നിന്നരികിൽ : ഭാഗം 15

നിന്നരികിൽ : ഭാഗം 15

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

സിദ്ധുവും നന്ദുവും വീട്ടിലെത്തുമ്പോൾ യശോദ അടുക്കളയിൽ പിറന്നാൾ സദ്യക്കുള്ള തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരുന്നു…. നാരായണനും അവരെ സഹായിക്കുന്നുണ്ടായിരുന്നു

“അതെ ഒന്ന് നിന്നെ….

മുറിയിലേക്ക് പോവാനൊരുങ്ങിയ സിദ്ധു വിനെ അവൾ പുറകിൽ നിന്നും വിളിച്ചു

“അങ്ങനങ് പോയാലെങ്ങനാണ്… ഇവര് രണ്ടാളും ഇങ്ങനെ ഇവിടെ കഷ്ട്ടപെടുമ്പോൾ ഒന്ന് സഹായിക്കുക പോലും ചെയതങ് മുഖം തിരിച്ചു പോവുന്നത് ശെരിയാണോ….

സിദ്ധു നാരായണന്റെ മുഖത്തേക്ക് നോക്കി

“അങ്ങോട്ട്‌ നോക്കിട്ട് കാര്യമില്ല…. ദേ ഇങ്ങോട്ട് വന്ന് ഒന്ന് സഹായിചേ….വന്നേ…

“അവൻ പോട്ടെ മോളെ…. യശോദ അവളെ തടഞ്ഞു

“ഇല്ലമ്മേ… നമ്മളെല്ലാരും ഒരു കുടുംബമല്ലേ…. ഒരുപാട് പേരൊന്നും ഇല്ലല്ലോ ആകെ 4പേരല്ലേ ഉള്ളു…. അപ്പോ എല്ലാർക്കും എല്ലാത്തിലും പങ്കു ചേരാം….

സിദ്ധു വേറെ വഴിയില്ലാതെ അടുക്കളയിലേക്ക് കയറി…
നന്ദുവും യശോദയും അവന് വേണ്ട നിർദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു…..

“എന്നെ ക്ലാസ്സിന് പുറത്താക്കും അല്ലെ….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story