നിനക്കായ്‌ : ഭാഗം 14

നിനക്കായ്‌ : ഭാഗം 14

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

അഭിരാമിയെ വിട്ടിട്ട് ഓഫീസിലെത്തിയിട്ടും അജിത്തിന്റെ ഉള്ളിൽ അവൾ പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു. ആലോചിച്ചാലോചിച്ച് അവന് തലക്ക് ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നി. മനുവിനും തനിക്കുമിടയിൽ ഒരു രഹസ്യങ്ങളുമില്ലെന്ന് കരുതിയിട്ട് അവന്റെ ഉള്ളിൽ തന്റെ പെങ്ങളായിരുന്നു എന്ന അറിവ് അവനെ വീണ്ടും അമ്പരപ്പിച്ചു. ആലോചിച്ചിരിക്കുമ്പോഴാണ് പെട്ടന്ന് പുറത്ത് നിന്നും മനു കയറി വന്നത്. എന്തുകൊണ്ടോ പരസ്പരം കണ്ടിട്ടും അവർക്ക് തമ്മിൽ തമ്മിൽ ഒന്ന് ചിരിക്കാൻ പോലും കഴിഞ്ഞില്ല. മനു ഒന്നും മിണ്ടാതെ കള്ളം കണ്ടുപിടിക്കപ്പെട്ട കുട്ടിയെപ്പോലെ തല കുനിച്ച് അജിത്തിന്റെ മുന്നിലായി വന്ന് നിന്നു.

” അഭി നിന്നോടെല്ലാം പറഞ്ഞു അല്ലേ ? ”

പതിഞ്ഞ സ്വരത്തിൽ അജിത്തിന്റെ മുഖത്ത് നോക്കാതെ അവൻ ചോദിച്ചു. അജിത്ത് വെറുതെയൊന്ന് മൂളുകമാത്രം ചെയ്തു.

” എടാ ഞാൻ മനഃപൂർവം….. ”

” നമുക്ക് വൈകിട്ട് സംസാരിക്കാം നീയിപ്പോ ചെല്ല്. ”

മനുവിനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവന് നേരെ കയ്യുയർത്തിക്കാണിച്ചുകൊണ്ട് അജിത്ത് പറഞ്ഞു. മനുവിന്റെ മുഖമൊന്ന് വല്ലാതായെങ്കിലും ഒന്നുകൂടി തിരിഞ്ഞു നോക്കി അവൻ പെട്ടന്ന് തന്റെ ക്യാബിനിലേക്ക് നടന്നു.
സീറ്റിൽ വന്നിരുന്നിട്ടും അജിത്തിന്റെ ഭാവം അവനെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.
ആ ദിവസം മുഴുവൻ തമ്മിൽ കണ്ടെങ്കിലും പരസ്പരം അധികം സംസാരങ്ങളൊന്നുമില്ലാതെ കടന്ന് പോയി.

വൈകുന്നേരം മനുവിനും മുന്നേ അജിത്ത് ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങി. പുറത്ത് പാർക്കിങ്ങിൽ വന്ന് തന്റെ ബൈക്കിൽ കയറിയിരുന്ന് അവൻ അഭിരാമിയുടെ നമ്പർ ഡയൽ ചെയ്തു.

” ഇത്രവേഗമിങ്ങെത്തിയോ? ”

മറുവശത്ത് നിന്നും അവൻ പുറത്ത് എത്തിയെന്ന് കരുതി അഭിരാമിയുടെ ചോദ്യം വന്നു.

” ഞാനിന്ന് ലേറ്റാകും നീ ബസ്സിൽ വീട്ടിലേക്ക് പൊയ്ക്കോ ”

അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അജിത്ത് പറഞ്ഞു. മറുപടി കേൾക്കാൻ നിൽക്കാതെ അവൻ പെട്ടന്ന് ഫോൺ കട്ട്‌ ചെയ്തു.

” കേറ് … ”

പുറത്തേക്ക് വന്ന മനുവിന്റെ മുന്നിൽ ബൈക്ക് കൊണ്ട് നിർത്തി അജിത്ത് പറഞ്ഞു. അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി ഒന്നും മിണ്ടാതെ മനു പിന്നിൽ കയറി. ട്രാഫിക്കിനെ കീറി മുറിച്ചുകൊണ്ട് ബൈക്ക് ചീറിപ്പാഞ്ഞു.

” നമുക്ക് കുറച്ചുനേരം ഇവിടിരിക്കാം ”
ബീച്ച് റോഡിന്റെ സൈഡിൽ ബൈക്ക് നിർത്തിക്കൊണ്ട് പിന്നിലേക്ക് നോക്കി അജിത്ത് പറഞ്ഞു.

” എടാ കൂട്ടുകാരന്റെ പെങ്ങളെ പെങ്ങളായി കാണേണ്ടതാണ്. പക്ഷേ , എപ്പോഴോ അവളെ ഞാൻ സ്നേഹിച്ചുപോയി. അവളോടുള്ള സ്നേഹത്തിന് മുന്നിൽ ഞാനൊരു ക്രിസ്ത്യാനിയും അവളൊരു ഹിന്ദുവുമാണെന്നത് പോലും ഞാൻ മറന്നുപോയി. പക്ഷേ , അനു അവളൊരു തെറ്റും ചെയ്തിട്ടില്ല. അവളൊരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല. ഞാനാണ് അവളെ സ്നേഹിച്ചതും പിന്നാലെ നടന്നതും എല്ലാം. അതിന് നീ തരുന്ന എന്ത് ശിക്ഷയും ഞാനേറ്റോളാം. ”

ആർത്തലക്കുന്ന കടലിലേക്ക് നോക്കി നിന്ന് ശാന്തമായ സ്വരത്തിൽ മനു പറഞ്ഞു. എല്ലാം കേട്ട് നിന്ന അജിത്തിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.

” എടാ നീയെന്തോന്നാ വിചാരിച്ചത് പെങ്ങടെ കാമുകനെ സിനിമസ്റ്റൈലിൽ കൊണ്ടുവന്ന് കടലിൽ തള്ളിയിടാൻ വന്ന സൈക്കോആങ്ങളയാണ് ഞാനെന്നോ ? ”

അവനെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് അജിത്ത് ചോദിച്ചു. ഒന്നും മനസ്സിലാവാതെ അമ്പരന്ന് അവനെത്തന്നെ നോക്കി നിൽക്കുവായിരുന്നു അപ്പോൾ അജിത്ത്.

” എടാ നീയവളെ പ്രേമിച്ചതിന് നിന്നോട് പ്രതികാരം ചെയ്യാൻ കൊണ്ടുവന്നതൊന്നുമല്ല ഞാൻ. അവളെയേൽപ്പിച്ച് കൊടുക്കാൻ നിന്നോളം യോഗ്യതയുള്ള ആരെയും എനിക്ക് കണ്ടുപിടിക്കാൻ കഴിയില്ലളിയാ. പിന്നെ നീ പറഞ്ഞില്ലേ എല്ലാതെറ്റും നീയാ ചെയ്തേ അവളൊരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ലെന്ന്. അത് നിന്റെ തോന്നലാണ്. നിനക്ക് വേണ്ടി അവൾ ജീവൻ കളയും . നിന്നെയോർത്ത് മാത്രാടാ എന്റനൂന്റെ ഹൃദയം തുടിക്കുന്നത് പോലും. മോഹിച്ചിട്ട്‌ നഷ്ടപ്പെടുമെന്ന ഭയമാണ് അത് പ്രകടിപ്പിക്കുന്നതിൽ നിന്നും അവളെ പിന്തിരിപ്പിച്ചത്. ”

അജിത്ത് പറഞ്ഞുനിർത്തുമ്പോൾ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിൽക്കുകയായിരുന്നു മനു.

” നീ പേടിക്കണ്ടഡാ നിങ്ങൾക്ക് പിരിയേണ്ടി വരില്ല. അതിന് ഏതറ്റം വരെ പോകേണ്ടി വന്നാലും ഞാനുണ്ട് കൂടെ ”

ചിരിയോടെ അവനെ കെട്ടിപിടിച്ചുകൊണ്ട് അജിത്ത് പറഞ്ഞു. തിരികെ അവനെ കെട്ടിപിടിക്കുമ്പോൾ മനുവിന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു.

” അപ്പൊ എന്റെ വീട്ടിലെ കാര്യം ഞാനേറ്റു. നിന്റപ്പൻ മുളങ്കുന്നത്ത് സക്കറിയായെ നീ മെരുക്കണം. ”

” അക്കാര്യം ഞാനേറ്റു ”

പറഞ്ഞുകൊണ്ട് ബൈക്കിലേക്ക് കയറുമ്പോൾ അവരുടെ രണ്ടുപേരുടെയും ചുണ്ടുകളിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു.
മനുവിനെ വീട്ടിൽ വിട്ട് അജിത്ത് പാലക്കലെത്തുമ്പോൾ സമയം ഒൻപത് കഴിഞ്ഞിരുന്നു.

” അവിടെ നിക്ക് ”

മുകളിലേക്ക് കയറിവന്ന അവന്റെ കോളറിൽ പിടിച്ച് വലിച്ച് ഇരുളിലേക്ക് മാറ്റിക്കൊണ്ട് അഭിരാമി പറഞ്ഞു.

” എന്തോന്നാ പെണ്ണേ മനുഷ്യനെ പേടിപ്പിക്കുന്നത് ? ”

പിന്നിലെ ഭിത്തിയിലേക്ക് ചാരി നിന്നുകൊണ്ട് അജിത്ത് ചോദിച്ചു.

” അല്ല എന്നെ കൂട്ടാതെ എങ്ങോട്ടാ ഓടിപ്പോയത് ? ഊതിക്കേ ”

അവന്റെ മുഖത്തിന് നേരെ നിന്ന് മൂക്ക് വിടർത്തിക്കൊണ്ട് അവൾ പറഞ്ഞു.

” എടീ ഞാൻ കള്ള് കുടിക്കാനൊന്നും പോയതല്ല. മനുവിന്റെ കൂടെ പോയതാ . ”

” എന്നാ തീർച്ചയായും ഊതണം. ഉറപ്പായിട്ടും ചർച്ച ബാറിലായിരുന്നു കാണും. എനിക്കജിത്തേട്ടനെ വിശ്വാസമില്ല ”

അവന്റെ കണ്ണിലേക്ക് തുറിച്ച് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

” ഓഹോ എന്നാപ്പിന്നെ ആ സംശയമങ്ങ് തീർത്തുകളയാം. ”

അവളെ ചുറ്റിപ്പിടിച്ച് ഭിത്തിയിലേക്ക് ചാരി നിർത്തി അവൾക്കഭിമുഖമായി നിന്ന് മീശ പിരിച്ചുകൊണ്ട് അവൻ പറഞ്ഞു.

” എന്ത് ചെയ്യാൻ പോവാ ”

തന്നോടടുക്കുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ ചോദിച്ചു.

” നിനക്ക് സംശയം മാറ്റണ്ടേ ? ”

ചൂണ്ടുവിരൽ കൊണ്ട് ചുണ്ട് തടവിക്കൊണ്ട് ചിരിയോടെ അവൻ ചോദിച്ചു.

” അതുപിന്നെ ഞാൻ…. ”

പറഞ്ഞ് മുഴുമിപ്പിക്കും മുന്നേ തന്റെ ചുണ്ടുകൾ കൊണ്ട് അവനവളുടെ നനുത്ത അധരങ്ങളെ ബന്ധിച്ചുകഴിഞ്ഞിരുന്നു.

അവളുടെ മിഴികൾ വിടർന്നു. കയ്യിലെ കൂർത്ത നഖങ്ങൾ അവന്റെ പുറത്താഴ്ന്നു. പതിയെ ആ ഉണ്ടക്കണ്ണുകൾ കൂമ്പിയടഞ്ഞു.അവന്റെ കൈകൾ അവളുടെ അരക്കെട്ടിനെ ചുറ്റിവരിഞ്ഞു. നിമിഷങ്ങൾക്ക് ശേഷം ശ്വാസം കിട്ടാതെ അവനെ തള്ളി മാറ്റുമ്പോൾ അഭിരാമിയുടെ മുഖം ചുവന്ന് കണ്ണുകൾ നനഞ്ഞിരുന്നു. അവനിൽ നിന്നുമകന്ന് അൽപ്പനേരം ഭിത്തിയിൽ ചാരി നിന്ന് പാറിപറന്ന മുടിയിഴകളൊതുക്കി അവന്റെ മുഖത്ത് നോക്കാതെ അവൾ വേഗം താഴേക്ക് നടന്നു.

” അച്ഛനെവിടമ്മേ ? ”

കാലത്ത് അടുക്കളയിലേക്ക് വന്നുകൊണ്ട് എന്തോ ചെയ്തുകൊണ്ടിരുന്ന ഗീതയോടായി അജിത്ത് ചോദിച്ചു.

” അച്ഛൻ പറമ്പിലോട്ടിറങ്ങി . അല്ല ഇന്ന് ഞായറാഴ്ചയായിട്ട് നീയെന്താ കാലത്തേ എണീറ്റത് ? ”

അവന് നേരെ തിരിഞ്ഞുകൊണ്ട് അവർ ചോദിച്ചു.

” ഓഹ് ഒന്നുല്ലമ്മേ ഞാനും പറമ്പിലൊക്കെയൊന്ന് നടന്നിട്ട് വരാം ”
പറഞ്ഞുകൊണ്ട് അവൻ പതിയെ മുറ്റത്തേക്കിറങ്ങി.

” എടാ നിനക്ക് ചായ വേണ്ടേ ? ”

” വന്നിട്ട് മതിയമ്മേ ”

ഗീതയുടെ ചോദ്യത്തിന്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story