പവിത്ര: ഭാഗം 27

Share with your friends

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

രണ്ട് ദിവസങ്ങൾക്കു ഇപ്പുറം ശ്രീശൈലത്തിൽ ഒരു സന്തോഷ വാർത്ത അറിഞ്ഞു.
പുണ്യക്ക് ഒരു ആൺകുട്ടി ഉണ്ടായി എന്ന്…
ആകാശ് ആണ് വിളിച്ചു അറിയിച്ചത്.

എല്ലാരും ഒരുമിച്ചാണ് കുഞ്ഞിനെ കാണാൻ പോയത്.
കുഞ്ഞിനെ മടിയിൽ എടുത്തു വെച്ച് കൊണ്ട് പത്മം ആദിയെയും സൗമ്യയെയും അരികിൽ വിളിച്ചു.
ആദി കുഞ്ഞിന്റെ കാലിൽ ചെറുതായി തലോടി കൊണ്ടിരുന്നു.

” മോന്റെ അമ്മാവനും അമ്മായിയും ആണ് ഇവർ കേട്ടോ ”

അത് കേട്ടപ്പോൾ അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.പുതിയ ബന്ധങ്ങൾ…പുതിയ സ്ഥാനങ്ങൾ…
അവന് അതെല്ലാം പുതുമ നിറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

” അല്ല പത്മം പവിത്രയ്ക്ക് കല്യാണം ഒന്നും നോക്കുന്നില്ലേ… ഞങ്ങളുടെ ബന്ധത്തിൽ ഒരു നല്ല ചെറുക്കൻ ഉണ്ട്…
നാല്പത് വയസ്സ് ഉണ്ടെങ്കിലും മുപ്പത്തഞ്ചേ തോന്നൂ…
ഒന്ന് കെട്ടിയതാ ഭാര്യ മരിച്ചു പോയി ഒരു മോളുണ്ട് ”
ആകാശിന്റെ അമ്മ വിലാസിനി ആണത് പറഞ്ഞത്.

എല്ലാരുടെ കണ്ണുകളും പവിത്രയുടെ നേർക്ക് നീണ്ടു. അവളാകട്ടെ അത് കേട്ടതായി ഭാവിക്കാതെ കുഞ്ഞിനെ നോക്കി ഇരിക്കയാണ്.

” ഒന്ന് കെട്ടി കുട്ടി ഉള്ളതൊക്കെ എന്നു പറയുമ്പോൾ എങ്ങനാ ചേച്ചി ”
പത്മം മടിയോടെ സംസാരത്തിന് തുടക്കം കുറിച്ചു.

” ഞാൻ പറഞ്ഞെന്നേയുള്ളൂ കേട്ടോ… വേറേ ആയാലും നോക്കരുതോ പെണ്ണിന് പ്രായം കൂടുവല്ലേ ”

” എനിക്ക് കല്യാണം നോക്കണ്ട എന്ന് ഞാൻ ആണ് അമ്മയോട് പറഞ്ഞത് ആകാശിന്റെ അമ്മേ ”
പവിത്ര തന്റെ മൗനം വെടിഞ്ഞു കൊണ്ട് പറഞ്ഞു.

” അമ്മ ഒന്ന് മിണ്ടാതെ ഇരുന്നേ ചേച്ചിക്ക് വിവാഹം വേണമെന്ന് തോന്നുമ്പോൾ അത് പറയും….അമ്മ അതോർത്തു ടെൻഷൻ അടിക്കേണ്ട ”
അവളുടെ സംസാര രീതി മാറുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആകാശ് ഇടയ്ക്ക് കയറി.

പത്മവും കൂടെ പുണ്യയുടെ ഒപ്പം ഹോസ്പിറ്റലിൽ തങ്ങി. ബാക്കി ഉള്ളവർ വീട്ടിലേക്കും പോന്നു.

” നമ്മുടെ ഡേവിച്ചായനും പവിത്രേച്ചിയും നല്ല ചേർച്ച അല്ലേ ആദിയേട്ടാ ”
വീട്ടിൽ എത്തിയതും സൗമ്യ അടുത്ത ബോംബ് പൊട്ടിച്ചു.
പവിത്രയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന പേടിയിൽ ആദി പവിത്രയെ പാളി നോക്കി. സൗമ്യയെ പച്ചക്ക് കത്തിക്കാനുള്ള കലിയോടെ അവൾ നോക്കി നിൽപ്പുണ്ട്.

” ഞാൻ ഈ വീട്ടിൽ നിൽക്കുന്നത് കൊണ്ട് നിങ്ങൾക്ക് ആർക്കെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറയണം…
അല്ലാതെ എന്നെ ഇവിടുന്ന് ഒഴിവാക്കാൻ വേണ്ടിയാണെങ്കിൽ കൂടി അനാവശ്യമായി ഏതെങ്കിലും ആണുങ്ങളുടെ പേര് ചേർത്ത് മേലാൽ പറഞ്ഞേക്കരുത്. ”
ദേഷ്യത്തോടെ പവിത്ര വെട്ടിത്തിരിഞ്ഞു മുറിയിലേക്ക് പോയി.

” ശ്ശേ നശിപ്പിച്ചു ”
സൗമ്യയെ ചെറഞ്ഞു നോക്കി കൊണ്ട് ആദി പല്ല് കടിച്ചു.

” ഞാൻ എന്ത് ചെയ്തു… നല്ല കാര്യമല്ലേ പറഞ്ഞത്… നിങ്ങളൊക്കെ ആഗ്രഹിക്കുന്നതും അതല്ലേ ”

” അതൊക്കെ സത്യം തന്നെയാ പെണ്ണേ പക്ഷേ അത് ഇങ്ങനെ പെട്ടെന്നൊന്നും പറഞ്ഞാൽ ചേച്ചി അംഗീകരിക്കില്ല. ഡേവിച്ചായന്റെ സ്നേഹം മനസ്സിലാക്കാനും ഉൾക്കൊള്ളാനും പവിത്രേച്ചിക്ക് സ്വയം കഴിയണം അല്ലാതെ നമ്മൾ ആരും ഫോഴ്സ് ചെയ്യുവല്ല വേണ്ടത്…നമ്മുക്ക് വേണ്ടി ഒരു വിവാഹം കഴിക്കുവാണെങ്കിൽ അതൊരിക്കലും ശാശ്വതം ആകില്ല. ”
ആദി പറയുന്ന കാര്യങ്ങൾ ഗൗരവമുള്ളതാണെന്ന് സൗമ്യക്കും മനസ്സിലായി.

ഞായറാഴ്ച രാവിലെ പവിത്രയെ കാണാൻ ചിപ്പിയുടെ അച്ഛൻ ശശിധരൻ വന്നു. ആദി ആയിരുന്നു അപ്പോൾ മുറ്റത്ത് ഉണ്ടായിരുന്നത്. അവന് ആളെ പരിചയമില്ലാത്തത് കൊണ്ട് അവൻ പത്മത്തിനെ വിളിച്ചു.

” ആഹ് എന്താ പുറത്ത് തന്നെ നിൽക്കുന്നത് അകത്തേക്ക് വരൂ ”
പത്മം ചിരിയോടെ അയാളെ അകത്തേക്ക് സ്വീകരിച്ചു.

” ഒറ്റയ്ക്ക് ആണോ വന്നത്… ”

” അതെ.. ”
അയാളും പുഞ്ചിരിയോടെ മറുപടി പറഞ്ഞു

” കുടിക്കാൻ ചായ എടുക്കട്ടെ ”

” ഏയ്‌ ഒന്നും വേണ്ടാ എനിക്ക് പവിത്രയെ ഒന്ന് കാണണമായിരുന്നു അതിനാ വന്നത്. ഒന്ന് വിളിക്കാമോ ആ കുട്ടിയെ ”
പവിത്രയെ പുറത്തേക്ക് കാണാതെ വന്നപ്പോൾ അയാൾ പറഞ്ഞു

” ആ വിളിക്കാമല്ലോ..
സൗമ്യേ പവിത്രയെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ ”

ഒട്ടും പ്രതീക്ഷിക്കാത്ത ആളെ കണ്ടപ്പോൾ പവിത്രക്കും അമ്പരപ്പായിരുന്നു.

” എന്തിനാ കാണണമെന്ന് പറഞ്ഞത് ”
അവൾ മുഖവുരയൊന്നും കൂടാതെ തന്നെ കാര്യം തിരക്കി.
എല്ലാവരും കൂടി നിൽക്കുന്നത് കൊണ്ട് അയാൾക്ക് സംസാരിക്കാൻ മടിയുള്ളതായി അവൾക്ക് തോന്നി.

” വരൂ ”
അവൾ പുറത്തേക്ക് ഇറങ്ങി…
ശശിധരൻ പവിത്രയെ അനുഗമിച്ചു മുറ്റത്ത് ഇറങ്ങി.

” ഇനി പറയൂ എന്ത് പറയാനാണ് എന്നെ തിരക്കിയത് ”
സംസാരിച്ചു തുടങ്ങാൻ അയാൾക്ക് എന്തോ ബുദ്ധിമുട്ട് തോന്നി. അത് മനസ്സിലാക്കിയ പവിത്ര വീണ്ടും ചോദ്യം ആവർത്തിച്ചു.

” പ്രശാന്തിന്റെ പോക്ക് ശരിയായ വഴിയിൽ അല്ല മോളേ…
ഇങ്ങനെ പോയാൽ അവന്റെ ജീവിതം നശിക്കത്തതെയുള്ളു ”

” എനിക്ക് മനസ്സിലായില്ല നിങ്ങൾ പറഞ്ഞത് ”

” മദ്യം, മയക്കുമരുന്ന് ഇതു രണ്ടുമാനു ഇപ്പോൾ അവന്റെ കൂട്ടുകാർ…
ലഹരിക്ക് അടിമപ്പെട്ട് പോയിരിക്കുകയാണ് പ്രശാന്ത്…
ഈ പോക്ക് പോയാൽ അവന്റെ അവസ്ഥ വളരെ മോശമാകും പവിത്ര…
എനിക്ക് നല്ല ഭയമുണ്ട് അതോർത്ത് ”

ചിപ്പിയുടെ അച്ഛൻ പറയുന്നത് ഒന്നും വിശ്വസിക്കാൻ ആകാതെ നിൽക്കുക ആയിരുന്നു പവിത്ര.

” എന്തൊക്കെയാ ഈ പറയുന്നത്…
പ്രശാന്ത് ഡ്രഗ് അഡിക്ട് ആണെന്നോ ”

” അതെ ഞാൻ പറഞ്ഞത് സത്യമാണ്… എങ്ങനെങ്കിലും അവനെ നിയന്ത്രിച്ചില്ലെങ്കിൽ അവന്റെ നാശത്തിലെ കാര്യങ്ങൾ ചെന്നു നിൽക്കു ”

” ചിപ്പി എന്താ അവനെ പറഞ്ഞു തിരുത്താത്തതു…
അവൾ അവന്റെ ഭാര്യ അല്ലേ…
അവളുടെ ഉത്തരവാദിത്തം അല്ലേ ഇതൊക്കെ ”

” ചിപ്പി… അവളും അവളുടെ അമ്മയുമാണ് പ്രശാന്തിനെ ഈ നിലയിൽ ആക്കിയത്. ഇതൊക്കെ ഉപയോഗിക്കാൻ അവനെ പ്രോത്സാഹിപ്പിച്ചു കൊടുത്തത് അവരാണ്…
ഇപ്പൊ ചിപ്പിക്ക് പ്രശാന്തിനോട് ആ പഴയ സ്നേഹം ഇല്ല…
അവനെ തഴഞ്ഞു ഇട്ടിരിക്കുകയാണ് അവൾ…
അതൊക്കെ കൊണ്ടാണ് അവൻ ഇങ്ങനെ ആയത് ”

” ചിപ്പിയുടെ അച്ഛന് അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കരുതോ ”
അവൾ പ്രതീക്ഷയോടെ അയാളെ നോക്കി.

” എനിക്ക് ആ വീട്ടിൽ ഒരു സ്ഥാനവും ഇല്ല മോളേ….
ഭാര്യയും മോളും വില തരാത്ത സ്ഥിതിക്ക് മരുമകൻ വില കല്പ്പിക്കുമോ ”

അയാളുടെ ചിരിയിൽ വിഷാദം നിറഞ്ഞു നിന്നിരുന്നു.

” പിന്നെ നിങ്ങൾ ഒന്നും അറിയാത്തൊരു കാര്യം കൂടിയുണ്ട് പവിത്രേ….
ചിപ്പിക്ക് വിശേഷം ഉണ്ട്. പ്രശാന്ത് നിങ്ങളോട് ഒന്നും പറഞ്ഞില്ലെന്നു എനിക്ക് മനസ്സിലായി. ”

പ്രശാന്ത് ഇത്രയും നല്ലൊരു സന്തോഷ വാർത്ത പറഞ്ഞില്ലല്ലോ എന്ന ദുഃഖം മനസ്സിൽ തോന്നിയെങ്കിലും അവൾ അത് പുറമേ പ്രകടിപ്പിച്ചില്ല.

” കുഞ്ഞിനെ കളയാൻ ചിപ്പി ആവുന്നതും നോക്കിയതാണ് പ്രശാന്തിന്റെ നിർബന്ധവും അവൾക്ക് ചില ഹെൽത് പ്രോബ്ലസും ഉള്ളത് കൊണ്ട് മാത്രം അബോർഷൻ എന്ന മഹാപാപം നടന്നില്ല….”

” ചിപ്പിയുടെ അച്ഛൻ വിഷമിക്കണ്ട

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!