഒത്തിരി ആഗ്രഹിക്കുന്നുണ്ട് ഞാൻ സച്ചേട്ടനോടോത്തൊരു ജീവിതം… ഇന്ന് അതു സ്വന്തം ആക്കാൻ നീയെനിക്കോരു അവസരവും തന്നു….അത്രയേറെ ആഗ്രഹിച്ചിട്ടും ആ ജീവിതം വേണ്ടയെന്നു വെക്കേണ്ടി വരുക… അതിനേക്കാൾ എത്രയോ ഭേദം ആയിരുന്നു എനിക്ക് നീ മരണം വിധിക്കുന്നത്…എന്റെ ആയുസ്സ് തിരിച്ചെടുക്കുന്നത്. ഇതിപ്പോൾ ജീവനോടെ നെഞ്ചിൽ കത്തികുത്തിയിറക്കും പോലെ തോന്നുവാ…

സ്വന്തം ആക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്‌… പക്ഷേ വയ്യ… ഒരു പെണ്ണിന്റെ കണ്ണീർ വീഴ്ത്തി… ഏട്ടന്റെ ഇഷ്ടങ്ങളെ തല്ലിക്കെടുത്തികൊണ്ടു ഈ ഋതുവിനു ഒരു ജീവിതം വേണ്ട. എന്റെ ഏട്ടൻ മൂക്കുത്തിക്കാരിക്ക് ഒപ്പം സുഖമായി ജീവിക്കണം. ഒത്തിരി സന്തോഷത്തോടെ ജീവിക്കണം…ആ സന്തോഷം മാത്രം കണ്ടാൽ മതി സച്ചേട്ടന്റെ ഈ വാവാച്ചിക്ക്. അതു മാത്രം മതി.”

കരഞ്ഞു കരഞ്ഞു എപ്പോഴോ ഋതു തളന്നുറങ്ങി…ആ ഉറക്കം അവൾക്കൊരു സ്വപ്നം സമ്മാനിച്ചു… മധുരമുള്ള ഒരു സ്വപ്നം…

“സർവ്വാഭരണ വിഭൂഷിതയായി ഒരു നവവധുവായി അവൾ കല്യാണമണ്ഡപത്തിൽ നിൽക്കുന്നു…ഉയർന്നുപൊങ്ങുന്ന നാദസ്വര മേളത്തിനും പുഷ്പവർഷത്തിനുമിടയിൽ രണ്ടു കരങ്ങൾ ആ കഴുത്തിൽ താലിചാർത്തുമ്പോൾ മൂക്കിലെ നീലക്കല്ല് മൂക്കുത്തി മിന്നിത്തിളങ്ങുന്നു…നാണത്തോടെ തലയുർത്തി തന്റെ താലിയുടെ അവകാശിയെ നോക്കുമ്പോൾ അവൾ കണ്ടു… മയിൽപ്പീലികൾ കൊണ്ടു തന്റെ ജീവന്റെ പാതിയുടെ മുഖം മറച്ചു വെച്ചു കള്ളച്ചിരി ചിരിക്കുന്ന ഉണ്ണിക്കണ്ണനെ…”

ഋതുമെല്ലെ കണ്ണുകൾ തുറന്നു..എന്തെന്നില്ലാത്ത ഒരു കുളിർ ആ കുഞ്ഞുമേനിയെ അപ്പോൾ വലയം ചെയ്തിരുന്നു.

“എന്തിനാ കണ്ണാ നീ ആ മുഖം മറച്ചു എന്നോട് കുറുമ്പ് കാണിക്കുന്നത്…. കുഞ്ഞിലേ മുതൽ കണ്ണാ കണ്ണാന്നു വിളിച്ചു നടക്കുന്ന എന്നോട് തന്നെ കാണിക്കാണോ നിന്റെ ഈ കുറുമ്പ്… ”

അതും പറഞ്ഞു ഋതു പുഞ്ചിരിച്ചു…ഫോൺ എടുത്തു നോക്കി… സമയം പത്തര കഴിഞ്ഞിരിക്കുന്നു…ഫോണിൽ അപ്പോഴും ഒരുപാട് മെസ്സേജുകളും മിസ്സ്‌ കാളുകളും നിറഞ്ഞു കിടക്കുന്നുടായിരുന്നു…അവയിൽ ഒന്നിൽ അവളുടെ കണ്ണുകൾ ഉടക്കി. ഒരിക്കലും വിളിക്കാറില്ല എങ്കിലും നിധിപോലെ സൂക്ഷിക്കുന്ന ആ നമ്പറിൽ നിന്നു വന്ന മെസ്സേജിൽ…അതിലെ അക്ഷരങ്ങളിലൂടെ അവൾ കണ്ണോടിച്ചു.

“വിഷമിക്കരുത്….നിന്റെ ഓരോ തുളളിക്കണ്ണീരും ആ നീചൻമാരുടെ വിജയം ആണ്. ഈ കിളിക്കുഞ്ഞിന് കാവലായി നിന്റെ കാണ്ടാമൃഗം എന്നും ഉണ്ടാകും… എന്നെ മറികടന്നേ മരണം പോലും നിനക്കരികിൽ എത്തുള്ളു. ”

ആ അക്ഷരങ്ങളിലുടെ കണ്ണോടിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നിയവൾക്ക്… പുതിയൊരാത്മവിശ്വാസം തന്നിൽ വന്നു നിറയുന്നതവൾ അറിഞ്ഞു. ഒത്തിരി പ്രിയപ്പെട്ടവരുടെ വാക്കുകൾക്കു പോലും പുതിയൊരു ഊർജം നൽകാൻ കഴിയും…വീണ്ടും ഉയർന്നു പറക്കാനുള്ള ചിറകുകൾ ആകാൻ കഴിയും.

ഋതു മെല്ലെ ബാൽക്കണിയിലേക്ക് നടന്നു…എങ്ങും ഇരുട്ടാണ്… ആകാശത്തു ചന്ദ്രിക പ്രകാരം പരത്തുന്നു…അവയ്ക്ക് കൂട്ടായി നക്ഷത്രങ്ങൾ കണ്ണു ചിമ്മുന്നു. അവൾ ഓർത്തു…

“ഒത്തിരി അകലെ നിന്നു പുഞ്ചിരിക്കുന്ന ഈ നക്ഷത്രങ്ങൾക്ക് എത്രയൊ കഥകൾ പറയാൻ ഉണ്ടാകും..ഒത്തിരി സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും ഒക്കെ കാഴ്ചക്കാർ ആയവർ..ആ കാഴ്ചക്കാരുടെ കണ്ണിൽ എന്റെ ഈ സങ്കടം ഒക്കെ എത്രയോ നിസാരമാകും..പലപ്പോഴും സങ്കടങ്ങൾക്കിടയിലും നമ്മുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കുന്നതിനാൽ ആകും ഈ ചന്ദ്രനും നക്ഷത്രങ്ങൾക്കും ഒക്കെ ഇത്രയേറെ ഭംഗി.

ഇത്രയും ദൂരം സഞ്ചരിച്ചു വന്നു നമ്മെനോക്കി കണ്ണുചിമ്മി മടങ്ങുന്ന നക്ഷത്രങ്ങളോളം നിസ്വാർത്ഥത മറ്റാരിലും ഉണ്ടാകില്ല… അതു കൊണ്ടാകും മരണശേഷം നമ്മൾ നക്ഷത്രങ്ങൾ ആകുന്നത്. കാരണം മരണത്തിനു ശേഷം മനുഷ്യർ സ്വാർഥരാകില്ലല്ലോ.”

ഓർമ്മകൾക്കിടയിൽ ഋതുകണ്ടു അപ്പുറത്തെ ബാൽക്കണിയിൽ പ്രകാശം തെളിയുന്നത്…സച്ചു അവിടെ ചന്ദ്രനെ നോക്കി നിൽക്കുന്നു…ഇരുട്ടിൽ നിൽക്കുന്നതു കൊണ്ടു തന്നെ അവൻ ഋതുവിനെ കണ്ടില്ല. ഒത്തിരി നേരം അവൾ അവനെ നോക്കി നിന്നു. മറ്റൊരിക്കലും തോന്നാത്ത ഭംഗി ആ മുഖത്തിനു ഇന്നുള്ളതു പോലെ ഋതുവിനു തോന്നി… താൻ കണ്ട സ്വപ്നത്തിലെ ആ താലിക്കവകാശി സച്ചു ആയിരുന്നു എങ്കിലെന്നവൾ ആഗ്രഹിച്ചു. പക്ഷേ ഇടയ്ക്കെപ്പോഴോ ആ നീലക്കൽമൂക്കുത്തിക്കാരിയെ ഓർമ വന്നു… ആ നിമിഷം ഒരു കുറ്റബോധം അവളിൽ നിറഞ്ഞു.

“മറ്റൊരാളുടെ സ്വത്ത് ഒരിക്കലും ആഗ്രഹിക്കാൻ പാടില്ല..അവകാശികൾ ഉള്ള ആളെ മോഹിക്കുന്നത് പാപം ആണ്.” അവൾ തന്റെ മനസ്സിനെ ഓർമിപ്പിച്ചു.

സച്ചുവിനോട് മാപ്പ് പറയാൻ ഋതുവിന്റെ മനസ്സ് വല്ലാതെ കൊതിക്കുണ്ട്. താൻ കാരണമാണ് ഏട്ടൻ കൂടി ഇങ്ങനെ ഒരു ചതിയിൽ പെട്ടത് എന്ന ചിന്ത അവളെ വല്ലാതെ വേട്ടയാടി. ഋതു ബാൽക്കണിയിലെ ലൈറ്റ് ഇട്ടു. എതിർവശത്തെ ബാൽക്കണിയിൽ പ്രകാശം പരന്നത് കണ്ടു സച്ചു അങ്ങോട്ട് നോക്കി. അവിടെ ഋതു തന്നെയും നോക്കി നിക്കുന്നു..ഒത്തിരി നേരം കണ്ണോട് കണ്ണും നോക്കി ഇരുവരും നിന്നു. കണ്ണുകൾ കൊണ്ട് എന്തൊക്കെയൊ കഥകൾ പറയും പോലെ…. പരിഭവം പറഞ്ഞു തീർക്കും പോലെ. ആ കണ്ണുകൾ പരസ്പരം മൗനമായി ക്ഷമ പറയുകയായിരുന്നു…ഹൃദയത്തിന്റെ ഭാഷയിൽ…ആ മനസ്സുകൾക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന പ്രണയത്തിന്റെ ഭാഷയിൽ.

“പാവം എന്റെ പെണ്ണ്…. ഒരു ദിവസം കൊണ്ടു എന്തോരം വേദനിച്ചു. ഒരു പെണ്ണും കടന്നുപോകാൻ ആഗ്രഹിക്കാത്ത നിമിഷങ്ങളിലൂടെ ആണ് അവൾ കടന്നു പോകുന്നത്. ഞെഞ്ചോട് ചേർത്ത് നിർത്തി നിനക്ക് ഞാൻ ഉണ്ട്‌ പെണ്ണേ എന്നു പറയണം എന്നുണ്ട്… പക്ഷേ നിന്നെ കാണുമ്പോൾ അതിനുള്ള ധൈര്യം പോലും തോന്നുന്നില്ല..”

ഓരോന്ന് ഓർത്തുകൊണ്ടു നിക്കുമ്പോൾ സച്ചു കണ്ടു രണ്ടു കയ്യും ചെവിയിൽ പിടിച്ചു തന്നെ നോക്കുന്ന ഋതുവിനെ. ഒരു നിമിഷം സച്ചു അവളിൽ പഴയ പത്തുവയസ്സുകാരി ഋതുവിനെ കണ്ടു… തന്നോട് എന്തെങ്കിലും കുറുമ്പ് കാട്ടിയിട്ട് രണ്ടു ചെവിയിൽ പിടിച്ചു കണ്ണുനിറച്ചു സോറി പറയുന്ന സച്ചുവിന്റെ സ്വന്തം വാവാച്ചിയെ. ഇപ്പോഴും അവൾ ക്ഷമ ചോദിക്കുകയാണ്…അറിയാതെ എങ്കിലും ഇന്നത്തെ പ്രശ്നത്തിൽ തന്നെ വലിച്ചിഴയ്‌ക്കേണ്ടി വന്നതിനു..അവന്റെ കണ്ണുകൾ നിറഞ്ഞു. ആ കൈകൾ മെല്ലെ കാതുകളിലേക്കു നീങ്ങി..ഇരുകാതിലും പിടിച്ചവനും നിന്നു… മാപ്പ് പറയും പോലെ…ഋതുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… ആ പുഞ്ചിരി സച്ചുവിനു തന്റെ മനസ്സിൽ കാണാൻ കഴിയുന്നുണ്ടായിരുന്നു..പണ്ടും അങ്ങനെ ആണവൾ താൻ തിരിച്ചു സോറി പറയുമ്പോൾ കുസൃതിചിരി ചിരിക്കും.

വാക്കുകൾ കൊണ്ടല്ലാതെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story