അറിയാതെ ഒന്നും പറയാതെ – ഭാഗം 12

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

പെട്ടന്ന് കാലാവസ്ഥ മാറി…പാകിസ്ഥാൻ സൈനികർ വെടിവെയ്പ് ആരംഭിച്ചു.

നാട്ടിൽ പോയ സൈനീകരെയൊക്കെ തിരിച്ചു വിളിക്കാൻ തുടങ്ങി. അക്കൂടെ സിദ്ധുവും എത്തി. വന്നതിന്റെ ആറാം നാൾ രാത്രിയിൽ തുടങ്ങിയ വെടിവെപ്പ് മുപ്പത്തിയാര് മണിക്കൂർ നീണ്ടു നിന്നു. അവസാനം പാക് സൈനീകരെയെല്ലാം വകവരുത്തി ഇന്ത്യൻ ആർമി ആധിപത്യം ഉറപ്പിച്ചു. സുരക്ഷിതമായി മഞ്ഞു പാളികൾക്ക് പിന്നിൽ മറഞ്ഞിരുന്ന അവസാന സമയത്തായിരുന്നു അതു സംഭവിച്ചത്…”

അഖിൽ പറഞ്ഞു നിർത്തി.

ചേതൻ കണ്ണുകളടച്ചു വിരലുകൾ ചെന്നിയിലമർത്തി ആ ദിവസമോർത്തു അസ്വസ്ഥനായി.

ഇന്ദു രണ്ടുപേരെയും മാറമാറി നോക്കി. അവളുടെ ഹൃദയമിടിപ്പ് പെരുമ്പറമുഴക്കമായി അവളുടെ കാതുകളിൽ വന്നലച്ചു.

അഖിൽ തുടർന്നു.

“…..ഇന്ത്യൻ സൈന്യത്തിലെ ആറുപേർക്ക് വെടികൊണ്ടിരുന്നു…അവരെയും കൊണ്ട് മഞ്ഞു പാളികൾക്കു പിന്നിൽ ഞങ്ങൾ മറഞ്ഞിരുന്നു, എല്ലാം നിശ്ശബ്ദമായപ്പോൾ ചുറ്റിലും തിരഞ്ഞു എല്ലാവരും സുരക്ഷിതർ ആണൊന്നു…. ഒരു നാനൂറു മീറ്റർ അകലത്തിലാണ് സിദ്ധു…മറ്റെല്ലാവരെയും ഞങ്ങളുടെ ഷെൽട്ടറിലേക്ക് ഷിഫ്റ്റ് ചെയ്യിച്ചിട്ടു സിദ്ധു ഓടിയെത്താൻ അവസരം നോക്കുന്നുണ്ടായിരുന്നു…

…..വിക്രം സർ ബൈനോക്കുലർ എടുത്ത് ചുറ്റും നിരീക്ഷിക്കുന്നുണ്ട്…അപ്പോൾ തോന്നിയൊരു ഉൽപ്രേരണയിൽ ഞാൻ ബൈനോക്കുലർ എടുത്ത് നോക്കി….

…പക്ഷെ താമസിച്ചു പോയിരുന്നു….ആരും ഇല്ല മൂവ്..മൂവ്…ന്നു സർ സിദ്ധുവിനു സിഗ്നൽ കൊടുത്തു…സിദ്ധു എഴുന്നേറ്റ് ഞങ്ങളുടെ അരികിലേക്ക് ഓടി…ആ നിമിഷം പാക് സൈനീകരിൽ മരണം കാത്തുകിടന്ന ഒരു സൈനികൻ ഗ്രനേഡ് ഊരി എറിഞ്ഞു കഴിഞ്ഞിരുന്നു…..

….ഞാൻ ഞെട്ടിത്തിരിഞ്ഞു ‘വേണ്ട ‘ന്നു അലറിവിളിച്ചു…പക്ഷെ അപ്പോഴേക്കും സിദ്ധു അതു കണ്ടുകഴിഞ്ഞിരുന്നു…ന്റെ കണ്മുന്നിൽ….ന്റെ സിദ്ധു….രോക്ഷത്തോടെ ചാടിയെഴുന്നേറ്റു ബുള്ളറ്റ് തീരുവോളം ഞാൻ അയാളുടെ മേൽ നിറയൊഴിച്ചു…..

….പക്ഷെ….പക്ഷെ….അതുകൊണ്ട്…നത്…ന്റെ സിദ്ധു….” അഖിൽ പൂർത്തീകരിക്കാനാകാതെ നിശബ്ദനായി.

ചേതൻ നിറഞ്ഞ മിഴിനീർ വിരല്തുമ്പിനാൽ തട്ടിത്തെറിപ്പിച്ചു. മിനറൽ വാട്ടർ അടപ്പ് തുറന്നു സ്വന്തം മുഖത്തേക്ക് കമഴ്ത്തി.

ഇന്ദുവിന്റെ ചെവിക്കുള്ളിൽ ഒരു മൂളക്കം മാത്രം ബാക്കിയായി. കൈകളിൽ ശിരസ് താങ്ങി അവളിരുന്നു.

മൗനമായി നിമിഷങ്ങൾ ഏറെ കടന്നുപോയി.

“മിത്ര…” ഗ്ലാസിലേക്ക് വെള്ളം പകർന്ന് അഖിൽ മെല്ലെ അവളുടെ നേരെ നീക്കിവെച്ചു. അവളത്തെടുത് ഒറ്റവലിക്ക് കുടിച്ച് തീർത്തു.

“പിന്നെ എന്തുണ്ടായി സർ…” അവൾ ശാന്തമായി ചോദിച്ചു.

അഖിൽ ഒന്നു ദീർഘമായി നിശ്വസിച്ചു.

“…സൈനീക ഓപ്പറേഷൻസിൽ ഇതൊക്കെ സാധാരണമാണ്. അങ്ങനെ തന്നെയാണ് ഞങ്ങൾ കരുതിയിരുന്നതും. സിദ്ധുവിനെ കൊണ്ടുവരാൻ വേണ്ടി ആർമി റിസേർച്ച് ആൻഡ് റെഫറൽസിലേക്ക് പോയത് ഞാനും ചേതനും മറ്റു മൂന്നുപേരും കൂടി ആയിരുന്നു.

….അവിടെ വച്ചു സഹ്യാദ്രി സാറും വിക്രം സാറും തമ്മിൽ സംസാരിക്കുന്നതു കണ്ടു. സഹ്യാദ്രി സാറിന്റെ മുഖഭാവത്തിൽ നിന്നും എന്തോ റോങ് ആയി നടന്നിരിക്കുന്നു എന്നു തോന്നി…പക്ഷെ…ഇനിയിതു കണ്ടുപിടിക്കണം. ”

ഇന്ദു ഒരു ദീർഘ നിശ്വാസമെടുത്തു.

“ക്യാപ്റ്റൻ..സിദ്ധുവിനെ മനഃപൂർവം അപകടപ്പെടുത്തിയതാണ് എന്ന് തോന്നുന്നുണ്ടോ…?”

” മ്മ്…ഐ ഫീൽ, സംതിങ് ലൈക്ക് ദാറ്റ് മിത്രാ…” അഖിൽ പറഞ്ഞു.

“മേം സാബ്..ഐ മ് ഷുവർ…”അതുവരെ മിണ്ടാതിരുന്നു ചേതൻ കടുത്ത സ്വരത്തിൽ പറഞ്ഞു.

“അതിനു പിന്നിൽ ബ്രിഗേഡിയർ ആണെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു. ക്യാമ്പിൽ വച്ചു പലതവണ തോന്നിയിട്ടുണ്ട് ബ്രിഗേഡിയർ സാബ് സിദ്ധുവിനെ കൊന്നുകളയുമെന്നു…പലപ്പോഴും സാബ് മറ്റാരും കേൾക്കാതെ അതു പറഞ്ഞിട്ടുമുണ്ട്…” എപ്പോഴോ അതിനു സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് എന്നപോലെ ചേതൻ പ്രതികരിച്ചു.

“സഹ്യാദ്രി സർ കാണാൻ വിളിച്ചിട്ടുണ്ട്. മിത്ര ഞങ്ങൾ എന്താണ് ചെയ്യേണ്ടത്….

…അന്ന് പെട്ടന്ന് സഹ്യാദ്രി സാറിന് പകരം വിക്രം സർ വന്നത്‌…ഇത്തിരി സമയം കൂടി വെയിറ്റ് ചെയ്താൽ മതിയായിരുന്നു…പക്ഷെ വിക്രം സർ വല്ലാത്ത ഒരു തിടുക്കം കാട്ടി….സൈനീക നീക്കത്തിനിടയിൽ പലപ്പോഴും സിദ്ധുവിനെ മരണമുഖത്തേക്ക് ഇറക്കിവിടാൻ വിക്രം സർ ശ്രമിക്കുന്നുണ്ടായിരുന്നു….ആരുടെയോ കല്പനക്ക് വിധേയനായി പ്രവർത്തിക്കുന്ന പോലെ തോന്നിച്ചിരുന്നു അതൊക്കെ….

…..സിദ്ധുവിനു ആ അറ്റമ്റ്റിൽ ഒരിക്കലും പിഴവ് വരില്ല. അതിലും റിസ്ക് നിറഞ്ഞ പോരാട്ടങ്ങൾ സിദ്ധു ഓവർകം ചെയ്തിട്ടുണ്ട്, ഒരു പോറൽ പോലും ഏൽക്കാതെ…. അതാണ് എനിക്ക് പൊരുത്തപ്പെടാൻ സാധിക്കാത്തത്…”

“മിത്ര പറയു..”

അവൾ മൗനമായി ഒരു നോക്കുത്തിയെ പോലെയിരുന്നു. അഖിൽ ക്ഷമയോടെ കാത്തു. അവളുടെ മാനസികനിലയെക്കുറിച്ചു അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

“ക്യാപ്റ്റൻ …ഇതിൽ പിഴവ് വന്നിട്ടുണ്ടെങ്കിൽ എന്താണ് അടുത്ത്ത്..” മിത്ര മെല്ലെ ചോദിച്ചു.

അഖിൽ അല്പനേരം നിശ്ശബ്ദനായിരുന്നു. പിന്നെ പറഞ്ഞു.

“കോർട് മാർഷൽ..”

ചേതൻ പല്ലുകടിച്ചു കൈചുരുട്ടി വായുവിൽ ചുഴറ്റി. അവന്റെ ചുണ്ടുകളിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്നതത്രയും ബ്രിഗേഡിയറിന് എതിരെയുള്ള പദങ്ങളായിരുന്നു.

“ക്യാപ്റ്റൻ….ഒന്നുകൂടി എനിക്ക് വ്യക്തമാക്കി തരുമോ…” മിത്ര അയാളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

“മിത്ര…അതായത്…, ഇന്ത്യൻ കോണ്സ്റ്റിട്യൂഷൻ വ്യവസ്ഥകൾ അനുസരിച്ചു നമുക്കൊരു മിലിറ്ററി ലോ ഉണ്ട്. ഈ മിലിറ്ററി ലോ പൊതുവെ സിവിൽ മാതൃകയിലാണ്. ..

…ഒരു സൈനീക ഉദ്യോഗസ്ഥനെ സംബന്ധിച്ചു
അയാൾ ചെയ്ത എല്ലാ കുറ്റങ്ങളും.. അതായത് റേപ്പ്, മർഡർ ഇവ ഒഴികെ സൈനീക കോടതിക്ക് വിചാരണ ചെയ്തേക്കാം…

..ഓപ്പറേഷൻ ഏരിയയിൽ അല്ലെങ്കിൽ ആക്റ്റ്ന്റെ പരിധിയിൽ വരുന്ന മറ്റൊരാൾക്കെതിരെ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പോലും അതു സൈനീക കോടതിയിൽ വിചാരണക്ക് വരാം…അതു സൈനീകമാണോ സിവിൽ കോടതിയാണോ എന്നുള്ള അധികാരപരിധി സൈന്യം തീരുമാനിക്കും…

…അതായത്…മിത്ര…ഒരു സൈനീക കോടതി ഒരു വിചാരണ നടത്തുമ്പോൾ അതിനെ കോർട് മാർഷൽ എന്നു വിളിക്കുന്നു.. സൈനീക നിയമത്തിനു വിധേയമായി സായുധ സേനയിലെ അംഗങ്ങളുടെ കുറ്റബോധം നിര്ണയിക്കാനും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷ തീരുമാനിക്കാനും സൈനീക കോടതിക്ക് അധികാരമുണ്ട്.” അഖിൽ പറഞ്ഞ് നിർത്തി.

ശേഷം മിത്രയുടെ മുഖത്തേക്ക് തന്നെ ദൃഷ്ടിയുറപ്പിച്ചിരുന്നു. അവളുടെ കണ്ണുകളിൽ കണ്ട ദൃഢ ഭാവം അയാളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു.

ഇന്ദു മെല്ലെ എഴുന്നേറ്റു കൂടെ അഖിലും ചേതനും. അവൾ സാവധാനം അഖിലിന് നേരെ കൈനീട്ടി. അയാൾ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു.

“ഞാൻ റെഡി ആണ് ക്യാപ്റ്റൻ. മേജർ സഹ്യാദ്രി സറിനെ കാണാൻ പോകാൻ അപ്പോയിന്റിമെന്റ് എടുത്തോളൂ. …ക്യാപ്റ്റൻ സിദ്ധാർഥ് മുകുന്ദന് സംഭവിച്ചത് എന്താണെന്ന് എനിക്കറിയണം. ”

“ഒക്കെ മിത്ര…ഇതിന്റെ ഡീറ്റൈൽസ്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story