നിലാവിനായ് : ഭാഗം 7

നിലാവിനായ് : ഭാഗം 7

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ദേവ്നിയുടെ സന്തോഷം കാണും തോറും… ജീവനോട് ചേർന്നു നിൽക്കുന്നത് കാണും തോറും ഗൗതമിന്റെ കണ്ണിൽ തീ പടർന്നു.

ദേവ്നി പക്ഷെ ഏറെ സന്തോഷവതിയായിരുന്നു.

“ദേവ്നി ശീതൾ… നിങ്ങൾ പൊയ്ക്കൊള്ളു”

മേനോൻ പറഞ്ഞു തീരും മുന്നേ ദേവ്നി ചാടി തുള്ളി പുറത്തെത്തി. അവളുടെ ചാട്ടവും സന്തോഷവുമാണ് ഗൗതമിൽ ഏറ്റവും ദേഷ്യം പിടിപ്പിച്ചത്. അവൾ എന്നെ അസിസ്റ്റന്റ് ആയിരുന്നപ്പോൾ എന്നതായിരുന്നു ഒരു പ്രശ്നം. കുറച്ചധികം പണികൾ എടുപ്പിച്ചിട്ടുണ്ട് എന്നല്ലാതെ വേറെ കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ… ജീവൻ ആണെങ്കി മഹാ മൊരടൻ ആണെന്ന് മിക്ക സ്റ്റാഫ് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഇവരുടെ അടുത്തുള്ള പെരുമാറ്റം കാണുമ്പോ അങ്ങനെ തോന്നുന്നുമില്ല.

“ഗൗതം… എന്താ ആലോചിച്ചു നിൽക്കുന്നെ” മേനോന്റെ ഉറച്ച ശബ്ദമാണ് അവനെ ആത്മഗതത്തിൽ നിന്നും ഉണർത്തിയത്.

“ഒന്നുമില്ല” ആ ഒരൊറ്റ വാക്കിൽ തന്നെയുണ്ടായിരുന്നു അവന്റെ ഇഷ്ടകേട്. അതു എന്തിനെന്ന് മാത്രം മേനോന് മനസിലായില്ല. ജീവനും അത്ഭുതപ്പെട്ടു തന്നെ ഗൗതമിനെ നോക്കി നിന്നു. പെട്ടന്ന് തന്നെ ഗൗതം അവന്റെ മുഖത്തെ ഈർഷ്യ മറയ്ക്കാൻ ശ്രമിച്ചു.

പിന്നീട് കുറച്ചു സമയം ജീവൻ ബാംഗ്ലൂര് ബിസിനെസ്സ് മീറ്റിനെ കുറിച്ചും പുതിയ ക്ലൈൻറ്‌സ് കുറിച്ചുമൊക്കെ വിശദമായി മേനോനോട് പറഞ്ഞു കൊണ്ടിരുന്നു. ഗൗതം ആ സമയങ്ങളിലെല്ലാം ജീവനെ നോക്കി കാണുകയായിരുന്നു. ബിസിനസിലേക്ക്… ആ വിഷയത്തിലേക്ക് സഞ്ചരിക്കുമ്പോൾ അവന്റെ സംസാര ഭാഷ മാത്രമല്ല ശരീരം പോലും ആ തരത്തിൽ ഒരുപോലെ ബിസിനെസ്സ് എന്ന വിഷയത്തോട് ചേർന്നു കിടക്കുന്നു… ജീവന്റെ കണ്ണുകളിലെ ദൃഢത സംസാര ശൈലി കൈകളും കണ്ണുകളുമൊക്കെ സഞ്ചരിക്കുന്ന വഴികൾ എല്ലാം എല്ലാം തന്നെ ഗൗതം നോക്കി പഠിക്കുകയായിരുന്നു. ശരിക്കുമൊരു ബിസിനസ് മാൻ. ഇടയ്ക്കൊന്നു മേനോൻ ഗൗതത്തിനെ പാളി നോക്കി… അവന്റെ കണ്ണുകൾ ജീവനിൽ ആണെന്ന് മനസിലാക്കിയ മേനോന്റെ മുഖത്തു ഒരു ചിരി വിടർന്നു. അവൻ മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്… അതു മതി… അവനിലുള്ള ആത്മവിശ്വാസം കൂടി കൂടി വരുന്നുണ്ട് ഓരോ ദിവസം ചെല്ലുംതോറും.

“പിന്നെ ഇന്നലെ ഒരു ഇൻസിഡന്റ ഉണ്ടായി. സത്യത്തിൽ ഞാൻ നേരം വൈകാൻ അതാ കാരണം ”

മേനോനും ഗൗതവും എന്താണെന്ന ചോദ്യത്തോടെ ജീവന് നേരെ തിരിഞ്ഞു.

“രാജ് ഗ്രൂപ്‌സ് കേട്ടിരിക്കുമല്ലോ… അതിന്റെ സാരഥി പ്രകാശ് രാജ് സർ ഇന്നലെ വഴിയിൽ വെച്ചു കണ്ടു. അദ്ദേഹവും അവരുടെ സഹോദരിയുടെ മകളും മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്രതീക്ഷിതമായി ഒരു ചെസ്റ്റ് പെയിൻ. തക്ക സമയത്തു ഹോസ്പിറ്റലിൽ ആക്കാൻ സഹായിച്ചു… ഒന്നു ഭേദം ആയപ്പോഴാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്”

“ആഹാ… അങ്ങനെയൊന്ന് നടന്നോ… ഇന്നലെ പറഞ്ഞില്ലലോ” പെട്ടന്ന് തന്നെ കൃഷ്ണൻ പറഞ്ഞ വാക്കുകൾ മൂന്നുപേരുടെയും ചെവിയിൽ ഒന്നുകൂടി അലയടിച്ചു… മൂവരും മൗനമായിരുന്നു.

“രാജ് ഗ്രൂപ്‌സ് കേരളത്തിൽ വേര് പിടിപ്പിക്കാൻ നോക്കുന്നുവെന്നു ഞാൻ അറിഞ്ഞിരുന്നു… അവരുടെ എല്ലാം ബാംഗ്ലൂര് ആണ്… അയാൾ നല്ല ഒന്നാം തരം കച്ചവടക്കാരൻ ആണ്. നാട്ടിൽ 20000sqt ഒരു സൗധം പണിയാൻ ആൾ ഉദ്ദേശിക്കുന്നുണ്ട്. പല ബിൾഡേഴ്‌സ് അയാളുടെ പുറകെയുണ്ട്. ആർക്കും പിടി കൊടുത്തിട്ടില്ല. ഏകദേശം 50 കോടിയിൽ വരുന്ന ഒരു പ്രോജക്ട് ആണ് ഉദ്ദേശിക്കുന്നത്… പക്ഷെ അതു വില കുറച്ചു കാണേണ്ട… അതു നന്നായാൽ അടുത്ത ബിസിനസ് 500 കോടിയിൽ വരുന്ന ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രോജക്ട് ആണ്. ഇതു ഏറ്റവും നന്നായി ചെയ്യുന്നവർക്ക് തന്നെ ആ ബിസിനെസ്സ് അയാൾ കൊടുക്കും. അതു ഉറപ്പാണ്”

“അച്ഛൻ ഇതിനെ കുറിച്ചു നന്നായി ഒരു പഠനം നടത്തിയിട്ടുണ്ടല്ലോ”

മേനോന്റെ സംസാരത്തിൽ ഗൗതം തമാശ രൂപേണ ചോദിച്ചു.

“ഗൗതം… ബിസിനെസ്സ് ആണ്. ഏത് സമയവും നമ്മുടെ കണ്ണും കാതും കൂർപ്പിച്ചിരിക്കണം. മാർക്കറ്റിൽ നമ്മൾ എപ്പോഴും ആക്ടിവ് ആയിരിക്കണം. ബിസിനസിൽ ഒന്നാമത്തെ പാഠം അതാണ്” ജീവൻ ആയിരുന്നു അതിനുള്ള മറുപടി നൽകിയത്. അതു ശരി വയ്ക്കുന്ന മുഖഭാവം ആയിരുന്നു മേനോനും.

മേനോൻ ഫോൺ എടുത്തു ശീതളിനോടും ദേവ്നിയോടും ക്യാബിനിലേക്ക് വരാൻ പറഞ്ഞു.

അവരും വന്നതിനു ശേഷം മേനോൻ പറഞ്ഞു തുടങ്ങി.

“ജീവൻ ആൻഡ് ഗൗതം നിങ്ങൾക്ക് രണ്ടു പേർക്കും ഞാൻ ഇപ്പൊ ഒരു ജോലി നൽകുകയാണ്. നേരത്തെ പറഞ്ഞ രാജ് ഗ്രൂപ്സിന്റെ ആ സൗധം… ആ പ്രോജക്ട് നമുക്ക് കിട്ടണം. നിങ്ങൾ രണ്ടു പേരും ഓരോ പ്രോജക്ട് സബ്മിറ്റ് ചെയ്യണം. ഒപ്പം അതിന്റെ പ്രെസെൻന്റേഷൻ കൂടി വേണം. വീടിന്റെ ബ്ലൂ പ്രിന്റ് എസ്റ്റിമേറ്റ് എല്ലാം വേണം… അവരുടെ മാനേജർ നമുക്ക് ഒരു കൊട്ടഷൻ അയച്ചിരുന്നു. രണ്ടാഴ്ച സമയമുണ്ട് അതിനുള്ളിൽ റേഡിയാക്കണം.”

“ഒക്കെ സർ” അവർ എല്ലാവരും എഴുനേറ്റു തങ്ങളുടെ ക്യാബിനിലേക്ക് പോയി.

ദേവ്നി ഇത്രയും സമയം കൊണ്ടു തന്നിലേക്ക് വരുകയോ എന്തെങ്കിലും സംസാരിക്കുകയോ ചെയ്യുമെന്ന് ഗൗതം വെറുതെയെങ്കിലും ആഗ്രഹിച്ചു. പക്ഷെ ജീവന്റെ കയ്യിൽ തൂങ്ങി നടക്കുന്നതാണ് അവൻ കാണുന്നത്. അതു കാണും തോറും അവന്റെ മുഖത്തെ പച്ച ഞരമ്പുകൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.

ഗൗതത്തിന്റെയും ജീവന്റെയും ക്യാബിൻ അടുത്തടുത്തായിരുന്നു. അവരുടെ ക്യാബിൻ ഉള്ളിൽ തന്നെയായിരുന്നു ദേവ്നിക്കും ശീതളിനും ഉള്ള സീറ്റ്. ജീവന്റെ ക്യാബിൻ ഡോർ ദേവ്നി അടച്ചു ഉള്ളിലേക്ക് കയറുന്നത് നോക്കി നിൽക്കാൻ മാത്രമേ ഗൗതത്തിനു ആയുള്ളൂ.

“ജീവൻ സാറേ…” ദേവ്നിയുടെ വിളിക്കു രൂക്ഷത്തിൽ ഉള്ള ഒരു നോട്ടമായിരുന്നു അവന്റെ മറുപടി.

“ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട… ഇയാൾ രണ്ടു ദിവസം കഴിഞ്ഞു വരൂ എന്നു പറഞ്ഞിട്ടു”

“നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടിയല്ലേ എന്റെ ദേവാ” അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ടു അവൻ മറുപടി പറഞ്ഞു.

“ഹൂ.. എനിക്ക് വേദനിച്ചു കേട്ടോ” അവന്റെ കൈകൾ തട്ടി മാറ്റി അവൾ തന്റെ ചുവന്ന മൂക്കിൻ തുമ്പിൽ പതുക്കെ തലോടി ചിരിച്ചു.

അവരുടെ കളി ചിരികൾ എല്ലാം തന്നെ ലാപ്‌ടോപ്പിൽ തെളിഞ്ഞ സിസിടീവി വിഷൽസ് നോക്കി പല്ലിറുമുകയായിരുന്നു ഗൗതം… കയ്യിലെ ഫിംഗേർബോൾ ആയിരുന്നു അവന്റെ അന്നേരത്തെ ദേഷ്യം അറിഞ്ഞ വസ്തു.

“അല്ല ഏട്ടാ… ഈ ശീതൾ ആൾ എങ്ങനെ”

ദേവ്നി അവളുടെ പേര് എടുത്തു ചോദിച്ചതും ജീവന്റെ മുഖം പെട്ടന്ന് മങ്ങിയിരുന്നു.

“അല്ല… അവൾ ഇവിടെ ജോലിക്ക് വരാനുള്ള പ്രധാന കാരണം വിണ്ണിലെ നക്ഷത്രത്തെ ഒരു താലിയിൽ കുരുക്കി നെഞ്ചിൽ ചേർക്കാൻ ആണോയെന്നൊരു സംശയം” ദേവ്നി സത്യത്തിൽ ഒന്നു എറിഞ്ഞു നോക്കിയതാണ്… ജീവൻ എന്ന മീൻ കൊളുത്തുമോ എന്നറിയാൻ.

“പ്രധാന കാരണം അതു തന്നെയാണ് ദേവ. മാധവ് മേനോന്റെ പ്രിയ പത്നി സുഭദ്ര മാധവ് മേനോന്റെ ഒരേയൊരു സഹോദരൻ കൃഷ്‌ണൻ മേനോന്റെ ഒറ്റ മകളാണ്… ശീതൾ കൃഷ്ണൻ”

“ആഹാ… അപ്പൊ പറഞ്ഞു വരുമ്പോൾ ഏട്ടന്റെ മുറപ്പെണ്ണ് അല്ലെ… അപ്പൊ ആ പ്രയോരിറ്റി നിങ്ങൾക്ക് അല്ലെ”

“ഹും… മുറചെറുക്കൻ” അവന്റെ വാക്കുകളിൽ പുച്ഛവും പരിഹാസവും കലർന്നിരുന്നു.

“നല്ല ഒന്നാം തരം തേപ്പു കിട്ടി കരിഞ്ഞ മണം നന്നായി വരുന്നുണ്ടല്ലോ വാക്കുകളിൽ ”

നീയും തുടങ്ങിയോ കളിയാക്കുവാൻ

അവന്റെ ചോദ്യത്തിൽ നല്ല വിഷമം ഉണ്ടെന്നു അവൾക്കു മനസിലായി.

അവന്റെ നെഞ്ചിൽ തന്റെ ചൂണ്ടു വിരൽ കുത്തി നിർത്തി അവൾ പറഞ്ഞു.

“ഈ ഏട്ടനോട് ഇങ്ങനെ കുറുമ്പ് പറയാൻ എനിക്ക് മാത്രമേ അധികാരമുള്ളു… എനിക്കും വേറെയാരുമില്ലാലോ ഇങ്ങനെ കുറുമ്പ് കാണിക്കാൻ”

അത്രയും പറഞ്ഞുകൊണ്ടു അവന്റെ തോളിലേക്ക് അവൾ ചാഞ്ഞു. അത്രമാത്രം കണ്ടു നിൽക്കാൻ മാത്രമേ ഗൗതമിനും കഴിഞ്ഞുള്ളു… അവൻ ദേഷ്യത്തിൽ ലാപ് ടോപ്പ് വലിച്ചടച്ചു. ദേഷ്യത്തിൽ കൈമുഷ്ടിയിൽ ഫിംഗർ ബോൾ ചുരുട്ടി പിടിച്ചിരുന്നു. തനിക്ക് എന്താ ഇത്ര ദേഷ്യം വരാൻ കാരണം. അവളെക്കാൾ എത്രയോ സുന്ദരികളെ കണ്ടിട്ടുണ്ട്… പക്ഷെ ഇവളെപോലെ ഒന്നിനെ കണ്ടിട്ടില്ല എന്നുള്ളതും സത്യം. തന്നെ ആരാധനയോടെ നോക്കാതെ താനും ഒരു മനുഷ്യ ജീവി മാത്രമാണെന്ന് ഓർമിപ്പിച്ച ഒരേയൊരു വ്യക്തി. വെറും സാധാരണക്കാരൻ എന്ന പോലെ പെരുമാറി. ബാക്കിയുള്ളവർ എല്ലാം തന്നെ തന്റെ സ്റ്റാർ വാല്യു മാത്രമാണ് നോക്കിയത്. ഇപ്പൊ കൂടെയുള്ള ശീതൾ പോലും അങ്ങനെ തന്നെ. പക്ഷെ ദേവ്നി… അവളുടെ കണ്ണുകളിൽ എന്നെ കാണുമ്പോൾ തെളിയുന്ന ഭാവം എന്താണെന്ന് മനസിലാകുന്നില്ല. ഒന്നുറപ്പാണ് ആരാധനയോടെ തന്നെ നോക്കാത്ത ഒരേയൊരു നോട്ടം അവളിൽ മാത്രമാണ് താൻ കണ്ടത്. അതു ഒന്നുമാത്രം തന്നെയാണ് അവളിലേക്ക് തന്നെ അടുപ്പിക്കുന്നതും. അവളോട്‌ ഇഷ്ടം ഉണ്ട്. അതു പ്രണയമാണോ. അതുകൊണ്ടാണോ തന്നെ അവഗണിക്കുമ്പോൾ ദേഷ്യം തോന്നുന്നെ… അവനു ആലോചിക്കുംതോറും തലക്ക് ഭ്രാന്തു പിടിക്കുന്നപോലെ… അവൻ തല കുടഞ്ഞിരുന്നു… മതി… അച്ഛൻ പറഞ്ഞ പ്രോജക്ട്… അതിലേക്ക് ശ്രെദ്ധ കൊടുക്കണം. ശരിക്കും എന്റെ കഴിവ് തെളിയിക്കാൻ അച്ഛനായി തന്ന ഒരു അവസരം. ഞാൻ തെളിയിച്ചു കൊടുക്കണം… എങ്കിലും ദേവ്നി… അവൾ അവന്റെയുള്ളിൽ ചോദ്യമായി അവശേഷിക്കാൻ തുടങ്ങിയിരിക്കുന്നു.

ദേവ്നി ജീവന്റെ തോളിൽ നിന്നും തലയുയർത്തി നോക്കി… “പറ ഏട്ടാ… എന്താ സംഭവം”

“ഓഹ്… അങ്ങനെ കാര്യമായി

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story