നിഴലായ് മാത്രം : ഭാഗം 1

നിഴലായ് മാത്രം : ഭാഗം 1

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

രാവിൻ നിലാ കായൽ
ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പൽ പ്രേമാർദ്രമാകുന്നു
പള്ളിത്തേരിൽ നിന്നെക്കാണാൻ
വന്നെത്തുന്നു വെള്ളിത്തിങ്കൾ
രജനീ ഗീതങ്ങൾ പോലെ വീണ്ടും കേൾപ്പൂ….. സ്നേഹ വീണാനാദം….. അഴകിൻ പൊൻതൂവലിൽ നീയും കവിതയോ..പ്രണയമോ..

റേഡിയോയിലൂടെ പ്രണയാർദ്രമായ ഗാനം കേട്ടുകൊണ്ട് സ്വയം മറന്നു നിൽക്കുകയായിരുന്നു മീനാക്ഷി. അടപ്പതു ഇഡ്‌ലി പാത്രത്തിൽ നിന്നും നല്ലൊരു മണത്തോടെ ആവി ഉയർന്നു വരുന്നുണ്ട്. ‘ഏടത്തിയെ എനിക്കു വിശക്കുന്നു’ പെട്ടന്നുള്ള വിളി കേട്ടു മീനാക്ഷി ഞെട്ടി തിരിഞ്ഞുനോക്കി.

‘പേടിപ്പിച്ചു കളഞ്ഞല്ലോ പാറൂ നീ’ അതും പറഞ്ഞു മീനാക്ഷി ചെറുതായി ദേഷ്യം മുഖത്തു വരുത്താൻ ശ്രമിച്ചു. കള്ള ദേഷ്യം മുഖത്തു വരുത്താൻ ശ്രമിക്കുന്നത് കണ്ട മീനാക്ഷിയെ കണ്ടു പാറു ചിരിച്ചു.

‘നീയെന്തിനാ ചിരിക്കണേ’ മീനാക്ഷി ഒരു സംശയത്തോടെ ചോദിച്ചു.
പാറു മീനാക്ഷിയുടെ അരികിൽ ചെന്നു തോളിൽ ഒരു കൈ വച്ചു താടിയിൽ കൊഞ്ചിച്ചു കൊണ്ടു പറഞ്ഞു

‘ഒന്നുമില്ല എന്റെ ഏടത്തിയെ… ഈ കള്ള ദേഷ്യം മുഖത്തു വരുത്തുന്നത് കാണുമ്പോൾ എന്തു ഭംഗിയ എന്റെ ഏടത്തിയെ കാണാൻ ‘

‘അയ്യേ… നാറിയിട്ടു വയ്യ പെണ്ണേ. പല്ലും കൂടി തേക്കാതെ എണീറ്റു വന്നിരിക്ക നീ. ദേ എനിക്ക് ഓക്കാനം വരും കേട്ടോ’ പാറുവിനെ തള്ളി മാറ്റി കൊണ്ടു വയറിൽ കൈ ചേർത്തു മീനാക്ഷി പറഞ്ഞു. ‘ആണൊഡാ കുട്ടി കുറുമ്പ. അമ്മായി ഇങ്ങനെ നിന്നപ്പോൾ നിനക്കു ഇഷ്ടമായില്ലേ. അമ്മായി വേഗം പോയി കുളിച്ചു ചുന്ദരി ആയി വരാട്ടോ. നീ വേഗം വായോ എന്നിട്ടു വേണം നിന്റെ അമ്മേനെ നമുക്ക് ശരിയാക്കാൻ. ഇപ്പൊ വയറ്റിൽ കിടന്നു ചവിട്ടരുത് കേട്ടോ. എന്റെ ഏടത്തി പാവമല്ലേ….ഉമ്മ’ അവൾ വയറ്റിൽ മുഖം ചേർത്തു പറഞ്ഞു കൊണ്ട് ഒരു ഉമ്മയും കൊടുത്തു.

അതു കേട്ടന്ന വണ്ണം വയറിനുള്ളിൽ മുഴച്ചു വന്നു നിന്നു കുട്ടി. വയറിന്മേലെ കൈവച്ചു പാറു ആ സ്പർശനം അറിഞ്ഞു. ‘കണ്ടോ ഏടത്തി… അവനെ കുറുമ്പനാ’ സന്തോഷം കൊണ്ട് പാറുവിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു.

‘നിന്റെ ഏട്ടനെ പോലെ കുറുമ്പൻ തന്നെയാ’ ഒരു ചെറു നാണത്തോടെ മീനാക്ഷി അതു പറയുമ്പോൾ നീർത്തുള്ളികൾ മുത്തുകൾ കണക്കെ കണ്ണുകളിൽ സ്ഥാനം പിടിച്ചിരുന്നു.

‘ഉം…ഉം..’ ഒരു ആക്കി ചിരി ചിരിച്ചുകൊണ്ട് പാറു പറഞ്ഞു’ഞാൻ എന്ന കുളിച്ചിട്ടു വരാം ‘
അടുക്കളയിൽ നിന്നും ഇറങ്ങിയതും മീനാക്ഷി വിളിച്ചു പറഞ്ഞു’മോളെ… ഹർഷനെ കൂടി വിളിച്ചോ… നേരത്തെ വിളിക്കാൻ പറഞ്ഞതാ ഞാൻ മറന്നു പോയി’.
‘ഞാൻ വിളിക്കാം കുഞ്ഞേട്ടനെ…. അല്ല വല്ലേയെട്ടൻ എഴുനേറ്റില്ലേ’ പാറു തിരിഞ്ഞു നിന്നു ചോദിച്ചു.

‘ഗോപേട്ടൻ ഇന്ന് നേരത്തെ ഇറങ്ങി. എന്തോ അത്യാവശ്യം കാര്യം ഉണ്ടെന്നു പറഞ്ഞിരുന്നു’ മീനാക്ഷിയുടെ മറുപടിക്ക് ചിരിച്ചുകൊണ്ട് തലയാട്ടി പോകാൻ തിരിഞ്ഞതും ചെവിയിൽ ഒരു പിടുത്തം വീണു. ‘അയ്യോ…അമ്മേ..വിട്’ ചെവി പൊത്തി പിടിച്ചുകൊണ്ടു പാറു വിളിച്ചു കൂവി.
‘അസത്…പലവട്ടം പറഞ്ഞിട്ടുണ്ട് കുളിക്കാതെ അടുക്കളയിൽ കയറരുതെന്നു.’ദേഷ്യം പിടിച്ചുകൊണ്ടു നിൽക്കുന്ന അമ്മയെ മുന്നിൽ കണ്ടപ്പോൾ പാറു ഒന്നു ഇളിച്ചു കാണിച്ചു.
‘എന്റെ ജാനകിയമ്മേ… ഇത്തവണത്തെക്കു ക്ഷമി’ജനാകിയെ ചേർത്തു പിടിച്ചുകൊണ്ടു പാറു പറഞ്ഞു. അവരുടെ അടുത്തേക്ക് മീനാക്ഷിയും പതുക്കെ നടന്നെത്തി. ‘ഏട്ടന്മാർ ആവശ്യത്തിനു അധികം കൊഞ്ചിച്ചു വഷളാക്കുന്നുണ്ട്. നീ വേണ്ടേ മീനു ഇവളെ നേരെയാക്കാൻ’ചെറു ദേഷ്യം വരുത്തി ജാനകി മീനുവിന്റെ നേർക്കു തിരിഞ്ഞു.
‘ഏട്ടന്മാർ എന്നു പറയണ്ട. എന്റെ ഗോപേട്ടന് മാത്രേ എന്നോട്‌സ്നേഹമുള്ളു. അമ്മയുടെ ഇളയ സൽപുത്രന് എന്നെ കാണുന്നതെ കലിയ’ അതും പറഞ്ഞു ചുണ്ട് കൂർപ്പിച്ചു കൊണ്ടു പാറു പോയി.
ജാനാകിയും മീനാക്ഷിയും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story